Best Seat Comfort കുറഞ്ഞ വിലക്ക് കംഫര്‍ട്ട് സീറ്റിംഗ്; ഈ 5 മോഡലുകള്‍ക്ക് വില 80000 രൂപയില്‍ താഴെ
ഇന്ത്യയില്‍ ടൂവീലര്‍ ഉപഭോക്താക്കള്‍ക്കിടയിലെ ഏറ്റവും ജനപ്രിയ സെഗ്മെന്റാണ് കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍. നമ്മുടെ രാജ്യത്തെ ഭൂരിഭാഗം ആളുകളും സാധാരണക്കാരാണ്. അവരുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് പറ്റിയ പരിപാലനച്ചെലവ് കുറഞ്ഞ മികച്ച മൈലേജുള്ള വാഹനങ്ങളാണ് കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ ഇറങ്ങുന്നത്. പല വാഹന ബ്രാന്ഡുകളുടെയും നട്ടെല്ല് ഇത്തരത്തിലുള്ള ചില ബജറ്റ് ബൈക്കുകളാണ്.
ഇന്ന് ഒരു കുടുംബത്തെ എടുത്താല്‍ ഒരു അച്ഛനും അമ്മയും ഒരു കുട്ടിയുമാണെങ്കില്‍ അവര്‍ ഒരു കാറിനെ പറ്റി ചിന്തിക്കില്ല. നാലംഗ കുടുംബം ആകുമ്പോള്‍ ആയിരിക്കും പലരും ഒരു കാര്‍ വാങ്ങുന്നതിനെ കുറിച്ച് ആലോചിക്കുക. എന്നാല്‍ മൂന്നംഗം കുടുംബം ഒരു ബൈക്കിലോ സ്‌കൂട്ടറിലോ ഒപ്പിക്കും. ഇരുചക്രവാഹനത്തില്‍ മൂന്നുപേര്‍ യാത്രചെയ്യുന്നത് കുറ്റകരമാണെങ്കിലും കുടുംബമൊന്നിച്ച് യാത്ര ചെയ്യാന്‍ ഇതല്ലാതെ ചിലര്‍ക്ക് വേറെ നിര്‍വാഹമുണ്ടാകില്ല.

ഇത്തരത്തില്‍ സുഖമായി യാത്ര ചെയ്യാന്‍ കംഫര്‍ട്ടബിളായ സീറ്റുകള്‍ വേണം.
കുറഞ്ഞ മെയിന്റനന്‍സ് കോസ്റ്റും മികച്ച മൈലേജും ഒപ്പം നീളമേറിയ കംഫര്‍ട്ടബിള്‍ സീറ്റും വാഗ്ദാനം ചെയ്യുന്ന ചില കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളുകളെ പരിചയപ്പെടുത്താം. ഇന്ന് പല നഗരങ്ങളിലും ബൈക്ക് ടാക്സി സര്‍വീസ് ജനപ്രിയമാണ്. ഈ സര്‍വീസിനും പ്രയോജനകരമായിരിക്കും ഈ മോഡലുകള്‍.
ഹോണ്ട CD110 ഡ്രീം ഡീലക്സ്: സീറ്റിംഗ് കംഫര്‍ട്ടിന്റെ കാര്യമായാലും ഏതൊരാള്‍ക്കും ബൈക്ക് എളുപ്പത്തില്‍ ആക്‌സസ് ചെയ്യാവുന്ന സീറ്റ് ഉയരത്തിന്റെ കാര്യത്തിലും മികച്ച ഓപ്ഷനാണ് ഹോണ്ട CD110 ഡ്രീം ഡീലക്‌സ്. 790 മില്ലിമീറ്റര്‍ ആണ് ഹോണ്ട CD110 ഡ്രീം ഡീലക്‌സിന്റെ സീറ്റ് ഹൈറ്റ്.

8.67 bhp പവറും 9.30 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 109.51 സിസി എഞ്ചിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്. ഹോണ്ട CD110 ഡ്രീം ഡീലക്സ് സ്റ്റാന്‍ഡേര്‍ഡ്, ഡീലക്സ് എന്നീ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. കളര്‍ ഓപ്ഷനുകളിലാണ്് രണ്ടുവേരിയന്റുകളുടെയും വ്യത്യാസം വരുന്നത്. 71,113 രൂപ മുതലാണ് ഹോണ്ട CD110 ഡ്രീം ഡീലക്‌സിന്റെ എക്സ്‌ഷോറൂം വില ആരംഭിക്കുന്നത്.
ഹീറോ സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍: ഹീറോയുടെ കള്‍ട്ട് ക്ലാസിക് മോഡലായ സ്‌പ്ലെന്‍ഡര്‍ ഇല്ലാതെ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളുകളെ കുറിച്ചുള്ള ഒരു പട്ടിക എഴുതാന്‍ സാധിക്കില്ലല്ലോ. 798 എംഎം ആണ് ഇതിന്റെ സീറ്റ് ഉയരം. സൂപ്പര്‍ സ്‌പ്ലെന്‍ഡറിന് ഹോണ്ട CD110 ഡ്രീം ഡീലക്‌സിനേക്കാള്‍ അല്‍പ്പം ഉയരം കൂടുതലാണ്. എന്നിരുന്നാലും, മികച്ച കംഫര്‍ട്ടാണ് ഇത് നല്‍കുന്നത്. 79,118 രൂപ മുതലാണ് എക്സ്‌ഷോറൂം വില ആരംഭിക്കുന്നത്. ഡിസ്‌ക് വേരിയന്റിന് 83,248 രൂപയാണ് എക്സ്‌ഷോറൂം വില.
ബജാജ് CT 125X: ബില്‍ഡ് ക്വാളിറ്റിക്കും മികച്ച പെര്‍ഫോമന്‍സുള്ള എഞ്ചിനുമൊപ്പം രണ്ട് പോര്‍ക്ക് സുഖമായി യാത്ര ചെയ്യനൊക്കുന്ന സീറ്റും വാഗ്ദാനം ചെയ്യുന്ന മോട്ടോര്‍സൈക്കിളാണ് ബജാജ് CT125X. അല്‍പ്പം മെച്ചപ്പെട്ട പ്രവര്‍ത്തനക്ഷമതയുള്ള എഞ്ചിനും രണ്ട് ആളുകള്‍ക്ക് സാമാന്യം വിശാലമായ സീറ്റും ഉള്ള പ്രധാന ഉല്‍പ്പന്നങ്ങളില്‍ ഒന്നാണ്.
124.4 സിസി, സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് ഇതിന് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 8000 rpm-ല്‍ 10.7 bhp പവറും 5,500 rpm-ല്‍ 11 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. ബജാജ് CT125X-ന്റെ ബേസ് ഡ്രം വേരിയന്റിന് 72,077 രൂപയാണ് എക്സ്-ഷോറൂം വില. ഇതിന്റെ ഡിസ്‌ക് ബ്രേക്ക് വേരിയന്റ് 72,077 രൂപ എക്സ്-ഷോറൂം വിലയില്‍ സ്വന്തമാക്കാം.

ബജാജ് പ്ലാറ്റിന 100: ലാസ്റ്റ് മൈല്‍ ഡെലിവറി സേവനദാതാക്കളുടെ പ്രിയപ്പെട്ട ബൈക്കാണ് ബജാജ് പ്ലാറ്റിന. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഏറെ കാലമായി ഉപയോഗത്തിലുള്ളതിനാല്‍ ഇതിന്റെ ഡിസൈനും രണ്ടുപേര്‍ക്ക് സുഖമായി യാത്ര ചെയ്യാന്‍ പറ്റുന്ന രീതിയിലാണ്. ഇതിന്റെ 102 സിസി എഞ്ചിന്‍ 7.79 bhp പവറും 8.34 Nm ടോര്‍ക്കും നല്‍കുന്നു.
65,856 രൂപ മുതലാണ് പ്ലാറ്റിന 100 മോട്ടോര്‍സൈക്കിളിന്റെ വില ആരംഭിക്കുന്നത്. 100 സിസി ബൈക്കിന്റെ പെര്‍ഫോമന്‍സില്‍ നിങ്ങള്‍ക്ക് തൃപ്തി പോര എന്നാണെങ്കില്‍ പ്ലാറ്റിന 110 അല്ലെങ്കില്‍ പ്ലാറ്റിന 110 എബിഎസ് ഓപ്ഷനുകളില്‍ ഒന്ന് തിരഞ്ഞെടുക്കാം. ബജാജ് പ്ലാറ്റിന 110-ന് 68,544 രൂപയും പ്ലാറ്റിന 110 എബിഎസിന് 72,224 രൂപയുമാണ് എക്സ്-ഷോറൂം വില.
ടിവിഎസ് റേഡിയന്‍: ടിവിഎസിന്റെ കമ്മ്യൂട്ടര്‍ സെഗ്മെന്റിലെ ഈ പോരാളിയും നീളമുള്ള രണ്ട് പേര്‍ക്ക് സുഖമായി യാത്ര ചെയ്യാന്‍ സൗകര്യമുള്ള സീറ്റ് വാഗ്ദാനം ചെയ്യുന്നു. ടിവിഎസ് റേഡിയന്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് പറ്റിയ ഒരു മോട്ടോര്‍സൈക്കിളാണ്. ടിവിഎസ് റേഡിയനിന്റെ 109.7 സിസി എഞ്ചിന്‍ 8.08 bhp പവറും 8.7 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.
60,925 രൂപയില്‍ നിന്നാണ് ഇതിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ടിവിഎസ് റേഡിയനിന്റെ പുതിയ ഡിജി ഡിസ്‌ക് വേരിയന്റിന്റെ വില 78,834 രൂപ വരെ (എക്സ്ഷോറൂം) വരെ പോകുന്നു. ടിവിഎസിന്റെ ഉല്‍പ്പന്നങ്ങൾ ഫീച്ചര്‍ സമ്പന്നമാണെന്ന് എല്ലാവർക്കും അറിയാം. ടിവിഎസ് റേഡിയനും ആ പതിവ് തെറ്റിക്കുന്നില്ല.


Click it and Unblock the Notifications








