100% ഇനി നടപ്പില്ല 80% -ൽ കട്ട് ഓഫ്; ചാർജിംഗ് ഗ്രിഡിന് നിയന്ത്രണവുമായി ഏഥർ

ഏഥർ ഗ്രിഡുകൾ 80 ശതമാനം കട്ട് ഓഫോടെ ഉടൻ നവീകരിക്കുമെന്ന് ഏഥർ എനർജി അടുത്തിടെ പ്രഖ്യാപിച്ചു. ഇത് ചാർജ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഒപ്റ്റിമൽ ചാർജും കാത്തു നിൽക്കുന്ന മറ്റുള്ളവർക്ക് കുറഞ്ഞ വെയിറ്റിംഗ് ടൈമും എല്ലാവർക്കും ന്യായമായ യൂസേജിനുള്ള അവസരവും നൽകും എന്നാണ് ബ്രാൻഡ് വിശദ്ധീകരിക്കുന്നത്.

എന്നാൽ ഇതോടൊപ്പം തങ്ങൾ സോളിനോയിഡ് ഡിസ്കണക്ട് ചെയ്ത് കഴിഞ്ഞാൽ സുരക്ഷാ കാരണങ്ങളാൽ ചാർജിംഗ് തുടരാനാവില്ല എന്നും അല്ലാത്തപക്ഷം ആർക്കിംഗും മറ്റ് പല പ്രശ്നങ്ങളും അനുഭവപ്പെടും എന്നും രേഖപ്പെടുത്തുന്ന കമ്പനി CEO -യുടെ ഒരു ട്വീറ്റും ഞങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

100% ഇനി നടപ്പില്ല 80% -ൽ കട്ട് ഓഫ്; ചാർജിംഗ് ഗ്രിഡിന് നിയന്ത്രണവുമായി ഏഥർ

ഒരു ഇലക്ട്രിക് സ്കൂട്ടറിൽ, സോളിനോയിഡുകളെക്കുറിച്ചും ചാർജിംഗ് പ്രക്രിയയിൽ അവയുടെ പ്രാധാന്യത്തെക്കുറിച്ചും നിങ്ങളിൽ പലരും കേട്ടിരിക്കാം, അല്ലാത്തവർക്ക് ഞങ്ങൾ അത് പറഞ്ഞു തരാം. ബാറ്ററിയിലേക്കുള്ള ഇലക്ട്രിസിറ്റിയുടെ ഫ്ലോ നിയന്ത്രിക്കുന്ന അവശ്യ ഇലക്ട്രോ മെക്കാനിക്കൽ ഉപകരണങ്ങളാണ് സോളിനോയിഡുകൾ. അവർ വൈദ്യുതോർജ്ജത്തെ മെക്കാനിക്കൽ എനർർജിയാക്കി മാറ്റുകയും അവയിലൂടെ ഒരു ഇലക്ട്രിക് കരന്റ് കടന്നുപോകുമ്പോൾ ഒരു മാഗ്നെറ്റിക് ഫീൽഡ് സൃഷ്ടിക്കുകയും ചെയ്യുന്നു.

എന്നിരുന്നാലും, ബാറ്ററി ചാർജ് ചെയ്യുമ്പോൾ നിങ്ങൾ ഡിസ്ണക്ട് ചെയ്യുകയാണെങ്കിൽ, ആർക്കിംഗും മറ്റ് പല അപകടങ്ങളും ഉണ്ടാകാം. അതിനാൽ, ഇലക്ട്രിക് എനർജിയുടെ ഫ്ലോയുടെ പെട്ടെന്നുള്ള തടസ്സം മൂലം സംഭവിച്ചേക്കാവുന്ന കേടുപാടുകൾ അല്ലെങ്കിൽ അപകടങ്ങൾ തടയുന്നതിന് സോളിനോയിഡിനെ ഡിസ്കണക്ട് ചെയ്യുന്നതിന് മുമ്പ് അതിന്റെ സൈക്കിൾ പൂർത്തിയാക്കാൻ അനുവദിക്കേണ്ടത് അത്യാവശ്യമാണ്.

100% ഇനി നടപ്പില്ല 80% -ൽ കട്ട് ഓഫ്; ചാർജിംഗ് ഗ്രിഡിന് നിയന്ത്രണവുമായി ഏഥർ

ഇനി ഇലക്ട്രിക് ആർക്ക് എന്താണെന്ന് നമുക്ക് നോക്കാം, സർക്യൂട്ടിൽ ഒരു ഗ്യാപ്പ് വരുമ്പോൾ ഉണ്ടാകുന്ന ഇലക്ട്രിക് കരന്റിന്റെ ഡിസ്ചാർജ് ആണ് ഇലക്ട്രിക് ആർക്ക്. ഇത് ചിലപ്പോൾ ഒരു ലൈറ്റ് ഫ്ലാഷ്, ഹീറ്റ് ഒരുപക്ഷേ ഒരു സ്ഫോടനത്തിനു വരെ കാരണമാകാം. തൽഫലമായി ഗുരുതരമായ പൊള്ളൽ, എക്യുപ്മെന്റ് ഡാമേജ് അല്ലെങ്കിൽ മരണം പോലും സംഭിച്ചേക്കാം.

ഇലക്ട്രിക് ആർക്കുകൾ തടയുന്നതിന്, സോളിനോയിഡിനെ ഡിസ്കണക്ട് ചെയ്യുന്നതിന് മുമ്പ് അതിന്റെ സൈക്കിൾ പൂർത്തിയാക്കാൻ അനുവദിക്കേണ്ടത് പ്രധാനമാണ്. മാഗ്നെറ്റിക് ഫീൽഡിന് തടസം ഒന്നും വരാതെയും ഒരു ഇലക്ട്രിക് ആർക്ക് ഉണ്ടാകാനുള്ള സാധ്യതയില്ലെന്നും ഇത് ഉറപ്പാക്കുന്നു.

100% ഇനി നടപ്പില്ല 80% -ൽ കട്ട് ഓഫ്; ചാർജിംഗ് ഗ്രിഡിന് നിയന്ത്രണവുമായി ഏഥർ

സുരക്ഷയെ മുൻനിർത്തിയാണ് ഏഥർ ഇലക്ട്രിക് സ്കൂട്ടർ രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്ന് കമ്പനി വ്യക്തമാക്കി, കൂടാതെ ബാറ്ററി പാക്കിനായി ടെക്നോലഝിക്കലി അഡ്വാൻസ്ഡ് ലിഥിയം അയൺ സെല്ലുകൾ ഉപയോഗിക്കുന്നു. ഈ സെല്ലുകൾക്ക് ഉയർന്ന എനർജി ഡെൻസിറ്റിയുണ്ട്. അതിനാൽ തന്നെ ഇലക്ട്രിക് വാഹനങ്ങളുടെ ഒരു ജനപ്രിയ ചോയിസായി ഇവ മാറുന്നു.

മുകളിൽ സൂചിപ്പിച്ചതു പോലെ ഇനി ഏഥർ ഗ്രിഡിൽ പോയി സ്കൂട്ടറുകൾ ചാർജ് ചെയ്യുമ്പോൾ 100 ശതമാനത്തിന് പകരം 80 ശതമാനം മാത്രമേ ചാർജ് ആവുന്നുള്ളൂ എന്ന് കണ്ടാൽ പേടിക്കേണ്ട, നിങ്ങളുടെ ബാറ്ററി പായ്ക്കിന് കുഴപ്പം ഒന്നുമില്ല, ഇതാണ് സംഭവം. ഏഥർ പബ്ലിക് ചാർജിംഗ് ഗ്രിഡുകൾക്ക് എല്ലാം ഈ പുത്തൻ മാനദണ്ഡങ്ങൾ താമസിയാതെ ബാധകമാവും.

More from DriveSpark

Article Published On: Monday, March 13, 2023, 19:00 [IST]
English summary
Cut off at 80 percent ather announces new upgrade for charging grids
കൂടുതല്‍... #ഏഥർ എനർജി #ather energy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X