USD ഫോർക്ക്സ് & ഡ്യുവൽ ചാനൽ ABS; പൾസർ NS സീരീസിനെ മോടി പിടിപ്പിക്കാനൊരുങ്ങി ബജാജ്

വർഷങ്ങളായി നിരവധി മോഡലുകളുമായി ഇന്ത്യൻ വിപണിയിൽ നിറ സാനിധ്യമാണ് പൾസർ. ഇതിൽ തന്നെ മികച്ച വിജയം കൈവരിച്ചവയാണ് NS 160 ഉം NS 200 ഉം. 2012 -ൽ NS 200 -ന്റെ രൂപത്തിലാണ് NS റേഞ്ചിനെ പൾസർ നിരയിൽ ബജാജ് പുറത്തിറക്കിയത്.

ശേഷം NS 160 മോഡൽ 2017 -ൽ വിപണിയിൽ എത്തി. വർഷങ്ങളായി, ഇരു ബൈക്കുകൾക്കും കാര്യമായ മാറ്റങ്ങളും അപ്പ്ഡേറ്റുകളും ലഭിച്ചിട്ടില്ല. അവതരണം മുതൽ ഇന്നുവരെ സമാനമായ ഫോർമാറ്റിലാണ് ഇവ രണ്ടും തുടരുന്നത്, എന്നാൽ ഇതിന് ഉടൻ ഒരു മാറ്റം നൽകാനുള്ള ഒരുക്കത്തിലാണ് പ്രാദേശിക ടു-വീലർ ഭീമൻ.

പൾസർ NS സീരീസിനെ മോടി പിടിപ്പിക്കാനൊരുങ്ങി ബജാജ്

ഏതാനും ദിവസങ്ങൾക്കുള്ളിൽ പൾസർ NS 160, NS 200 എന്നിവ USD ഫോർക്കുകളോടെ ബജാജ് അവതരിപ്പിക്കും. ഇതിന് മുന്നോടിയായി കമ്പി ആദ്യ ഒഫീഷ്യൽ ടീസർ പുറത്തിറക്കിയിരിക്കുകയാണ്. ടീസർ വീഡിയോയിൽ 'റൊട്ടേറ്റ് യുവർ ഫോൺ' എന്നും, അവസാനം മസ്കുലാർ സ്റ്റൈലിംഗ് ഗോസ് അപ്പ്സൈഡ്ഡൗൺ എന്നും പറയുന്നുണ്ട്. ഇതിനിടയിൽ ഫ്രണ്ട് വീൽ, USD ഫോർക്കുകൾ, പുതിയ കളർ ഷേഡിലുള്ള പൾസർ NS എന്നിവയുടെ ദൃശ്യങ്ങൾ നമുക്ക് ലഭിക്കും.

ബജാജ് പൾസർ NS -ൽ USD ഫോർക്കുകൾ വരുന്നത് ഇതാദ്യമല്ല. ബ്രസീലിയൻ വിപണിയിൽ ബജാജ് വിൽക്കുന്ന NS 160, NS 200 എന്നിവയിൽ ഇത് ലഭ്യമാണ്. ബ്രസീലിൽ ഡോമിനാർ 160, ഡൊമിനാർ 200 എന്നിങ്ങനെയാണ് NS 160 & NS 200 അറിയപ്പെടുന്നത്. വലിയ 200 സിസി മോഡലിനൊപ്പം 33 mm USD ഫോർക്കുകളും ചെറിയ 160 സിസി മോഡലിൽ 31 mm USD ഫോർക്കുകളുമാണ് ബജാജ് വാഗ്ദാനം ചെയ്യുന്നത്.

പൾസർ NS സീരീസിനെ മോടി പിടിപ്പിക്കാനൊരുങ്ങി ബജാജ്

2023 മോഡൽ പൾസർ NS 160, NS 200 മോഡലുകൾ ലോഞ്ച് ചെയ്യുമ്പോൾ ഇതേ ഓഫർ അവയ്ക്ക് ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ അപ്‌ഡേറ്റ് ഇതിനകം തന്നെ മസ്കുലാറായി കാണപ്പെടുന്ന NS 200, NS 160 എന്നിവയിലേക്ക് കൂടുതൽ മസിലുകൾ ചേർക്കും.

USD ഫോർക്കുകൾ ക്ലാമ്പിംഗിനായി ഒരു വലിയ സർഫസ് പോയിന്റ് നൽകുന്നു. അതിനാൽ ഷാസിയുടെ മൊത്തത്തിലുള്ള സംയോജനം മെച്ചപ്പെടുന്നു. ഇത് മികച്ച ഫ്രണ്ട്-എൻഡ് ഫീലും കോർണർ-കാർവിംഗ് കേപ്പബിലിറ്റിയും വാഗ്ദാനം ചെയ്യുന്നു. ഈ അപ്‌ഡേറ്റ് തീർച്ചയായും പൾസർ NS ശ്രേണിക്ക് വളരെ അനുയോജ്യമായ ഒന്നാണ്.

പൾസർ NS സീരീസിനെ മോടി പിടിപ്പിക്കാനൊരുങ്ങി ബജാജ്

NS 200 -നെ കുറിച്ച് പറയുകയാണെങ്കിൽ, ലിക്വിഡ് കൂളിംഗ്, ആറ്-സ്പീഡ് ഗിയർബോക്‌സ് എന്നിവ പോലുള്ള ഉയർന്ന സവിശേഷതകൾ അടങ്ങുന്ന ഒരു സ്‌പോർട്ടി മെഷീനായിട്ടാണ് ബജാജ് ഇതിനെ പിച്ച് ചെയ്‌തിരിക്കുന്നത്. USD ഫോർക്കുകൾക്ക് പുറമേ, ബജാജ് ഡ്യുവൽ-ചാനൽ ABS ഉം മോട്ടോർസൈക്കിളിൽ ചേർക്കുന്നു. ഇത് വളരെ ആവശ്യമായിരുന്ന ഒരു അപ്ഡേറ്റ് തന്നെയാണ്.

ബജാജ് ഇതിനകം പൾസർ RS 200 -നൊപ്പം ഡ്യുവൽ ABS വാഗ്ദാനം ചെയ്യുന്നു. ഈ പുതിയ അഡീഷനുകളോടെ, പൾസർ NS 200 ടിവിഎസ് അപ്പാച്ചെ RTR 200 4V -യുടെ ശക്തമായ എതിരാളിയായി മാറും. ഹോണ്ട ഹോർനെറ്റ് 2.0, കെടിഎം 200 ഡ്യൂക്ക് എന്നിവയാണ് ഈ സെഗ്മെന്റിലെ മറ്റ് എതിരാളികൾ.

2012 -ൽ ലോഞ്ച് ചെയ്തതുമുതൽ, പൾസർ NS 200 വിപണിയിൽ ഏറ്റവുമധികം ചർച്ചചെയ്യപ്പെടുന്ന മോട്ടോർസൈക്കിളുകളിലൊന്നാണ്. ഇതിന് കെടിഎം ഡ്യൂക്ക് 200 -ന്റെ അതേ എഞ്ചിൻ, ലിക്വിഡ് കൂളിംഗ് സിസ്റ്റം, ആറ് സ്പീഡ് ഗിയർബോക്‌സ് എന്നിവ വളരെ കുറഞ്ഞ വിലയ്ക്ക് ലഭ്യമായിരുന്നു.

ലോഞ്ച് ചെയ്‌തതിനുശേഷം ഡിസൈനിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെങ്കിലും, ഇത് ഇപ്പോഴും ഏറ്റവും ആകർഷകമായ മോട്ടോർസൈക്കിളുകളിൽ ഒന്നായി തുടരുന്നു. ഉയരമുള്ള റൈഡർമാർക്ക് അതിശയകരമായ എർഗണോമിക്‌സും സ്‌പോർട്ടി സ്റ്റാസും ബൈക്ക് വാഗ്ദാനം ചെയ്യുന്നു. 9750 rpm -ൽ 24.13 bhp മാക്സ് പവറും 8000 rpm -ൽ 18.74 Nm പീക്ക് torque ഉം നൽകുന്ന 199.5 സിസി സിംഗിൾ സിലിണ്ടർ എൻജിനാണ് പൾസർ NS 200 -ന്റെ ഹൃദയം. ഇതിന് മുകളിൽ സൂചിപ്പിച്ചതുപോലെ ആറ് സ്പീഡ് ട്രാൻസ്മിഷനാണ് വരുന്നത്.

9000 rpm -ൽ 17.2 bhp പവറും 7250 rpm -ൽ 14.6 Nm torque ഉം നൽകുന്ന 160.3 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് പൾസർ NS 160 -ന് കരുത്ത് പകരുന്നത്. അഞ്ച് സ്പീഡ് ട്രാൻസ്മിഷനുമായാണ് ഇത് വരുന്നത്. പൾസർ NS 160 USD, പൾസർ NS 200 USD എന്നിവയുടെ വിലകൾ യഥാക്രമം 1.25 ലക്ഷം രൂപയും 1.4 ലക്ഷം രൂപയും വിലയുള്ള ഔട്ട്‌ഗോയിംഗ് പതിപ്പുകളേക്കാൾ ഏകദേശം 5000 മുതൽ 10,000 രൂപ കൂടുതലായിരിക്കും.

More from DriveSpark

Article Published On: Friday, March 10, 2023, 14:15 [IST]
English summary
Bajaj shares teaser of updated ns 160 and ns 200 motorcycles with usd forks and dual channel abs
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X