യൂറോപ്യന്‍സിന്റെ കണ്ണുതള്ളിച്ച് അള്‍ട്രവയലറ്റ് F99; സാക്ഷിയായി ദുല്‍ഖറും

EICMA 2023 അല്ലെങ്കില്‍ ഇറ്റാലിയന്‍ മോട്ടോര്‍ഷോ ഇപ്പോൾ മിലാനിൽ നടന്നുകൊണ്ടിരിക്കുകയാണ്. വാഹന നിര്‍മാതാക്കള്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള മികച്ചൊരു പ്ലാറ്റ്‌ഫോമാണ് EICMA. ഈ വര്‍ഷത്തെ ഇവന്റിലും ലോകോത്തര മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡുകള്‍ അവരുടെ ഏറ്റവും പ്രതീക്ഷയുള്ള പല ഉല്‍പ്പന്നങ്ങളും വേദിയില്‍ പ്രദര്‍ശിപ്പിച്ചു.

ഇപ്പോള്‍ ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ് തങ്ങളുടെ F77 മോട്ടോര്‍സൈക്കിള്‍ അന്താരാഷ്ട്ര വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. കൂടാതെ ഏറെ നാളായി കാത്തിരിക്കുന്ന F99 ഫാക്ടറി റേസിംഗ് പ്ലാറ്റ്‌ഫോമിന്റെ ആഗോള പ്രീമിയറും ഇറ്റലിയില്‍ നടന്നു. കര്‍ണാടകയിലെ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഇവി സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് അള്‍ട്രാവയലറ്റ്. മലയാളത്തിന്റെ പ്രിയ നടന്‍ ദുല്‍ഖര്‍ സല്‍മാന് മൂലധന നിക്ഷേപമുള്ള കമ്പനി കൂടിയാണിത്.

dulquer salmaan unveiled ultraviolette f99

ബ്രാന്‍ഡിന്റെ മോട്ടോര്‍സൈക്കിളുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രമോട്ട് ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസം F99 റേസിംഗ് പ്ലാറ്റ്‌ഫോമിന്റെ പ്രീമിയര്‍ ചടങ്ങിന് സാക്ഷിയാകാനും ദുല്‍ഖര്‍ എത്തിയിരുന്നു. മറ്റ് ഇന്ത്യന്‍ ഇവി സ്റ്റാര്‍ട്ടപ്പുകളെപ്പോലെ അള്‍ട്രാവയലറ്റും EICMA 2023 എക്‌സിബിഷനിലൂടെ F77 ഇലക്ട്രിക് ബൈക്കിന്റെ ഇന്റര്‍നാഷനല്‍ അരങ്ങേറ്റം സാധ്യമാക്കി. അള്‍ട്രാവയലറ്റ് F77 ഇലക്ട്രിക് ബൈക്ക് 2024 രണ്ടാം പാദത്തില്‍ യൂറോപ്പ്യന്‍ വിപണിയില്‍ വില്‍പ്പനക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഷാഡോ, ലേസര്‍, എയര്‍സ്‌ട്രൈക്ക് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായായിരിക്കും ഈ അത്യാധുനിക ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അള്‍ട്രാവയലറ്റ് യൂറോപ്യന്‍ മാര്‍ക്കറ്റില്‍ അവതരിപ്പിച്ചേക്കുക. 10.3 kWh ബാറ്ററി പായ്ക്കാണ് അള്‍ട്രാവയലറ്റ് F77 ഇലക്ട്രിക് ബൈക്കിന് കരുത്തേകുന്നത്. പരമാവധി 40 bhp പവറും 100 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ഇലക്ട്രിക് ബൈക്കിന് സാധിക്കും. വിവിധ ഘട്ടങ്ങളിലായുള്ള ഗവേഷണങ്ങള്‍ക്കും ടെസ്റ്റിംഗിനും ശേഷമാണ് മികച്ച ഡിസൈനും ത്രില്ലിംഗ് പെര്‍ഫോമന്‍സും പുറത്തെടുക്കുന്ന ഈ ഇവി വിപണിയില്‍ എത്തിയത്.

ultraviolette

ഇന്ത്യ സ്‌പെക്ക് F77 ഇലക്ട്രിക് ബൈക്കില്‍ ഗ്ലൈഡ്, കോംപാറ്റ്, ബാലിസ്റ്റിക് എന്നിങ്ങനെ 3 വ്യത്യസ്ത റൈഡിംഗ് മോഡുകളാണ് ലഭിക്കുന്നത്. യൂറോപ്പില്‍ അള്‍ട്രാവയലറ്റ് F77 ഇലക്ട്രിക് ബൈക്കിന് 9,000 യൂറോ മുതല്‍ 11,000 യൂറോ വരെയാണ് എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ സബ്‌സിഡികളും നികുതികളും പരിഗണിച്ച ശേഷമായിരിക്കും അന്തിമ വില നിര്‍ണയം.

നവംബര്‍ 15 മുതല്‍ യൂറോപ്പില്‍ അള്‍ട്രാവയലറ്റ് F77 ഇലക്ട്രിക് ബൈക്കിന്റെ ബുക്കിംഗ് സ്വീകരിച്ച് തുടങ്ങുമെന്നാണ് പറയപ്പെടുന്നത്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയായിരിക്കും ബുക്കിംഗ്. F77 ഇലക്ട്രിക് ബൈക്കിന് പിന്നാലെ അള്‍ട്രാവയലറ്റ് അതിന്റെ F99 ഫാക്ടറി റേസിംഗ് പ്ലാറ്റ്ഫോമിലൂടെ അന്താരാഷ്ട്ര വിപണികളില്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്. EICMA 2023 ഷോയില്‍ പ്രദര്‍ശിപ്പിച്ച അള്‍ട്രാവയലറ്റ് F99 ഫാക്ടറി റേസിംഗ് പ്ലാറ്റ്ഫോം നിരവധി വാഹനപ്രേമികളെ ആകര്‍ഷിച്ചതായാണ് കമ്പനി അവകാശപ്പെടുന്നത്.

ultraviolette f99

സൂപ്പര്‍സോണിക് ഫൈറ്റര്‍ ജെറ്റില്‍ നിന്ന് കടംകൊണ്ട ആക്ടീവ് എയറോഡൈനാമിക് രൂപമാണ് ഇതിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ആക്ടീവ് എയര്‍റോഡൈനാമിക്‌സിനായി അള്‍ട്രാവയലറ്റ് F99 പ്ലാറ്റ്‌ഫോമില്‍ ധാരാളം കാര്‍ബണ്‍ ഫൈബര്‍ നല്‍കിയിട്ടുണ്ട്. അതിനാല്‍, ഈ മോട്ടോര്‍സൈക്കിള്‍ കണ്‍സെപ്റ്റിന് പരമാവധി 265 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. F99 പ്ലാറ്റ്ഫോമിലെ ഒരുപാട് ഭാഗങ്ങള്‍ കാര്‍ബണ്‍ ഫൈബര്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.

കൂടാതെ മുമ്പില്‍ രണ്ട് ഫ്രണ്ട് കൗള്‍ ഡക്ടുകളും ഒന്നില്‍ കൂടുതല്‍ വിംഗ്‌ലറ്റുകളും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇക്കാരണങ്ങള്‍ ഒക്കെ കാരണം ഇലക്ട്രിക് ബൈക്കിന് മണിക്കൂറില്‍ 265 കിലോമീറ്റര്‍ വരെ വേഗതയില്‍ പറക്കാനാകുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. പുതിയ ലിക്വിഡ് കൂള്‍ഡ് ഇലക്ട്രിക് മോട്ടോര്‍ പരമാവധി 120 bhp പവര്‍ വരെ പുറത്തെടുക്കും. പവര്‍ഫുള്‍ പവര്‍ട്രെയിനിന്റെ മികവില്‍ വെറും മൂന്ന് സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇ-സൂപ്പര്‍ ബൈക്കിന് സാധിക്കും.

ultraviolette f99

അള്‍ട്രാവയലറ്റ് F77 മോട്ടോര്‍സൈക്കിളിന്റെ വില കണ്ട് നെറ്റി ചുളിച്ചവരാണ് ഇന്ത്യയില്‍ അധികവും. 3.8 ലക്ഷം മുതല്‍ 5.6 ലക്ഷം രൂപ വരെയാണ് ഇ-ബൈക്കിന്റെ ഇന്ത്യയിലെ വില. അള്‍ട്രാവയലറ്റ് F77 ഇലക്ട്രിക് സൂപ്പര്‍ ബൈക്ക് ഇന്ത്യന്‍ നിരത്തുകള്‍ക്കല്ല യൂറോപ്പിന് അനുകൂലമാണെന്ന് പലരും അഭിപ്രായപ്പെടാറുണ്ട്. വിപണിയില്‍ എത്തുമ്പോള്‍ അള്‍ട്രാവയലറ്റിനെ യൂറോപ്പ്യന്‍ വന്‍കര എങ്ങനെ സ്വീകരിക്കുമെന്ന് അല്‍പ്പം കൂടി കാത്തിരുന്നാല്‍ നമുക്ക് മനസ്സിലാകും.

More from DriveSpark

Article Published On: Thursday, November 9, 2023, 11:00 [IST]
English summary
Eicma 2023 ultraviolette f99 electric race bike shown f77 international spec unveiled
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X