333 കിലോമീറ്റര്‍ റേഞ്ചുമായി ഇലക്ട്രിക് സ്‌കൂട്ടര്‍ വരുന്നു! ഞെട്ടിച്ച് ഇന്ത്യന്‍ കമ്പനി

രാജ്യത്തെ നിരത്തുകള്‍ ഇന്ന് ഇലക്ട്രിക് വാഹനങ്ങള്‍ കൈയ്യടക്കിക്കൊണ്ടിരിക്കുകയാണ്. ഫോസില്‍ ഇന്ധനങ്ങളല്ല, വൈദ്യുതിയാണ് ഭാവി ഇന്ധനമെന്ന തിരിച്ചറിവില്‍ കൂടുതല്‍ പേര്‍ ഇവികളിലേക്ക് മാറുന്നു. ഇന്ത്യയില്‍ ഇലക്ട്രിക് വാഹന വ്യവസായത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കമ്പനിയാണ് ബ്രിസ്‌ക് ഇവി.

ഇന്ത്യയില്‍ ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും റേഞ്ചുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ എന്ന ഖ്യാതിയാണ് ബ്രസ്‌ക് ഇവി സ്വന്തമാക്കാന്‍ പോകുന്നത്. ഒറ്റ ചാര്‍ജില്‍ 333 കിലോമീറ്റര്‍ റേഞ്ചാണ് ഇവര്‍ വാഗ്ദാനം ചെയ്യുന്നത്. ഒറിജിന്‍, ഒറിജിന്‍ പ്രോ എന്നീ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് കമ്പനി ഇപ്പോള്‍ നിര്‍മ്മിക്കുന്നത്. ഈ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളും ഹൈദരാബാദ് ഇ-മോട്ടോര്‍ ഷോയില്‍ വെര്‍ച്വല്‍ റിയാലിറ്റിയിലൂടെ അവര്‍ വാഹന ലോകത്തിന് പരിചയപ്പെടുത്തിയിരുന്നു.

333 കിലോമീറ്റര്‍ റേഞ്ചുമായി ഇലക്ട്രിക് സ്‌കൂട്ടര്‍ വരുന്നു; ഞെട്ടിച്ച് ഇന്ത്യന്‍ കമ്പനി

സ്വാതി വര്‍ധന്‍ വിവേക് കതി റെഡ്ഡി എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ച ബ്രിസ്‌ക് ഇവിയുടെ ഉല്‍പ്പന്നങ്ങള്‍ പ്രാദേശികമായി രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചതാണ്. ഇവ മികച്ച കാര്യക്ഷമതയും വിശ്വാസ്യതയും സുരക്ഷയും വാഗ്ദാനം ചെയ്യുന്നു. സുസ്ഥിരവും പച്ചപ്പ് നിറഞ്ഞതുമായ ഒരു പ്രകൃതി സൃഷ്ടിക്കുകയെന്ന പ്രതിജ്ഞാബദ്ധതയിലേക്ക് അവര്‍ മുന്നേറുകയാണ്. എല്ലാ ഘടകങ്ങളും ആദ്യം മുതല്‍ രൂപകല്‍പന ചെയ്യുകയും ഇന്ത്യയില്‍ നിര്‍മ്മിക്കുകയും ചെയ്യുന്നു എന്നതാണ് മറ്റ് കമ്പനികളില്‍ നിന്ന് ബ്രിസ്‌ക് ഇവിയെ വ്യത്യസ്തമാക്കുന്ന കാര്യം.

കമ്പനിക്ക് അതിന്റെ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ സമ്പൂര്‍ണ നിയന്ത്രണം ഉണ്ടെന്ന് നമുക്ക് ഇതിലൂടെ മനസ്സിലാക്കാം. ഇന്ത്യയിലെ ഉപഭോക്താക്കളുടെ ആവശ്യാനുസരണമാണ് അവ ഒരുക്കുന്നത്. ഇനി നമുക്ക് ഒറിജിന്‍ പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന്റെ സ്‌പെസിഫിക്കേഷനുകള്‍ നോക്കാം. ഒറ്റ ചാര്‍ജില്‍ ഒറിജിന്‍ പ്രോ ഇലക്ട്രിക് സ്‌കൂട്ടര്‍ 333 കി.മീ സഞ്ചരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. വെറും 3.3 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകും.

333 കിലോമീറ്റര്‍ റേഞ്ചുമായി ഇലക്ട്രിക് സ്‌കൂട്ടര്‍ വരുന്നു; ഞെട്ടിച്ച് ഇന്ത്യന്‍ കമ്പനി

മണിക്കൂറില്‍ 85 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. 4.8kWh ഫിക്‌സഡ് ബാറ്ററിയും 2.1kWh സ്വാപ്പ് ചെയ്യാവുന്ന ബാറ്ററിയുമായാകും ഇവി എത്തുക. 5.5kW പീക്ക് പവര്‍ പുറപ്പെടുവിക്കുന്ന മോട്ടോര്‍ ആണ് ഒറിജിന്‍ പ്രോക്ക് തുടിപ്പേകുക. ഒടിഎ (v2c), ബ്ലൂടൂത്ത്, മൊബൈല്‍ ആപ്പ് എന്നിവയാണ് മറ്റ് അധിക ഫീച്ചറുകള്‍. സ്ബ്‌സിഡി കിഴിച്ച് ഇലക്ട്രിക് സ്‌കൂട്ടറിന് 1.20 ലക്ഷം രൂപ മുതല്‍ 1.40 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നു.

രണ്ടാമത്തെ മോഡലായ ഒറിജിന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഒറ്റ ചാര്‍ജില്‍ 175 കി.മീ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. വെറും 5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗത കൈവരിക്കും. മണിക്കൂറില്‍ 65 കി.മീ ആണ് പരമാവധി വേഗത. ഒടിഎ (v2c), ബ്ലൂടൂത്ത്, മൊബൈല്‍ ആപ്പ് എന്നിവയാണ് അധിക ഫീച്ചറുകള്‍. 70,000 രൂപക്കും 80000 രൂപക്കും ഇടയിലായിരിക്കും സബ്‌സിഡി കിഴിച്ച് വില വരാന്‍ സാധ്യത.

333 കിലോമീറ്റര്‍ റേഞ്ചുമായി ഇലക്ട്രിക് സ്‌കൂട്ടര്‍ വരുന്നു! ഞെട്ടിച്ച് ഇന്ത്യന്‍ കമ്പനി

വമ്പന്‍ റേഞ്ചുമായി എത്തുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ എന്ന് വിപണിയില്‍ എത്തും എന്നറിയാനാകും ഇനി ഏവരുടെയും ആകാംക്ഷ. 2023 ഒക്ടോബറില്‍ ബ്രിസ്‌ക് ഇവി തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കാനാണ് പദ്ധതിയിടുന്നത്. ഹൈദരാബാദിലുള്ള കമ്പനിയുടെ പ്ലാന്റിലാകും പുത്തന്‍ ഇവികള്‍ നിര്‍മിക്കുക. പ്രാദേശികമായി രൂപകല്‍പ്പന ചെയ്തതും വികസിപ്പിച്ചതുമായ ഉല്‍പ്പന്നങ്ങളിലൂടെ സുസ്ഥിരതഒരു ഭാവിയാണ് ബ്രിസ്‌ക് ഇവി ലക്ഷ്യമിടുന്നത്. പ്രാദേശികമായി ഇവികള്‍ രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുക വഴി വില കുറക്കാമെന്ന മാതൃക കൂടി മറ്റുള്ള കമ്പനികള്‍ക്ക് മുന്നില്‍ വെക്കുന്നു.

ഇന്ത്യയില്‍ നിലവില്‍ ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ പോലും ഇത്രയും ഉയര്‍ന്ന റേഞ്ച് വാഗ്ദാനം ചെയ്യുന്നില്ല. ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലെ മുമ്പന്‍മാരായ ഓല, ഏഥര്‍, ടിവിഎസ്, ചേതക്, ഹീറോ ഇലക്ട്രിക്, ഒകിനാവ എന്നിവയുടെ ഏറ്റവും ഉയര്‍ന്ന റേഞ്ചുള്ള ഇവികളേക്കാള്‍ ഇരട്ടി റേഞ്ചാണ് ബ്രിസ്‌ക് ഒറിജിന്‍ പ്രോ ഇലക്ട്രിക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്യുന്നത്. റേഞ്ച് കുറവാണെന്ന ധാരണയില്‍ ഇവികളില്‍ നിന്ന് വിട്ട്‌നില്‍ക്കുന്ന ഒരുകൂട്ടം ആളുകളെ ഈ മോഡല്‍ ആകര്‍ഷിക്കുമെന്നുറപ്പാണ്.

ഒപ്പം തന്നെ ഇലക്ട്രിക് സ്‌കൂട്ടര്‍ രംഗത്ത് പൊടിപാറുന്ന പോരാട്ടം അരങ്ങേറും. ഞെട്ടിക്കുന്ന റേഞ്ചുമായുള്ള ബ്രിസ്‌ക് ഇവിയുടെ വരവിനോട് മറ്റ് വാഹന നിര്‍മാതാക്കള്‍ എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരുന്ന് കാണാം. ഒരുകാലത്ത് ചൈനീസ് മൊബൈല്‍ ഫോണ്‍ കമ്പനികള്‍ ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ വിപ്ലവം തീര്‍ത്തപോലെ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ ഒരിന്ത്യന്‍ കമ്പനി വിപ്ലവം തീര്‍ക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

More from DriveSpark

Article Published On: Monday, March 6, 2023, 10:08 [IST]
English summary
Brisk ev showcased india s highest range electric scooter origin pro run 333 km in single charge
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X