OBD2 വന്നാട്ടേ...പോന്നോട്ടെ! E20 കംപ്ലയന്റ് അപ്പ്ഡേറ്റുമായി പൾസർ N160 വിപണിയിൽ

പുത്തൻ എമിഷൻ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പല ഇന്ത്യൻ വാഹന നിർമ്മാതാക്കളും തങ്ങളുടെ മോഡലുകൾ അപ്പ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കനുകയാണ്. ബജാജ് ഓട്ടോയും OBD2, E20 ഫ്യുവൽ-കംപ്ലയന്റ് മോട്ടോർസൈക്കിളുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കാൻ തുടങ്ങിയിരിക്കുകയാണ്. ഇപ്പോൾ തങ്ങളുടെ സബ് 200 സിസി പൾസർ N160 ലോഞ്ച് ചെയ്തിരിക്കുകയാണ്. ഇതിനോടകം 2023 ബജാജ് പൾസർ N160 OBD2 ഡീലർഷിപ്പുകളിലും എത്തിത്തുടങ്ങി. 1,29,645 രൂപയാണ് അപ്പ്ഡേറ്റഡ് മോഡലിന്റെ എക്സ്-ഷോറൂം .

2023 മോഡലിലെ മാറ്റങ്ങൾ പ്രധാനമായും OBD2-കംപ്ലയന്റ് ഹാർഡ്‌വെയർ അഡീഷനിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. മോട്ടോർസൈക്കിളിലെ ഓൺബോർഡ് ഡയഗ്നോസ്റ്റിക് സിസ്റ്റം ലൈവായി എമിഷൻ ട്രാക്ക് ചെയ്യുകയും ഡാഷ്‌ബോർഡിലെ ഇൻഡിക്കേറ്ററുകൾ വഴി എന്തെങ്കിലും തകരാർ കണ്ടെത്തിയാൽ റൈഡറെ അറിയിക്കുകയും ചെയ്യുന്നു. കൂടാതെ, മോട്ടോർസൈക്കിൾ E20 ഫ്യുവലൽ കംപ്ലയിന്റുമാണ്.

E20 കംപ്ലയന്റ് അപ്പ്ഡേറ്റുമായി പൾസർ N160 വിപണിയിൽ

അതായത് 20 ശതമാനം എഥനോൾ മിശ്രിതമാണ് പെട്രോളിൽ എഞ്ചിൻ സുഗമമായി പ്രവർത്തിക്കും. അതേസമയം, 164.82 സിസി, സിംഗിൾ സിലിണ്ടർ, എയർ/ഓയിൽ-കൂൾഡ് എഞ്ചിനുമായി മെക്കാനിക്കൽ സവിശേഷതകൾ മാറ്റമില്ലാതെ നിലനിർത്തുന്നു. അഞ്ച് സ്പീഡ് ഗിയർബോക്സുമായി കണക്ട് ചെയ്തിരിക്കുന്ന എഞ്ചിൻ യൂണിറ്റ് 8,750 rpm -ൽ പരമാവധി 15.68 bhp പവറും 6,750 rpm -ൽ 14.65 Nm പീക്ക് torque -ഉം പുറപ്പെടുവിക്കുന്നു.

സ്‌റ്റൈലിംഗും മാറ്റമില്ലാതെ തുടരുന്നു, OBD2-കംപ്ലയന്റ് ബജാജ് പൾസർ N160, ട്വിൻ DRL-കൾ, ബോഡി കളർഡ് ഹെഡ്‌ലാമ്പ് കൗൾ, കളർ-മാച്ചിംഗ് ഫ്രണ്ട് ഫെൻഡർ, എഞ്ചിൻ കൗൾ, സ്‌പ്ലിറ്റ്-സ്റ്റൈൽ സീറ്റുകൾ എന്നിവയ്‌ക്കൊപ്പം സിംഗിൾ-പോഡ് പ്രൊജക്ടർ-സ്റ്റൈൽ ഹെഡ്‌ലൈറ്റ് മുതലായവ മോട്ടോർസൈക്കിൾ മുൻ മോഡലിൽ നിന്ന് നിലനിർത്തുന്നു.

E20 കംപ്ലയന്റ് അപ്പ്ഡേറ്റുമായി പൾസർ N160 വിപണിയിൽ

കൂടാതെ, ബോൾട്ട് ചെയ്ത ഫ്യുവൽ ടാങ്ക് കവറുകൾ മസ്കുലർ ലുക്ക് നൽകുന്നു, അതോടൊപ്പം മോട്ടോർസൈക്കിളിന് കോം‌പാക്റ്റ് എക്‌സ്‌ഹോസ്റ്റ് കാനിസ്റ്ററും 17 ഇഞ്ച് അലോയി വീലുകളും ലഭിക്കുന്നു. ബ്രൂക്ലിൻ ബ്ലാക്ക്, റേസിംഗ് റെഡ്, കരീബിയൻ ബ്ലൂ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളാണ് ബജാജ് വാഗ്ദാനെ ചെയ്യുന്നത്.

ബൈക്കിന്റെ ഫീച്ചർ ലിസ്റ്റും മാറ്റമില്ലാതെ തുടരുന്നു. അതായത്, 2023 മോഡൽ ട്വിൻ എൽഇഡി ഡിആർഎല്ലുകളുമായി വരുന്ന ബൈ-ഡയറക്ഷണൽ എൽഇഡി പ്രൊജക്ടർ ശൈലിയിലുള്ള ഹെഡ്‌ലൈറ്റ്, എൽഇഡി ടെയിൽലൈറ്റ്, ബൾബ്-ടൈപ്പ് ടേൺ ഇൻഡിക്കേറ്ററുകൾ, ഒരു യുഎസ്ബി ചാർജർ, ഒരു സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയുമായിട്ട എത്തുന്നത് തുടരുന്നു.

E20 കംപ്ലയന്റ് അപ്പ്ഡേറ്റുമായി പൾസർ N160 വിപണിയിൽ

സിംഗിൾ-ചാനൽ ABS, ഡ്യുവൽ ചാനൽ ABS എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ നിർമ്മാതാക്കൾ ഈ ബൈക്ക് മോഡൽ വാഗ്ദാനം ചെയ്യുന്നു എന്നതും ശ്രദ്ധേയമാണ്. ഡ്യുവൽ-ചാനൽ ABS വേരിയന്റ് ബ്രൂക്ലിൻ ബ്ലാക്ക് കളർ ഷെയ്ഡിൽ മാത്രമേ ലഭ്യമാകൂ. തെരഞ്ഞെടുക്കുന്ന മോഡലിനെ ആശ്രയിച്ച് ഹാർഡ്‌വെയർ വ്യത്യാസപ്പെടും.

സിംഗിൾ-ചാനൽ ABS പതിപ്പിലെ ഹാർഡ്‌വെയറിന്റെ കാര്യത്തിൽ 31 mm ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, റിയർ മോണോഷോക്ക്, 280 mm സിംഗിൾ ഫ്രണ്ട് ഡിസ്ക്, 230 mm റിയർ റോട്ടർ തുടങ്ങിവ ഉൾപ്പെടുന്നു. ഡ്യുവൽ-ചാനൽ ABS മോഡലിൽ, താരതമ്യേന വലിയ 37 mm ഫോർക്കുകളും വലിയ 300 mm ഫ്രണ്ട് ഡിസ്‌ക് ബ്രേക്കും നൽകിയിരിക്കുന്നു. സിംഗിൾ-ചാനൽ ABS -ന് 152 കിലോഗ്രാം വരുമ്പോൾ ഡ്യുവൽ-ചാനൽ ABS പതിപ്പുകൾയക്ക് 154 കിലോഗ്രാമാണ് ഭാരം.

More from DriveSpark

Article Published On: Saturday, April 29, 2023, 17:44 [IST]
English summary
Bajaj pulsar n 160 obd2 e20 updated model launched
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X