ഈ ക്യൂട്ട് ഇവി ഇന്ത്യയിലേക്ക് വരുമോ? പേരടക്കം റെഡിയാക്കി വെച്ച് ബജാജ്!

ഇന്ത്യയില്‍ പ്രതിമാസം 5 ലക്ഷം യൂണിറ്റിന് മുകളിലാണ് സ്‌കൂട്ടര്‍ വില്‍പ്പന. സ്‌കൂട്ടറുകള്‍ വില്‍പ്പനയുടെ കാര്യത്തില്‍ നട്ടെല്ലാകുന്ന ചില പ്രമുഖ ബ്രാന്‍ഡുകളെയും നമുക്കറിയാം. ഇലക്ട്രിക് സ്‌കൂട്ടറായ ചേതക് മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യയിലെ മുന്‍നിര ടൂവീലര്‍ ബ്രാന്‍ഡായ ബജാജ് ഓട്ടോക്ക് സ്‌കൂട്ടര്‍ സെഗ്മെന്റില്‍ സാന്നിധ്യമില്ല. എന്നാല്‍ ഇന്ത്യന്‍ മാര്‍ക്കറ്റിന്റെ മര്‍മ്മം അറിയാവുന്ന ബജാജിന്റെ നീക്കം അപ്രവചനീയമാണ്.

ഇപ്പോള്‍ ബജാജ് ഓട്ടോ ഒരു നാമം ട്രേഡ്മാര്‍ക്ക് ചെയ്തതിനെ ചുറ്റിപ്പറ്റി നിരവധി അഭ്യൂഹങ്ങളാണ് ഉയരുന്നത്. പേരുകള്‍ ട്രേഡ്മാര്‍ക്ക് ചെയ്യുന്ന കാര്യത്തില്‍ ഒട്ടും പിശുക്കുകാണിക്കാത്ത ബജാജ് വെക്ടര്‍ (bajaj vector) എന്ന പേരാണ് ഇപ്പോള്‍ വ്യാപാരമുദ്ര ചാര്‍ത്തിയിരിക്കുന്നത്. എന്നാല്‍ ബജാജ് എന്താണ് മനസ്സില്‍ കണ്ടതെന്ന കാര്യം ര്‍ക്കും പറയാനൊക്കില്ല. ബജാജ് അവസാനമായി വിപണിയില്‍ ഇറക്കിയ ഐസിഇ സ്‌കൂട്ടര്‍ ബജാജ് ക്രിസ്റ്റല്‍ ആയിരുന്നു.

bajaj chetak

2007-2010 കാലഘട്ടത്തില്‍ ആയിരുന്നു ഈ സ്‌കൂട്ടര്‍ വിപണിയിലുണ്ടായിരുന്നത്. സ്‌കൂട്ടര്‍ സെഗ്മെന്റില്‍ ഹോണ്ടയുടെയും ടിവിഎസിന്റെയും അപ്രമാദിത്തത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പക്ഷേ ക്രിസ്റ്റലിന് സാധിച്ചില്ല. ഐസിഇ സ്‌കൂട്ടര്‍ വിഭാഗത്തിലെ ഒഴിഞ്ഞുകിടക്കുന്ന ആ കസേരയിലേക്കായി ഒരു പുത്തന്‍ മോഡലിനെ കൊണ്ടുവരാന്‍ ബജാജ് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പ്രായോഗികതയ്ക്കൊപ്പം പ്രായ, ലിംഗ ഭേദമന്യേ ഉപയോഗിക്കാന്‍ സാധിക്കുമെന്നതിനാലും സ്‌കൂട്ടറുകള്‍ക്ക് വിപണിയില്‍ ഇന്നും സാധ്യതയുണ്ട്.

വെക്ടര്‍ എന്ന പുതിയ നാമം പെട്രോള്‍ സ്‌കൂട്ടറിനൊപ്പം ഇവിക്കും അനുയോജ്യമാണ്. മാത്രമല്ല ഐതിഹാസിക ഉല്‍പ്പന്നമായ 'സണ്ണി' തിരിച്ചുകൊണ്ടുവരാനും ബജാജിന് പദ്ധതിയുണ്ടെന്ന കാര്യം പരസ്യമായ രഹസ്യമാണ്. ബജാസ് സണ്ണി ഇലക്ട്രിക് സ്‌കൂട്ടര്‍ ഇലക്ട്രിക് അവതാരത്തില്‍ പരീക്ഷണയോട്ടം നടത്തുന്നത് നിരവധി തവണ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരുന്നു. ഇതിന് വെക്ടര്‍ എന്ന് പേര് നല്‍കിയേക്കാനും നേരിയ സാധ്യതകള്‍ അവശേഷിക്കുന്നു.

husqvarna vector

എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ ബജാജ് പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അതുകൊണ്ട് തന്നെ ചേതക് പ്ലാറ്റ്ഫോമില്‍ വരുന്ന പുതിയ പ്രീമിയം ഇവിക്ക് ഈ പേര് നല്‍കുമെന്ന് അഭിപ്രായക്കാരുമുണ്ട്. നിലവില്‍ ബജാജിന്റെ കുടക്കീഴില്‍ ഒത്തിരി വിദേശ ബ്രാന്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കെടിഎം, ഹസ്‌കവര്‍ണ, ട്രയംഫ് എന്നി അതില്‍ ചില പേരുകള്‍ മാത്രം. ബജാജ് വ്യാപാരമുദ്ര ചാര്‍ത്തിയ പേരുകള്‍ അതിന്റെ പങ്കാളി ബ്രാന്‍ഡുകള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കും.

അങ്ങനെ വരുമ്പോള്‍ ഓസ്ട്രിയന്‍ ബ്രാന്‍ഡായ കെടിഎമ്മിന്റെ ഉടമസ്ഥതയിലുള്ള സ്വീഡിഷ് കമ്പനിയായ ഹസകവര്‍ണയില്‍ ചില സാധ്യതകള്‍ ഒളിഞ്ഞിരിപ്പുണ്ട്. 2021-ല്‍ ഹസ്‌കവര്‍ണ വെക്ടര്‍ (Vektorr) എന്ന പേരില്‍ ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചിരുന്നു. എന്നിരുന്നാലും രണ്ട് വെക്ടറുകളുടെയും ഉച്ഛാരണം ഒന്നാണെങ്കിലും ഇംഗ്ലീഷ് സ്പെല്ലിംഗില്‍ കുറച്ച് മാറ്റങ്ങളുണ്ട്.

husqvarna vektorr

ഹസ്‌കവര്‍ണ വെക്ടറില്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ 'K' അക്ഷരമുണ്ട്. മാത്രമല്ല രണ്ട് 'R' വെച്ചാണ് ഈ പേര് അവസാനിക്കുന്നത്. അതേസമയം ബജാജിന്റെ വെക്ടറില്‍ 'K' എന്ന അക്ഷരത്തിന് പകരം 'C' വരുന്നു. മാത്രമല്ല ഒരു 'R' മാത്രമാണ് അവസാനം. ഹസ്‌കവര്‍ണ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നത് ബജാജ് ആയതിനാല്‍ വെക്ടറിന്റെ പ്രെഡക്ഷന്‍ സ്പെക്കിന് ബജാജ് ഈ പേര് നല്‍കാനും സാധ്യത കാണുന്നു. ചേതക്കില്‍ നിന്നുള്ള ബാറ്ററിയും മോട്ടോറും ഇത് പങ്കിടാന്‍ സാധ്യതയുണ്ട്.

പ്രധാനമായും വിദേശ വിപണികളാണ് ലക്ഷ്യമിടുന്നതെങ്കിലും ഇത് ഇന്ത്യയിലും ലോഞ്ച് ചെയ്തേക്കും. കെടിഎമ്മിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഹസ്‌കവര്‍ണയുടെ ഇന്ത്യയിലെ സാന്നിധ്യം വളരെ പരിമിതമാണ്. അതുകൊണ്ടാണ് പ്രധാനമായും ഇത് കയറ്റുമതിക്ക് പ്രാധാന്യം നല്‍കുന്നത്. കെടിഎമ്മിന്റെ ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ സ്പൈ ചിത്രങ്ങളും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നിരുന്നു.

husqvarna vektorr side

വെക്ടര്‍ എന്ന പേര് ഈ ഉല്‍പ്പന്നത്തിന് നല്‍കിയേക്കുമോ എന്നും നമുക്ക് സംശയിക്കാം. ഒരു ബ്രാന്‍ഡ് ട്രേഡ്മാര്‍ക്ക് ചാര്‍ത്തിയ എല്ലാ പേരുകളും പ്രൊഡക്ഷന്‍ പതിപ്പുകള്‍ക്ക് ലഭിക്കണമെന്നില്ല. സിംഗര്‍, ബോംബര്‍, എലിക്സിര്‍, ഓറ എന്നിവ ഏറ്റവും ഒടുവില്‍ ബജാജ് ട്രേഡ്മാര്‍ക്ക് ചെയ്ത ചില പേരുകളാണ്.

ന്യൂറോണ്‍, ട്വിന്നര്‍, എലഗന്‍സ്, വിന്‍സെന്റ്, ഡാര്‍ക്ക്സ്റ്റാര്‍, റേസര്‍, ഹാമ്മര്‍, സ്വിംഗ്, ജെനി, ഫ്രീറൈഡര്‍, കാലിബര്‍, ട്വിന്നര്‍, പള്‍സര്‍ എലാന്‍, പള്‍സര്‍ എലഗന്‍സ്, ബ്ലേഡ്, ടെക്നിക്, ടെക്നിക്ക, ഫ്ലൂയര്‍, ഫ്ലൂര്‍ എന്നിവയടക്കം ഒത്തിരി പേരുകള്‍ ബജാജ് സമീപകാലത്ത് ട്രേഡ്മാര്‍ക്ക് ചെയ്തിട്ടുണ്ട്. ഏതായാലും ബജാജ് വെക്ടര്‍ എന്ന പേര് ഭാവിയില്‍ തങ്ങളുടെ തന്നെ ഉല്‍പ്പങ്ങള്‍ക്ക് ഇടുമോ അല്ലെങ്കില്‍ പാര്‍ട്നര്‍ ബ്രാന്‍ഡുകള്‍ക്ക് നല്‍കുമോ എന്ന കാര്യം വൈകാതെ അറിയാം.

More from DriveSpark

Article Published On: Thursday, December 21, 2023, 18:00 [IST]
English summary
Bajaj vector trademarked in india might be husqvarna vektorr concepts production name
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X