വില ഇത്രയും കുറവോ? ഒരു ഇതിഹാസത്തെ കൂടി തിരികെയെത്തിച്ച് ഇവി വിപണി കൈയ്യടക്കാന്‍ ബജാജ്

ബജാജ് സണ്ണിയെന്ന പേര് നിങ്ങളില്‍ പലരും ഓര്‍ക്കുന്നുണ്ടാകും. നയന്റീസ് കിഡ്‌സ് ഒരിക്കലും മറക്കാന്‍ സാധ്യതയില്ലാത്ത 60 സിസി ടൂ സ്‌ട്രോക്ക് സ്‌കൂട്ടറാണ് ബജാജ് സണ്ണി (Bajaj Sunny). അക്കാലത്ത് ഗിയര്‍ലെസ് ടൂവീലറുകള്‍ക്ക് അര്‍ഹതയുള്ള 16-നും 18-നും ഇടയില്‍ പ്രായമുള്ള കൗമാരക്കാരെ ലഷ്യം വെച്ച് ബജാജ് പുറത്തിറക്കിയ മോഡലായിരുന്നു സണ്ണി.

ഐതിഹാസിക മോഡലായ ചേതക്കിന് ശേഷം സണ്ണിയെയും ബജാജ് തിരികെ കൊണ്ടുവരികയാണെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍. സൂപ്പര്‍ സ്‌കിന്നി ബൈക്കായ സണ്ണി ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഇരുചക്രവാഹനങ്ങളിലൊന്നായിരുന്നു. മിനിയേച്ചര്‍ വലിപ്പം കാരണം ചുറ്റിയടിക്കാന്‍ എളുപ്പമായതിനാല്‍ പ്രായഭേദമന്യേ ജനങ്ങള്‍ ഈ ടൂവീലര്‍ ഏറ്റെടുത്തു. ഇപ്പോഴും ഈ വാഹനം കുറച്ച് ആളുകള്‍ ഉപയോഗിക്കുന്നുണ്ട്. അക്കാലത്ത് പെണ്‍കുട്ടികള്‍ ഡ്രൈവിംഗ് പഠിക്കാന്‍ യോഗ്യമായ ഒരു വാഹനമായി ഇതിനെ ഉപയോഗിച്ചു.

bajaj sunny

എന്നാല്‍ ഇപ്പോള്‍ ഐക്കണിക് ടൂവീലര്‍ വീണ്ടും വില്‍പ്പനക്കെത്തിക്കാനുള്ള പ്ലാനിലാണ് ബജാജ്. ബജാജിന്റെ പൂണെ പ്ലാന്റിന് സമീപം ബജാജ് സണ്ണി മറക്കപ്പെട്ട രൂപത്തില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ സ്‌പൈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതോടെയാണ് സണ്ണി ഇന്ത്യന്‍ വിപണിയില്‍ പുനരവതരിക്കാന്‍ പോകുകയാണെന്ന വര്‍ത്തകള്‍ പരന്നത്. എന്നിരുന്നാലും സണ്ണിയുടെ തിരിച്ചുവരവിനെ കുറിച്ച് ബജാജ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അതിനാല്‍ തന്നെ ടൂവീലര്‍ എന്നായിരിക്കും പുറത്തിറങ്ങുക, അതിന്റെ ഫീച്ചര്‍, മെക്കാനിക്കല്‍ വശങ്ങള്‍ എന്തായിരിക്കുമെന്ന കാര്യങ്ങളെ കുറിച്ച് യാതൊരു അറിവുമില്ല. ഇലക്ട്രിക് അവതാരത്തിലാകും സണ്ണി തിരിച്ചെത്തുകയെന്ന് മാത്രമാണ് ഇപ്പോള്‍ അനുമാനിക്കാന്‍ സാധിക്കുക. ക്യാമറക്കണ്ണുകളില്‍ പതിച്ച സണ്ണിയില്‍ ഒരു എക്‌സ്‌ഹോസ്റ്റ് സിസ്റ്റം കാണപ്പെടുന്നില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ സണ്ണി ഇലക്ട്രിക് കുപ്പായമണിഞ്ഞാണ് എത്തുകയെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കുന്നത്. പഴയ പടക്കുതിരയെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ വളരെ മെലിഞ്ഞ ബോഡിയാണ് പുതിയ ടൂവീലറിനും കാണപ്പെടുന്നത്.

bajaj sunny ev spied

അതിനാല്‍ തന്നെ പഴയ മോഡലില്‍ നിന്ന് സ്‌റ്റൈലിംഗ് ഘടകങ്ങള്‍ കടംകൊള്ളുമെന്ന് പറയാം. ഇന്നത്തെ കാലം ആവശ്യപ്പെടുന്ന സാങ്കേതികവിദ്യകള്‍ കൂടി സമന്വയിപ്പിച്ച് യൂത്തിനെ ആകര്‍ഷിക്കാനാണ് ബജാജിന്റെ പദ്ധതി. അടുത്ത വര്‍ഷം എപ്പോഴെങ്കിലും പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സണ്ണിയുടെ ഇലക്ട്രിക് അവതാരത്തിലുള്ള തിരിച്ചുവരവ് ഇന്ത്യയില്‍ വലിയ വിപ്ലവം സൃഷ്ടിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഇന്ന് രാജ്യത്ത് ലക്ഷം രൂപയില്‍ താഴെ വിലയുളള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് മികച്ച ഡിമാന്‍ഡാണ്. ബജാജ് സണ്ണിയുടെ ഇലക്ട്രിക് പതിപ്പിന് മിക്കവാറും ലക്ഷം രൂപയില്‍ താഴെ മാത്രമായിരിക്കും വിലയിടുക. നഗരയാത്രകള്‍ക്ക് അനുയോജ്യമായ തരത്തിലുള്ള ബാറ്ററി പായ്ക്കായിരിക്കും സജ്ജീകരിക്കുക. നിലവില്‍ ചേതക് എന്ന ഒരൊറ്റ ഇലക്ട്രിക് സ്‌കൂട്ടര്‍ മാത്രമാണ് ബജാജ് വാഗ്ദാനം ചെയ്യുന്നത്. പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തിലാണ് ചേതക് മാറ്റുരക്കുന്നത്.

bajaj sunny ev spied

1.24 ലക്ഷം രൂപ മുതലാണ് ചേതക്കിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്. 2.9 kWh ബാറ്ററി പായ്്ക്കാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഫുള്‍ ചാര്‍ജില്‍ 108 കിലോമീറ്റര്‍ റേഞ്ചാണ് ഇലക്ട്രിക് സ്‌കൂട്ടറിന് ബജാജ് വാഗ്ദാനം ചെയ്യുന്നത്. മണിക്കൂറില്‍ 63 കിലോമീറ്ററാണ് ബജാജ് ചേതക്കിന്റെ ടോപ് സ്പീഡ്. 5 മണിക്കൂര്‍ കൊണ്ട് ഇവിയുടെ ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യാം.

ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഓവര്‍-ദി-എയര്‍ അപ്ഡേറ്റ്, ആന്റി-തെഫ്റ്റ് ടെക്നോളജി, വാട്ടര്‍ ഡാമേജ് പ്രിവന്‍ഷന്‍ തുടങ്ങി നിരവധി ഫീച്ചറുകളും ഇലക്ട്രിക് സ്‌കൂട്ടറിന്റെ ചില പ്രത്യേകതകളാണ്. സാധാരണക്കാരെ ചേര്‍ത്തുപിടിക്കാനായി ചേതക്കിന്റെ താങ്ങാനാകുന്ന വിലയിലുള്ള പതിപ്പ് വികസിപ്പിച്ച് കൊണ്ടിരിക്കുകയാണ് ബജാജ്. ഇതും പരീക്ഷണഘട്ടത്തിലാണ്. വിപണിയില്‍ മത്സരം കടുത്തതിനാലും കൂടിയാണ് ബജാജ് പുതിയ തന്ത്രം പയറ്റുന്നത്.

അതിന്റെ കൂടെ ലക്ഷം രൂപയില്‍ താഴെ വിലയില്‍ സണ്ണി കൂടി എത്തുന്നതോടെ വില്‍പ്പന ചാര്‍ട്ടില്‍ മുന്നിലേക്ക് ഇടിച്ച് കയറാമെന്നാണ് ബജാജിന്റെ പ്രതീക്ഷ. നിങ്ങള്‍ പഴയ കാലത്തെ ബജാജ് സണ്ണി ഓടിച്ചവരാണോ. ആണെങ്കില്‍ ബജാജ് സണ്ണി ഇലക്ട്രിക് രൂപത്തില്‍ വരുമ്പോള്‍ നിങ്ങളുടെ പ്രതീക്ഷകള്‍ എന്താണെന്നറിയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്. അവ കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുമല്ലോ.

More from DriveSpark

Article Published On: Wednesday, October 4, 2023, 15:00 [IST]
English summary
Bajaj to bring back sunny in electric guise spotted testing in pune
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X