മകനേ മടങ്ങി വരൂ... ഒരിക്കൽ കൂടി വിപണിയിൽ എത്തിയിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന ബൈക്കുകൾ

മോട്ടോര്‍സൈക്കിള്‍ ബൈക്ക് എന്നീ പേരുകളിലെല്ലാം നമ്മള്‍ വിളിക്കുന്ന ഇരുചക്ര വാഹനങ്ങള്‍ പലര്‍ക്കും ഒരു മെഷീന്‍ മാത്രമായിരിക്കില്ല. അവര്‍ ഒരു കൂടെപ്പിറപ്പിനെ പോലെയോ സന്തതസഹചാരിയെ പോലെയോ തങ്ങളുടെ വാഹനങ്ങളെ സ്‌നേഹിക്കുന്നു. ചില വാഹനങ്ങള്‍ ഓരോ കാലഘട്ടത്തിന്റെ ഓര്‍മപ്പെടുത്തലുകള്‍ കൂടിയാണ്. അവയെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ മുഖത്ത് ഒരു പുഞ്ചിരി വിടരും.

പലര്‍ക്കും ജീവിതത്തില്‍ ആദ്യം സ്വന്തമാക്കിയ ബൈക്കിനോട് ഇത്തരത്തില്‍ ഒരു പ്രത്യേക സ്‌നേഹം കാണും. എന്നാല്‍ അത് ഇതിനോടകം നിര്‍ത്തലാക്കിയ മോഡലായിരിക്കാം. അത്തരത്തില്‍ ഒരു ബൈക്ക് തിരിച്ചുവന്നാല്‍ വാങ്ങാന്‍ കൊതിക്കുന്നവര്‍ ഉണ്ടാകും. ഇന്ന് ഉത്പാദനത്തിനില്ലെങ്കിലും പലരും ഒരു തിരിച്ചുവരവ് ആഗ്രഹിക്കുന്ന നിരവധി മോട്ടോര്‍സൈക്കിള്‍ മോഡലുകള്‍ ഉണ്ട്. നിര്‍മാതാക്കള്‍ പുനരവതരിപ്പിച്ചെങ്കില്‍ എന്ന് ആഗ്രഹിച്ച് പോകുന്ന ചില മോട്ടോര്‍സൈക്കിളുകളെ നമുക്കിന്ന് പരിചയപ്പെടാം.

മകനേ മടങ്ങി വരൂ... ഒരിക്കൽ കൂടി വിപണിയിൽ എത്തിയിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന ബൈക്കുകൾ

യമഹ RX100: ജാപ്പനീസ് വാഹന നിര്‍മാതാക്കളില്‍ നിന്നുള്ള ക്ലാസിക് മോട്ടോര്‍സൈക്കിളില്ലാതെ ഈ പട്ടിക ആരംഭിക്കുന്നതെങ്ങനെയാണ്. 98 സിസി ടു-സ്‌ട്രോക്ക് എഞ്ചിന്‍ കരുത്ത് പകര്‍ന്നിരുന്ന യമഹ RX100 ഒരു തലമുറയുടെ മൊത്തം രോമാഞ്ചമായിരുന്നു. ഇന്നും സെക്കന്‍ഡ് ഹാന്‍ഡ് മാര്‍ക്കറ്റില്‍ മോട്ടോര്‍സൈക്കിള്‍ പൊന്നും വിലകൊടുത്ത് റീസ്‌റ്റോര്‍ ചെയ്യുന്നത് കാണുമ്പോള്‍ അറിയാം അതിന്റെ റേഞ്ച്.

നിരത്തുകളെ പ്രകമ്പനം കൊള്ളിക്കുന്ന ശബ്ദം കൊണ്ട് കൂടിയാണ് ബൈക്ക് ജനങ്ങളുടെ ഹൃദയത്തില്‍ കയറിപ്പറ്റിയത്. ഇന്നും എവിടെ നിന്നെങ്കിലും യമഹ RX100-ന്റെ ഇരമ്പല്‍ ശബ്ദം കേട്ടാല്‍ ഏതൊരു ബൈക്ക് പ്രേമിയും ഒന്ന് തലയുയര്‍ത്തി നോക്കുമെന്നതാണ് ഇവന്റെ മികവ്. എന്നാല്‍ ഈ മോട്ടോര്‍സൈക്കിള്‍ ഒരു തിരിച്ചുവരവ് നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മകനേ മടങ്ങി വരൂ... ഒരിക്കൽ കൂടി വിപണിയിൽ എത്തിയിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന ബൈക്കുകൾ

ഹീറോ കരിസ്മ R: ഇന്ത്യന്‍ വിപണിയില്‍ ബജറ്റ് സ്‌പോര്‍ട്‌സ് ബൈക്കുകളെ കുറിച്ച് കേട്ടുകേള്‍വിയില്ലാത്ത സമയത്ത് കൃത്യമായിട്ടായിരുന്നു കരിസ്മ R മോട്ടോര്‍സൈക്കിളിന്റെ അവതാരപ്പിറവി. മികച്ച ലുക്കുമായി എത്തിയ ഫെയേര്‍ഡ് മോട്ടോര്‍സൈക്കിള്‍ അക്കാലത്ത് ഇന്ത്യയില്‍ അത്ര സുപരിചിതമായ രൂപഘടനയുമായി അല്ല എത്തിയത്. എന്നാല്‍ അന്ന് ഇന്ത്യന്‍ ടൂവീലര്‍ മാര്‍ക്കറ്റില്‍ എതിരാളികളില്ലാതെ വിലസിയിരുന്ന ബജാജ് പള്‍സര്‍ 220F-ന്റെ പടയോട്ടത്തിന് തടയിടാന്‍ കരിസ്മക്കായിരുന്നു.

17 bhp പവറും 19 Nm ടോര്‍ക്കും പുറപ്പെടുവിച്ച കരിസ്മയുടെ 223 സിസി എഞ്ചിന്‍ റൈഡര്‍മാര്‍ക്ക് ത്രില്ലിംഗ് അനുഭവങ്ങള്‍ സമ്മാനിച്ചു. ടൂറിംഗിന് പറ്റിയ താങ്ങാവുന്ന മോട്ടോര്‍സൈക്കിളുകളില്‍ ഒന്നായി ഇത് പേരെടുത്തു. എന്നാല്‍ പുതിയ രൂപത്തില്‍ ഹീറോ കരിസ്മ പുനരവതരിക്കാന്‍ പോകുകയാണെന്ന് വാര്‍ത്തകള്‍ ഉണ്ട്. 223 സിസി എഞ്ചിന് പകരം 210 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിനുമായിട്ടാകും വരവ്.

യമഹ R3: മണിക്കൂറുകള്‍ നീളുന്ന ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമായ ഒരു ടൂവീലറായിരുന്നു യമഹ R3. പാരലല്‍-ട്വിന്‍ എഞ്ചിന്‍ ആയിരുന്നു ഇതിന് കരുത്ത് പകര്‍ന്നിരുന്നത്. വലിയ എഞ്ചിനുള്ള കെടിഎം RC 390-ന് ഇത് എതിരാളിയായി എന്നാല്‍ മോട്ടോര്‍സൈക്കിന്റെ ഉയര്‍ന്ന വിലയാണ് അതിന് വിനയായത്.

2015-ല്‍ 3.25 ലക്ഷം രൂപയായിരുന്നു യമഹ R3 മോട്ടോര്‍സൈക്കിളിന്റെ എക്‌സ്-ഷോറൂം വില. ബിഎസ് VI മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സാധിക്കാതെ വന്നതോടെ ബൈക്ക് ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കപ്പെട്ടു. എന്നിരുന്നാലും ഈ മോഡല്‍ പുനരവതരിപ്പിച്ചാല്‍ നന്നായിരുന്നു എന്ന് ചിന്തിക്കുന്നവര്‍ കുറവല്ല.

: കുറഞ്ഞ ശേഷിയിലുള്ള ലിക്വിഡ് കൂള്‍ഡ് സൂപ്പര്‍ സ്‌പോര്‍ട് ബൈക്ക് സെഗ്‌മെന്റിലെ ജനപ്രിയനായിരുന്നു യമഹ R15. ഇതിന് CBR150R എന്ന കഴിവുറ്റ മോഡലിലൂടെയാണ് ഹോണ്ട മറുപടി പറഞ്ഞത്. ഇവരുടെ അങ്കം ഏറെ നാള്‍ തുടര്‍ന്നെങ്കിലും ആക്ടിവയടക്കമുളള ബെസ്റ്റ് സെല്ലേഴ്‌സില്‍ ഹോണ്ട ശ്രദ്ധ കേന്ദ്രീകരിച്ചതോടെ CBR150R വിസ്മൃതിയിലേക്ക് പോയി. 2016-ല്‍ മോട്ടോര്‍സൈക്കിളിന്റെ മുഖംമിനുക്കുകയും അപ്‌ഡേറ്റുകള്‍ നല്‍കുകയും ചെയ്തു.

ഈ മോട്ടോര്‍സൈക്കിളിന്റെ 149 സിസി ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ 17.1 bhp പവറും 14.4 Nm ടോര്‍ക്കും നല്‍കിയിരുന്നു. യമഹ R15 V4 മോട്ടോര്‍സൈക്കിളുമായാണ് ഇത് നേരിട്ട് കൊമ്പ് കോര്‍ത്തത്. ഈ പറഞ്ഞ മോട്ടോര്‍സൈക്കിളുകളെല്ലാം പുത്തന്‍ അവതാരത്തില്‍ തിരിച്ചെത്തിയെങ്കില്‍ എന്ന് ആഗ്രഹിക്കുന്നുണ്ടാകും. ഇവയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്. ഇതില്‍ വിട്ടുപോയ ഏതെങ്കിലും മോഡലുകള്‍ ഉണ്ടോ. ഉണ്ടെങ്കില്‍ കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുമല്ലോ.

More from DriveSpark

Article Published On: Monday, March 27, 2023, 14:34 [IST]
English summary
Bikes need to make a comeback in india from yamaha rx100 to hero karizma r
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X