എതിരാളികള്‍ക്ക് നെഞ്ചിടിക്കുന്നു; 5 ഇലക്ട്രിക് ബൈക്കുകളുടെ ടീസറുമായി ഓല

ഓല ഇലക്ട്രിക് എന്ന ബ്രാന്‍ഡിന് ഇന്ന് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത വിധം വളര്‍ന്ന് പന്തലിച്ചത് മിന്നല്‍ വേഗത്തിലായിരുന്നു. ഓല ഇലക്ട്രിക് സഹ സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗര്‍വാള്‍ ആണ് ഈ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത്. ഇക്കഴിഞ്ഞ ജനുവരിയില്‍ ഓല 18,000 യൂണിറ്റുകളാണ് വിറ്റഴിച്ചത്.

ഇന്ന് ഇന്ത്യയില്‍ ഇലക്ട്രിക് ടൂവീലര്‍ സെഗ്‌മെന്റ് ഭരിക്കുകയാണ് സ്റ്റാര്‍ട്ടപ്പ് കമ്പനി. കഴിഞ്ഞ ദിവസം ഓല ഇലക്ട്രിക് S1 ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണിയില പുതിയ വേരിയന്റ് സമ്മാനിച്ചപ്പോള്‍ മറ്റൊരു സര്‍പ്രൈസും കരുതിയിരുന്നു. വരാനിരിക്കുന്ന തങ്ങളുടെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ ആദ്യ ടീസറുകള്‍ ഓല പങ്കുവെച്ചു. ഇന്ത്യയില്‍ പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ യുഗത്തിന് അന്ത്യം കുറിക്കാന്‍ ലക്ഷ്യമിടുന്ന ഓലക്ക് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ രംഗത്തും ചുവടുറപ്പിക്കണം.

എതിരാളികള്‍ക്ക് നെഞ്ചിടിക്കുന്നു; 5 ഇലക്ട്രിക് ബൈക്കുകളുടെ ടീസറുമായി ഓല

ഇലക്ട്രിക് സ്‌കൂട്ടര്‍ സെഗ്മെന്റില്‍ അവര്‍ നേടിയ മിന്നുന്ന വിജയം നോക്കുമ്പോള്‍ അവര്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലും സമാനമായ പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷ. ഒന്നല്ല പകരം അഞ്ച് വ്യത്യസ്ത ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ ടീസറാണ് ഓല വ്യാഴാഴ്ച പുറത്ത് വിട്ടത്. എന്നാല്‍ ഈ മോഡലുകള്‍ ഇപ്പോഴും ഡിസൈന്‍ ഘട്ടത്തിലാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ പ്രോട്ടോടൈപ്പ് ഘട്ടത്തില്‍ ഇതിന് മാറ്റം വരാന്‍ സാധ്യതയുണ്ട്. തങ്ങളുടെ താല്‍പര്യങ്ങള്‍ വൈവിധ്യവല്‍ക്കരിച്ചുകൊണ്ട് പുതിയ ചക്രവാളങ്ങള്‍ കീഴടക്കാനാണ് ഓലയുടെ ശ്രമം.

ഓലയുടെ ടീസറിന്റെ മധ്യത്തില്‍ ഒരു അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കില്‍ നിങ്ങള്‍ക്ക് കാണാനാകും. ഓല കാണിച്ച ടീസറിലെ മറ്റ് മോട്ടോര്‍സൈക്കിളുകളേക്കാള്‍ വലിപ്പത്തിന്റെ കാര്യത്തില്‍ ഭീമനാണ് ഇത്. വിപണിയില്‍ എത്തിയാല്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ വരാനിരിക്കുന്ന ഇലക്ട്രിക് ഹിമാലയന് ഇൗ മോഡല്‍ എതിരാളിയാകാന്‍ സാധ്യതയുണ്ട്. ഫ്യൂച്ചറിസ്റ്റിക് ഡിസൈനിലുള്ള അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളില്‍ നക്കളിള്‍ ഗാര്‍ഡുകളും കാണാം. ഇതിനൊപ്പം ഭാവി മുന്നില്‍ കണ്ടുള്ള ഒരു കഫേറേസറും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇന്ത്യയിലോ ലോകത്തോ ഇത്തരത്തില്‍ ഒരു ബൈക്ക് ഇറങ്ങിയിട്ടില്ലെന്ന് തോന്നുന്നു.

എതിരാളികള്‍ക്ക് നെഞ്ചിടിക്കുന്നു; 5 ഇലക്ട്രിക് ബൈക്കുകളുടെ ടീസറുമായി ഓല

ഇതിന്റെ ഹാന്‍ഡില്‍ബാറുകള്‍ ഒരു കാളയുടെ കൊമ്പുകള്‍ പോലെ കാണപ്പെടുന്നു. ഇതിന് ഒരു ഇല്ലുമിനേറ്റഡ് റിയര്‍ വീലും ലഭിക്കുന്നു. ഇതില്‍ ഒരു ഹബ് മോട്ടോര്‍ ഘടിപ്പിക്കാനാണ് സൂചന. ഒരുപക്ഷേ അത് ഡിസൈനിന്റെ ഭാഗവുമായേക്കാം. ടീസറില്‍ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിനരികില്‍ ഒരു സ്ട്രീറ്റ് ബൈക്ക് കാണാം. ഓല ഇറക്കാന്‍ പോകുന്ന 5 മോട്ടോര്‍സൈക്കിളുകളില്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭ്യമാകുന്ന മോഡല്‍ ആയിരിക്കാം ഇത്. ടീസറില്‍ ശേഷിക്കുന്ന രണ്ടെണ്ണം ഫ്‌ലാറ്റ് ട്രാക്കറുകളാണ്. പ്രൊഡക്ഷന് പോകുമ്പോള്‍ ഇതില്‍ ഒരെണ്ണം സ്‌ക്രംബ്ലര്‍ ആകാന്‍ സാധ്യതയുണ്ട്.

മോട്ടോര്‍സൈക്കിളുകളുടെ ടീസറിനൊപ്പം ഓല തങ്ങളുടെ S1 ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണിയിലെ വേരിയന്റ് ലൈനപ്പ് പുന:ക്രമീകരിച്ചിരുന്നു. ഇലക്ട്രിക് സ്‌കൂട്ടര്‍ സെഗ്‌മെന്റില്‍ ഓലയുടെ വിജയത്തില്‍ നിര്‍ണായകമായിരുന്നു S1 റേഞ്ച്. കഴിഞ്ഞ വര്‍ഷം S1, S1 പ്രോ എന്നിവക്ക് പുറമെ താങ്ങാവുന്ന വിലയില്‍ പുതിയ S1 എയര്‍ കൊണ്ടുവന്നിരുന്നു. ഇതിന്റെ ബുക്കിംഗ് തുടങ്ങിയെങ്കിലും ഡെലിവറി ഇതുവരെ ആരംഭിച്ചില്ല. ഇത് 2.5 kWh ബാറ്ററി പായ്‌ക്കോടുകൂടിയാണ് വന്നത്. എന്നാല്‍ ഇപ്പോള്‍ ഇത് ഓല എടുത്ത് കളഞ്ഞ് പുതിയ 2kWh ബാറ്ററിപായ്്ക്ക് കൊണ്ടുവന്നു.

84,999 രൂപയാണ് 2 kWh ബാറ്ററിപായ്ക്കുമായി വരുന്ന ഓല S1 എയറിന്റെ വില. 3 kWh ബാറ്ററി പായ്ക്കുമായി ഓഫര്‍ ചെയ്യുന്ന ഓല S1 എയറിന്റെ എക്‌സ്‌ഷോറൂം വില 99,999 രൂപയാണ്. വലിയ 4 kWh ബാറ്ററി പായ്‌ക്കോടു കൂടിയ ഓല S1 എയര്‍ 1,09,999 രൂപക്ക് വാങ്ങാം. 2.5 kWh ഓപ്ഷന്‍ ബുക്ക് ചെയ്ത ആളുകള്‍ക്ക് 3 kWh വേരിയന്റിലേക്ക് സൗജന്യ അപ്ഗ്രേഡ് ലഭിക്കും.

മണിക്കൂറില്‍ 85 കിലോമീറ്റര്‍ വേഗതയുള്ള S1 എയര്‍ ലൈനപ്പിനൊപ്പം 4.5 kW മോട്ടോര്‍ സ്റ്റാന്‍ഡേര്‍ഡാണ്. 2 kWh ഓപ്ഷനില്‍ 85 കിലോമീറ്റര്‍ ആണ് റേഞ്ച് വാഗ്ദാനം ചെയ്യുന്നത്. 3 kWh ഓപ്ഷന് 125 കിലോമീറ്ററും 4 kWh ഓപ്ഷന് 165 കിലോമീറ്ററും റേഞ്ച് ലഭിക്കും. 8.5 kWh മോട്ടോറും മണിക്കൂറില്‍ 116 കിലോമീറ്റര്‍ ടോപ് സ്പീഡും 181 കിലോമീറ്റര്‍ റേഞ്ചും ലഭിക്കുന്ന ഓല S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന് മാറ്റമൊന്നുമില്ല. പക്ഷേ S1 റേഞ്ചില്‍ ഇപ്പോള്‍ ചെറിയ 2 kWh ബാറ്ററിപായ്ക്ക് ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്.

8.5 kW മോട്ടോര്‍ കരുത്തുപകരുന്ന ഈ വേരിയന്റിന് 99,999 രൂപയാണ് വില. മണിക്കൂറില്‍ 90 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. ഫുള്‍ചാര്‍ജില്‍ 91 കിലോമീറ്റര്‍ സഞ്ചരിക്കാമെന്ന് കമ്പനി പറയുന്നു. 3 kWh ബാറ്ററി പായ്ക്ക് ഓല S1 നിലനിര്‍ത്തി. മണിക്കൂറില്‍ 95 കിലോമീറ്റര്‍ വേഗതയില്‍ പായാന്‍ കെല്‍പ്പുള്ള ഇവി ഫുള്‍ചാര്‍ജില്‍ 141 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 1,09,999 രൂപയാണ് വില. പുതിയ വേരിയന്റുകളുടെ ബുക്കിംഗ് ജാലകം തുറന്നിട്ടുണ്ട്. എങ്കിലും വേരിയന്റുകള്‍ പുതുക്കിയത് കാരണം 2023 ജൂലൈ മുതലായിരിക്കും ആരംഭിക്കുക.

More from DriveSpark

Article Published On: Friday, February 10, 2023, 11:07 [IST]
English summary
First teaser of upcoming ola electric motorcycle range out now details in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X