രാജ്യത്ത് ആദ്യം കോഴിക്കോട്ട്... പ്രീമിയമായേ അടങ്ങൂവെന്ന വാശിയില്‍ ഹീറോ കൊണ്ടുവന്നത് കണ്ടോ?
ഹീറോ മോട്ടോകോര്‍പ്പ് അടുത്ത കാലത്തായി കുറച്ച് പ്രീമിയം ആകുന്നില്ലേ എന്ന് നിങ്ങള്‍ക്ക് സംശയം തോന്നിയിട്ടുണ്ടാകാം. പ്രീമിയം മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന ഹീറോ ഇപ്പോള്‍ 'പ്രീമിയ' എന്ന പേരില്‍ മുന്‍നിര ഉല്‍പ്പന്നങ്ങള്‍ ഒരുകുടക്കീഴില്‍ വില്‍പ്പനെക്കത്തിക്കാന്‍ തുടങ്ങി.
പ്രീമിയം ഉപഭോക്തൃ അനുഭവം വാഗ്ദാനം ചെയ്തുകൊണ്ട് ഹീറോ മോട്ടോകോര്‍പ്പ് അതിന്റെ പ്രീമിയം ഡീലര്‍ഷിപ്പുകള്‍ക്ക് 'ഹീറോ പ്രീമിയ' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. പ്രീമിയ ഡീലര്‍ഷിപ്പില്‍ ബ്രാന്‍ഡിന്റെ പ്രീമിയം മോഡലുകളും ഇലക്ട്രിക് ടൂവീലര്‍ ബ്രാന്‍ഡായ വിഡയുടെയും അമേരിക്കന്‍ ബ്രാന്‍ഡായ ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യ കേന്ദ്രീകരിച്ച് നിര്‍മിക്കുന്ന മോഡലുകളുമായിരിക്കും പ്രദര്‍ശിപ്പിക്കുക. കേരളത്തിന് അഭിമാനമായിക്കൊണ്ട് പ്രീമിയയുടെ ആദ്യ ഔട്ട്‌ലറ്റ് കോഴിക്കോട്ടാണ് തുറന്നിരിക്കുന്നത്.

കോഴിക്കോട്ടെ ഹീറോ പ്രീമിയ ഔട്ട്ലെറ്റ് ഏകദേശം 3,000 ചതുരശ്ര അടിയിലായി വ്യാപിച്ചുകിടക്കുന്നു. ഉപഭോക്താക്കള്‍ക്കുള്ള സെയില്‍സ്, സര്‍വീസ്, സ്‌പെയര്‍ പാര്‍ട്‌സ് എന്നീ സേവനങ്ങള്‍ ഇവിടെ നിന്ന് പ്രയോജനപ്പെടുത്താം. തങ്ങളുടെ പുതിയ പ്രീമിയ ഡീലര്‍ഷിപ്പുകള്‍ ആധുനിക വാസ്തുവിദ്യയും ആകര്‍ഷകമായ രൂപകല്‍പ്പനയും പുതിയ കാലത്തെ ഡിജിറ്റല്‍ സാങ്കേതികവിദ്യയും ഉള്‍ക്കൊള്ളുന്നുവെന്ന് കമ്പനി പറയുന്നു.
പുതിയ കാലത്തെ ഉപഭോക്താക്കളെ അവരുടെ സ്വപ്ന ഉല്‍പ്പന്നം തിരഞ്ഞെടുക്കുന്നതിന് സഹായിക്കുന്നതിനായി ഹീറോ പ്രീമിയ ക്ലൗഡ് അധിഷ്ഠിത സാങ്കേതികവിദ്യയും ഓഗ്മെന്റഡ്-റിയാലിറ്റി വിഷ്വലുകളും സംയോജിപ്പിക്കും. പ്രത്യേകം പരിശീലനം ലഭിച്ച പ്രീമിയ ഷോറൂം ജീവനക്കാര്‍ ഉപഭോക്താക്കളുടെ മൊബിലിറ്റി ആവശ്യങ്ങള്‍ നിറവേറ്റുകയും പുതിയ കാലത്തെ സമാനതകളില്ലാത്ത സാങ്കേതികവിദ്യകള്‍ അവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യും.

ഹീറോ പ്രീമിയ ഷോറൂമുകളുടെ അകത്തളം ആരെയും ആകര്‍ഷിക്കും. അത് ഉപഭോക്താക്കള്‍ക്കള ഊഷ്മളവും സ്വാഗതാര്‍ഹവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. ഷോറൂമിനകത്തെ പ്രീമിയം അന്തരീക്ഷത്തിലാണ് ഹീറോയുടെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. പ്രീമിയ ഔട്ട്‌ലെറ്റുകളില്‍ ഏറ്റവും പുതിയ മുന്‍നിര കരിസ്മ XMR 210 ഫുള്‍ ഫെയര്‍ഡ് മോട്ടോര്‍സൈക്കിള്‍ ഉള്‍പ്പെടെ ഹീറോയുടെ പ്രീമിയം ഉല്‍പ്പന്നങ്ങളുടെ ശ്രേണി പ്രദര്‍ശിപ്പിക്കും.
അതോടൊപ്പം ഹീറോ മോട്ടോകോര്‍പ്പും ഹാര്‍ലി-ഡേവിഡ്സണും ചേര്‍ന്ന് വികസിപ്പിച്ച കന്നി ഉല്‍പ്പന്നമായ X440 റോഡ്സ്റ്റര്‍-സ്‌റ്റൈല്‍ മോട്ടോര്‍സൈക്കിളും ഹീറോയുടെ പുതിയ പ്രീമിയ ഡീലര്‍ഷിപ്പുകള്‍ക്ക് അലങ്കാരമായി അണിനിരക്കും. അതേസമയം അമേരിക്കന്‍ ബ്രാന്‍ഡിന്റെ കൂടുതല്‍ വിലയേറിയ ശ്രേണി രാജ്യത്തുടനീളമുള്ള ഹാര്‍ലി ഷോറൂമുകള്‍ വഴി മാത്രമായി വാങ്ങാന്‍ സാധിക്കുക. ഹീറോയുടെ പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറുകളായ വിഡയും പ്രീമിയ ഡീലര്‍ഷിപ്പുകള്‍ വഴി അടുത്തറിയുകയും സ്വന്തമാക്കുകയും ചെയ്യാനാകും.
ഹീറോ പ്രീമിയ പ്രീമിയം ഡീലര്‍ഷിപ്പുകളിലുടനീളം ഇന്‍ഡിവിജ്വല്‍ പ്രൊഡക്ട് ഡിസ്‌പ്ലേ സോണുകളും ഉണ്ടാകും. അര്‍ബന്‍, സ്ട്രീറ്റ് മോട്ടോര്‍സൈക്ലിംഗ് സോണുകളില്‍ ഇലക്ട്രിക് മൊബിലിറ്റി, പെര്‍ഫോമന്‍സ് മോട്ടോര്‍സൈക്കിളുകളും, ലൈഫ്സ്റ്റൈല്‍, എക്സ്പ്ലോറേഷന്‍ സോണുകളില്‍ റോഡ്സ്റ്ററുകളും അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകളും കാണാം. കൂടാതെ ഹീറോയുടെയും ഹാര്‍ലി-ഡേവിഡ്സണിന്റെയും മോട്ടോര്‍സൈക്കിളുകള്‍ക്കുള്ള ധാരാളം ലൈഫ്സ്റ്റൈല്‍ ആക്സസറികള്‍ ഇവിടെ നിന്ന് വാങ്ങാന്‍ സാധിക്കും.
ഈ വര്‍ഷം കരിസ്മ XMR, ഹാര്‍ലി ഡേവിഡ്‌സണ്‍ X440 എന്നീ ഉല്‍പ്പന്നങ്ങള്‍ ലോഞ്ച് ചെയ്യുക വഴി ഹീറോ തങ്ങളുടെ പ്രീമിയം പോര്‍ട്ട്ഫോളിയോ ശക്തമാക്കുകയാണ്. മാത്രമല്ല ഹാര്‍ലി ഡേവിഡ്സണ്‍ X440 അടിസ്ഥാനമാക്കിയുള്ള ഒരു മോട്ടോര്‍സൈക്കിള്‍ ഹീറോ വികസിപ്പിക്കുന്ന കാര്യം പരസ്യമായ രഹസ്യമാണ്. ഹാര്‍ലി ഡേവിഡ്സണ്‍ X440 മോട്ടോര്‍ സൈക്കിളിനെ അടിസ്ഥാനമാക്കി ഹീറോ ഒരുക്കുന്ന ബൈക്കിന് നല്‍കാന്‍ കണ്ടുവെച്ചിരിക്കുന്ന പേരും അടുത്തിടെ പുറത്തായിരുന്നു.
ഹാര്‍ലി-ഡേവിഡ്‌സണ്‍ 440 പ്ലാറ്റ്‌ഫോമില്‍ കൂടുതല്‍ മോഡലുകള്‍ വികസിപ്പിക്കുകയാണെണന്ന സൂചനകള്‍ നല്‍കി ഹീറോ മോട്ടോകോര്‍പ്പ് ഇന്ത്യയില്‍ ഹുരികാന്‍, ഹുരികാന്‍ 440 പേരുകള്‍ ട്രേഡ്മാര്‍ക്ക് ചെയ്തതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ ആയിരുന്നു ഇത്. ഹീറോ മോട്ടോകോര്‍പ്പ് സമീപഭാവിയില്‍ പുറത്തിറക്കാന്‍ പോകുന്ന പുതിയ പ്രീമിയം ബൈക്ക് ശ്രേണിയിലെ ആദ്യ ഉല്‍പ്പന്നമായേക്കും ഹീറോ ഹുരികാന്‍ 440 എന്നാണ് പറയപ്പെടുന്നത്. പേരിലുള്ള 440 പരിഗണിക്കുമ്പോള്‍ ഇത് ഹാര്‍ലി X440-യെ അടിസ്ഥാനമാക്കി ഹീറോ ഒരുക്കുന്ന മോഡല്‍ ആയിരിക്കുമെന്നാണ് ശക്തമായ അഭ്യൂഹം.
ഹീറോയുടെ മുന്‍നിര മോഡലായിട്ടാകും ബൈക്ക് വിപണിയില്‍ എത്തുക. മെക്കാനിക്കല്‍ ഘടകങ്ങള്‍ക്ക് പുറമെ ഡിസൈനിന്റെ ഭൂരിഭാഗവും ഹാര്‍ലി മോഡലില്‍ നിന്നാകും ഹീറോ ബൈക്ക് പങ്കിടുക. ഹാര്‍ലി ഡേവിഡ്‌സണ്‍ X440-ക്ക് കരുത്ത് പകരുന്ന അതേ 440 സിസി സിംഗിള്‍ സിലിണ്ടര്‍, ഓയില്‍-കൂള്‍ഡ്, ടു-വാല്‍വ്, എഞ്ചിന്‍ തന്നെയായിരിക്കും ഹീറോ ഹുരികാനും തുടിപ്പേകുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതായാലും ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണം വരുംദിവസങ്ങളില്‍ അറിയാം. ട്രേഡ്മാര്‍ക്ക് ചെയ്യുന്ന പേരുകള്‍ എല്ലാം പ്രൊഡക്ഷന്‍ പതിപ്പിന് ലഭിക്കണമെന്നില്ല എന്നതാണ് വാസ്തവം.


Click it and Unblock the Notifications








