ഈ 'ട്രിക്ക്' കൊള്ളാം; 2023 ഓട്ടോ എക്സ്പോയില്‍ ഇലക്ട്രിക് ടു-വീലറുകൾ അവതരിപ്പിച്ച് 'എവ്ട്രിക്'
2023 ഓട്ടോ എക്‌സ്‌പോയില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ ലോഞ്ച് ചെയ്യുകയും അവതരിപ്പിക്കുകയും ചെയ്ത് ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പുകളാണ് ടൂവീലര്‍ സെഗ്‌മെന്റില്‍ തിളങ്ങുന്നത്. നിരവധി സ്റ്റാര്‍ട്ടപ്പുകളാണ് തങ്ങളുടെ പുതിയ ഉല്‍പ്പന്നങ്ങളും കണ്ടുപിടുത്തങ്ങളും ജനങ്ങളിലേക്ക് എത്തിക്കാനുളള പ്ലാറ്റ്‌ഫോമായി 2023 ഓട്ടോ എക്‌സ്‌പോയെ ഉപയോഗിച്ചത്.
2023 ഓട്ടോ എക്സ്പോയില്‍ 1 ഇലക്ട്രിക് മോട്ടോര്‍സൈക്കിളും 3 ഇലക്ട്രിക് സ്‌കൂട്ടറുകളും ഉള്‍പ്പെടെ 4 ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് സ്റ്റാര്‍ട്ട്-അപ്പ് ആയ എവ്ട്രിക് (EVTRIC EV) ഇവി സെഗ്മെന്റില്‍ അതിന്റെ മികവ് തെളിയിച്ചു.വിശദാംശങ്ങളിലേക്ക് കടക്കുമ്പോള്‍ എവ്ട്രിക് അവതരിപ്പിച്ച 'റൈസ്' ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ 2023 ഓട്ടോ എക്സ്പോയില്‍ വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയ ഒരു മോഡലാണ്. അതിനുപുറമെ യൂടിലിറ്റി ആവശ്യങ്ങള്‍ക്ക് അനുസൃതമായ സ്‌റ്റൈലിംഗില്‍ എത്തിയ എവ്ട്രിക് കണക്റ്റിനും ശ്രദ്ധയാകര്‍ഷിക്കാനായി.

എവ്ട്രിക് റൈസ്
നമുക്കാദ്യം ഇവിട്രിക് റൈസില്‍ നിന്ന് തുടങ്ങാം. ഈ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ക്രിസ്റ്റല്‍ റെഡ്, ഷൈന്‍ ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. കൂടാതെ, 2.8 kWh ലിഥിയം-അയണ്‍ ബാറ്ററി പാക്കും 3,000W BLDC ഹബ് മോട്ടോറും എവ്ട്രിക് റൈസിന് ഊര്‍ജ്ജം പകരുന്നു. ഈ സജ്ജീകരണങ്ങളുടെ ബലത്തില്‍ എവ്ട്രിക് റൈസിന് മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. കൂടാതെ, 120 കിലോമീറ്ററാണ് ക്ലെയിം ചെയ്ത റേഞ്ച്.
എവ്ട്രിക് റൈഡ്
പേര്‍ഷ്യന്‍ റെഡ്, ഷൈന്‍ ബ്ലാക്ക്, മെര്‍ക്കുറി വൈറ്റ്, നോബല്‍ ഗ്രേ എന്നിവയുള്‍പ്പെടെ 4 നിറങ്ങളില്‍ എവ്ട്രിക് റൈഡ് ലഭ്യമാണ്. ഇത് ഒരു ഈസി റൈഡിംഗ് ഇലക്ട്രിക് സ്‌കൂട്ടറാണ്. എവ്ട്രിക് റൈഡിന്റെ സാങ്കേതിക വിശദാംശങ്ങളില്‍ കടന്നാല്‍ ഇതിന് 1,800W BLDC ഹബ് മോട്ടോറും 2kWh ലിഥിയം-അയണ്‍ ബാറ്ററി പാക്കും നല്‍കിയിരിക്കുന്നു. കൂടാതെ എവ്ട്രിക് റൈഡിന് ഫുള്‍ ചാര്‍ജ് ബാറ്ററി പാക്കില്‍ 90 കിലോമീറ്റര്‍ സഞ്ചരിക്കാനും സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഇവിക്ക് കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം.
എവ്ട്രിക് മൈറ്റി
എവ്ട്രിക് മൈറ്റി ഒരു ലോ സ്പീഷ് ഇലക്ട്രിക് സ്‌കൂട്ടറാണ്. ഇത് 3 കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ് - പേര്‍ഷ്യന്‍ റെഡ്, മെര്‍ക്കുറി വൈറ്റ്, നോബല്‍ ഗ്രേ. വിശദാംശങ്ങളിലേക്ക് കടക്കുമ്പോള്‍, ഈ ലോ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറില്‍ 250W BLDC ഹബ് മോട്ടോറും 1.2kWh ലിഥിയം-അയണ്‍ ബാറ്ററി പാക്കും സജ്ജീകരിച്ചിരിക്കുന്നു. ഈ സജ്ജീകരണം എവ്ട്രിക് മൈറ്റിയെ മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ പ്രാപ്തമാക്കുന്നു. ഫുള്‍ ചാര്‍ജില്‍ ഈ ലോ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ 60 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് കമ്പനിയുടെ അവകാശവാദം.
എവ്ട്രിക് കണക്റ്റ്
എവ്ട്രിക് കണക്ട് എന്നത് വാണിജ്യ ആവശ്യങ്ങള്‍ കണക്കിലെടുത്ത് രൂപകല്‍പ്പന ചെയ്ത ഒരു ഇലക്ട്രിക് സ്‌കൂട്ടറാണ്. അതുപോലെ, പലതരം സാധനങ്ങള്‍ കൊണ്ടുപോകാന്‍ മുന്നിലും പിന്നിലും ഇതിന് ഡെക്കുകള്‍ ഉണ്ട്. ഈ ഇവിയുടെ സാങ്കേതിക വശം നോക്കുമ്പോള്‍, എവ്ട്രിക് കണക്ട് 1,200W BLDC ഹബ് മോട്ടോറും 2kWh ലിഥിയം-അയണ്‍ ബാറ്ററി പാക്കും ഉള്‍ക്കൊള്ളുന്നു. പൂര്‍ണ്ണമായി ചാര്‍ജ് ചെയ്ത ബാറ്ററി പാക്കില്‍ എവ്ട്രിക് കണക്റ്റിന് 106 കിലോമീറ്റര്‍ സഞ്ചരിക്കാനാകുമെന്നും മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു.

2023 ഓട്ടോ എക്സ്പോയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ എവ്ട്രിക്കിന് കഴിഞ്ഞു. കൂടാതെ രാജ്യത്തെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഇന്ത്യയിലെ കഴിവുള്ള ഒരു ഇവി നിര്‍മ്മാതാവായി ബ്രാന്‍ഡ് സ്വയം അടയാളപ്പെടുത്തുകയാണ്.


Click it and Unblock the Notifications








