ഈ നീക്കം പൊളിക്കും; Ola Electric സര്‍വീസ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ അടുത്ത ആഴ്ച മുതല്‍

ഇന്ത്യയില്‍ പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍ സെഗ്‌മെന്റിലെ താരം ഇപ്പോള്‍ ഓല ഇലക്ട്രിക്കാണ്. നല്ല സമയം തെളിഞ്ഞപ്പോള്‍ ഓല പടി പടിയായി വിജയത്തിന്റെ പടവുകള്‍ കീഴടക്കുകയാണ്. ഓല സിഇഒ ഭവിഷ് അഗര്‍വാളിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഫോളോ ചെയ്താല്‍ തന്നെ നമുക്ക് മനസ്സിലാകും ഓലയുടെ മനസ്സിലുള്ള വലിയ പദ്ധതികള്‍.

ഇപ്പോള്‍ ഏറ്റവും പുതുതായി തങ്ങള്‍ സര്‍വീസ് സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ അവതരിപ്പിക്കുമെന്ന് ഓല ഇലക്ട്രിക് സിഇഒ ഭവിഷ് അഗര്‍വാള്‍ ട്വിറ്ററില്‍ അറിയിച്ചു. പ്ലാനുകള്‍ അവരുടെ S1 പ്രോ, S1 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് വേണ്ടിയായിരിക്കും. ബ്രാന്‍ഡ് ഉടന്‍ ഉപഭോക്താക്കളിലേക്ക് എത്താന്‍ പോകുന്ന S1 എയറും സര്‍വീസ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനിന് പരിഗണിച്ചേക്കാം. സര്‍വീസ് സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ അടുത്ത ആഴ്ച ആരംഭിക്കും. നിലവില്‍, സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളെക്കുറിച്ചുള്ള വിവരങ്ങള്‍ വിരളമാണ്.

ഈ നീക്കം പൊളിക്കും; Ola Electric സര്‍വീസ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ അടുത്ത ആഴ്ച മുതല്‍

എന്താണ് പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്നതെന്നോ പരിരക്ഷിക്കുമെന്നോ വൈകാതെ അറിയാനാകും. ഈ ആഴ്ച ആദ്യം, കമ്പനി അവരുടെ എക്‌സ്പീരിയന്‍സ് സെന്ററുകളില്‍ സര്‍വീസ് ഡെസ്‌ക്കുകള്‍ അവതരിപ്പിക്കുമെന്ന് ഭവിഷ് പ്രഖ്യാപിച്ചിരുന്നു. എക്സ്പീരിയന്‍സ് സെന്ററുകള്‍ക്ക് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ സര്‍വീസ് ചെയ്യാന്‍ സാധിക്കും. അതിനാല്‍, S1, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഉപഭോക്താക്കള്‍ക്ക് അവരുടെ സ്‌കൂട്ടറുകള്‍ കൊണ്ടുവന്ന് സര്‍വീസ് ചെയ്യാന്‍ സാധിക്കും. മിക്ക കേസുകളിലും, അവര്‍ക്ക് ഒരേ ദിവസത്തെ സര്‍വീസ് ചെയ്യാന്‍ കഴിയും.

എക്‌സ്പീരിയന്‍സ് സെന്ററുകള്‍ക്ക് അടുത്ത 30 ദിവസത്തിനുള്ളില്‍ അധിക പ്രവര്‍ത്തനങ്ങള്‍ ലഭിക്കണം. നിലവില്‍, ഉപഭോക്താക്കള്‍ ആദ്യം ഒരു അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യേണ്ടതുണ്ട്. ശേഷം ഓല ഇലക്ട്രിക്കിലെ ടെക്‌നീഷ്യന്‍ സ്‌കൂട്ടര്‍ എടുക്കുന്നു. സര്‍വീസ് ചെയ്ത് കഴിഞ്ഞാല്‍ പിന്നെ ടെക്‌നീഷ്യന്‍മാര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഉടമയ്ക്ക് തിരികെ നല്‍കും. തങ്ങള്‍ ആദ്യം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ആദ്യമായി പുറത്തിറക്കിയപ്പോള്‍ തങ്ങള്‍ക്ക് ഫിസിക്കല്‍ ഡീലര്‍ഷിപ്പുകളും സര്‍വീസ് സെന്ററുകളും ഉണ്ടാകില്ലെന്ന് ഓല ഇലക്ട്രിക് പറഞ്ഞിരുന്നു.

എന്നിരുന്നാലും, ഇപ്പോള്‍ അവര്‍ പതുക്കെ പുതിയ സര്‍വീസ് സെന്ററുകള്‍ തുറക്കുമെന്ന് തോന്നുന്നു. ഒരു ദിവസം കൊണ്ട് ഉടമകള്‍ക്ക് അവരുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ സര്‍വീസ് ചെയ്ത് ലഭിക്കുമെന്നതിനാല്‍ ഇത് ശരിയായ ദിശയിലുള്ള തീരുമാനമായിരിക്കാം. ഓല ഇലക്ട്രിക് ഇപ്പോള്‍ ആറ് പുതിയ വാഹനങ്ങളുടെ പണിപ്പുരയിലാണ്. ഒരു മാസ് മാര്‍ക്കറ്റ് ഇലക്ട്രിക് സ്‌കൂട്ടര്‍, ഒരു പ്രീമിയം മോട്ടോര്‍സൈക്കിള്‍, ഒരു മാസ്-മാര്‍ക്കറ്റ് മോട്ടോര്‍സൈക്കിള്‍, ഒരു പ്രീമിയം കാര്‍, ഒരു പ്രീമിയം എസ്‌യുവി, ഒരു മാസ് മാര്‍ക്കറ്റ് കാര്‍ എന്നിവയാകും സമീപ ഭാവിയില്‍ നിന്ന് വിപണിയിലേക്കെത്താന്‍ പോകുന്ന ഇലക്ട്രിക് വാഹനങ്ങള്‍.

ഓല രാജ്യത്തുടനീളം ഇപ്പോള്‍ 50-ലധികം എക്സ്പീരിയന്‍ സെന്ററുകള്‍ തുറന്നിട്ടുണ്ട്. ഈ മാസം അവസാനത്തോടെ 100 ഔട്ട്‌ലെറ്റുകളും 2023 മാര്‍ച്ചോടെ 200 ഔട്ട്‌ലെറ്റുകളും തുറക്കാനുള്ള ശ്രമത്തിലാണ് ഓല. അടുത്തിടെ 1 ലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്കായി ഓല ഇലക്ട്രിക് MoveOS 3.0 ഓവര്‍ ദി എയര്‍ സോഫ്‌റ്റ്വെയര്‍ അപ്ഡേറ്റ് പുറത്തിറക്കിയിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ MoveOS-ലേക്കുള്ള മൂന്നാമത്തെ അപ്‌ഡേറ്റായാണ് ഇത് വന്നത്. പെര്‍ഫോമന്‍സ് മെച്ചപ്പെടുത്തലുകള്‍ക്കൊപ്പം 50 പുതിയ ഫീച്ചറുകളും പുതിയ അപ്ഡേറ്റ് കൊണ്ടുവരുന്നു.

ഓലയുടെ ഹൈപ്പര്‍ചാര്‍ജര്‍ ശൃംഖലയിലൂടെ 15 മിനിറ്റിനുള്ളില്‍ 50 കിലോമീറ്റര്‍ ചാര്‍ജ്ജ് വാഗ്ദാനം ചെയ്യുന്ന ഹൈപ്പര്‍ ചാര്‍ജ്ജിംഗ് ആണ് ഇതിലെ ഒരു പ്രധാന ഹൈലൈറ്റായി വരുന്നത്. MoveOS 3.0 അപ്‌ഡേറ്റ് റീജനറേറ്റീവ് ബ്രേക്കിംഗ്, ഹില്‍ ഹോള്‍ഡ്, പ്രോക്‌സിമിറ്റി അലേര്‍ട്ട്, മൂഡ്‌സ് തുടങ്ങിയ സവിശേഷതകള്‍ക്ക് ഒപ്പമാണ് ഓല ഇലക്ട്രിക് തങ്ങളുടെ S1, S1 പ്രോ ഇവികളിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. ഫീച്ചറുകള്‍, പെര്‍ഫോമന്‍സ്, ആക്സസ്, കണ്‍വീനിയന്‍സ് എന്നീ മൂന്ന് ഭാഗങ്ങളായാണ് ഈ ഒടിഎ അപ്ഡേറ്റ് തരം തിരിച്ചിരിക്കുന്നത്.

MoveOS 3 അപ്‌ഡേറ്റ്, ഹില്‍-ഹോള്‍ഡ് അസിസ്റ്റ്, മൂഡ്‌സ്, പ്രോക്‌സിമിറ്റി അലേര്‍ട്ട്, റീജനറേറ്റീവ് ബ്രേക്കിംഗ് എന്നിവയുള്‍പ്പെടെ വളരെ നേരത്തെ വാഗ്ദാനം ചെയ്ത നിരവധി ഫീച്ചറുകള്‍ ലഭ്യമാക്കുന്നുണ്ട്. TFT ഡിപ്ലേയിലെ വിഷ്വല്‍ തീമും ഓണ്‍ബോര്‍ഡ് സ്പീക്കറുകളില്‍ നിന്ന് പുറപ്പെടുവിക്കുന്ന സൗണ്ടും മാറ്റുന്ന ബോള്‍ട്ട്, വിന്റേജ്, എക്ലിപ്സ് എന്നിങ്ങനെ മൂന്ന് മൂഡുകളും ഇപ്പോള്‍ തെരഞ്ഞെടുക്കാനാവും. മുമ്പ് ഒരു ഇലക്ട്രിക് സ്‌കൂട്ടറിലും കണ്ടിട്ടില്ലാത്ത മറ്റൊരു സവിശേഷതയായ 'പാര്‍ട്ടി' മോഡും ഓല ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് സ്വന്തമാകും. MoveOS 3.0 അപ്‌ഡേറ്റ് ഉപയോഗിച്ച്, സ്‌കൂട്ടറിന് 200 ദിവസത്തില്‍ കൂടുതല്‍ ചാര്‍ജ് ചെയ്യാതെ പോകാന്‍ കഴിയുന്ന വെക്കേഷന്‍ മോഡും ഓല ഇലക്ട്രിക് അവതരിപ്പിക്കുന്നുണ്ട്

More from DriveSpark

Article Published On: Thursday, January 5, 2023, 11:47 [IST]
English summary
Bhavish aggarwal announced ola electric will launch service subscription plans next week
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X