പേര് കേട്ടാലേ വാങ്ങിപ്പോകും! പുതിയ ബജാജ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പേര് ഇതോ?

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളില്‍ ഒന്നായ ബജാജ് ഓട്ടോ നിലവില്‍ ഇലക്ട്രിക് വാഹന വിപണിയിലും സാന്നിധ്യം അറിയിക്കുന്നുണ്ട്. ചേതക് ഇവിയിലൂടെ തരക്കേടില്ലാത്ത കച്ചവടം ബജാജ് നേടിയെടുക്കുന്നു. ട്രയംഫ്, കെടിഎം എന്നീ വിദേശ ഭീമന്‍മാര്‍ക്കൊപ്പം കൈകോര്‍ത്ത് ബിസിനസ് വിപുലീകരിക്കുന്നതിനൊപ്പം വാഹന നിര വിപുലീകരിക്കുന്നതിലും ബജാജ് ശ്രദ്ധാലുക്കളാണ്.

അതിന്റെ ഭാഗമായി ബജാജ് രണ്ട് പുതിയ പേരുകള്‍ ട്രേഡ്മാര്‍ക്ക് ഫയല്‍ ചെയ്തിരിക്കുകയാണ്. ബജാജ് ജെനി, ബജാജ് സ്വിംഗ് എന്നീ പേരുകള്‍ക്കാണ് വ്യാപാരമുദ്ര ചാര്‍ത്താന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. ബജാജ് ബദല്‍, ബജാജ് റണ്ണര്‍ തുടങ്ങിയ പേരുകളും കമ്പനി നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ബജാജ് ഓറ, ബജാജ് റേസര്‍, ബജാജ് ഹാമര്‍ തുടങ്ങിയ പേരുകളും കമ്പനി ട്രേഡ്മാര്‍ക്ക് ചെയ്തിരുന്നു.

bajaj swing

പേര് രജിസ്റ്റര്‍ ചെയ്തുവെന്നല്ലാതെ ഇത് ഏത് തരം വാഹനങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്ന് ഉറപ്പില്ല. 2023-ലാണ് ബജാജ് ജീനി ട്രേഡ്മാര്‍ക്ക് അപേക്ഷ ഫയല്‍ ചെയ്തത്. അതേസമയം കഴിഞ്ഞ മാസമാണ് ബജാജ് സ്വിംഗ് പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ട്രേഡ്മാര്‍ക്ക് അപേക്ഷ ഇപ്പോള്‍ പ്രാഥമിക ഘട്ടത്തിലാണുള്ളത്. ഇതിന് അംഗീകാരം ലഭിക്കേണ്ടതുണ്ട്. നേരത്തെ ബജാജ് രജിസ്റ്റര്‍ ചെയ്ത ടെക്‌നിക്ക, ടെക്‌നിക് എന്നീ പേരുകള്‍ക്ക് 2032 വരെയാണ് സാധുതയുണ്ട്.

ഇപ്പോള്‍ ബജാജ് ട്രേഡ്മാര്‍ക്കിന് അപേക്ഷിച്ച ജെനി, സ്വിംഗ് എന്നീ പേരുകള്‍ സ്‌കൂട്ടറുകള്‍ക്ക് ഇടാന്‍ കണ്ടുവെച്ച പോലെയാണ് തോന്നുന്നത്. നിലവില്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തില്‍ ചേതക് മാത്രം ഓഫര്‍ ചെയ്യുന്ന ബജാജ് ഒരുപക്ഷേ പോര്‍ട്‌ഫോളിയോ വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടാകും. പ്രീമിയം ഉല്‍പ്പന്നങ്ങളേക്കാള്‍ താങ്ങാവുന്ന ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കാണ് ഡിമാന്‍ഡ് കൂടുതല്‍.

bajaj genie

അതിന്റെ ഭാഗമായി ഓല ഇലക്ട്രിക്, ഏഥര്‍ എനര്‍ജി എന്നീ കമ്പനികള്‍ പുതിയ എന്‍ട്രി ലെവല്‍ വേരിയന്റ് അവതരിപ്പിച്ചിരുന്നു. സെഗ്‌മെന്റിലെ പുതിയ എന്‍ട്രിയായ സിമ്പിള്‍ എനര്‍ജിയും ഉടന്‍ തന്നെ രണ്ട് കുറഞ്ഞ വിലയിലുള്ള മോഡലുകള്‍ വിപണിയിലിറക്കാന്‍ പോകുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. അതിനാല്‍ തന്നെ വില്‍പ്പനയും വിപണി വിഹിതവും കൂട്ടാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഈ പേരുകള്‍ ഒരുപേക്ഷേ ബജാജ് വരാന്‍ പോകുന്ന ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് നല്‍കിയേക്കും.

ബജാജ് ഓട്ടോ മുച്ചക്ര വാഹനങ്ങളും പുറത്തിറക്കുന്നതിനാല്‍ ജെന, സ്വിംഗ് എന്നീ പേരുകള്‍ അവയ്ക്ക് ഇടില്ലെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. ബജാജും തങ്ങളുടെ ആദ്യ ഇലക്ട്രിക് ത്രീവീലര്‍ പുറത്തിറക്കാനുള്ള പരിപാടിയിലാണെന്ന് സൂചനയുണ്ട്. മഹീന്ദ്രയും പിയാജിയോയും ഇതിനകം ഇലക്ട്രിക് ത്രീവീലര്‍ വിപണിയില്‍ നിറഞ്ഞ് നില്‍ക്കുമ്പോള്‍ ICE ത്രീവീലര്‍ വിഭാഗം ഭരിക്കുന്ന ബജാജ് ഇതുവരെ അതിലേക്ക് ഇറങ്ങിയിട്ടില്ല.

bajaj chetak

ഈ വര്‍ഷം അവസാനത്തോടെ ബജാജ് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് റിക്ഷ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ബജാജിന്റെ കന്നി ഇലക്ട്രിക് ത്രീ വീലര്‍ പരീക്ഷണയോട്ടം നടത്തുന്നത് ചാരക്കണ്ണുകളില്‍ പതിഞ്ഞിരുന്നു. രണ്ട് ഡയലുകളുള്ള ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ലോക്ക് ചെയ്യാവുന്ന സ്റ്റോറേജ് കമ്പാര്‍ട്ട്മെന്റുമടക്കം നിരവധി ഫീച്ചറുകളുമായിട്ടായിരിക്കും വാഹനം എത്തുക.

ഫുള്‍ ചാര്‍ജില്‍ 120 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാവണ് റിപ്പോര്‍ട്ടുകള്‍. ഏതായാലും പേരുകള്‍ വ്യാപാര മുദ്ര ചാര്‍ത്തിയെന്ന് കരുതി ആ പേരില്‍ കമ്പനി വാഹനം ഇറക്കിയേക്കണമെന്നില്ല. അതിനാല്‍ തന്നെ കാത്തിരുന്ന് കാണാമെന്നേ പറയാനൊക്കൂ. ഒരു പേര് ട്രേഡ്മാര്‍ക്ക് ചെയ്ത് കിട്ടാന്‍ വിവിധ ഘട്ടങ്ങളിലൂടെ കടന്ന് പോകേണ്ടതുണ്ട്.

bajaj chetak side view

ഇതിന് കുറച്ച് സമയമെടുക്കും. ഒരു കമ്പനി ട്രേഡ്മാര്‍ക്കിന് സമര്‍പ്പിച്ച പേരുമായി സാമ്യതയുള്ള പേരുകളുള്ള കക്ഷികള്‍ അതിനെ എതിര്‍ക്കും. ചിലപ്പോള്‍ കമ്പനികള്‍ തന്നെ സ്വയം അപേക്ഷ പിന്‍വലിക്കും. വിവിധ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് വാഹന നിര്‍മാതാക്കള്‍ ഒന്നിലധികം പേരുകള്‍ക്ക് വ്യാപാര മുദ്രക്ക് അപേക്ഷിക്കുന്നത്. ഭാവിയില്‍ ആവശ്യത്തിന് അനുസരിച്ച് ഉപയോഗിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.

More from DriveSpark

Article Published On: Tuesday, June 20, 2023, 13:11 [IST]
English summary
Bajaj swing genie trademarks registered new ev under process
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X