ഒറ്റചാര്‍ജില്‍ ഏഥറിനേക്കാള്‍ ഇരട്ടി ദൂരം ഓടാം; 1 ലക്ഷം രൂപ മുടക്കിയാല്‍ മതി

കേന്ദ്ര സര്‍ക്കാറിന്റെ ഫെയിം II സബ്‌സിഡി വെട്ടിച്ചുരുക്കല്‍ ചെറിയ രീതിയില്‍ ബാധിച്ചുവെങ്കിലും ഇന്ത്യന്‍ ഇലക്ട്രിക് ടൂവീലര്‍ സെഗ്‌മെന്റ് വളരുകയാണ്. ഓരോ ദിവസവും പുതിയ ലോഞ്ചുകള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നടന്ന ഇവി ഇന്ത്യ എക്‌സ്‌പോ 2022-ല്‍ 6 ഇലക്ട്രിക് സ്‌കൂട്ടറുകളും ഒരു ഇലക്ട്രിക് ബൈക്കിന്റെ പ്രോട്ടോടൈപ്പും പ്രദര്‍ശിപ്പിച്ച് എനിഗ്മ ഓട്ടോമൊബൈല്‍സ് (Enigma Automobiles) എന്ന കമ്പനി ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

കഴിഞ്ഞ മെയില്‍ രണ്ട് പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയ മധ്യപ്രദേശിലെ ഭോപ്പാല്‍ ആസ്ഥാനമായുള്ള കമ്പനി ഇപ്പോള്‍ പുതിയ ഒരു ഹൈറേഞ്ച് ഇവി പുറത്തിറക്കിയിരിക്കുകയാണ്. 1.05 ലക്ഷം മുതല്‍ 1.10 ലക്ഷം രൂപ വരെയാണ് ആമ്പിയര്‍ N8 ഇലക്ട്രിക് സ്‌കൂട്ടറിന്റെ (Ambier N8) എക്‌സ്‌ഷോറൂം വില. താങ്ങാവുന്ന വിലയും മികച്ച റേഞ്ചും വാഗ്ദാനം ചെയ്യുന്ന ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കുള്ള ഡിമാന്‍ഡ് തിരിച്ചറിഞ്ഞാണ് ആമ്പിയര്‍ N8 ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കള്‍ പുറത്തിറക്കിയിരിക്കുന്നത്.

enigma ambier n8 front

പവര്‍, ടെക്‌നോളജി, വൈവിധ്യം എന്നിവയുടെ മികച്ച സംയോജനമാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറില്‍ കാണാന്‍ സാധിക്കുക. ഉപഭോക്താക്കളുടെ ശൈലിക്കും മുന്‍ഗണനകള്‍ക്കും അനുയോജ്യമായ രീതിയില്‍ 5 കളര്‍ ഓപ്ഷനുകളില്‍ ഇവി തെരഞ്ഞെടുക്കാം. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ 200 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. അതായത് വിപണിയിലെ മുമ്പന്‍മാരായ ഏഥറിന്റെ ഇവികളേക്കാള്‍ ഏകദേശം ഇരട്ടിയിലധികം റേഞ്ച്.

ഒപ്പം ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ രണ്ട് മുതല്‍ നാല് മണിക്കൂര്‍ മാത്രം മതിയെന്നാണ് എനിഗ്മ ഓട്ടോമൊബൈല്‍സ് പറയുന്നത്. മാര്‍ക്കറ്റിംഗ് ഉദ്യോഗസ്ഥര്‍, ഇന്റര്‍സിറ്റി യാത്രക്കാര്‍, അഗ്രഗേറ്റര്‍മാര്‍ എന്നിവര്‍ക്ക് വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഇലക്ട്രിക് സ്‌കൂട്ടര്‍ ആണ് ആമ്പിയര്‍ N8. ഇൗ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ അവസരമുണ്ട്.

enigma ambier n8

ആമ്പിയര്‍ N8 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന വേളയില്‍ കമ്പനി പ്രതിനിധികള്‍ ഉപഭോക്താക്കള്‍ക്ക് സഹായത്തിനുണ്ടാകും. മണിക്കൂറില്‍ 45 മുതല്‍ 50 കിലോമീറ്റര്‍ വരെ പരമാവധി വേഗത കൈവരിക്കാന്‍ ഈ ഹൈസ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറിന് സാധിക്കും. ശക്തമായ 1500 വാട്ട് ഇലക്ട്രിക് മോട്ടോര്‍ ആണ് ഇതിന് തുടിപ്പേകുന്ന്. ഡ്രൈവര്‍ ഉള്‍പ്പെടെ 200 കിലോഗ്രാം ലോഡ് കപ്പാസിറ്റിയുള്ള ആമ്പിയര്‍ N8 ഇലക്ട്രിക് സ്‌കൂട്ടര്‍ കാര്‍ഗോ നീക്കങ്ങള്‍ ഉള്‍പ്പെടെയുള്ള ഡെലിവറി പരിപാടികള്‍ക്ക് അനുയോജ്യമായിരിക്കും.

ദൈനംദിന ആവശ്യങ്ങള്‍ക്കും പറ്റിയ ഈ ഇലക്ട്രിക് സ്‌കൂട്ടറിന് 26 ലിറ്റര്‍ ബൂട്ട് ശേഷിയുണ്ട്. മികച്ച സംഭരണ ശേഷി ഈ ഇവിയെ ദൈനംദിന അവശ്യവസ്തുക്കള്‍ക്ക് ഏറെ ഉപകാരപ്രദമായ വാഹനമാക്കി മാറ്റുന്നു. ആമ്പിയര്‍ N8 ഇ-സ്‌കൂട്ടര്‍ എനിഗ്മ ഓണ്‍ കണക്റ്റ് ആപ്പുമായി സംയോജിപ്പിക്കുന്നതിനാല്‍ യാത്രയ്ക്കിടയില്‍ കണക്റ്റിവിറ്റിക്കൊപ്പം മികച്ച പ്രവര്‍ത്തനവും കാഴ്ചവെക്കും.

enigma ambier n8 side

ആംബിയര്‍ N8 പുറത്തിറക്കുന്നതിലൂടെ ഇലക്ട്രിക് വാഹന വ്യവസായത്തിലെ പ്രധാന ആശങ്കകളിലൊന്നായ റേഞ്ച് ഉത്കണ്ഠയെ അഭിസംബോധന ചെയ്യാന്‍ സാധിച്ചതില്‍ തങ്ങള്‍ അഭിമാനിക്കുന്നതായി എനിഗ്മ ഓട്ടോമൊബൈല്‍സിന്റെ സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അന്‍മോള്‍ ബോഹ്രെ പറഞ്ഞു. ഒറ്റ ചാര്‍ജില്‍ 200 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്നതിനാല്‍ ആമ്പിയര്‍ N8 റൈഡര്‍മാരുടെ ആത്മവിശ്വാസം ഉയര്‍ത്തുകയും റേഞ്ച് ഉത്കണ്ഠയില്ലാതെ സവാരി ചെയ്യാന്‍ അനുവദിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ആംബിയര്‍ N8 ന്റെ ലോഞ്ച് സാധ്യമാക്കിയ തങ്ങളുടെ എഞ്ചിനീയര്‍മാരുടെ ടീമിനും ജീവനക്കാര്‍ക്കും നന്ദി പറഞ്ഞ അദ്ദേഹം പുതിയ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാനും ഞങ്ങളെ പ്രചോദിപ്പിക്കുന്ന ഉപഭോക്താക്കളോടും നന്ദി പറഞ്ഞു. ഉപഭോക്താക്കള്‍ക്കുള്ള ഓപ്ഷനുകള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഭാവിയില്‍ ഒരു അധിക വേരിയന്റ് അവതരിപ്പിക്കാന്‍ എനിഗ്മ ഓട്ടോമൊബൈല്‍സ് പദ്ധതിയിടുന്നതായം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

B2B സെഗ്മെന്റിന് അനുയോജ്യമായ പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വികസിപ്പിക്കുന്നുണ്ട് കമ്പനി. മെയ് അവസാന വാരം എനിഗ്മ ക്രിങ്ക് V1, GT 450 പ്രോ എന്നീ ഇലക്‌രടിക് സ്‌കൂട്ടറുകള്‍ വിപണിയില്‍ ഇറക്കിയിരുന്നു. ക്രിങ്ക് V1-ന് 94000 രൂപയും GT450 പ്രോക്ക് 89000 രൂപയുമായിരുന്നു വില. 20 മുതല്‍ 40 വയസ് വരെയുള്ള ഉപഭോക്താക്കളെയാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കൊണ്ട് പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്.

More from DriveSpark

Article Published On: Tuesday, July 25, 2023, 13:42 [IST]
English summary
Enigma ambier n8 high speed electric scooter launched price range features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X