സൈക്കിളിന്റെ വില 15,000 മാത്രം! കൂടെ 5,000 രൂപയുടെ സ്മാര്‍ട്ട് വാച്ചും സൗജന്യം

ഇന്ധന വില താങ്ങാകുന്നതിനും അപ്പുറമെത്തിയതിനൊപ്പം മികച്ച വ്യായാമ മുറയായതിനാലും ഇന്ന് സൈക്കിളുകള്‍ക്ക് പ്രചാരമേറുകയാണ്. നിരവധി പുതിയ മോഡലുകളാണ് അടുത്ത കാലത്തായി വിപണിയില്‍ എത്തുന്നത്. ഒപ്പം ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ബൈസിക്കിള്‍ നിര്‍മാതാക്കള്‍ നിരവധി ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. പ്രമുഖ പ്രീമിയം ബൈസിക്കിള്‍ ബ്രാന്‍ഡായ ഫയര്‍ഫോക്‌സ് ബൈക്ക് പുതുതായി രണ്ട് മോഡലുകള്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണിപ്പോള്‍.

ഒപ്പം ഒരു കിടിലന്‍ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. താങ്ങാനാവുന്ന വിലയിലെത്തുന്ന പുതിയ സൈക്കിളുകള്‍ക്കൊപ്പം ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി കമ്പനി സ്മാര്‍ട്ട് വാച്ച് സൗജന്യമായി നല്‍കുമെന്നും പ്രഖ്യാപിച്ചു. അഡ്വഞ്ചര്‍ പ്രേമികളെ ലക്ഷ്യമിട്ട് പുറത്തിറക്കിയ ട്രെമര്‍ X സൈക്കിള്‍ സീരീസ് ആണ് ആദ്യത്തേത്. ഇതിന്റെ നിരവധി വേരിയന്റുകള്‍ വില്‍പ്പനക്ക് ലഭ്യമായിരിക്കും. ഇതിനൊപ്പം അവലോണ്‍ എന്ന പുതിയ മോഡല്‍ സൈക്കിളും പുറത്തിറക്കിയിട്ടുണ്ട്.

firefox tremor x series

അവലോണിനൊപ്പമാണ് ഫയര്‍ഫോക്‌സ് സ്മാര്‍ട്ട് വാച്ച് സൗജന്യമായി നല്‍കുന്നത്. അവലോണ്‍ ബൈക്ക് സ്ത്രീകള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. 14,000 രൂപ മുതലാണ് അവലോണിന്റെ പ്രാരംഭ വില. ഈ സൈക്കിള്‍ വാങ്ങുമ്പോള്‍ 4,999 രൂപ വില വരുന്ന നോയിസ് ബ്രാന്‍ഡിന്റെ 'ബീറ്റ്' സ്മാര്‍ട്ട് വാച്ച് ആണ് സൗജന്യമായി ലഭിക്കുക. അവലോണ്‍ സൈക്കിളുകള്‍ വാങ്ങുന്ന ഓരോ വ്യക്തിക്കും ഈ സ്മാര്‍ട്ട് വാച്ച് സൗജന്യമായി നേടാമെന്നാണ് കമ്പനി പറയുന്നത്.

പുതുതായി പുറത്തിറക്കിയ ട്രെമര്‍ X, അവലോണ്‍ എന്നീ രണ്ട് സൈക്കിളുകളും ഓണ്‍ലൈനായും ഫയര്‍ഫോക്‌സിന്റെ ഔദ്യോഗിക സ്റ്റോര്‍ വഴിയും വില്‍ക്കപ്പെടുന്നു. 10,000 രൂപ മുതല്‍ 15000 രൂപ വരെയാണ് ട്രെമര്‍ X സൈക്കിളിന്റെ വില പോകുന്നത്. ഇരു സൈക്കിളുകളുടെയും വിശദാംശങ്ങളിലേക്ക് കടന്നാല്‍ ലൈറ്റ്‌വെയ്റ്റ് ഫ്രെയിമിലാണ് ട്രെമര്‍ X ബൈസിക്കിള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വളരെ ഭാരം കുറഞ്ഞ സൈക്കിളായ ഇത് വളരെ മോടിയുള്ളതും ദീര്‍ഘകാലം ഈട് നില്‍ക്കുന്ന തരത്തിലുമാണ് പരുവപ്പെടുത്തിയെടുത്തിരിക്കുന്നതെന്നാണ് കമ്പനിയുടെ അവകാശവാദം.

firefox avalon

സാഹസിക യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ഫയര്‍ഫോക്‌സ് പ്രത്യേകം ചെയ്തതാണ് ഇത്. രാജ്യത്തെ വിവിധ ഭൂപ്രദേശങ്ങളെ കീഴടക്കാന്‍ ഇതിന് കഴിയും. പ്രത്യേകിച്ച്, കുന്നുകളും പരുക്കന്‍ റോഡുകളും നിറഞ്ഞ പ്രദേശങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇതിന് എളുപ്പത്തില്‍ സാധിക്കും. ഒപ്പം എല്ലാ തരത്തിലുള്ള റോഡുകളിലും കംഫര്‍ട്ട് റൈഡ് ഇത് സാധ്യമാക്കും. ഇതിന്റെ കണ്‍ട്രോളും സ്‌റ്റോപ്പിംഗ് പവറും വ്യത്യസ്ത സാഹചര്യങ്ങളില്‍ ഗുണകരമാകും.

സിംഗിള്‍ സ്പീഡ്, 21S ഷിമാനോ ഡ്രൈവ്‌ട്രെയിന്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ഇത് വാങ്ങാം. സിംപ്ലിസിറ്റി ഇഷ്ടപ്പെടുന്നവര്‍ക്ക് സിംഗിള്‍ സ്പീഡ് വേരിയന്റ് തെരഞ്ഞെടുക്കാം. കൂടുതല്‍ ഗിയറിംഗ് ഓപ്ഷന്‍ വേണ്ടവര്‍ക്ക് രണ്ടാമത്തെ വേരിയന്റിന് പിറകെ പോകാം. 24 ഇഞ്ച്, 26 ഇഞ്ച്, 27.5 ഇഞ്ച്, 29 ഇഞ്ച് വീല്‍ സൈസുകളില്‍ ട്രെമര്‍ X ലഭ്യമാണ്.

സ്ത്രീകള്‍ക്കായി പ്രത്യേകം നിര്‍മ്മിച്ച അവലോണ്‍ സൈക്കിളുകള്‍ക്കും നിരവധി സവിശേഷതകള്‍ ഉണ്ട്. സ്ത്രീകള്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന താരത്തിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. നഗര പ്രദേശങ്ങളില്‍ താമസിക്കുന്ന സ്ത്രീകള്‍ക്ക് ഈ സൈക്കിള്‍ ഏറെ സഹായകമാകുമെന്നാണ് കമ്പനി പറയുന്നത്. ഭാരം കുറഞ്ഞ സ്റ്റീല്‍ ഫ്രെയിമില്‍ ഒരുക്കിയിരിക്കുന്ന ഈ സൈക്കിളില്‍ മികച്ച ഗ്രിപ്പി റൈഡ് എക്‌സ്പീരിയന്‍സ് നല്‍കുന്നതിനായി ഷിമാനോ ഷിഫ്റ്ററുകളും 700C ടയറുകളും വാഗ്ദാനം ചെയ്യുന്നു.

അലോയ് വീലുകള്‍ കരുത്തും സ്റ്റബിലിറ്റിയും പ്രദാനം ചെയ്യുന്നു. 700C ടയറിന്റെ കരുത്തില്‍ ഏത് പ്രദേശങ്ങളും കീഴടക്കാന്‍ സാധിക്കുമെന്നതും ശ്രദ്ധേയമാണ്. ഒപ്പം V-ബ്രേക്ക് നല്‍കിയിരിക്കുന്നതിനാല്‍ സേഫ്റ്റി വശം സ്‌ട്രോംഗാണ്. അതേസമയം ട്രെമര്‍ X-ല്‍ ഫയര്‍ഫോക്‌സ് പരമ്പരാഗത ഡിസ്‌ക് ബ്രേക്കുകളാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് ശ്രദ്ധിക്കണം. കംഫര്‍ട്ടബിളായ സീറ്റ, എര്‍ഗണോമിക് ഹാന്‍ഡില്‍ബാറുകള്‍, സ്‌റ്റൈലിഷ് രൂപകല്‍പ്പന എന്നിവ സ്ത്രീജനങ്ങളെ സൈക്കിളിലേക്ക് അടുപ്പിക്കുന്ന ഘടകങ്ങളാണ്.

ആരോഗ്യമാണ് ഏറ്റവും വലിയ സമ്പാദ്യം എന്ന തിരിച്ചറിവിന്റെ ബലത്തില്‍ കാറുകളും ബൈക്കുകളുമുള്ള ആളുകള്‍ അടക്കം ഇന്ന് സൈക്കിളുകളിലേക്ക് തിരിഞ്ഞിട്ടുണ്ട്. നിങ്ങള്‍ പതിവായി ഹ്രസ്വദൂര യാത്രകള്‍ പോകുന്നവരാണെങ്കില്‍ സൈക്കിള്‍ സവാരി ശീലമാക്കുന്നത് ആരോഗ്യത്തിന് മാത്രമല്ല പോക്കറ്റിനും ഗുണകരമാണ്. അന്തരീക്ഷ മലിനീകരണം കുറക്കുന്നതിനാല്‍ അധികാരികള്‍ സൈക്കിളുകള്‍ പ്രോത്സാഹിപ്പിക്കുന്നു. പല സ്ഥലങ്ങളിലും റോഡുകളില്‍ സൈക്കിള്‍ ട്രാക്കുകള്‍ വരുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ സൈക്കിളുകള്‍ നമ്മുടെ നിരത്തുകള്‍ കീഴടക്കുന്നത് കാണാന്‍ സാധിച്ചേക്കും.

More from DriveSpark

Article Published On: Thursday, June 22, 2023, 13:42 [IST]
English summary
Firefox bikes launched tremour x series avalon bicycles rs 4999 worth smartwatch complimentary
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X