Electric Bicycle 20-കാരന്‍ നിര്‍മിച്ച ഇലക്ട്രിക് സൈക്കിളിന് വില 20,000 രൂപ; 30 കി.മീ റേഞ്ചും

ഇന്ധന വിലവര്‍ധനവും വിലക്കയറ്റവും നടുവൊടിക്കുന്ന ഇക്കാലത്ത് ജനജീവിതം ദുസ്സഹമായിക്കൊണ്ടിരിക്കുകയാണ്. ജീവിത ബജറ്റ് താളംതെറ്റാതിരിക്കാന്‍ കീശക്ക് താങ്ങാകുന്ന ഗതാഗത മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കുകയാണ് ജനങ്ങള്‍. അതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങള്‍ ഇപ്പോള്‍ ജനപ്രിയയമായി. വന്‍കിട കമ്പനികള്‍ മുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ വരെയാണ് ഈ രംഗം ഭരിക്കുന്നത്. എന്നാല്‍ ഇക്കാലത്ത് ഇന്ത്യന്‍ യുവതയിലൂടെ പല നൂതന കണ്ടുപിടുത്തങ്ങളും പിറവികൊണ്ടു.

അതില്‍ പലരും സാധാരണക്കാരന്റെ വേദന മനസ്സിലാക്കി അവന് ഉപകാരമാവാന്‍ വേണ്ടിയാണ് ഓരോ കണ്ടുപിടുത്തങ്ങളും നടത്തുന്നത്. ഇപ്പോള്‍ വെറും 20,000 രൂപയുടെ ഒരു ഇലക്ട്രിക് സൈക്കിള്‍ നിര്‍മിച്ച് ശ്രദ്ധേയനായിരിക്കുകയാണ് മധ്യപ്രദേശ് സ്വദേശിയായ യുവാവ്. ഒരു നല്ല ഇലക്ട്രിക് സൈക്കിള്‍ കിട്ടണമെങ്കില്‍ ഇതിന്റെ ഇരട്ടി തുക മുടക്കണം.

youth-makes-electric-bicycle

മധ്യപ്രദേശിലെ ഛത്തര്‍പൂരില്‍ നിന്നുള്ള 20 വയസുകാരനായ ആദിത്യ ശിവഹരേയാണ് ഫീച്ചറുകളിലായാലും പെര്‍ഫോമന്‍സിന്റെ കാര്യത്തിലായാലും പ്രമുഖ ബ്രാന്‍ഡുകളോട് പയറ്റിനില്‍ക്കാന്‍ കഴിയുന്ന ഒരു ഇലക്ട്രിക് ബൈസിക്കിള്‍ വികസിപ്പിച്ചത്. ഫീച്ചറിലും പെര്‍ഫോമന്‍സിലും മാത്രമല്ല ലോഡിംഗ് കപാസിറ്റിയിലും പുലിയാണ് ഈ ഇ-സൈക്കിള്‍. ആദിത്യ ശിവഹരേ വികസിപ്പിച്ച ഇലക്ട്രിക് സൈക്കിളിന് ഒരു ക്വിന്റല്‍ വരെ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. ഏവര്‍ക്കും ഇവിയുടെ റേഞ്ച് അറിയാനായിരിക്കും കൂടുതല്‍ താല്‍പര്യം.

ഒറ്റ ചാര്‍ജില്‍ 30 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ഈ ഇലക്ട്രിക് സൈക്കിളിന് സാധിക്കുമെന്നാണ് ആദിത്യ അവകാശപ്പെടുന്നത്. തുടക്കം മുതല്‍ തന്നെ ആദിത്യ ഒറ്റക്കാണ് ഇലക്ട്രിക് ബൈക്കിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഏകദേശം ഒരു മാസം സമയമെടുത്താണ് ഇലക്ട്രിക് ബൈക്കിന് അന്തിമ രൂപം കൊടുത്തത്. ഒരു സാധാരണ ഇലക്ട്രിക് ബൈക്കിനേക്കാള്‍ ഏറെ ഉയരത്തിലാണ് ഇതിന്റെ സ്ഥാനം.

youth-makes-electric-bicycle

കാരണം ആക്‌സിലറേറ്റര്‍, ബ്രേക്ക്, ലൈറ്റ്, ഹോണ്‍ തുടങ്ങിയ ആധുനിക ഫീച്ചറുകള്‍ ഇതില്‍ ആദിത്യ ശിവഹരേ സജ്ജീകരിച്ചിട്ടുണ്ട്. സ്മാര്‍ട്‌ഫോണിന് പ്രത്യേക സെറ്റപ്പുണ്ട്. നാവിഗേഷനും മറ്റ് ആവശ്യങ്ങള്‍ക്കുമായി സ്മാര്‍ട്ട്ഫോണ്‍ മൗണ്ട് ചെയ്യാന്‍ പ്രത്യേക സ്റ്റാന്‍ഡും ഇ-സൈക്കിളില്‍ ഒരുക്കിയിരിക്കുന്നു. ഇലക്ട്രിക് സൈക്കിളിനെ കുറിച്ചുള്ള പ്രഖ്യാപനം വന്നത് മുതല്‍ നാട്ടിലെ താരമായി മാറിയിരിക്കുകയാണ് ആദിത്യ.

'ഇന്നത്തെ കാലത്ത് ഒരു പാവപ്പെട്ട ഒരാള്‍ക്ക് ആയിരങ്ങളോ അല്ലെങ്കില്‍ ലക്ഷക്കണക്കിന് രൂപക്കോ വില്‍ക്കുന്ന ബൈക്കുകള്‍ താങ്ങാനാകില്ല. അങ്ങനെയിരിക്കേ ഈ ഒരു ആശയം എന്റെ മനസില്‍ വന്നു. അതിന്റെ ഫലമായി എല്ലാവര്‍ക്കും വാങ്ങാന്‍ കഴിയുന്ന ഒരു സൈക്കിള്‍ ഞാന്‍ തയ്യാറാക്കി. ഈ മോഡല്‍ വിപണിയില്‍ പുറത്തിറങ്ങുമ്പോള്‍ അത് വിപ്ലവം സൃഷ്ടിക്കും. A1 എന്നാണ് ഇ-സൈക്കിള്‍ മോഡലിന്റെ പേര്' 20-കാരനായ ആദിത്യ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിതനിക്ക് പ്രോത്സാഹനമായതായി യുവാവ് പറയുന്നു. 'ഇതിനുമുമ്പ് 16-ാം വയസില്‍ വയറുകളില്ലാതെ ഞാന്‍ വൈദ്യുതി തയ്യാറാക്കിയിരുന്നു. സംസ്ഥാനത്ത് മാത്രമല്ല നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നും എനിക്ക് അഭിനന്ദനം ലഭിച്ചു. വൈദ്യുത ബള്‍ബ് കണ്ടുപിടിച്ച തോമസ് ആല്‍വ എഡിസണാണ് എന്റെ പ്രചോദനം' ശിവഹരേ കൂട്ടിച്ചേര്‍ത്തു. തന്റെ സ്വപ്നമായ ഇലക്ട്രിക് സൈക്കിള്‍ നിരത്തിലിറക്കാനും സാധാരണ ജനങ്ങള്‍ക്ക് കൈത്താങ്ങേകാനും അധികാരികളുടെ സഹായം തേടുകയാണ് 20-കാരന്‍.

'ഇത് എന്റെ സ്വപ്‌നമാണ് സര്‍ക്കാര്‍ സഹായം നല്‍കിയാല്‍ ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകാം' ആദിത്യ ശിവഹരെ പറഞ്ഞു. ഇത്തരത്തിലുള്ള നൂതനവും ബുദ്ധിപരവുമായ കണ്ടെത്തലുകള്‍ തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ച് യുവതലമുറക്ക് പ്രചോദനമേകുന്നയാളാണ് വ്യവസായ പ്രമുഖനും മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനുമായ ആനന്ദ് മഹീന്ദ്ര. അടുത്ത കാലത്ത് അദ്ദേഹം വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ആറ് സീറ്റുകളുള്ള ഇരുചക്ര വാഹനത്തിന്റെ വീഡിയോ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ചിരുന്നു.

മികച്ചതും പ്രയോജനപ്രദവുമായ രൂപകല്‍പ്പനയുമുള്ള കണ്ടുപിടുത്തത്തെ പ്രശംസിച്ച അദ്ദേഹം മഹീന്ദ്രയിലെ പ്രമുഖ ഡിസൈനറായ പ്രതാപ് ബോസിനെ ടാഗ് ചെയ്യുകയും ചെയ്തു. മൃഗശാല, പാര്‍ക്ക്, കോര്‍പ്പറേഷന്‍ സമുച്ചയങ്ങള്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കാന്‍ പറ്റിയ ഒരു മികച്ച ആശയമാണ് ഇതെന്ന് ചിലര്‍ പോസ്റ്റിന് കീഴെ കുറിച്ചു. ഇത്തരത്തില്‍ നിരവധി നൂതന കണ്ടുപിടുത്തങ്ങള്‍ ഇന്ത്യയുടെ മുക്കിലും മൂലയിലും പിറവികൊള്ളുന്നുണ്ട്. എന്നാല്‍ അതിന് വേണ്ട പ്രോത്സാഹനം സര്‍ക്കാറുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്.

More from DriveSpark

Article Published On: Thursday, April 20, 2023, 16:30 [IST]
English summary
Electric bicycle developed by mp youth cost rs 20000 promises range up to 30 km
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X