റെഡ് ഹോട്ട് ലുക്കിൽ NS ട്വിൻസ്; പുതിയ കളർ ഓപ്ഷൻ ഉടനെത്തും
പൾസർ NS200, NS160 എന്നിവയ്ക്ക് മുമ്പത്തെ ബേൺഡ് റെഡ് ഷെയ്‌ഡിന്റെ അടിസ്ഥാനത്തിൽ ഒരു പുതിയ കളർ ഷെയ്ഡ് ഒരുക്കിയിരിക്കുകയാണ് ബജാജ്. ബ്ലാക്കും വൈറ്റും പോലുള്ള മറ്റ് നിറങ്ങളുമായി ബജാജ് ഒരു മിക്സ് മാച്ച് നടത്തുന്ന രീതിയിലാണ് ഈ മാറ്റങ്ങൾ, അതോടൊപ്പം ഗ്രാഫിക്സും വരുന്നു. NS160, NS200 എന്നിവയ്‌ക്കായുള്ള USD ഫ്രണ്ട് ഫോർക്കുകളുടെ രൂപത്തിൽ അടുത്തിടെ വന്ന അപ്‌ഡേറ്റിന് പിന്നാലെയാണ് ഈ പുതിയ കളർ ഓപ്ഷൻ.
ഡിസൈനിന്റെ കാര്യത്തിൽ, ബജാജ് പൾസർ NS160, NS200 എന്നിവയെ 2012 മോഡലിന് ഏറെ കുറെ സമാനമായി തന്നെ നിലനിർത്തിയിട്ടുണ്ട്. കാലങ്ങളായി, മോട്ടോർസൈക്കിളിന്റെ ഗ്രാഫിക്‌സിൽ പുനരവലോകനങ്ങളും മാറ്റങ്ങളും ഉണ്ടായിന്നിട്ടുണ്ട്. ഈ പുതിയ കളർ അപ്‌ഡേറ്റ് എന്നത് സ്റ്റിക്കറുകൾ, ഗ്രാഫിക്സ്, നിറങ്ങൾ എന്നിവയോടുള്ള ബജാജിന്റെ ഒരു താൽപര്യത്തിന്റെ പ്രതിഫലനമാണ്. അതല്ലാതെ, മെക്കാനിക്കൽ അപ്‌ഡേറ്റുകളൊന്നും വാഹനങ്ങളിലില്ല.

പ്രൊഡക്ടിനെ അല്പം പുതുമയുള്ളതാക്കാൻ, ബജാജ് NS160, NS200 എന്നിവയ്‌ക്കൊപ്പം ഒരു പുതിയ നിറം വാഗ്ദാനം ചെയ്യുന്നു എന്നു മാത്രം. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്നുള്ള കമ്പനിയുടെ അംഗീകൃത ഡീലർ അരുൺ ബജാജാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ ഈ പുതിയ അപ്‌ഡേറ്റ് പങ്കിട്ടത്.
NS -ന്റെ പെരിമീറ്റർ ഫ്രെയിമിന്റെ ഭൂരിഭാഗവും മുമ്പ് വൈറ്റ് നിറത്തിലാണ് പൂർത്തിയാക്കിയിരുന്നത്, ഇപ്പോൾ അത് ഗൺ-മെറ്റൽ ഗ്രേയിലാണ് ഒരുക്കിയിരിക്കുന്നത്. ടാങ്കിൽ ഫേഡഡ് വൈറ്റിൽ നൽകിയിരുന്നു 160 അല്ലെങ്കിൽ 200 എന്ന ബാഡ്ജിംഗിന്, ഇപ്പോൾ ഫേഡഡ് ഗ്രേ നിറമാണ്. വീലുകളിൽ ഇപ്പോൾ റെഡ് പിൻ സ്ട്രിപ്പിംഗിന് പകരം ഇപ്പോൾ ഗ്രേ നിറമാണ്. ഹെഡ്‌ലൈറ്റ് കൗളിന് മുമ്പത്തെ റെഡിന് പകരം ഇപ്പോൾ റെഡ് & വൈറ്റ് സ്റ്റിക്കറുകൾ ലഭിക്കുന്നു.
ഫ്യുവൽ ടാങ്കിന്റെ താഴത്തെ ഭാഗത്ത് മുമ്പ് ഇല്ലാതിരുന്ന ഒരു വെള്ള സ്റ്റിക്കർ ചേർത്തിട്ടുണ്ട്. പിൻഭാഗത്തെ സബ്‌ഫ്രെയിം ബോഡി പാനലുകൾക്ക് ഭൂരിഭാഗം ബ്ലാക്കും അതിന് പിന്നാലെ റെഡും ചെറിയ അളവിലുള്ള വൈറ്റും ലഭിച്ചിരുന്നു. ഇപ്പോൾ, ഭൂരിഭാഗവും റെഡാണ്, തുടർന്ന് വൈറ്റ് സ്റ്റിക്കറിംഗും ബ്ലാക്ക് ഷെയ്ഡ് പൂർണ്ണമായും ഇല്ലാതാകുന്നു.
അടുത്തിടെ 2023 മോഡലിൽ വന്ന അപ്‌ഡേറ്റ് കൂടാതെ, ഈ പുതിയ കളറല്ലാതെ മറ്റൊന്നും ലിസ്റ്റിലേക്ക് കൂട്ടിച്ചേർത്തിട്ടില്ല. പുതിയ USD ഫ്രണ്ട് ടെലിസ്‌കോപ്പിക് ഫോർക്കുകൾ, വലിയ ഡിസ്‌ക് ബ്രേക്കുകൾ, N250, F250 എന്നിവയിൽ നിന്നുള്ള ഗ്രിമെക്ക ക്യാലിപ്പറുകൾ എന്നിവ ശ്രദ്ധേയമായ എലമെന്റുകളാണ്. പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോർക്കുകളിൽ നിന്ന് USD ഫോർക്കുകൾക്ക് പല നേട്ടങ്ങളുമുണ്ട്.

ഈ ഒരു രീതിയിൽ, മുമ്പത്തെ കൺവെൻഷണൽ ഫോർക്കുകളേക്കാൾ മെച്ചപ്പെട്ട ഫ്രണ്ട്-എൻഡ് ഫീൽ ഇപ്പോൾ മോട്ടോർസൈക്കിളിന് ലഭിക്കുന്നു. മറ്റ് ചെറിയ മാറ്റങ്ങളിലൊന്ന് ഇൻസ്ട്രമെന്റ് കൺസോളിലെ ഗിയർ പൊസിഷൻ ഇൻഡിക്കേറ്ററാണ്, ഇത് മുൻ മോഡലിൽ ഇല്ലായിരുന്നു. മിക്ക ന്യൂ ജെൻ മോഡലുകളിലും വരുന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റി പൾസർ NS ഇരട്ടകൾക്ക് ലഭിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്ന ഒരു ഘടകമാണ്.
ഹെഡ്‌ലൈറ്റ്, ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയിൽ ഇപ്പോഴും എൽഇഡികൾ നൽകുന്നില്ല എന്നതും ഒരു നൂനതയാണ്. 15.68 bhp കരുത്തും 14.65 Nm torque ഉം സൃഷ്ടിക്കുന്ന മുമ്പത്തെ അതേ 164.82 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എഞ്ചിൻ തന്നെയാണ് NS160 -ൽ ഇപ്പോഴും ഉപയോഗിച്ചിരിക്കുന്നത്. ഇത് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി കണക്ട് ചെയ്തിരിക്കുന്നു.
അതേസമയം, NS200 24.14 bhp പവറും 18.74 Nm torque ഉം പുറപ്പെടുവിക്കുന്ന 199.5 സിസി കെടിഎം സോഴ്സ്ഡ് എഞ്ചിൻ ഉൽപാദിപ്പിക്കുന്നു, ആറ് സ്പീഡ് ഗിയർബോക്സും ലിക്വിഡ്-കൂളിംഗ് സെറ്റപ്പുമായിട്ടാണ് ഇത് വരുന്നത്. ബജാജ് പൾസർ NS160, NS200 മോഡലുകൾക്ക് യഥാക്രമം 1.25 ലക്ഷവും, 1.40 ലക്ഷവുമാണ് എക്സ്-ഷോറൂം വില. ഈ പുതിയ റെഡ് ഷെയ്ഡിന്റെ പേര് ഇതുവരെ കമ്പനി ലിസ്റ്റ് ചെയ്തിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








