Elesco V1 നല്ല മൊഞ്ചും കിടിലന്‍ റേഞ്ചും; മോഹവിലയില്‍ എലസ്‌കോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയില്‍

ഇന്ത്യയില്‍ ഇലക്ട്രിക് വിപ്ലവം അതിവേഗം അരങ്ങേറുന്ന ഒരു സെഗ്‌മെന്റാണ് ടൂവീലര്‍. പണ്ട് വിരളമായി മാത്രം കണ്ടിരുന്ന ഇലക്ട്രിക് ടുവീലറുകളാണ് പല നഗരങ്ങളിലെയും നിരത്തുകള്‍ ഭരിക്കുന്നത്. ഇന്ത്യയില്‍ ആഭ്യന്തര കമ്പനികള്‍ തന്നെയാണ് ഈ രംഗത്തെ അതികായന്‍മാര്‍. ഇലക്ട്രിക് സ്‌കൂട്ടര്‍ തേടുന്നവര്‍ക്ക് ഇന്ന് ഇഷ്ടം പോലെ ഓപ്ഷനുകള്‍ മുന്നിലുണ്ട്.

താങ്ങാവുന്ന വിലയും ഒപ്പം നല്ല സ്‌റ്റൈലിഷുമായ ഇലക്ട്രിക് സ്‌കൂട്ടര്‍ തേടുന്നവരെ ഉദ്ദേശിച്ച് ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ എലസ്‌കോ രണ്ട് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എലസ്‌കോ V1, V2 എന്നിങ്ങനെയാണ് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പേര്. 69,999 രൂപ മുതലാണ് രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളുടെയും എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. നഗരയാത്രികരെയും വിനോദ സഞ്ചാരികളെയും ലക്ഷ്യമിട്ടാണ് ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയതെന്നാണ് കമ്പനി തന്നെ വ്യക്താമാക്കുന്നത്.

elesco v1

'എലസ്‌കോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് യാത്ര കൂടുതല്‍ കാര്യക്ഷമവും ചെലവ് കുറഞ്ഞതുമാക്കാന്‍ മാത്രമല്ല, കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനും കൂടുതല്‍ സുസ്ഥിരമായ ഭാവി സൃഷ്ടിക്കാനുമാണ്' എലസ്‌കോയുടെ ഡയറക്ടര്‍ മന്‍ഹര്‍ സാവ്നി പറഞ്ഞു. 'ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വിപണിയില്‍ ഉയര്‍ന്ന നിലവാരമുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. സുസ്ഥിരത, താങ്ങാനാവുന്ന വില, സുരക്ഷ എന്നിവയിലുള്ള ശ്രദ്ധ ഈ ഇന്‍ഡസ്ട്രിയിലെ മറ്റ് ബ്രാന്‍ഡുകളില്‍ നിന്ന് ഞങ്ങളെ വ്യത്യസ്തരാക്കുന്നു' ഡയറക്ടര്‍ റൗനാഖ് ജുനെജ, പറഞ്ഞു.

വില സമമാണെങ്കിലും ഈ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ തമ്മില്‍ ചില വ്യത്യാസങ്ങളുണ്ട്. രണ്ട് ഇ-സ്‌കൂട്ടറുകളിലും 2.3 kWh ബാറ്ററി പായ്ക്ക് ആണ് സജ്ജീകരിച്ചിരിക്കുന്നത്. ഈ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ 6 മുതല്‍ 7 മണിക്കൂര്‍ വരെ എടുക്കും. ഒറ്റ ചാര്‍ജില്‍ ഈ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ 80 മുതല്‍ 100 കി.മീ വരെ സഞ്ചരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

72V ഇലക്ട്രിക് ഹബ് മോട്ടോര്‍ ആണ് ഇതിന് ശക്തി പകരുന്നത്. ഇതിന് എക്കോ, സിറ്റി, സ്‌പോര്‍ട്‌സ് എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകള്‍ ഉണ്ട്. എലസ്‌കോ V1 ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 60 മുതല്‍ 70 കിലോ മീറ്റര്‍ വരെയാണ്. മണിക്കൂറില്‍ 75 മുതല്‍ 85 കിലോമീറ്റര്‍ വരെയാണ് എലസ്‌കോ V2 ഇവിയുടെ പരമാവധി വേഗത.

180 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുള്ള ഇ-സ്‌കൂട്ടറുകള്‍ ട്യൂബുലാര്‍ സ്റ്റീല്‍ ഫ്രെയിമിലാണ് തീര്‍ത്തിരിക്കുന്നത്. മുന്‍വശത്ത് ഡിസ്‌കും പിന്നില്‍ ഡ്രമ്മുമാണ് ബ്രേക്കിംഗ് ഡ്യൂട്ടികള്‍ ചെയ്യുന്നത്. മുന്‍വശത്ത് ടെലിസ്‌കോപ്പിക് യൂണിറ്റുകളും പിന്നില്‍ കോയില്‍ സ്പ്രിംഗുകളും സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നു. എലസ്‌കോ V1 ഇവിക്ക് 10 ഇഞ്ച് വീലുകള്‍ ലഭിക്കുമ്പോള്‍ എലസ്‌കോ V2 ഇലക്ട്രിക് സ്‌കൂട്ടറിന് 12 ഇഞ്ച് ഫ്രണ്ട് വീലാണുള്ളത്.

200 കിലോയാണ് എലസ്‌കോയുടെ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളുടെയും ലോഡിംഗ് കപാസിറ്റി. എലസ്‌കോ V2-വിന്റെ ഇലക്ട്രിക് മോട്ടോര്‍ പരമാവധി 4 kW പവര്‍ നല്‍കുന്നു. അതേസമയം എലസ്‌കോ V1-ന്റെ മോട്ടോറിന് 2.5 kW ഉത്പാദിപ്പിക്കാന്‍ മാത്രമേ കഴിയൂ. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, മൊബൈല്‍ ആപ്ലിക്കേഷന്‍ കണ്‍ട്രോള്‍, ജിപിഎസ്, ഇന്റര്‍നെറ്റ്, കീലെസ് ഇഗ്‌നിഷന്‍, സൈഡ് സ്റ്റാന്‍ഡ് സെന്‍സര്‍ തുടങ്ങിയ സവിശേഷതകളോടെയാണ് രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളും കമ്പനി വിപണിയില്‍ എത്തിക്കുന്നത്.

എല്‍ഇഡി അധിഷ്ഠിത ഇന്‍സ്ട്രുമന്റ് ക്ലസ്റ്റര്‍ യൂണിറ്റാണ് ഇരു ഇ-സ്‌കൂട്ടറുകളിലുമുള്ളത്. രണ്ട് സ്‌കൂട്ടറുകള്‍ക്കും 3 വര്‍ഷത്തെ വാറണ്ടി ലഭിക്കും. എന്നാല്‍ എത്ര കിലോമീറ്ററിനാണ് വാറണ്ടിയെന്ന കാര്യം നിര്‍മാതാക്കള്‍ വ്യക്തമാക്കിയിട്ടില്ല. ഇത്രയും പറഞ്ഞതിന് ശേഷം, വാറന്റി സാധുതയുള്ള കിലോമീറ്ററുകള്‍ നിര്‍മ്മാതാവ് വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷം.

2022-23 സാമ്പത്തിക വര്‍ഷം 1,152,021 ഇലക്ട്രിക് വാഹനങ്ങളാണ് ഇന്ത്യയില്‍ വിറ്റഴിക്കപ്പെട്ടത്. ഇതിലെ 62 ശതമാനവും ഇലക്ട്രിക് ടൂവീലറുകളുടെ സംഭാവനയാണ്. നല്ല സ്‌റ്റൈലില്‍ താങ്ങാവുന്ന വിലയില്‍ അത്യാവശ്യം റേഞ്ചുമായി എലസ്‌കോയെ പോലെ ഇനിയും കമ്പനികള്‍ വരുന്നതോടെ ഇന്ത്യയില്‍ ഇലക്ട്രിക് വിപ്ലവത്തിന്റെ സ്പീഡ് കൂടും.

More from DriveSpark

Article Published On: Sunday, April 16, 2023, 9:00 [IST]
English summary
Elesco v1 v2 electric scooters launched in india price range battery features and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X