ലെജൻഡ് ഈസ് ബാക്ക്; 'സിംഹാസനം' തിരിച്ചുപിടിക്കാന്‍ ബജാജ് പള്‍സര്‍ 220F വീണ്ടുമെത്തി

ദ ഫാസ്റ്റസ്റ്റ് ഇന്ത്യന്‍ എന്ന ടാഗ്‌ലൈനോടെ ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ തരംഗം സൃഷ്ടിച്ച മോട്ടോര്‍സൈക്കിളാണ് ബജാജ് പള്‍സര്‍. രാജ്യത്തെ യുവാക്കള്‍ നെഞ്ചിലേറ്റിയ മോഡലിന്റെ വിവിധ വകഭേദങ്ങള്‍ പല കാലങ്ങളിലായി ഇന്ത്യന്‍ നിരത്തുകളില്‍ പ്രകമ്പനം സൃഷ്ടിച്ചു. പള്‍സര്‍ ശ്രേണിയിലെ മിന്നും താരമായിരുന്ന പള്‍സര്‍ 220F ഏതാനും മാസങ്ങള്‍ക്ക് മുമ്പായിരുന്നു ബജാജ് വിപണിയില്‍ നിന്ന് പിന്‍വലിച്ചത്.

എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ ഊര്‍ജ്വസ്വലനായി പള്‍സര്‍ 220F ഇന്ത്യയില്‍ പുനരവതരിച്ചു. ഉപഭോക്താക്കള്‍ക്കിടയില്‍ നിന്നുള്ള ഡിമാന്‍ഡ് തിരിച്ചറിഞ്ഞാണ് ബജാജ് പള്‍സര്‍ 220F 1,39,686 രൂപ എക്‌സ്-ഷോറൂം വിലയില്‍ റീലോഞ്ച് ചെയ്തത്. ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരാന്‍ പോകുന്ന ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പള്‍സര്‍ 220F-ന്റെ 'ഹൃദയ'ത്തില്‍ ചില പരിഷ്‌കരങ്ങള്‍ വരുത്തി എന്നതൊഴിച്ചാല്‍ മറ്റ് മെക്കാനിക്കല്‍ മാറ്റങ്ങളൊന്നും ജനപ്രിയ മോഡലില്‍ കമ്പനി വരുത്തിയിട്ടില്ല.

ലെജൻഡ് ഈസ് ബാക്ക്; സിംഹാസനം തിരിച്ചുപിടിക്കാന്‍ ബജാജ് പള്‍സര്‍ 220F വീണ്ടുമെത്തി

സെമി ഫെയേര്‍ഡ് മോട്ടോര്‍സൈക്കിള്‍ 2007-ലാണ് അവതരിപ്പിക്കപ്പെട്ടത്. 16 വര്‍ഷത്തോളം വലിയ മാറ്റങ്ങളില്ലാതെ മോഡല്‍ വിപണിയില്‍ അരങ്ങ്തകര്‍ത്തു. ഏതാനും മാറങ്ങള്‍ക്ക് മുമ്പ് പള്‍സര്‍ F250 പുറത്തിറക്കിയതോടെ പള്‍സര്‍ 220F-ന്റെ വില്‍പ്പന ബജാജ് ഓട്ടോ നിശബ്ദമായി അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ ബജാജിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് പള്‍സര്‍ F250-ക്ക് പ്രതീക്ഷിച്ച വില്‍പ്പന നേടിക്കൊടുക്കാന്‍ സാധിച്ചില്ല.

200-250 സിസി സെഗ്മെന്റില്‍ വില്‍പ്പന ഗണ്യമായ കുറഞ്ഞതോടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ പള്‍സര്‍ 220F വീണ്ടും കളത്തിലിറങ്ങുകയാണെന്ന് ഞങ്ങള്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബൈക്കില്‍ അങ്ങിങ്ങായി നല്‍കിയിരിക്കുന്ന ചുവപ്പ് നിറത്തിലുള്ള ഗ്രാഫിക്‌സ് പുതിയ പള്‍സര്‍ 220F-ന്റെ ഡിസൈനില്‍ മികച്ച് നില്‍ക്കുന്നു. ബൈക്കിന്റെ ബെല്ലി പാന്‍, സൈഡ് പാനലുകള്‍, ഫ്രണ്ട് ഫെന്‍ഡര്‍ എന്നിവയില്‍ കാര്‍ബണ്‍ ഫൈബര്‍ ഫിനിഷുള്ളതായി ചിത്രങ്ങളില്‍ കാണാം. കൂടാതെ ഇത് സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളിന് ചുറ്റും ഇവയുണ്ട്.

ലെജൻഡ് ഈസ് ബാക്ക്; സിംഹാസനം തിരിച്ചുപിടിക്കാന്‍ ബജാജ് പള്‍സര്‍ 220F വീണ്ടുമെത്തി

ട്വിന്‍ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, സ്പ്ലിറ്റ് ഗ്രാബ് റെയില്‍, ബ്ലാക്ക് അലോയ് വീലുകള്‍, ഹാലൊജെന്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, പൈലറ്റ് ലാമ്പുകള്‍, പ്രൊജക്ടര്‍ ഹെഡ്ലാമ്പ്, ഉയരമുള്ള ക്ലിപ്പ്-ഓണ്‍ ഹാന്‍ഡില്‍ബാര്‍ തുടങ്ങിയവ ഫീച്ചറുകളും പുതിയ ബജാജ് പള്‍സര്‍ 220F-ല്‍ തുടര്‍ന്നും ലഭ്യമാകും. പുതിയ ബജാജ് പള്‍സര്‍ 220F-ന്റെ എഞ്ചിനും പെര്‍ഫോമന്‍സും നോക്കിയാല്‍ നമുക്കെല്ലാം സുപരിചിതമായ 220 സിസി സിംഗിള്‍-സിലിണ്ടര്‍ ഓയില്‍-കൂള്‍ഡ് ഫ്യൂവല്‍-ഇഞ്ചക്റ്റഡ് എഞ്ചിന്‍ ആണ് ഇതിന് തുടിപ്പേകുക.

ഈ എഞ്ചില്‍ 8,500 rpm-ല്‍ 20 bhp പരമാവധി പവര്‍ ഔട്ട്പുട്ടും 7,000 rpm-ല്‍ 18.55 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. എഞ്ചിന്‍ 5 സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് ഇണചേര്‍ത്തിരിക്കുന്നത്. പരിഷ്‌കാരങ്ങളുമായി വിപണിയിലെത്തിയ പള്‍സര്‍ 220F രാജ്യത്തുടനീളമുള്ള ബജാജ് ഷോറൂമുകളില്‍ ഇതിനോടകം എത്തിച്ചേര്‍ന്നിട്ടുണ്ട്. മുന്‍വശത്ത് ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ട്വിന്‍ സൈഡഡ് ഷോക്ക് അബ്സോര്‍ബറുകളുമാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്.

ലെജൻഡ് ഈസ് ബാക്ക്; സിംഹാസനം തിരിച്ചുപിടിക്കാന്‍ ബജാജ് പള്‍സര്‍ 220F വീണ്ടുമെത്തി

അതേസമയം മുന്‍വശത്ത് 280 എംഎം ഡിസ്‌കും പിന്നില്‍ സിംഗിള്‍ ചാനല്‍ എബിഎസോട് കൂടിയ 230 എംഎം ഡിസ്‌ക്കും ബ്രേക്കിംഗ് കാര്യങ്ങള്‍ നിര്‍വഹിക്കുന്നു. 90/90 സെക്ഷന്‍ 17 ഇഞ്ച് ഫ്രണ്ട്, 120/80 സെക്ഷന്‍ 17 ഇഞ്ച് പിന്‍ സീയറ്റ് ടയറുകളിലായാണ് മോട്ടോര്‍സൈക്കിള്‍ ഓടുന്നത്. 1,350 എംഎം ആണ് പുതിയ പള്‍സര്‍ 220F-ന്റെ വീല്‍ബേസ് അളവ്. ഈ മോട്ടോര്‍സൈക്കിളിന് 165 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും 795 എംഎം സീറ്റ് ഹൈറ്റുമുണ്ട്.

വില താരതമ്യം ചെയ്യുമ്പോള്‍ പുതിയ പള്‍സര്‍ 220F-ന് പള്‍സര്‍ N250-നേക്കാള്‍ ചില്ലറ വില കൂടുതലാണ്. എന്നാല്‍ അത് വലിയ തുകയല്ലെന്ന് പ്രത്യേകം ശ്രദ്ധിക്കണം. അതേസമയം മോട്ടോര്‍സൈക്കിളിന്റെയും പള്‍സര്‍ F250-ന്റെയും വില ഏകദേശം തുല്യമാണ്. മോഡലിന്റെ അതേ സെമി-ഫെയര്‍ഡ് ഡിസൈനില്‍ എത്തുന്ന ബൈക്കാണത്. 2021-ലാണ് ബജാജ് പള്‍സര്‍ N250, F250 എന്നീ മോഡലുകള്‍ വിപണിയില്‍ എത്തിച്ചത്.

ഇരുമോഡലുകളും പള്‍സര്‍ 220F-നെ അപേക്ഷിച്ച് കൂടുതല്‍ ആധുനികമായിരുന്നു. എന്നാല്‍ 220F, പള്‍സര്‍ F250 നേക്കാള്‍ ഭാരം കുറഞ്ഞതും വലിയ ഇന്ധന ടാങ്കുമുള്ള ബൈക്കാണ്. എന്നാല്‍ പവറിന്റെയും ടോര്‍ക്കിന്റെയും കാര്യത്തില്‍ പള്‍സര്‍ F250 മുന്‍ഗാമിയെ പിന്തള്ളും. ഇതിന് കൂടുതല്‍ പരിഷ്‌കരിച്ച എഞ്ചിനും ഒരു പുതിയ ട്യൂബുലാര്‍ ഫ്രെയിമുമാണ് ബജാജ് നല്‍കിയിരിക്കുന്നത്.

More from DriveSpark

Article Published On: Saturday, February 25, 2023, 13:35 [IST]
English summary
Bajaj pulsar 220f relaunched in indian market with updated engine know price engine features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X