വെടിക്കെട്ടിന് തിരികൊളുത്തി ബജാജ്; സ്പോർട്ടിയർ ലുക്കില്‍ പുതിയ പള്‍സര്‍ N150 വിപണിയില്‍

ഏതാണ്ട് എല്ലാ മോഡലുകളും ഒരു മോട്ടോര്‍സൈക്കിള്‍ ലൈനപ്പിന് കീഴിലുള്ള സബ് ബ്രാൻഡ് ഏതെന്ന് ചോദിച്ചാല്‍ ബജാജ് പള്‍സര്‍ എന്ന് മാത്രമാണ് ഉത്തരം. ഏറ്റവും വലിയ പള്‍സറിന്റെ ലോഞ്ചും അടുത്തിടെ ബജാജ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം പള്‍സര്‍ ന്യൂജെന്‍ പള്‍സര്‍ മോഡലുകള്‍ പുറത്തിറക്കിയതില്‍ ഏറ്റവും വിജയമായ മോഡല്‍ ആയിരുന്നു പള്‍സര്‍ N160.

വിജയം ആവര്‍ത്തിക്കുന്നതിനായി ഏറ്റവും പുതുതായി ബജാജ് പള്‍സര്‍ N150 എന്ന മോഡല്‍ വിപണിയിലെത്തിച്ചിരിക്കുകയാണ് പൂണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി. P150, N160, N250, F250 എന്നീ മോഡലുകള്‍ അണിനിരക്കുന്ന പള്‍സര്‍ ലൈനപ്പിലെ പുത്തന്‍ അവതാരമാണ് പള്‍സര്‍ N150. പള്‍സര്‍ P150 മോട്ടോര്‍സൈക്കിളിന്റെ കൂടുതല്‍ അഗ്രസീവ് പതിപ്പെന്ന് വിശേഷിപ്പിക്കാവുന്ന പള്‍സര്‍ N150 ബൈക്ക് 1,17,677 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് പുറത്തിറക്കിയിരിക്കുന്നത്.

bajaj pulsar n150

തങ്ങളുടെ പക്കലുള്ള വിഭവങ്ങള്‍ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുന്നതില്‍ മിടുക്കന്‍മാരാണ് ബജാജ് ഓട്ടോ. വിവിധ ബൈക്കുകളില്‍ നിന്നുള്ള പാര്‍ട്ടുകള്‍ ഒരുമിച്ച് ചേര്‍ത്ത് പുത്തന്‍ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി അവര്‍ മുമ്പും കഴിവ് തെളിയിച്ചതാണ്. ബജാജ് പള്‍സര്‍ P150 എന്ന മോഡലിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച പള്‍സര്‍ N150 അതിന്റെ ഡിസൈന്‍ സുചകങ്ങള്‍ N160 മോഡലില്‍ നിന്ന് കടംകൊള്ളുന്നു.

പള്‍സര്‍ N160 എന്ന മോഡലില്‍ നിന്നുള്ള ബോഡി വര്‍ക്ക്, ഷാര്‍പ്പ് ആയ പ്രൊജക്ടര്‍ എല്‍ഇഡി ഹെഡ്ലൈറ്റ്, സ്ട്രീറ്റ് ഫൈറ്റര്‍-സ്‌റ്റൈല്‍ ബോഡി വര്‍ക്ക്, സിംഗിള്‍ പീസ് ഗ്രാബ് റെയില്‍, സ്ലീക്കായ ടെയില്‍ സെക്ഷന്‍ എന്നിവ ഉള്‍പ്പെടുന്ന ഡിസൈന്‍ ഘടകങ്ങള്‍ പുതിയ ബൈക്കില്‍ ഇടം പിടിച്ചിരിക്കുന്നു. പഴയ തലമുറ പള്‍സറുകളില്‍ കാണപ്പെടുന്ന ഐക്കണിക് വോള്‍ഫ്-ഐ ഹെഡ്ലാമ്പിന്റെ വികസിത പതിപ്പ് പോലെ കാണപ്പെടുന്ന അഗ്രസീവ് എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പ് ആണ് മുന്‍വശത്തെ പ്രധാന ആകര്‍ഷണം.

മസ്‌കുലര്‍ ലുക്കിലാണ് ഫ്യുവല്‍ ടാങ്ക് പൂര്‍ത്തിയാക്കിയിരിക്കുന്നത്. മോട്ടോര്‍ബൈക്കിലെ ഗ്രാഫിക് സ്‌കീമില്‍ കളര്‍ ബ്രേക്കുകളും കോണ്‍ട്രാസ്റ്റിംഗ് ഫിനിഷിംഗും കണ്ണുകള്‍ക്ക് കുളിര്‍മയേകുന്നവയാണ്. റേസിംഗ് റെഡ്, എബോണി ബ്ലാക്ക്, മെറ്റാലിക് പേള്‍ വൈറ്റ് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്.ഇതിന് കോണ്ടൂര്‍ഡ് സ്റ്റെപ്പ് സീറ്റ്, സ്പോര്‍ട്ടിയര്‍ അണ്ടര്‍ബെല്ലി എക്സ്ഹോസ്റ്റ്, ഫ്‌ലോട്ടിംഗ് ബോഡി പാനലുകള്‍ എന്നിവ ലഭിക്കുന്നു.

റൈഡര്‍മാര്‍ക്ക് മാന്യമായ ഗ്രിപ്പും സ്റ്റബിലിറ്റിയും പ്രദാനം ചെയ്യുന്ന വിശാലമായ 120 ക്രോസ്-സെക്ഷന്‍ റിയര്‍ ടയറുകളിലാണ് പള്‍സര്‍ N150 ഓടുന്നത്. പള്‍സര്‍ P150-ക്ക് സമാനമായ അലോയി വീലുകളാണ് പുതിയ മോഡലില്‍ നല്‍കിയിരിക്കുന്നത്. ബജാജ് പള്‍സര്‍ N160-നേക്കാള്‍ ഏഴ് കിലോഗ്രാം കുറവാണ് പള്‍സര്‍ N150-ക്ക്.

14.5 bhp പവറും 13.5 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന 149.68 സിസി, ഫോര്‍-സ്‌ട്രോക്ക്, സിംഗിള്‍ സിലിണ്ടര്‍-എഫ്‌ഐ, എയര്‍ കൂള്‍ഡ് എഞ്ചിനാണ് പള്‍സര്‍ N150-ന് തുടിപ്പേകുന്നത്. 5 സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കുന്നു. എഞ്ചിന്‍ ലോ-എന്‍ഡ് ഗ്രണ്ടിനായി ട്യൂണ്‍ ചെയ്തിട്ടുള്ളതിനാല്‍ റൈഡര്‍ക്ക് ഗിയര്‍ബോക്സ് അധികം ഉപയോഗിക്കേണ്ടതില്ല.

മുന്‍വശത്ത് ടെലിസ്‌കോപ്പിക് യൂണിറ്റുകളും പിന്നില്‍ ഒരു മോണോ-ഷോക്ക് യൂണിറ്റുമാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. സിംഗിള്‍ ചാനല്‍ എബിഎസോട് കൂടിയ 240 mm ഡിസ്‌ക് മുന്നിലും 130 mm ഡ്രം പിന്നിലും ബ്രേക്കിംഗ് ഡ്യൂട്ടികള്‍ ചെയ്യുന്നു. മുമ്പത്തെ പള്‍സറിനെ പോലെ തന്നെ പുതിയ പള്‍സര്‍ N150 ലിറ്ററിന് 40 മുതല്‍ 50 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്നാണ് വാഹന നിര്‍മാതാക്കള്‍ അവകാപ്പൈടുന്നത്.

പള്‍സര്‍ N160-യില്‍ നിന്നുള്ള സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പള്‍സര്‍ N150-ക്ക് ലഭിക്കുന്നു. റിയല്‍ ടൈം മൈലേജ് അടക്കമുള്ള വിവരങ്ങള്‍ ഇതില്‍ പ്രദര്‍ശിപ്പിക്കും. പുത്തന്‍ മോഡലിലൂടെ 150 സിസി സ്ട്രീറ്റ് ഫൈറ്റര്‍ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ തങ്ങളുടെ മേധാവിത്തം അടയാളപ്പെടുത്താനാണ് ബജാജ് ശ്രമിക്കുന്നത്.

ടിവിഎസ് അപ്പാച്ചെ RTR160 4V, സുസുക്കി ജിക്‌സര്‍, ഹീറോ എക്‌സ്ട്രീം 160R എന്നിവക്ക് എതിരാളിയാകും. പള്‍സര്‍ ശ്രേണിയില്‍ ഒരുപിടി പുത്തന്‍ മോഡലുകള്‍ വരാന്‍ പോകുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ എത്താന്‍ പോകുന്ന ആദ്യ മോഡലാണ് പള്‍സര്‍ N150. ഇനി എന്തെല്ലാമാണ് കമ്പനി ഒരുക്കിവെച്ചിരിക്കുന്നതെന്ന് വൈകാതെ മനസ്സിലാകും. ഏതായാലും പുത്തന്‍ ലോഞ്ചുകള്‍ ഉത്സവകാലത്ത് വില്‍പ്പന ഉയര്‍ത്താന്‍ കമ്പനിയെ സഹായിക്കുമെന്നാണ് പ്രതീക്ഷ.

More from DriveSpark

Article Published On: Tuesday, September 26, 2023, 18:31 [IST]
English summary
Bajaj pulsar n150 launched price specs features details inside
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X