ഇനി ഡ്യുവല്‍ സേഫ്റ്റി മാത്രം! ഈ പള്‍സര്‍ മോഡലില്‍ ഇനി സിംഗിള്‍ ചാനല്‍ എബിഎസ് കിട്ടൂല

ബജാജ് ഓട്ടോയില്‍ നിന്നുള്ള കള്‍ട്ട് ക്ലാസിക് മോഡലാണ് പള്‍സര്‍. പതിറ്റാണ്ടുകളായി വിപണിയിലുള്ള ഈ മേഡല്‍ റേഞ്ചാണ് വില്‍പ്പനയില്‍ ബജാജിന്റെ നട്ടെല്ല്. ഏകദേശം ഒരു ഡസനോളം മോഡലുകളാണ് പള്‍സര്‍ ശ്രേണിയില്‍ ബജാജ് ഓട്ടോ വാഗ്ദാനം ചെയ്യുന്നത്. പുതിയ തലമുറ പള്‍സറുകള്‍ക്ക് അവയുടെ മൊത്തത്തിലുള്ള ബില്‍റ്റ് ക്വാളിറ്റി, വിശ്വാസ്യത, എഞ്ചിന്‍ പരിഷ്‌കരണം എന്നിവയ്ക്ക് പൊതുവെ നല്ല സ്വീകാര്യതയാണ് ലഭിച്ചത്.

പുതിയ തലമുറ പള്‍സറുകളില്‍ ഏറ്റവും കൂടുതല്‍ വിറ്റുവരവുള്ള മോഡലുകളിലൊന്നാണ് N160. കഴിഞ്ഞ വര്‍ഷമാണ് പള്‍സര്‍ N160 പുറത്തിറക്കിയത്. കമ്മ്യൂട്ടര്‍, സ്‌പോര്‍ട്ടി മോട്ടോര്‍സൈക്കിളുകള്‍ക്കിടയില്‍ വരുന്ന വണ്ടി തേടുന്നവര്‍ക്ക് പറ്റിയ ബെസ്റ്റ് ചോയ്സാണിത്. സിംഗിള്‍ ചാനല്‍ എബിഎസ്, ഡ്യുവല്‍ ചാനല്‍ എബിഎസ് എന്നിവയുള്‍പ്പെടെ രണ്ട് വേരിയന്റുകളിലാണ് ഈ മോഡല്‍ തുടക്കത്തില്‍ ലഭ്യമാക്കിയിരുന്നത്.

bajaj pulsar n160

എന്നാല്‍ പള്‍സര്‍ N160 മോട്ടോര്‍സൈക്കിളിന്റെ സിംഗിള്‍ ചാനല്‍ എബിഎസ് വേരിയന്റ് പൂണെ ആസ്ഥാനമായുള്ള വാഹന നിര്‍മാതാക്കള്‍ നിര്‍ത്തലാക്കിയതായാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. പള്‍സര്‍ N160-ന്റെ സിംഗിള്‍ ചാനല്‍ എബിഎസ് വേരിയന്റ് വിപണിയില്‍ നിന്ന് പിന്‍വലിച്ചതായി ബജാജിന്റെ ഡീലര്‍ഷിപ്പ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. തുടക്കത്തില്‍ പള്‍സര്‍ N160 മോട്ടോര്‍സൈക്കിളിന്റെ സിംഗിള്‍ ചാനല്‍ എബിഎസ് വേരിയന്റിന് 1,22,854 രൂപയായിരുന്നു എക്സ്ഷോറൂം വില.

അതേസമയം ഡ്യുവല്‍ ചാനല്‍ എബിഎസ് ഘടിപ്പിച്ച മോഡലിന് 1,27,853 രൂപ മുടക്കിയാല്‍ മതിയായിരുന്നു. വ്യത്യാസം കഷ്ടിച്ച് 5,000 രൂപ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കാര്‍ പോലെ തന്നെ ടൂവീലറുകളുടെ കാര്യത്തിലും കസ്റ്റമേഴ്സ് ഇപ്പോള്‍ സേഫ്റ്റിക്ക് പ്രാധാന്യം നല്‍കുന്നുണ്ട്. വില വ്യത്യാസം വെറും 5000 രൂപ മാത്രമായതിനാല്‍ അധികം ഉപഭോക്താക്കളും ഡ്യുവല്‍ ചാനല്‍ എബിഎസ് പതിപ്പ് തെരഞ്ഞെടുത്തതോടെ സിംഗിള്‍ ചാനല്‍ എബിഎസ് പതിപ്പിന്റെ ഡിമാന്‍ഡില്‍ ഗണ്യമായ കുറവുണ്ടാക്കി.

bajaj pulsar n160

ഡ്യുവല്‍ ചാനല്‍ എബിഎസ് വേരിയന്റിന് ഉപഭോക്താക്കള്‍ മുന്‍ഗണന നല്‍കുകയും സിംഗിള്‍ ചാനല്‍ പതിപ്പിന്റെ ഡിമാന്‍ഡിന് ഗണ്യമായി കുറവുണ്ടാകുന്നതായും ഡീലര്‍ഷിപ്പുകള്‍ നിരീക്ഷിച്ച് വരികയായിരുന്നു. ഈ ഉപഭോക്തൃ പ്രവണതയോടുള്ള പ്രതികരണമെന്ന നിലക്ക് ബജാജ് ഓട്ടോ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തന്നെ ബൈക്കിന്റെ സിംഗിള്‍ ചാനല്‍ എബിഎസ് വേരിയന്റ് നിര്‍ത്തലാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയായിരുന്നു.

അതിന്റെ അടിസ്ഥാനത്തില്‍ ഇനി മുതല്‍ ബജാജ് പള്‍സര്‍ N160 ഡ്യൂവല്‍ ചാനല്‍ എബിഎസ് പതിപ്പില്‍ മാത്രമേ വാങ്ങാന്‍ സാധിക്കൂ. 1,30,560 രൂപ എക്സ്ഷോറൂം വിലയില്‍ ലഭ്യമാകുന്ന ഈ മോഡല്‍ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ വാങ്ങാം. ബ്രൂക്ക്ലിന്‍ ബ്ലാക്ക്, റേസിംഗ് റെഡ്, കരീബിയന്‍ ബ്ലൂ എന്നീ എക്സ്റ്റീരിയര്‍ ഷെയ്ഡുകളാണ് ഓഫര്‍ ചെയ്യുന്നത്. ഈ വ്യത്യസ്ത നിറങ്ങള്‍ എല്ലാം ഒരേ വിലയില്‍ ലഭ്യമാണ്.

bajaj pulsar n160 running

16 bhp പവറും 14.65 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള കരുത്തുറ്റ 164.82 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍-ഓയില്‍-കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന് തുടിപ്പോുകന്നത്. ഹീറോ എക്സ്ട്രീം 160R 4V, യമഹ FZ-S Fi V3.0, സുസുക്കി ജിക്സര്‍, ടിവിഎസ് അപ്പാച്ചെ RTR 160 4V എന്നിവയ്‌ക്കെതിരെയാണ് ബജാജ് പള്‍സര്‍ N160 ഇന്ത്യന്‍ വിപണിയില്‍ മത്സരിക്കുന്നത്.

2023 ഒക്‌ടോബര്‍ മാസം ആഭ്യന്തര വിപണിയില്‍ 2,78,486 യൂണിറ്റ് ഇരുചക്രവാഹനങ്ങളാണ് ബജാജ് വിറ്റഴിച്ചതത്. കഴിഞ്ഞ വര്‍ഷം ഇതേ വിറ്റ 206,131 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 35 ശതമാനമാണ് വളര്‍ച്ച്. പോയമാസം പള്‍സര്‍ വില്‍പ്പന 1.61 ലക്ഷം യൂണിറ്റ് കടന്നു. പള്‍സര്‍ ശ്രേണിയുടെ എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പനയാണ് 2023 ഒക്‌ടോബറില്‍ കണ്ടത്. എന്നാല്‍ കയറ്റുമതി കഴിഞ്ഞ മാസം 5 ശതമാനം ഇടിവ് നേരിട്ടു.

2022 ഒക്ടോബറില്‍ ബജാജ് 1,35,772 ബൈക്കുകള്‍ കടല്‍ കടത്തിയപ്പോള്‍ കഴിഞ്ഞ മാസം കയറ്റുമതി 1,29,658 യൂണിറ്റായി കുറഞ്ഞു. സിംഗിള്‍ ചാനല്‍ എബിഎസ് വേരിയന്റ് നിര്‍ത്തലാക്കിയതോടെ ഉപഭോക്തൃ മുന്‍ഗണനകള്‍ക്കും മാര്‍ക്കറ്റ് ട്രെന്‍ഡുകള്‍ക്കും യോജിച്ച ഉല്‍പ്പന്നങ്ങള്‍ ഓഫര്‍ ചെയ്ത് മോഡല്‍നിര കാര്യക്ഷമമാക്കാനാണ് ബജാജ് ഓട്ടോ ലക്ഷ്യമിടുന്നത്. ബജാജിന്റെ ഈ നീക്കത്തെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം. കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കുമല്ലോ.

More from DriveSpark

Article Published On: Friday, November 24, 2023, 17:11 [IST]
English summary
Bajaj pulsar n160 single channel abs variant discontinued unveiling the reason
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X