150 കി.മീ റേഞ്ച് പക്കാ; മാനുവല്‍ ഗിയര്‍ബോക്‌സുള്ള ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ബൈക്ക് വിപണിയില്‍

രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അതിവേഗം പ്രചാരം നേടുകയും അടുത്ത കാലത്തായി വില്‍പ്പയിലും വന്‍ കുതിപ്പ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ കാര്യത്തില്‍ അതത്ര കണ്ട് ശരിയല്ല. ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ മാര്‍ക്കറ്റില്‍ ക്ലച്ച് പിടിച്ച് വരുന്നതേയുള്ളൂ.

ഇവി സ്റ്റാര്‍ട്ടപ്പുകളാണ് രാജ്യത്ത് ഇലക്ട്രിക് ബൈക്കുകള്‍ പുറത്തിറക്കിക്കൊണ്ടിരിക്കുന്നത്. അതില്‍ പ്രമുഖരാണ് ഗുജറാത്ത് ആസ്ഥാനമായുള്ള ഇവി സ്റ്റാര്‍ട്ടപ്പായ മാറ്റര്‍. ഏറെ നാളായി കാത്തിരിക്കുന്ന ഏറ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ മാറ്റര്‍ ഇന്ന് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചു. മാനുവല്‍ ട്രാന്‍സ്മിഷനുള്ള ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളാണ് മാറ്റര്‍ ഏറ. 4000, 5000, 5000+, 6000+ എന്നിങ്ങനെ നാല് ട്രിം ലെവലുകളിലാണ് മാറ്റര്‍ ഏറ ഇലക്ട്രിക് ബൈക്ക് ഉപഭോക്താക്കളിലേക്ക് എത്തുന്നത്.

150 കി.മീ റേഞ്ച് പക്കാ; മാനുവല്‍ ഗിയര്‍ബോക്‌സുള്ള ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ബൈക്ക് വിപണിയില്‍

ഇനി ഇലക്ട്രിക് ബൈക്കിന്റെ വില നോക്കിയാല്‍ 1,43,999 രൂപയാണ് മാറ്റര്‍ ഏറ 5000 ഇവിയുടെ വില.ഏറ 5000+ ഇലക്ട്രിക് ബൈക്കിന് 1,53,999 രൂപയാണ് വില വരുന്നത്. തുടക്കത്തില്‍ മാറ്റര്‍ ഏറ 5000, 5000+ എന്നീ ട്രിമുകള്‍ മാത്രമാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. മറ്റ് ട്രിമ്മുകളുടെ ലോഞ്ച് പിന്നീട് നടത്തും. 6000+ ഒഴികെയുള്ള മാറ്റര്‍ ഏറയുടെ എല്ലാ വേരിയന്റുകള്‍ക്കും ഫുള്‍ ചാര്‍ജില്‍ 125 കിലോമീറ്റര്‍ വരെ റേഞ്ച് കമ്പനി വാഗ്ദാനം ചെയ്യുന്നു.

അതേസമയം മാറ്റര്‍ ഏറ 6000+ ന് 150 കിലോമീറ്റര്‍ വരെ റൈഡിംഗ് റേഞ്ച് ഉണ്ടെന്നാണ് കമ്പനി പറയുന്നത്. നേക്കഡ് സ്റ്റൈലിംഗിലാണ് മാറ്റര്‍ ഏറ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വരുന്നത്. ഇൗ ഇലക്ട്രിക് ബൈക്കില്‍ ഒരുപിടി കിടിലന്‍ ഫീച്ചറുകളും ഇവി സ്റ്റാര്‍ട്ടപ്പ് സജ്ജീകരിച്ചിരിക്കുന്നു. പെട്രോളില്‍ ഓടുന്ന മോട്ടോര്‍സൈക്കിളുകള്‍ പോലെ തന്നെ മാനുവല്‍ ട്രാന്‍സ്മിഷനുമായി വരുന്ന ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളാണ് ഏറ എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

150 കി.മീ റേഞ്ച് പക്കാ; മാനുവല്‍ ഗിയര്‍ബോക്‌സുള്ള ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ബൈക്ക് വിപണിയില്‍

ഈ വര്‍ഷം ജനുവരിയില്‍ ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ കൊടിയിറങ്ങിയ 2023 ഓട്ടോ എക്‌സ്‌പോയില്‍ മാറ്റര്‍ ഏറ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ആകര്‍ഷകമായ രൂപകല്‍പ്പനയും 4G കണക്റ്റിവിറ്റിയുള്ള 7.0 ഇഞ്ച് ഫുള്‍-ഡിജിറ്റല്‍ എല്‍സിഡി ഡിസ്പ്ലേ അടക്കമുള്ള പ്രീമിയം ഫീച്ചറുകളും കൊണ്ട് സമ്പന്നമായ ഇലക്ട്രിക് ബൈക്ക് മാറ്ററിന്റെ പവലിയനിലേക്ക് നിരവധിയാളുകളെ ആകര്‍ഷിച്ചു. ആന്‍ഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നത്.

റിമോട്ട് ലോക്ക്/അണ്‍ലോക്ക്, ജിയോഫെന്‍സിംഗ്, ലൈവ് ലൊക്കേഷന്‍ ട്രാക്കിംഗ്, വെഹിക്കിള്‍ ഹെല്‍ത്ത് മോണിറ്ററിംഗ്, വിശദമായ റൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഫീച്ചറുകള്‍ തുടങ്ങിയ ഫംഗ്ഷനുകള്‍ ആക്‌സസ് ചെയ്യാന്‍ ഈ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ റൈഡറെ അനുവദിക്കുന്നു. പ്രോക്സിമിറ്റി അധിഷ്ഠിത കീ ഫോബ്, പാസീവ് കീലെസ് എന്‍ട്രി സിസ്റ്റം എന്നിവയ്ക്കൊപ്പമാണ് മാറ്റര്‍ ഏറ എത്തുന്നത്. അതിനാല്‍ തന്നെ ഇലക്ട്രിക് ബൈക്കിന്റെ സമീപമെത്തിയാല്‍ റൈഡര്‍ക്ക് ഇവി ലോക്ക് ചെയ്യാനോ അണ്‍ലോക്ക് ചെയ്യാനോ സാധിക്കും.

150 കി.മീ റേഞ്ച് പക്കാ; മാനുവല്‍ ഗിയര്‍ബോക്‌സുള്ള ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ബൈക്ക് വിപണിയില്‍

ലിക്വിഡ് കൂള്‍ഡ് മോട്ടോര്‍, മാനുവല്‍ ഗിയര്‍ബോക്സ്, ലിക്വിഡ് കൂള്‍ഡ് ബാറ്ററി പായ്ക്ക്, ത്രീ-പിന്‍ 5 Amp ചാര്‍ജര്‍, ഡബിള്‍ ക്രാഡില്‍ ഷാസി, കണക്റ്റഡ്, ഇന്റലിജന്റ് ടെക്നോളജികള്‍ എന്നിങ്ങനെ ഏഴ് വ്യതിരിക്തമായ സവിശേഷതകൾ ഏറക്കുള്ളതായി മാറ്റര്‍ അവകാശപ്പെടുന്നു. ഇലക്ട്രിക് ബൈക്കിന്റെ വശങ്ങളില്‍ '07' കോറിയിട്ടതായി കാണാം. ഇത് സീറോ-എമിഷന്‍ സാങ്കേതികവിദ്യയെയും മുകളില്‍ പറഞ്ഞ ഏഴ് ഘടകങ്ങളെയും സൂചിപ്പിക്കുന്നു.

നല്ല ഷാര്‍പ്പ് ലുക്കിലാണ് ഇ ബൈക്ക് എത്തുന്നത്. സംയോജിത എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റോടുകൂടിയ എല്‍ഇഡി ഹെഡ്ലാമ്പുകള്‍ ഇതിന്റെ മറ്റൊരു സവിശേഷതയാണ്. എയറോഡൈനാമിക് കാര്യക്ഷമമാക്കാന്‍ പറ്റുന്ന തരത്തിലാണ് തരത്തിലാണ് ഇലക്ട്രിക് ബൈക്കിന്റെ സൈഡ് കൗളുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പെട്രോള്‍ ബൈക്കുകളുടെ എഞ്ചിന്‍ ഗാര്‍ഡിനോട് സാമ്യമുള്ള ഒരു മോട്ടോര്‍ ഗാര്‍ഡ് ഇതില്‍ കാണാം.

സ്പ്ലിറ്റ് സീറ്റുകള്‍, എല്‍ഇഡി ടെയില്‍ലൈറ്റ്, പില്യണ്‍ റൈഡര്‍ക്കുള്ള സ്പ്ലിറ്റ് ഗ്രാബ് റെയില്‍ എന്നിവ ഡിസൈനിന് മാറ്റ് കൂട്ടുന്ന കാര്യങ്ങളാണ്. സിംഗിള്‍-ചാനല്‍ എബിഎസോടു കൂടിയ ഡിസ്‌ക് ബ്രേക്കുകള്‍ ഇ ബൈക്കിന്റെ ബ്രേക്കിംഗ് ചുമതലകള്‍ നിര്‍വഹിക്കുന്നു. തരക്കേടില്ലാത്ത റേഞ്ചും മാനുവൽ ഗിയർ ബോക്സും കിടിലൻ സ്റ്റൈലിങ്ങുമായി എല്ലാം എത്തുന്ന മാറ്റർ ഏറ ഇലക്ട്രിക് ബൈക്ക് സെഗ്മെന്റിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നേക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഇലക്ട്രിക് ബൈക്കിനുള്ള ബുക്കിംഗ് ഈ മാസം ആരംഭിക്കും. ഈ വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ ഡെലിവറി ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാറ്റര്‍ ഏറയുടെ മറ്റ് വേരിയന്റുകളുടെ വില വൈകാതെ പ്രഖ്യാപിക്കും. റിവോള്‍ട്ട് RV400-ന് മുകളില്‍ നില്‍ക്കുന്ന മാറ്റര്‍ ഏറ വിപണിയില്‍ ടോര്‍ക്ക് ക്രാറ്റോസുമായി ഏറ്റുമുട്ടും.

More from DriveSpark

Article Published On: Wednesday, March 1, 2023, 16:30 [IST]
English summary
First electric motorcycle in india with manual transmission matter aera launched claims 150 km range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X