140 കിലോമീറ്റർ റേഞ്ച്; അർബൻ ഇ-മൊബിലിറ്റി സ്പെയ്സിൽ അമേരി ഇ-സ്കൂട്ടറുമായി ഇ-സ്പ്രിന്റോ
ഇലക്ട്രിക് ടു വീലർ നിർമ്മാതാക്കളായ ഇ-സ്പ്രിന്റോ 1.30 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ ഹൈ സ്പീഡ് ഇലക്ട്രിക് സ്കൂട്ടർ അമേരി പുറത്തിറക്കി. ആദ്യത്തെ 100 ബുക്കിംഗുകൾക്ക് മാത്രമേ ഈ ഇൻട്രൊഡക്ടറി വിലയിൽ ലഭ്യമാവുകയുള്ളൂ. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് രാജ്യത്തുടനീളമുള്ള കമ്പനിയുടെ അംഗീകൃത ഇ-സ്പ്രിന്റോ ഡീലർഷിപ്പുകളിൽ ഇലക്ട്രിക് സ്കൂട്ടർ ബുക്ക് ചെയ്യാം.
സിംഗിൾ ചാർജിൽ 140 കിലോമീറ്റർ റൈഡിംഗ് റേഞ്ച് അമേരി ഇ-സ്കൂട്ടർ വാഗ്ദാനം ചെയ്യുന്നുവെന്ന് ഇ-സ്പ്രിന്റോ അവകാശപ്പെടുന്നു. ഇ-സ്പ്രിന്റോ അമേരി- ഫീച്ചറുകൾ: ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം, ഇ-സ്പ്രിന്റോ അമേരിയിൽ ഒരു ഡിജിറ്റൽ ഡിസ്‌പ്ലേ, ആന്റി-തെഫ്റ്റ് അലാറം, റിമോട്ട് കൺട്രോൾ ലോക്ക്, ഒരു മൊബൈൽ ചാർജിംഗ് സോക്കറ്റ്, ഒരു ഫൈൻഡ് മൈ വെഹിക്കിൾ ആപ്പ് തുടങ്ങിയ സംവിധാനങ്ങൾ സജ്ജീകരിച്ചിരിക്കുന്നു.

ഇലക്ട്രിക് സ്കൂട്ടറിന് 200 mm ഗ്രൗണ്ട് ക്ലിയറൻസും 98 കിലോഗ്രാം ഭാരവുമുണ്ട്. കൂടാതെ, ഇ-സ്പ്രിന്റോ അമേരിക്ക് 12-ഡിഗ്രി ഗ്രേഡെബിലിറ്റിയും 150 കിലോഗ്രാം ലോഡ് കപ്പാസിറ്റിയും ലഭിക്കുന്നു. റൈഡറുടെ സൗകര്യത്തിനും കോൺഫിഡൻസിനുമായി ഫ്രണ്ടിൽ ഡിസ്കും റിയറിൽ ഡ്രം സെറ്റപ്പുമാണ് ബ്രേക്കിംഗ് ചുമതലകൾ കൈകാര്യം ചെയ്യുന്നത്.
ഇ-സ്പ്രിന്റോ അമേരി ബാറ്ററി & റേഞ്ച്: സിംഗിൾ ചാർജിൽ 140 കിലോമീറ്റർ എന്ന ക്ലെയിംഡ് റേഞ്ച് വാഗ്ദാനം ചെയ്യുന്ന 60V 50 AH ലിഥിയം അയൺ NMC ബാറ്ററി പായ്ക്കാണ് ഇ-സ്പ്രിന്റോ അമേരിയ്ക്ക് പവർ നൽകുന്നത്. 1500W BLDC ഹബ് മോട്ടോർ 3.3 bhp മാക്സ് പവർ പുറപ്പെടുവിക്കുന്നു, വെറും 6.0 സെക്കൻഡിനുള്ളിൽ സ്‌കൂട്ടറിന് പൂജ്യത്തിൽ നിന്ന് 40 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കും.

മണിക്കൂറിൽ 65 കിലോമീറ്ററാണ് ഇ-സ്പ്രിന്റോ അമേരിയുടെ ടോപ്പ് സ്പീഡ്. ഏകദേശം നാല് മണിക്കൂറിനുള്ളിൽ ബാറ്ററി 0-100 ശതമാനം ചാർജ് കൈവരിക്കാൻ കഴിയുമെന്ന് കമ്പനി പറയുന്നു. ക്ലാസിക്ക് ലുക്കിൽ വരുന്ന ഇ-സ്കൂട്ടറിന് ഇക്കോ/ സിറ്റി, പവർ & റിവേഴ്സ് എന്നീ റൈഡിംഗ് മോഡുകളും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇ-സ്പ്രിന്റോ അമേരി കളർ ഓപ്ഷനുകൾ: ബ്ലിസ്ഫുൾ വൈറ്റ്, സ്റ്റർഡി ബ്ലാക്ക് (മാറ്റ്), ഹൈ-സ്പിരിറ്റ് യെല്ലോ എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഇ-സ്പ്രിന്റോ അമേരി ഇലക്ട്രിക് സ്കൂട്ടർ വാഗ്ദാനം ചെയ്യുന്നത്. ഇ-സ്പ്രിന്റോ കുടുംബത്തിലേക്കുള്ള തങ്ങളുടെ ഏറ്റവും പുതിയ അഡീഷനായ അമേരിയെ ഇലക്ട്രിക് സ്കൂട്ടർ വിപണിയ്ക്കും തങ്ങളുടെ ഉപഭോക്താക്കൾക്കുമായി അവതരിപ്പിക്കുന്നതിൽ തങ്ങൾ സന്തുഷ്ടരാണ് എന്ന് ഇ-സ്പ്രിന്റോയുടെ സഹസ്ഥാപകനും ഡയറക്ടറുമായ അതുൽ ഗുപ്ത പറഞ്ഞു.

ഇ-സ്കൂട്ടറിന്റെ ആകർഷണീയമായ വേഗത, അത്യാധുനിക സവിശേഷതകൾ, ആകർഷകമായ ഏസേതെറ്റിക്സ് എന്നിവ സമന്വയിപ്പിച്ച് സമാനതകളില്ലാത്ത റൈഡിംഗ് എക്സ്പീരിയൻസ് അമേരി സൃഷ്ടിക്കുന്നു. അമേരിക്കൊപ്പം, തങ്ങൾ വെറുതെ മറ്റൊരു ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കുകയല്ല, അതിനപ്പുറം അർബൻ മൊബിലിറ്റിയുടെ ഒരു പുതിയ മാതൃകയാണ് അവതരിപ്പിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാരിന്റെ FAME2 (Faster Adoption and Manufacturing of Electric Vehicles) നയം അമേരി പാലിക്കുന്നുണ്ടെന്ന് ഇ-സ്പ്രിന്റോ ഉറപ്പുവരുത്തിയിട്ടുണ്ട്, ഇതുവഴി ഗുണനിലവാരം, താങ്ങാനാവുന്ന വില, സുസ്ഥിരത എന്നിവ വാഗ്ദാനം ചെയ്യാനുള്ള പ്രതിജ്ഞ കമ്പനി ശക്തിപ്പെടുത്തുന്നു. വില, റൈഡിംഗ് റേഞ്ച് എന്നിവ കണക്കിലെടുത്താൽ ഇ-സ്പ്രിന്റോ അമേരി നിലവിൽ മാർക്കറ്റിൽ തിളങ്ങി നിൽക്കുന്ന ഓല S1, ഏഥർ 450x തുടങ്ങിയ മോഡലുകളോടാവും മത്സരിക്കുന്നത്.
സിംഗിൾ ചാർജിൽ 170 കിലോമീറ്റർ റേഞ്ച് അവകാശപ്പെടുന്ന ഓല S1 -ന് ഏകദേശം ഒരു ലക്ഷം രൂപ സ്റ്റാർട്ടിംഗ് എക്സ്-ഷോറൂം വില വരുമ്പോൾ 165 കിലോമീറ്റർ റേഞ്ചുമായി വരുന്ന ഏഥർ 450x -ന് 1.17 ലക്ഷം രൂപയാണ് ചെലവ് വരുന്നത്. വൻ പുലികൾ വാഴുന്ന കാട്ടിൽ ഒരു നരിയെങ്കിലും ആയില്ലേൽ എങ്ങനെയാ? ഇവി സെഗ്മെന്റിൽ കോംപറ്റീഷനെ ഇ-സ്പ്രിന്റോ അമേരി എങ്ങനെ നേരിടും എന്ന് കണ്ടറിയാം.


Click it and Unblock the Notifications








