അടുത്ത മാസം മുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കുത്തനെ കൂടും; ഇപ്പോള്‍ വിലകുറച്ച് വാങ്ങാം...

ഇന്ത്യയില്‍ ഇലക്ട്രിക് വാഹന വിപണിയൊന്ന് പച്ച പിടിച്ച് വരികയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവി വാങ്ങാന്‍ ഒരുങ്ങുന്നവരെ നിരാശയിലാഴ്ത്തുന്ന ഒരു വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇവികള്‍ക്കുള്ള സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ കുത്തനെ കുറച്ചതോടെ 2023 ജൂണ്‍ 01 മുതല്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില വര്‍ധിക്കും.

നമ്മുടെ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ് വകുപ്പ് സബ്സിഡിഡി, ഇന്‍സെന്റീവ് എന്നിവ നല്‍കുന്നുണ്ട്. ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് (ഫെയിം) II എന്ന പദ്ധതിക്ക് കീഴിലാണ് ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കള്‍ക്ക് നേരിട്ട് സബ്‌സിഡി ലഭിക്കുന്നത്. ഫെയിം സ്‌കീമിന്റെ രണ്ടാം ഘട്ടം 2019-ലാണ് ആരംഭിച്ചത്.

ola s1 pro

പദ്ധതി അനുസരിച്ച് ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ക്ക് പരമാവധി 40 ശതമാനം സബ്‌സിഡിയും ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് kWh-ന് 15,000 രൂപയുമായിരുന്നു സബ്‌സിഡി ലഭിക്കുക. ഇവിയുടെ വിലയില്‍ നിന്ന് സബ്സിഡി കിഴിക്കുന്നതോടെ വലിയൊരു തുകയാണ് കുറവ് വരുന്നത്. ഇത് പൊതുജനങ്ങള്‍ക്ക് വലിയ ഉപകാരമായി മാറി. ഇവികളോട് ജനങ്ങള്‍ അടുക്കാന്‍ മടിക്കുന്നതിനുള്ള ഒരു കാരണം അതിന്റെ ഉയര്‍ന്ന വിലയാണ്. അതിന് വലിയൊരു അളവില്‍ മാറ്റം വരുത്താന്‍ സബ്സിഡി കൊണ്ട് കഴിഞ്ഞു.

എന്നാല്‍ ഇപ്പോള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നല്‍കി വരുന്ന സബ്സിഡി തുക വെട്ടിക്കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. മെയ് 21-ന് പുറത്തുവന്ന ഗസറ്റ് വിജ്ഞാപ്നം അനുസരിച്ച് ജൂണ്‍ 01 മുതല്‍ വില്‍ക്കുന്ന ഇവികളുടെ സബ്സിഡിയില്‍ മാറ്റമുണ്ടാകും. ഇവികളുടെ എക്സ് ഫാക്ടറി വിലയില്‍ പരമാവധി സബ്‌സിഡി 40 ശതമാനമായിരുന്നു. അത് ഇപ്പോള്‍ 15 ശതമാനമായി കുറച്ചു.

tvs iqube

അതുപോലെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കുള്ള സബ്‌സിഡി kWh-ന് 15,000 രൂപയില്‍ നിന്ന് 10,000 രൂപയായി കുറച്ചു. 2019-ല്‍ ഫെയിം II സ്‌കീം ആരംഭിക്കുമ്പോള്‍ 10,000 കോടി രൂപ സബ്‌സിഡി നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നത്. 2019 ഏപ്രില്‍ 01-ന് ആരംഭിച്ച സ്‌കീം 2021 ജൂണില്‍ രണ്ട് വര്‍ഷം കൂടി നീട്ടുകയായിരുന്നു. അടുത്ത വര്‍ഷം മാര്‍ച്ച് 31-ന് സബ്സിഡി വിതരണം അവസാനിക്കും.

കഴിഞ്ഞ 5 വര്‍ഷമായി ഇലക്ട്രിക് ടൂവീലര്‍, ഇലക്ട്രിക് ത്രീവീലര്‍, ഇലക്ട്രിക് ഫോര്‍വീലര്‍, ഇലക്ട്രിക് ബസുകള്‍ എന്നിവക്ക് സബ്സിഡി നല്‍കി വരുന്നു. 2021 ജൂണില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഡിമാന്‍ഡ് ഇന്‍സെന്റീവ് ഒരു kWh-ന് 10,000 രൂപയില്‍ നിന്ന് 15,000 രൂപയായി വര്‍ദ്ധിപ്പിച്ചു. പരമാവധി പരിധി ഇവിയുടെ വിലയുടെ 20 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി വര്‍ദ്ധിച്ചു.

hero electric optima cx

എന്നാല്‍ പുതിയ സര്‍ക്കാര്‍ തീരുമാന പ്രകാരം സബ്സിഡി രണ്ട് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ കുറവായി മാറി. ജനങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കാനാണ് ഈ സബ്‌സിഡി നല്‍കിയത്. കൂടുതല്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ ഈ രംഗത്തേക്ക് കടന്നുവരുമെന്നതാണ് ഈ സബ്‌സിഡികളുടെ പ്രധാന കാരണങ്ങളിലൊന്ന്. കൂടുതല്‍ ഓപ്ഷനുകള്‍ കൂടി വന്നതോടെ അടുത്ത കാലത്തായി ഇവി വില്‍പ്പന കൂടിയിരുന്നു. പച്ച നമ്പര്‍പ്ലേറ്റുള്ള വാഹനങ്ങള്‍ ഇന്ന് ഇന്ത്യയില്‍ ഒരു പുതുമയുള്ള കാഴ്ചയല്ല.

ഈ സാഹചര്യത്തിലാണ് ഫണ്ട് കൂടുതല്‍ പേര്‍ക്ക് പ്രയോജനപ്പെടുത്താന്‍ സബ്‌സിഡി വെട്ടിക്കുറച്ചത്. തുക കുറയുമെങ്കിലും കൂടുതല്‍ വാഹനങ്ങള്‍ക്ക് സബ്‌സിഡി തുക പ്രയോജനപ്പെടുത്താമെന്നതാണ് തീരുമാനം വഴി കേന്ദ്രം ലക്ഷ്യമിടുന്നത്. എന്നാല്‍ ഇത് ഇലക്ട്രിക് വാഹനങ്ങളുടെ വില വര്‍ധിക്കാന്‍ കാരണമാകും. അതിനാല്‍ തന്നെ ജൂണ്‍ മുതല്‍ ഇവികള്‍ക്ക് വില കൂടിയേക്കും. ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇപ്പോള്‍ മികച്ച വില്‍പ്പനയാണ് ലഭിക്കുന്നത്.

ഇക്കഴിഞ്ഞ ഏപ്രിലില്‍ മൊത്തം 1,10,503 ഇലക്ട്രിക് വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 90.48 ശതമാനവും സംഭാവന ചെയ്തിരിക്കുന്നത് ഇലക്ട്രിക് ടൂവീലറുകളും പാസഞ്ചര്‍ ഇലക്ട്രിക് ത്രീ വീലറുമാണ്. യുപി, മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത് എന്നിവയാണ് നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഇവികള്‍ വില്‍ക്കുന്ന സംസ്ഥാനങ്ങള്‍. ഓല ഇലക്ട്രിക്കാണ് ഇപ്പോള്‍ ഇലക്ട്രിക് ടൂവീലര്‍ വില്‍പ്പനയില്‍ ഒന്നാമത്. ആമ്പിയര്‍ രണ്ടാമതും ഏഥര്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.

ഇവികള്‍ക്ക് ജൂണില്‍ വില കൂടുമെന്ന് വാര്‍ത്ത വന്നതോടെ ഈ മാസം അവസാന വാരം വില്‍പ്പന കൂടാനാണ് സാധ്യത. പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഇനിയും നടപടികള്‍ ഉണ്ടാവേണ്ടതുണ്ട്. അതുപോലെ തന്നെ ജനങ്ങളെ ഇവികളിലേക്ക് കൂടുതലായി അടുപ്പിക്കാന്‍ ചാര്‍ജിംഗ് സ്‌റ്റേഷന്‍ അടക്കമുള്ള അടിസ്ഥാന സൗകര്യ വികസനത്തിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഏതായാലും നിങ്ങള്‍ ഇവികള്‍ വാങ്ങാന്‍ ഒരുങ്ങുന്ന ആളാണെങ്കില്‍ എത്രയും പെട്ടെന്ന് വാങ്ങുന്നതാണ് നല്ലത്.

More from DriveSpark

Article Published On: Tuesday, May 23, 2023, 11:53 [IST]
English summary
Ev subsidy reduced electric scooters to become costlier from june 1
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X