പെട്രോള്‍ വണ്ടികളുടെ വില കുത്തനെ കൂടിയേക്കും! 'പണി' പുതിയ ടാക്‌സിന്റെ രൂപത്തില്‍?

ഇന്ത്യയില്‍ ജൂണ്‍ ഒന്ന് മുതല്‍ ഇലക്ട്രിക് ടൂവീലറുകള്‍ക്കുള്ള സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചത് ഏവരും അറിഞ്ഞ് കാണും. തല്‍ഫലമായി ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വിലയും കൂടി. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പച്ചക്കൊടി വീശിയാല്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്കും വില കൂടാന്‍ സാധ്യതയുള്ള ഒരു സംഗതിയെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് ഹരിത നികുതി (Green Tax) ഏര്‍പ്പെടുത്തണമെന്നാണ് ഇപ്പോള്‍ ആവശ്യം ഉയര്‍ന്നിരിക്കുന്നത്. രാജ്യത്തെ ഇലക്ട്രിക് വാഹന നിര്‍മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് മാനുഫാക്ചേഴ്സ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് (SMEV) ആണ് കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചത്. നമുക്കറിയാം ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടും പരിസ്ഥിതി സംരക്ഷണ അവബോധം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

smev

വരുന്ന തലമുറകള്‍ക്ക് വേണ്ടി പ്രകൃതി നിലനിര്‍ത്താന്‍ ആഗോളതാപനം തടയാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ വിവിധ ലോക രാജ്യങ്ങള്‍ ഒരുമിച്ച് മുന്നോട്ട് വരികയാണ്. ഇതിനായി അവര്‍ കണ്ട ഒരു പോംവഴിയാണ് ഫോസില്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ ഉപയോഗം കുറക്കുകയെന്നത്. പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം കുറച്ച് ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.

തിങ്കളാഴ്ചയാണ് ലോകം പരിസ്ഥിതി ദിനം ആചരിച്ചത്. ഇത്തരം ദിനങ്ങള്‍ വരുമ്പോള്‍ മാത്രമാണ് പലപ്പോഴും ജനങ്ങള്‍ പ്രകൃതി സംരക്ഷണത്തെ കുറിച്ച് വാചാലരാകുക. പരിസ്ഥിതിയെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നതാണ് പരിസ്ഥിതി ദിനം കൊണ്ട് ഉദ്ദേശിക്കുന്നത് തന്നെ. ഈ സാഹചര്യത്തിലാണ് ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ പരിസ്ഥിതി ദിനത്തില്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചത്.

smev green tax

നമ്മുടെ രാജ്യത്ത് വില്‍ക്കുന്ന പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് ഹരിത നികുതി ഏര്‍പ്പെടുത്തണമെന്നും അതുകൊണ്ട് ലഭിക്കുന്ന പണം ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കണമെന്നുമാണ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയം ഇലക്ട്രിക് ടൂവീലറുകള്‍ക്കുള്ള ഫെയിം II സബ്‌സിഡി കുറച്ചതിനാല്‍ അവയുടെ വില വര്‍ധിക്കാനും അതുവഴി ഇപ്പോഴുള്ള ട്രെന്‍ഡിന് മാറ്റം വരാനും സാധ്യതയുണ്ടെന്നാണ് അസോസിയേഷന്‍ പറയുന്നത്.

ഇന്ത്യയില്‍ വില്‍ക്കുന്ന പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് ഹരിത നികുതി ചുമത്തുക വഴി ഫെയിം സബ്‌സിഡിക്ക് പുതുജീവനേകുമെന്ന് കരുതുന്നതായി SMEV കത്തില്‍ പറയുന്നു. ഹരിത നികുതിയിലൂടെ ലഭിക്കുന്ന വരുമാനം ഇലക്ട്രിക് ടൂവീലറുകള്‍ക്കുള്ള സബ്‌സിഡിയാക്കി നല്‍കാമെന്നാണ് അവര്‍ പറയുന്നത്. പെട്രോള്‍ ടൂവീലറുകള്‍ പുറംതള്ളുന്ന മലിനീകരണത്തിന്റെ തോത് ഉയര്‍ത്തിക്കാണിച്ചാണ് സംഘടന ഇവികള്‍ക്കുള്ള പിന്തുണ വര്‍ധിപ്പിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുന്നത്.

ഇന്ത്യയിലെ പെട്രോള്‍ ഇരുചക്രവാഹനങ്ങള്‍ ഓരോ കിലോമീറ്ററും സഞ്ചരിക്കുമ്പോള്‍ 300 ഗ്രാം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 1,58,62,087 വാഹനങ്ങളാണ് വിറ്റഴിക്കപ്പെട്ടത്. ഓരോ വാഹനവും പ്രതിദിനം ശരാശരി 20 കിലോമീറ്റര്‍ ഓടുന്നു എന്ന് കണക്കാക്കിയാല്‍ ഒരു വര്‍ഷം ഏകദേശം 100 ദശലക്ഷം കിലോ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആണ് അന്തരീക്ഷത്തിലേക്ക് പുറംതള്ളുന്നത്.

ഇത് രാജ്യത്ത് വലിയ പാരിസ്ഥിതിക ആഘാതങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് പറയേണ്ട കാര്യമില്ലെല്ലോ. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമായാല്‍ മലിനീകരണം ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. പെട്രോള്‍ വാഹനങ്ങളുടെ ഹരിത നികുതി ഇവികള്‍ക്കായി നീക്കിവെച്ചാല്‍ ഇപ്പോള്‍ വെട്ടിക്കുറച്ച സബ്‌സിഡി പുനസ്ഥാപിക്കാനും അതുവഴി കൂടുതല്‍ ആളുകളെ ഇവികളിലേക്ക് ആകര്‍ഷിക്കാനും സാധിക്കും.

പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ ഓടുമ്പോഴും ക്രൂഡ് ഓയില്‍ വേര്‍തിരിക്കുമ്പേഴുമുണ്ടാകുന്ന മലിനീകരണത്തിന്റെ തോത് കുറക്കാന്‍ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് സാധിക്കുമെന്നതിനാല്‍ അത് കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങളെ പിന്തുണക്കുക കൂടിയാണെന്ന് കത്തില്‍ SMEV പറയുന്നു. ഡല്‍ഹി പോലുള്ള വമ്പന്‍ നഗരങ്ങളിലെ മലിനീകരണ തോത് കൂടിയതും അത് ഡീസല്‍ വാഹന നിരോധനത്തിലേക്ക് നയിച്ചതും അടുത്തിടെ വാര്‍ത്തയായിരുന്നു. വരും തലമുറകള്‍ക്ക് ശുദ്ധവായു ശ്വസിക്കാനായി ഇപ്പോള്‍ തന്നെ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.

എന്നാല്‍ ഇവികളുടെ ഉയര്‍ന്ന വിലയാണ് ഇതിലേക്ക് ജനങ്ങള്‍ അത്രവേഗം അടുക്കാതിരിക്കാനുള്ള ഒരു കാരണം. പെട്രോള്‍ വാഹനങ്ങള്‍ പോലെ തന്നെ തെരഞ്ഞെടുക്കാന്‍ ഒത്തിരി മോഡലുകളും താങ്ങാവുന്ന വിലയുമുണ്ടെങ്കില്‍ ജനങ്ങള്‍ അതിവേഗം ഇവിയെ പുല്‍കും. ഇവി വിപ്ലവത്തിന്റെ അലയൊലികള്‍ വന്നാല്‍ പിന്നെ നിരവധി വാഹന നിര്‍മാതാക്കള്‍ ഇവിയിലേക്ക് ചുവടുമാറുകയും ചെയ്യും. ഇതിനായി സര്‍ക്കാറിന്റെ അകമഴിഞ്ഞ സഹായമാണ് SMEV പോലുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

More from DriveSpark

Article Published On: Wednesday, June 7, 2023, 11:30 [IST]
English summary
Ev manufacturers association requested centre to impose green tax on petrol and diesel vehicles
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X