വില 3 ലക്ഷം രൂപയില്‍ താഴെ; സ്വന്തമാക്കാം ഈ കിടിലന്‍ ബൈക്കുകള്‍
നിങ്ങള്‍ക്ക് ചിന്തിച്ചാല്‍ അറിയാം ഇന്ന് ഇന്ത്യയില്‍ ഇരുചക്ര വാഹനങ്ങളുടെ വില പണ്ടത്തെ അപേക്ഷിച്ച് വളരെ കൂടിയിട്ടുണ്ട്. വാഹനങ്ങള്‍ക്ക് വില കൂടുന്നത് പക്ഷേ വില്‍പ്പനയെ ഒട്ടും ബാധിച്ചിട്ടില്ലെന്ന് വേണം പറയാന്‍. പല സെഗ്‌മെനറുകളിലായി പുത്തന്‍ മോഡലുകള്‍ പുറത്തിറക്കി ഇരുചക്ര വാഹന നിര്‍മാതാക്കള്‍ കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കുകയാണ്.
ഇന്ന് രണ്ട് ലക്ഷവും മൂന്ന് ലക്ഷവുമൊന്നും ഒരു വലിയ വിലയേ അല്ലാതായി മാറിയിട്ടുണ്ട്. 2 ലക്ഷം രൂപ മുതല്‍ 3 ലക്ഷം രൂപ വരെയുള്ള വിലയിലുള്ള ബൈക്കുകള്‍ ഇന്ന് ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. മൂന്ന് ലക്ഷം രൂപ ബജറ്റില്‍ ഒരു ബൈക്ക് എടുക്കാന്‍ നിങ്ങള്‍ താല്‍പര്യപ്പെടുന്നുണ്ടെങ്കില്‍ മികച്ച ചില ഓപ്ഷനുകള്‍ പരിശോധിക്കാം.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350: ഈ ഒരു പ്രൈസ് റേഞ്ചില്‍ സുഖയാത്ര പോകാന്‍ അനുവദിക്കുന്ന മോട്ടോര്‍സൈക്കിള്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ആയിരിക്കും. പുതുമയും പഴമയും ഒരുമിച്ച് ചേരുന്ന ഈ മോട്ടോര്‍സൈക്കിള്‍ തലമുറകളുടെ വികാരമാണ്. റൈഡിംഗിന് സ്‌റ്റോപിടാതെ നിര്‍ത്താതെ പോകുന്ന യാത്രകള്‍ ഹരമായിട്ടുള്ള ഒരു വ്യക്തിയാണ് നിങ്ങളെങ്കില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ഈ കാളക്കൂറ്റനെ കൂടെ കൂട്ടാം. 1.90 ലക്ഷം രൂപ മുതല്‍ 2.21 ലക്ഷം രൂപ വരെയാണ് മോട്ടോര്‍സൈക്കിളിന്റെ എക്‌സ്‌ഷോറൂം വില.
സുസുക്കി V-സ്‌ട്രോം SX: എല്ലാ മോട്ടോര്‍സൈക്കിള്‍ സ്‌നേഹികളും വാഹനം വാങ്ങുമ്പോള്‍ പെര്‍ഫോമന്‍സ് മാത്രമായിരിക്കില്ല നോക്കുന്നത്. ചിലര്‍ക്ക് യാത്രകള്‍ പോകാന്‍ വേണ്ടിയായിരിക്കും ബൈക്ക്. അതിന് നാം ഒരു ടൂറര്‍ തെരഞ്ഞെടുക്കണം. ഈ വില പരിധിയില്‍ നിങ്ങള്‍ ഒരു ടൂറര്‍ തിരയുകയാണെങ്കില്‍ സുസുക്കി V-സ്‌ട്രോം SX മികച്ച ഓപ്ഷനുകളില്‍ ഒന്നാണ്. ജിക്‌സര്‍ 250-നെ അടിസ്ഥാനമാക്കിയാണ് ഇത് ഒരുക്കിയിരിക്കുന്നത്.

സുഗമമായ ക്വാര്‍ട്ടര്‍-ലിറ്റര്‍ എഞ്ചിന്റെ പവറില്‍ ഹൈവേകളില്‍ സുഖമായി സ്പീഡോമീറ്ററില്‍ മൂന്നക്കം തെടാം. 19 ഇഞ്ച് ഫ്രണ്ട് വീലും സെമി-നോബി ടയറുകളും ചെറിയ ഓഫ് റോഡിംഗ് സാധ്യമാക്കുന്നു. എന്നാല്‍ നിങ്ങള്‍ക്ക് ദുര്‍ഘടമായ പ്രതലങ്ങള്‍ കീഴടക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ വേറെ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ തെരഞ്ഞെടുക്കുന്നതാകും നല്ലത്. 2.12 ലക്ഷം രൂപയാണ് ഈ മോട്ടോര്‍സൈക്കിളിന്റെ എക്‌സ്‌ഷോറൂം വില.
ഹോണ്ട CB300R: വിലയും ബൈക്കിന്റെ സ്‌പെസിഫിക്കേഷനും ഒത്തുനോക്കുമ്പോള്‍ ചിലര്‍ക്ക് അതൃപ്തി തേന്നിയേക്കാം. ഇതിന്റെ 286 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ കെടിഎം 390 ഡ്യൂക്കിനെ അപേക്ഷിച്ച് കുറവ് പവറും ടോര്‍ക്കുമാണ് പുറപ്പെടുവിക്കുന്നത്. എന്നാല്‍ കെര്‍ബ് വെയ്റ്റിന്റെ കാര്യത്തില്‍ ഈ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ഒരുപടി മുകളിലാണ്. 147 കിലോഗ്രാം ആണ് ഹോണ്ട CB300R മോട്ടോര്‍സൈക്കിളിന്റെ കെര്‍ബ് ഭാരം. ഇത് ഡ്യൂക്കിനെക്കാള്‍ 24 കിലോഗ്രാം കുറവാണ്.
കുറച്ച് കൂടി വ്യക്തമാക്കി പറഞ്ഞാല്‍ ഈ മോഡലിന് ഒരു ടിവിഎസ് അപ്പാച്ചെ RTR 160 4V യുടെ അത്ര മാത്രമേ ഭാരമുള്ളൂവെന്ന് സാരം. കടലാസുകളിലുള്ള പവര്‍ കണക്കുകളേക്കാള്‍ വേഗത ഇത് നല്‍കുമെന്നാണ് പറയപ്പെടുന്നത്. 6.58 സെക്കന്‍ഡിനുള്ളില്‍ മോട്ടോസൈക്കിള്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് അവകാശവാദം. സെഗ്‌മെന്റിലെ മറ്റ് ചില മുന്‍നിര ബൈക്കുകളെ പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ ഹോണ്ട CB300R പിന്നിലാക്കും. 2.77 ലക്ഷം രൂപയാണ് ഈ മോട്ടോര്‍സൈക്കിളിന്റെ എക്‌സ്‌ഷോറൂം വില.
ടിവിഎസ് അപ്പാച്ചെ RR310: കെടിഎം മോഡലുകള്‍ താങ്ങാന്‍ പറ്റുന്നില്ലെങ്കില്‍ 3 ലക്ഷം രൂപയില്‍ താഴെ വിലയില്‍ സ്വന്തമാക്കാവുന്ന മികച്ച ഫുള്‍ ഫെ്‌ലയര്‍ഡ് മോട്ടോര്‍സൈക്കിളില്‍ ഒന്നാണ് ടിവിഎസ് RR310. കൃത്യമായി പരിഷ്‌കരിക്കപ്പെടുന്നതിനാല്‍ തന്നെ മോട്ടോര്‍സൈക്കിള്‍ കാലികമായി നിലകൊള്ളുന്നു. കാലക്രമേണ അപ്ഡേറ്റുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ബൈക്കിന് ടിവിഎസിന്റെ ബില്‍റ്റ് ടു ഓര്‍ഡര്‍ (ബിടിഒ) പ്രോഗ്രാം വഴി അഡ്ജസ്റ്റബ്ള്‍ സസ്പെന്‍ഷന്‍ റിവൈസ്ഡ് എര്‍ഗണോമിക്സ് ഉള്‍പ്പെടെ നിരവധി കസ്റ്റമൈസേഷനും സാധ്യമാക്കുന്നു. 2.72 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

കെടിഎം 390 ഡ്യൂക്ക്: ഈ മോട്ടോര്‍സൈക്കിളിന്റെ നിലവിലെ തലമുറ പതിപ്പ് 2017-ലാണ് വിപണിയില്‍ എത്തിയത്. അതിന് ശേഷം ഈ മോഡലിന് ചെറിയ ചില അപ്‌ഡേറ്റുകള്‍ മാത്രമാണ് ബൈക്കിന് ലഭിച്ചതെന്ന പരിഭവം കെടിഎം ആരാധകര്‍ക്ക് പറയാനുണ്ട്. നിങ്ങള്‍ പെര്‍ഫോമന്‍സിന് പ്രാധാന്യം കൊടുക്കുന്നയാളാണെങ്കില്‍ 3 ലക്ഷം രൂപയ്ക്ക് താഴെ വിലയില്‍ ലഭിക്കുന്ന ഏറ്റവും മികച്ച ഓപ്ഷനുകളില്‍ ഒന്നായി ഇത് തുടരുന്നു.
373 സിസി എഞ്ചിനെ കൂടാതെ ബൈ-ഡയറക്ഷണല്‍ ക്വിക്ക്ഷിഫ്റ്റര്‍ പോലുള്ള ക്ലാസ്-ലീഡിംഗ് ഫീച്ചറുകള്‍ മറ്റ് നേക്കഡ് സ്‌പോര്‍ട്ടുകളില്‍ നിന്ന് ഈ മോട്ടോര്‍സൈക്കിളിനെ മാറ്റിനിര്‍ത്തുന്നു. 2.96 ലക്ഷം രൂപയാണ് ഈ മോട്ടോര്‍സൈക്കിളിന്റെ എക്‌സ്‌ഷോറൂം വില. ഇനി കെടിഎം 390 ഡ്യൂക്ക് വേണ്ട കമ്പനിയില്‍ നിന്നുള്ള ഒരു ഫുള്‍ഫെ്‌ലയര്‍ഡ് സ്‌പോര്‍ട്‌സ് ബൈക്കാണ് നോട്ടമെങ്കില്‍ അതുമുണ്ട്. 3.16 ലക്ഷം രൂപ എക്സ്-ഷോറൂം വിലക്ക് KTM RC 390 സ്വന്തമാക്കാം.


Click it and Unblock the Notifications








