ബിഎംഡബ്ല്യു ഇലക്ട്രിക് സ്‌കൂട്ടറിന്റെ നിര്‍മാണം ഇന്ത്യയില്‍ തുടങ്ങി; വില കേട്ട് ഞെട്ടരുത്!
ബിഎംഡബ്ലുവിന്റെ ഇന്ത്യയിലെ നിര്‍മ്മാണ പങ്കാളിയാണ് ടിവിഎസ് മോട്ടോര്‍. ടിവിഎസും ബിഎംഡബ്ല്യു മോട്ടോറാഡും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് 10 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ഈ പങ്കാളിത്തം 2013 ഏപ്രിലിലാണ് ആരംഭിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ലോകമെമ്പാടുമായി 310 സിസി സീരീസിന്റെ 1.50 ലക്ഷത്തിലധികം യൂണിറ്റുകളുകളാണ് ഇരുകമ്പനികളും ചേര്‍ന്ന് നിര്‍മിച്ചത്.
വരും വര്‍ഷങ്ങളില്‍ പങ്കാളിത്തം കൂടുതല്‍ ശക്തമാക്കാനാണ് ഇരുകൂട്ടരുടെയും പ്ലാന്‍. കൂട്ടുകെട്ടിന്റെ 10-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ബിഎംഡബ്ല്യു മോട്ടോറാഡിന്റെ 310 സിസി സീരീസ് മോട്ടോര്‍സൈക്കിളുകളുടെ 150,000 യൂണിറ്റ് നാഴികക്കല്ല് തികച്ച യൂണിറ്റ് ടിവിഎസ് മോട്ടോറിന്റെ ഹൊസൂര്‍ പ്ലാന്റില്‍ നിന്ന് അടുത്തിടെ പുറത്തിറക്കിയിരുന്നു. 310 സിസി ശ്രേണിയില്‍ നിന്ന് ഇരു ബ്രാന്‍ഡുകള്‍ക്കും പ്രയോജനമുണ്ടായിട്ടുണ്ട്.

അതിനാല്‍ തന്നെ ദിവസങ്ങള്‍ ചെല്ലും തോറും ബ്രാന്‍ഡുകള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായിട്ടുണ്ട്. ഇത് പങ്കാളിത്തം ശക്തിപ്പെടുത്താന്‍ സഹായിച്ചു. ബിഎംഡബ്ല്യു G310R, ബിഎംഡബ്ല്യു 310GS, ബിഎംഡബ്ല്യു G310RR, ടിവിഎസ് അപ്പാച്ചെ RR310 എന്നിവയാണ് 310 സിസി സീരീസില്‍ വരുന്ന മോഡലുകള്‍. രണ്ട് കമ്പനികളും അവരുടെ സാങ്കേതിക വൈദഗ്ധ്യം പങ്കിടുകയും നിലവിലുള്ള ഉല്‍പ്പന്നങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നു.
ഷാസി ഡിസൈന്‍, എഞ്ചിന്‍ സാങ്കേതികവിദ്യ, സുരക്ഷാ ഉപകരണങ്ങള്‍ തുടങ്ങിയ മേഖലകളില്‍ വിപുലമായ സഹകരണം സാധ്യമായിട്ടുണ്ട്. ഇത് ഇപ്പോള്‍ പുതിയ ചക്രവാളങ്ങളിലേക്ക് കുതിക്കുകയാണ്. ആദ്യ ദശകത്തില്‍ പങ്കാളിത്തം പ്രധാനമായും പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു. എന്നാല്‍ ഇന്ന് ഇവി വിപണി വളരുന്നതിനൊപ്പം ഇരു ബ്രാന്‍ഡുകളും വൈദ്യുതീകരണത്തിന് വലിയ പ്രാധാന്യം കൊടുക്കുന്നു.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പുറമെ മറ്റ് പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യകളും പര്യവേക്ഷണം ചെയ്യാനായി ഇരുബ്രാന്‍ഡുകളും സഹകരിക്കും. ബിഎംഡബ്ല്യുവിന്റെ ബൈക്കുകള്‍ നിലവില്‍ ഹൊസൂരിലെ ടിവിഎസിന്റെ പ്ലാന്റിലാണ് ഇപ്പോള്‍ നിര്‍മിക്കുന്നത്. ഇപ്പോള്‍ ഹൊസൂരിലെ ടിവിഎസ് പ്ലാന്റില്‍ ബിഎംഡബ്ല്യു CE-02 ഇലക്ട്രിക് സ്‌കൂട്ടറിന്റെ നിര്‍മാണവും ആരംഭിച്ചിട്ടുണ്ട്. ടിവിഎസും ബിഎംഡബ്ല്യുവും സംയുക്തമായി വികസിപ്പിച്ച ആദ്യത്തെ ഇലക്ട്രിക് വാഹനമാണ് CE-02 സ്‌കൂട്ടര്‍.
കര്‍ണാടകയിലെ ശൃംഗേരിയില്‍ CE-02 പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ അടുത്തിടെ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വേറിട്ടതും ഫ്യൂച്ചറിസ്റ്റിക്കുമായ ഡിസൈനിലാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഡബിള്‍-ലൂപ്പ് ട്യൂബുലാര്‍ ഫ്രെയിമാണ് ഇതിന് അടിത്തറയിടുന്നത്. 15 bhp ഇലക്ട്രിക് മോട്ടോറാണ് ഇവിക്ക് കരുത്തേകുന്നത്. 2 kWh-ന്റെ ഡ്യുവല്‍ ബാറ്ററി സജ്ജീകരണം ഇതിനുണ്ട്. ഇതില്‍ ഒന്ന് നീക്കം ചെയ്യാന്‍ സാധിക്കുന്നതാണ്.
മണിക്കൂറില്‍ 95 കി.മീ ആണ് ടോപ് സ്പീഡ്. ഒറ്റ ചാര്‍ജില്‍ 90 കിലോമീറ്റര്‍ റൈഡിംഗ് റേഞ്ചാണ് ഇവി വാഗ്ദാനം ചെയ്യുക. ഒരു ബാറ്ററി മാത്രം ഉപയോഗിക്കുമ്പോള്‍ റേഞ്ച് 45 കിലോമീറ്ററായി കുറയുന്നു. 0.9 kW സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജര്‍ ഉപയോഗിച്ച് 5 മണിക്കൂര്‍ 12 മിനിറ്റിനുള്ളില്‍ ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യാം. ഇവി ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണക്കുന്നു.
ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ ചാര്‍ജിംഗ് സമയം മൂന്ന് മണിക്കൂര്‍ 30 മിനിറ്റായി കുറയ്ക്കാം. മുന്‍വശത്ത് അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കും പിന്നില്‍ മോണോ ഷോക്കുമാണ് സസ്പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. സിംഗിള്‍-സൈഡഡ് സ്വിംഗാര്‍മും മുന്‍വശത്ത് 296 mm ഡിസ്‌കും സിംഗിള്‍-ചാനല്‍ എബിഎസും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.
ആഗോള വിപണിയില്‍ 7599 യുഎസ് ഡോളറാണ് ഇവിയുടെ വില. അത് ഇന്ത്യന്‍ വിപണിയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 6.3 ലക്ഷം രൂപ വില വരും. ഈ വില നിലവാരത്തില്‍ കവസാക്കി Z650RS-നോടാണ് ബിഎംഡബ്ല്യു മോഡല്‍ മത്സരിക്കുന്നത്. 6.92 ലക്ഷം രൂപയാണ് ഇതിന്റെ വില. ട്രെന്‍ഡ് മാറുന്ന സാഹചര്യത്തില്‍ അതില്‍ നിന്ന് കൂടുതല്‍ പ്രയോജനം നേടുന്നതിനായി ഇന്താ-ജര്‍മന്‍ ടൂവീലര്‍ ഭീമന്‍മാര്‍ കൂടുതലായി ഇവികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
ടിവിഎസ് നിലവില്‍ ഐക്യൂബ് എന്ന ഇലക്ട്രിക സ്‌കൂട്ടര്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്. പോയ മാസം നാലിരട്ടിയിലധികം വില്‍പ്പന നേടി ഐക്യൂബ് വമ്പന്‍ നേട്ടം കുറിച്ചിരുന്നു. വിപണിയില്‍ വന്‍ ഡിമാന്‍ഡുള്ള ഐക്യൂബിനൊപ്പം X എന്ന പേരില്‍ പെര്‍ഫോമന്‍സ് ഇലക്ട്രിക് സ്‌കൂട്ടറും ടിവിഎസ് പുറത്തിറക്കിയിരുന്നു. ഇതിന്റെ വിതരണം ആരംഭിക്കാനിരിക്കുന്നേയുള്ളൂ.


Click it and Unblock the Notifications








