55,000 രൂപയ്ക്ക് 100 കി.മീ റേഞ്ചുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍! ഇവിയിലേക്ക് മാറാന്‍ മടിച്ചുനില്‍ക്കുന്നതെന്തിന്

ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ലക്ഷം രൂപയില്‍ താഴെ വിലയില്‍ മികച്ച റേഞ്ചും ഫീച്ചറുകളുമുള്ള മോഡലുകള്‍ വിപണിയില്‍ എത്തുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പെട്രോള്‍ സ്‌കൂട്ടറുകള്‍ വിട്ട് ഇവിയിലേക്ക് ചുവടുമാറുകയാണ്. പോയ മാസം ഉത്സവസീസണില്‍ ഇവി നിര്‍മാതാക്കള്‍ക്ക് ലഭിച്ച വമ്പന്‍ വില്‍പ്പന ഇതിന് അടിവരയിടുന്നു.

സ്റ്റാര്‍ട്ടപ്പ് കമ്പനികളാണ് ടൂവീലര്‍ വിഭാഗത്തില്‍ ഇലക്ട്രിക് വിപ്ലവത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഇപ്പോള്‍ ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഇ-സ്പ്രിന്റോ തങ്ങളുടെ റാപോ, റോമി ഇലക്ട്രിക് സ്‌കൂട്ടറുകള്‍ രാജ്യത്ത് അവതരിപ്പിച്ചിരിക്കുകയാണ്. പുത്തന്‍ ലോഞ്ചുകളോടെ ഇ-സ്പ്രിന്‍േറായുടെ ഉല്‍പ്പന്ന നിരയില്‍ 6 മോഡലുകളായി. 54,999 രൂപയാണ് ഇ-സ്പ്രിന്റോ റാപ്പോയുടെ വില. ഇ-സ്പ്രിന്റോ റോമിക്ക് 62,999 രൂപയാണ് മുടക്കേണ്ടത്. ഇരുവിലകളും എക്‌സ്‌ഷോറൂം ആണ്.

e-sprinto rapo

താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ അംഗീകൃത ഷോറൂമിലെത്തി പുത്തന്‍ ഇവികള്‍ ഇപ്പോള്‍ ബുക്ക് ചെയ്യാം. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ബുക്ക് ചെയ്യാന്‍ സംവിധാനം ഉണ്ട്. പുത്തന്‍ മോഡലുകളുടെ ഡെലിവറി ഉടന്‍ തന്നെ ആരംഭിക്കും. വൈവിധ്യമാര്‍ന്ന ഉപഭോക്താക്കള്‍ക്കായാണ് രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളും രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്തിട്ടുള്ളതെന്ന് ഇ-സ്പ്രിന്‍േറാ അവകാശപ്പെടുന്നു. റെഡ്, ബ്ലൂ, ഗ്രേ, ബ്ലാക്ക് ആന്‍ഡ് വൈറ്റ് കളര്‍ ഓപ്ഷനുകളില്‍ ഈ പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാങ്ങാന്‍ സാധിക്കും.

ഡിസൈനിന്റെ കാര്യത്തില്‍ റാപ്പോ, റോമി ഇലക്ട്രിക് സ്‌കൂട്ടറുകളുടെ കാര്യത്തില്‍ പരമ്പരാഗത സമീപനമാണ് ഇ-സ്പ്രിന്‍േറാ സ്വീകരിച്ചിരിക്കുന്നത്. ഇ-സ്പ്രിന്‍േറാ റാപ്പോക്ക് 1840 mm നീളവും 720 mm വീതിയും 1150 mm ഉയരവുമുണ്ട്. 170 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് ലഭിക്കുന്ന റാപ്പോ കുഴികളും ഗട്ടറുകളും നിറഞ്ഞ ഇന്ത്യന്‍ റോഡ് സാഹചര്യങ്ങള്‍ നേരിടാന്‍ ബെസ്റ്റായിരിക്കും.

e-sprinto rapo

ലിഥിയം-അയണ്‍, ലെഡ്-ആസിഡ് ബാറ്ററി ഓപ്ഷനുകളില്‍ ഇ-സ്പ്രിന്‍േറ റാപ്പോ വാങ്ങാന്‍ സാധിക്കും. പോര്‍ട്ടബിള്‍ ഓട്ടോ കട്ട്ഓഫ് ചാര്‍ജറും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. IP65-റേറ്റഡ് 250 വാട്ട് BLDC ഹബ് മോട്ടോറാണ് ഇലക്ട്രിക് സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. ഫുള്‍ ചാര്‍ജില്‍ ഈ സ്‌കൂട്ടര്‍ 100 കിലോമീറ്റര്‍ ഓടുമെന്നാണ് ഇവി നിര്‍മാതാക്കളുടെ അവകാശവാദം. മണിക്കൂറില്‍ 25 കിലോമീറ്ററാണ് പരമാവധി വേഗത.

ഇതിന്റെ സസ്‌പെന്‍ഷന്‍ സിസ്റ്റത്തില്‍ ടെലിസ്‌കോപ്പിക് ഹൈഡ്രോളിക് ഫ്രണ്ട് സസ്‌പെന്‍ഷനും കോയില്‍ സ്പ്രിംഗ് ത്രീ-സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ റിയര്‍ സസ്‌പെന്‍ഷനും ഉള്‍പ്പെടുന്നു. ഫ്രണ്ടില്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം യൂണിറ്റും സ്‌റ്റോപ്പിംഗ് ഡ്യൂട്ടി ചെയ്യുന്നു. 12 ഇഞ്ച് ഫ്രണ്ട് വീലും 10 ഇഞ്ച് റിയര്‍ വീലുമാണ് ഇ-സ്‌കൂട്ടറില്‍ ഘടിപ്പിച്ചിരിക്കുന്നത്. 150 കിലോഗ്രാമാണ് ഇതിന്റെ ലോഡിംഗ് ശേഷി.

e-sprinto romy

റാപ്പോയുടെ അതേ വലിപ്പത്തിലും ഗ്രൗണ്ട് ക്ലിയറന്‍സുമായാണ് ഇ-സ്പ്രിന്റോ റോമിയും വരുന്നത്. പോര്‍ട്ടബിള്‍ ഓട്ടോ കട്ട്ഓഫ് ചാര്‍ജര്‍ ഫീച്ചര്‍ ചെയ്യുന്ന ലിഥിയം-അയണ്‍, ലെഡ്-ആസിഡ് ബാറ്ററി ഓപ്ഷനുകളില്‍ ഈ ഇവിയും ലഭ്യമാണ്. IP65 റേറ്റഡ് 250 വാട്ട് മോട്ടോറാണ് റോമിക്ക് കരുത്ത് പകരുന്നത്. പരമാവധി 25 kmph വേഗതയും ഫുള്‍ചാര്‍ജില്‍ 100 കിലോമീറ്റര്‍ റേഞ്ചും ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

150 കിലോഗ്രാമാണ് ഇതിന്റെയും ലോഡിംഗ് കപാസിറ്റി. റോമിയിലെ സസ്‌പെന്‍ഷന്‍ കിറ്റില്‍ ടെലിസ്‌കോപ്പിക് ഹൈഡ്രോളിക് ഫ്രണ്ട് സസ്‌പെന്‍ഷനും കോയില്‍ സ്പ്രിംഗ് ത്രീ-സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ റിയര്‍ സസ്‌പെന്‍ഷനും വരുന്നു. ഒപ്പം മെച്ചപ്പെട്ട സുരക്ഷയ്ക്കായി ഫ്രണ്ട് ഡിസ്‌ക് ബ്രേക്കും നല്‍കിയിരിക്കുന്നു. രണ്ട് മോഡലുകളിലും റിമോട്ട് ലോക്ക്/അണ്‍ലോക്ക്, റിമോട്ട് സ്റ്റാര്‍ട്ട്, എഞ്ചിന്‍ കില്‍ സ്വിച്ച്/ചൈല്‍ഡ് ലോക്ക്/പാര്‍ക്കിംഗ് മോഡ്, യുഎസ്ബി അധിഷ്ഠിത മൊബൈല്‍ ചാര്‍ജിംഗ് എന്നിവയുള്‍പ്പെടെയുള്ള ഫീച്ചറുകള്‍ സജ്ജീകരിച്ചിരിക്കുന്നു.

e-sprinto romy

ഇലക്ട്രിക് സ്‌കൂട്ടറിലെ ഡിജിറ്റല്‍ കളര്‍ ഡിസ്‌പ്ലേ ബാറ്ററി സ്റ്റാറ്റസ്, മോട്ടോര്‍ തകരാര്‍, ത്രോട്ടില്‍ ഫെയ്‌ല്യര്‍, കണ്‍ട്രോളര്‍ ഫെയ്‌ല്യര്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ റൈഡര്‍മാരെ അറിയിക്കുന്നു. മറ്റ് ഇവികളെ അപേക്ഷിച്ച് കുറഞ്ഞ വിലയും 100 കിലോമീറ്റര്‍ റേഞ്ചും വാഗ്ദാനം ചെയ്യുന്നതിനാല്‍ ഇ-സ്പ്രിന്‍േറായുടെ ഈ രണ്ട് പുത്തന്‍ ഉല്‍പ്പന്നങ്ങള്‍ നിരവധി ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കാം. ലോ-സ്പീഡ് ഇവികള്‍ ആയതിനാല്‍ ഹ്രസ്വദൂര യാത്രകള്‍ക്ക് പറ്റിയ മികച്ച ഓപ്ഷനുകള്‍ ആയിരിക്കും ഇത്.

More from DriveSpark

Article Published On: Tuesday, November 21, 2023, 14:19 [IST]
English summary
E sprinto rapo and roamy electric scooters launched price specs range feature details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X