ബാറ്ററിയെ കുറിച്ച് ബേജാറ് വേണ്ട! ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ ഇതിലും നല്ല സമയമില്ല
ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ മറ്റൊന്നിനുമില്ലാത്ത ഓഫറുകളാണ് വാഹനങ്ങള്‍ക്ക് ലഭിക്കുന്നത്. ഇന്ന് ഒരു ടൂവീലര്‍ വാങ്ങുന്ന ഏതൊരാളുടെ ഉള്ളിലും ഒരു ചോദ്യമുണ്ടാകും പെട്രോള്‍ വണ്ടി വാങ്ങണോ അതോ ഇലക്ട്രിക് തെരഞ്ഞെടുക്കണോ എന്ന്. പലര്‍ക്കും ഇവികള്‍ എടുക്കാന്‍ മടിയുണ്ടാകുമെങ്കിലും പല കമ്പനികളും നല്‍കുന്ന ഓഫറുകള്‍ കണ്ടാല്‍ ചിലപ്പോള്‍ തീരുമാനം മാറ്റിയേക്കാം.
അതുപോലെ മനംമയക്കുന്ന ഓഫറുകളാണ് ഇന്ത്യയിലെ നമ്പര്‍ വണ്‍ ഇവി നിര്‍മാതാക്കളായ ഓല ദീപാവലിയുടെ ഭാഗമായി നല്‍കുന്നത്. ഓല ഇലക്ട്രിക് ഈ ദീപാവലിക്ക് ഭാരത് ഇവി ഫെസ്റ്റിന്റെ ഭാഗമായി പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. പുത്തന്‍ ഓഫറുകളുടെ ഭാഗമായി 24,500 രൂപ വരെ വില വരുന്ന ആനുകൂല്യങ്ങള്‍ നേടിയെടുക്കാം. അതിനെ പറ്റി നമുക്ക് വിശദമായി നോക്കാം.

സൗജന്യ വിപുലീകൃത ബാറ്ററി വാറണ്ടി പ്രോഗ്രാം, എക്‌സ്‌ചേഞ്ച് ബോണസുകള്‍, സമഗ്രമായ വാറണ്ടിയില്‍ വന്‍ കിഴിവുകള്‍, ആകര്‍ഷകമായ ഫിനാന്‍സിംഗ് സ്‌കീമുകള്‍ എന്നിവയാണ് ഓലയുടെ വെടിക്കെട്ട് ദീപാവലി ഓഫറുകളില്‍ ഉള്‍പ്പെടുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ 15-ന് നടന്ന കസ്റ്റമര്‍ ഇവന്റില്‍ വെച്ച് ഓല തങ്ങളുടെ പോര്‍ട്‌ഫോളിയോ വിപുലീകരിച്ചിരുന്നു. S1X എന്ന എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ കൊണ്ടുവന്ന കമ്പനി റേഞ്ച് ടോപ്പിംഗ് വേരിയന്റായ S1 പ്രോയുടെ രണ്ടാം തലമുറ പതിപ്പും അവതരിപ്പിച്ചിരുന്നു.

ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ S1 പ്രോ ജെന്‍ 2-വിന് 7,000 വില വരുന്ന എക്‌സ്റ്റെന്‍ഡഡ് ബാറ്ററി വാറന്റി സൗജന്യമായി നേടാം. മാത്രമല്ല S1 എയര്‍, S1 X+ സ്‌കൂട്ടറുകള്‍ക്ക് സമഗ്രമായ വിപുലീകൃത വാറണ്ടിയില്‍ 50 ശതമാനം കിഴിവും ലഭിക്കും. S1 പ്രോ ജെന്‍ 2 വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ വെറും 2,000 രൂപയടച്ചാല്‍ 9,000 രൂപ വിലയുള്ള സമഗ്രമായ വിപുലീകൃത വാറണ്ടിയിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള അവസരമുണ്ട്.
മാത്രമല്ല പഴയ പെട്രോള്‍ ടൂവീലര്‍ മാറ്റി ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് മാറാന്‍ പറ്റിയ ബെസ്റ്റ് സമയവും ഇതാണ്. ഓല S1 പ്രോയുമായി നിങ്ങളുടെ പഴയ ഐസി എഞ്ചിന്‍ ഇരുചക്രവാഹനം എക്സ്ചേഞ്ച് ചെയ്യുകയാണെങ്കില്‍ 10,000 രൂപ വരെ ആനുകൂല്യം നേടാം. S1 എയര്‍, S1 X+ എന്നീ ഇവികള്‍ക്ക് 5,000 രൂപ വരെയാണ് എക്‌സ്‌ചേഞ്ച് ബോണസ്.

മാത്രമല്ല തിരഞ്ഞെടുത്ത ക്രെഡിറ്റ് കാര്‍ഡ് ഇഎംഐകളില്‍ 7,500 രൂപയുടെ ആനുകൂല്യവും ലഭിക്കും. ഫിനാന്‍സ് ഓഫറുകളില്‍ സീറോ ഡൗണ്‍ പേയ്മെന്റ്, നോ-കോസ്റ്റ് ഇഎംഐ, സീറോ-പ്രോസസിംഗ് ഫീ, 5.99 ശതമാനം വരെ കുറഞ്ഞ പലിശനിരക്ക് എന്നിവയും ഉള്‍പ്പെടുന്നു.മാത്രമല്ല രാജ്യത്തുടനീളമുള്ള ഓല എക്‌സ്പീരിയന്‍സ് സെന്ററുകളില്‍ നിന്ന് ഓല സ്‌കൂട്ടര്‍ ടെസ്റ്റ് റൈഡ് ചെയ്യുന്ന ഉപഭോക്താക്കളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് S1 X+ ഇവി സമ്മാനിക്കുന്നുണ്ട്.
ഓരോ ദിവസവും ഓഫറുകളുടെ ഭാഗമായി ഇവികള്‍ സമ്മാനമായി നല്‍കുന്നു. ഇത് മാത്രമല്ല 999 രൂപ വിലയുള്ള ഫ്രീ മെര്‍ച്ചന്‍ൈറസുകള്‍ 1,000 രൂപ വില വരുന്ന ഓല കെയറിന്+ ഡിസ്‌കൗണ്ട് കൂപ്പണുകള്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങളും നേടിയെടുക്കാനാകും. നിങ്ങള്‍ ഇക്കുറി ഒരു ഓല ഇവി എടുക്കാന്‍ പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ വിലകള്‍ കൂടി ഒന്ന് നോക്കിവെച്ചോളൂ.
1,47,499 രൂപയാണ് ടോപ് സ്‌പെക് വേരിയന്റായ ഓല S1 പ്രോയുടെ എക്‌സ്‌ഷോറൂം വില. ഇതിനോടം രാജ്യത്തെ 100-ലേറെ നഗരങ്ങളില്‍ ഇവിയുടെ വിതരണം ആരംഭിച്ചിട്ടുണ്ട്. 1,19,999 രൂപയാണ് മിഡ്‌സ്‌പെക്ക് വേരിയന്റായ ഓല S1 എയറിനായി മുടക്കേണ്ടത്. ഓഗസ്റ്റില്‍ പുറത്തിറക്കിയ എന്‍ട്രി ലെവല്‍ S1 X റേഞ്ച് മൂന്ന് വേരിയന്റുകളില്‍ വില്‍ക്കുന്നു.
3kWh, 2kWh ബാറ്ററി പായ്ക്കുകളില്‍ വരുന്ന S1 X-നൊപ്പം S1 X+ . S1 X+ കൂടി ഓഫറിലുണ്ട്. 1,09,999 രൂപ പ്രാരംഭ എക്‌സ്‌ഷോറും വിലയിലാണ് S1 X+ വില്‍ക്കുന്നത്. 999 രൂപ ടോക്കണ്‍ തുക നല്‍കി S1 X (3kWh), S1 X (2kWh) എന്നിവ ബുക്ക് ചെയ്യാം.
3kWh ബാറ്ററി പായ്ക്ക് ഘടിപ്പിച്ച ഓല S1 X-ന് 99,999 രൂപയാണ് വില. അതേസമയം 89,999 രൂപ മുടക്കിയാല്‍ 2 kWh ബാറ്ററിയുമായി വരുന്ന S1 X സ്വന്തമാക്കാം. ഇക്കുറി ദീപാവലിക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ വേഗം ഓല ഷോറൂമിലേക്ക് വിട്ടോ.


Click it and Unblock the Notifications








