ഈ ട്വിസ്റ്റ് ആരും പ്രതീക്ഷിച്ചില്ല! ഇവി നിര്‍മാതാക്കള്‍ക്ക് ചെക്ക് വെച്ച് കേന്ദ്ര സര്‍ക്കാര്‍

ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 2019-ലാണ് ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് (ഫെയിം) II പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടത്. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ പറ്റിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ക്കെതിരായി നടപടി ശക്തമാക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

രാജ്യത്ത് ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 2015-ല്‍ തുടക്കമിട്ട ഫെയിം ഇന്ത്യ പദ്ധതിയുടെ വിപുലീകരിച്ച പതിപ്പാണ് ഫെയിം II. 10,000 കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ വകയിരുത്തിയത്. സ്‌കീം പ്രകാരം ത്രീ-വീലര്‍, ഫോര്‍ വീലര്‍ വിഭാഗങ്ങളില്‍ പൊതുഗതാഗതത്തിനോ വാണിജ്യ ആവശ്യങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കും ഇന്‍സെന്റീവ് ലഭ്യമായിരുന്നു. ഇരുചക്ര വാഹനങ്ങളിലേക്ക് വന്നാല്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ടൂവീലറുകള്‍ക്കും സബ്‌സിഡികള്‍ ലഭിക്കുന്നു.

fame ii

എന്നാല്‍ ചില വാഹന നിര്‍മാതാക്കള്‍ സര്‍ക്കാര്‍ മുന്നോട്ട്‌വെച്ച മാനദണ്ഡങ്ങള്‍ പാലിക്കാതെ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ പറ്റിയതായി കണ്ടെത്തിയിരുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇന്‍സെന്റീവ് ക്ലെയിം ചെയ്തതിന് മുന്‍നിര ഇവി നിര്‍മാതാക്കളായ ഹീറോ ഇലക്ട്രിക്, ഒകിനാവ എന്നിവയുള്‍പ്പെടെ ഏഴ് ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ 469 കോടി രൂപ ആവശ്യപ്പെട്ടതായി ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

ഹീറോ ഇലക്ട്രിക്, ഒകിനാവ ഓട്ടോടെക് എന്നിവയ്ക്ക് പുറമെ, ആമ്പിയര്‍ ഇവി, റിവോള്‍ട്ട് മോട്ടോര്‍സ്, ബെന്‍ലിംഗ് ഇന്ത്യ, അമോ മൊബിലിറ്റി, ലോഹ്യ ഓട്ടോ എന്നിവയാണ് സര്‍ക്കാറിന്റെ നോട്ടപ്പുളളികളായ മറ്റ് ഇവി നിര്‍മാതാക്കള്‍. ഫെയിം II ഇന്‍സെന്റീവുകള്‍ തിരികെ നല്‍കാന്‍ ഈ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കള്‍ക്ക് കേന്ദ്രം സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്. തുക റീഫണ്ട് ചെയ്യാന്‍ ഏകദേശം 10 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.

fame ii

അല്ലാത്ത പക്ഷം ഭാവിയില്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ നിന്ന് അയോഗ്യത നേരിടേണ്ടിവരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ആഭ്യന്തര നിര്‍മ്മാണം കൂട്ടാന്‍ ഉദ്ദേശിച്ചുള്ള ഫേസ്ഡ് മാനുഫാക്ചറിംഗ് പ്ലാന്‍ (PMP) നിയമങ്ങള്‍ പാലിക്കാതെ നിരവധി ഇവി നിര്‍മ്മാതാക്കള്‍ സബ്സിഡി ക്ലെയിം ചെയ്യുന്നതായി ആരോപിച്ച് അജ്ഞാത ഇമെയിലുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് 12 ഇവി നിര്‍മാതാക്കള്‍ കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയത്തിന്റെ റഡാറിന് കീഴിലായത്.

പ്രാദേശികമായി നിര്‍മ്മിച്ച ഇവി ഘടകങ്ങള്‍ ഉപയോഗിക്കുന്ന ഇവി നിര്‍മ്മാതാക്കള്‍ക്കള്‍ക്കാണ് പ്രധാനമായും ഫെയിം II പദ്ധതിക്ക് കീഴില്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത്. പദ്ധതിയുടെ ചട്ടങ്ങള്‍ അനുസരിച്ച് മെയ്ഡ് ഇന്‍ ഇന്ത്യ ഘടകങ്ങള്‍ ഉപയോഗിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനായിരുന്നു ഇന്‍സെന്റീവ് അനുവദിച്ചിരുന്നത്. എന്നാല്‍ 7 ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് പദ്ധതിയുടെ പ്രയോജനം നേടിയതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇറക്കുമതി ചെയ്ത ഘടകങ്ങള്‍ ഉപയോഗിച്ച് കൃത്രിമം കാണിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.

അന്വേഷണം നേരിട്ട 12 ഇവി നിര്‍മ്മാതാക്കളില്‍ 7 കമ്പനികള്‍ ചട്ടങ്ങള്‍ ലംഘിച്ചതായാണ് കണ്ടെത്തല്‍. 'ഞങ്ങളുടെ അന്വേഷണത്തില്‍ ആറ് കമ്പനികള്‍ ക്ലീന്‍ ആണെന്ന് കണ്ടെത്തി. എന്നാല്‍ ഏഴ് കമ്പനികള്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചു. അതിനാല്‍ ഞങ്ങള്‍ 469 കോടി രൂപയാണ് ആവശ്യപ്പെടുന്നത്. അവര്‍ ഈ തുക സര്‍ക്കാരിന് തിരികെ നല്‍കേണ്ടിവരും' സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

സര്‍ക്കാരിലേക്ക് തുക റീഫണ്ട് ചെയ്യാത്ത പക്ഷം അടുത്ത 7 മുതല്‍ 10 വരെ ദിവസത്തിനുള്ളില്‍ പദ്ധതി രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നും ഭാവിയില്‍ ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈ ഇവി നിര്‍മാതാക്കളെ വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ തടഞ്ഞിട്ടില്ലെന്നും എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് പദ്ധതി പ്രകാരം ഒരു ഇന്‍സെന്റീവും ലഭിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പൊതുഗതാഗതവും മറ്റ് മാര്‍ഗങ്ങളും വൈദ്യുതീകരിക്കാനാണ് ഫെയിം II സബ്സിഡി സ്‌കീം വഴി സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. 10 ലക്ഷം ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍, അഞ്ച് ലക്ഷം ഇലക്ട്രിക് ത്രീ-വീലറുകള്‍, 55,000 ഇലക്ട്രിക് ഫോര്‍ വീലറുകള്‍, പാസഞ്ചര്‍ കാറുകള്‍, 7,090 ഇലക്ട്രിക് ബസുകള്‍ എന്നിവയ്ക്ക് സബ്സിഡികള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.

കൂടുതല്‍ വാഹനങ്ങള്‍ക്ക് സബ്‌സിഡി ലഭ്യമാക്കാനായി കേന്ദ്രം ഇക്കഴിഞ്ഞ ജൂണ്‍ 01 മുതല്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കുള്ള സബ്‌സിഡി വെട്ടിക്കുറച്ചിരുന്നു. തീരുമാനത്തോടെ ഇപ്പോള്‍ ഉപഭോക്താവിന് ഇലക്ട്രിക് ഇരുചക്രവാഹനത്തിന്റെ മൊത്തത്തിലുള്ള വിലയുടെ 15 ശതമാനം മാത്രമേ സബ്സിഡിയായി ലഭിക്കുകയുള്ളൂ. സബ്‌സിഡി കുറച്ചതോടെ നിര്‍മാതാക്കള്‍ ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ത്തിയിരുന്നു. വില കൂടിയതോടെ പോയമാസം വില്‍പ്പനയിലും ഇടിവ് നേരിട്ടു.

More from DriveSpark

Article Published On: Tuesday, July 25, 2023, 17:38 [IST]
English summary
Centre asked 7 ev makers to refund rs 469 crore fame ii incentives including hero electric okinawa
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X