പറ്റിച്ചാല്‍ വിടില്ലെന്ന് സര്‍ക്കാര്‍; ഇവി നിര്‍മാതാവ് തിരിച്ചുനല്‍കേണ്ടത് 124 കോടി രൂപ!

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാനായി കേന്ദ്ര സര്‍ക്കാര്‍ കോടികളാണ് മുടക്കുന്നത്. ആഭ്യന്തര നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിനായി ഇവി നിര്‍മാതാക്കള്‍ക്കും ഇന്‍സെന്റീവ് എന്ന പേരില്‍ സര്‍ക്കാര്‍ സഹായങ്ങള്‍ ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ സഹായം കൈപ്പറ്റാന്‍ ക്രമക്കേടുകള്‍ നടത്തിയെന്ന പേരില്‍ വിവിധ കമ്പനികള്‍ക്കെതിരെ വടിയെടുത്തിരിക്കുകയാണ് കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ് വകുപ്പ് ഇപ്പോള്‍.

ഫേസ്ഡ് മാനുഫാക്ചറിംഗ് പ്രോഗ്രാം (PMP) മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് ലംഘിച്ചതിന് പലിശ സഹിതം ഏകദേശം 124 കോടി രൂപ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ഗ്രീവ്‌സ് കോട്ടണിന്റെ അനുബന്ധ സ്ഥാപനമായ ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റിക്ക് (GEM) ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയം കത്തയച്ചു. PMP മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് II (FAME) പദ്ധതിയില്‍ നിന്ന് കമ്പനിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ നിര്‍ദ്ദേശിച്ചതായി വകുപ്പ് അറിയിച്ചു.

greaves electric mobility

ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റിയാണ് ആമ്പിയര്‍ എന്ന ബ്രാന്‍ഡിന് കീഴില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയില്‍ എത്തിക്കുന്നത്. ഇന്ത്യയില്‍ ഇലക്ട്രിക് ടൂവീലര്‍ വില്‍പ്പനയില്‍ ടോപ് 5-ല്‍ സ്ഥാനം പിടിക്കുന്ന ബ്രാന്‍ഡാണ് ആമ്പിയര്‍. ഫെയിം II പദ്ധതി പ്രകാരം കൈപ്പറ്റിയ 124 കോടി രൂപ ഇന്‍സെന്റീവുകള്‍ പലിശ സഹിതം തിരികെ നല്‍കാനാണ് കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയം ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റിയോട് നിര്‍ദേശിച്ചത്.

ആരോപിക്കപ്പെട്ട ലംഘനങ്ങള്‍ മനസിലാക്കാനും ആശങ്കകള്‍ പരിഹരിക്കാനും സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി ഒരു അഭിമാനകരമായ ഇന്ത്യന്‍ കമ്പനിയാണ്, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ഇവി മേഖലയില്‍ മുന്‍നിരക്കാരുമാണ്. ഗവണ്‍മെന്റിന്റെ പ്രാദേശികവല്‍ക്കരണ വീക്ഷണത്തെ ആവേശത്തോടെ പിന്തുണയ്ക്കുകയും അത് നല്‍കുകയും ചെയ്ത ആദ്യത്തെ കമ്പനികളില്‍ ഒന്നും കൂടിയാണ് ഗ്രീവ്‌സ് എന്ന് അവരുടെ വക്താവ് പറഞ്ഞു.

greaves electric mobility

'തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പ്രാദേശികവല്‍ക്കരണത്തെ പിന്തുണയ്ക്കുന്നതിനും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു തൊഴില്‍ ശക്തിയെ കെട്ടിപ്പടുക്കുകയും ചെയ്ത 160 വര്‍ഷത്തെ പാരമ്പര്യമാണ് ഞങ്ങള്‍ക്കുള്ളത്. ആരോപിക്കപ്പെട്ട തരത്തില്‍ ഏതെങ്കിലും ലംഘനങ്ങളുണ്ടോ എന്ന് മനസിലാക്കുന്നതിനും ആശങ്കകള്‍ പരിഹരിക്കുന്നതിനും ഞങ്ങള്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു' ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി വക്താവ് കൂട്ടിച്ചേര്‍ത്തു.

പ്രൈമസ്, മാഗ്‌നസ് EX, റിയോ പ്ലസ് തുടങ്ങിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉള്‍പ്പെടെ ആമ്പിയര്‍ ബ്രാന്‍ഡിന് കീഴില്‍ നിരവധി മോഡലുകളാണ് ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. ആമ്പിയര്‍ പ്രൈമസാണ് ബ്രാന്‍ഡിന്റെ മുന്‍നിര പ്രൊഡക്ട്. അതേസമയം മാഗ്‌നസ് EX ആണ് അവരുടെ ഏറ്റവും ജനപ്രിയ ഉല്‍പ്പന്നം. ആമ്പിയറിന്റെ ഉല്‍പ്പന്നങ്ങളും ഫെയിം പദ്ധതിക്ക് കീഴില്‍ വരുന്നതിനാല്‍ സബ്‌സിഡികള്‍ ലഭിച്ചിട്ടുണ്ട്.

നമ്മുടെ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഫെയിം II പദ്ധതിക്ക് കീഴിലാണ് ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കള്‍ക്ക് നേരിട്ട് സബ്സിഡി ലഭിക്കുന്നത്. ഫെയിം സ്‌കീമിന്റെ രണ്ടാം ഘട്ടം 2019-ലാണ് ആരംഭിച്ചത്. എന്നാല്‍ ഇവികള്‍ക്കുള്ള സബ്സിഡി കേന്ദ്രസര്‍ക്കാര്‍ കുത്തനെ കുറച്ചതോടെ 2023 ജൂണ്‍ 01 മുതല്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില വര്‍ധിക്കും.

മെയ് 21-ന് പുറത്തുവന്ന ഗസറ്റ് വിജ്ഞാപ്നം അനുസരിച്ച് ജൂണ്‍ 01 മുതല്‍ വില്‍ക്കുന്ന ഇവികളുടെ സബ്‌സിഡിയില്‍ മാറ്റമുണ്ടാകും. ഇവികളുടെ എക്‌സ് ഫാക്ടറി വിലയില്‍ പരമാവധി സബ്സിഡി 40 ശതമാനമായിരുന്നു. അത് ഇപ്പോള്‍ 15 ശതമാനമായി കുറച്ചു. അതുപോലെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കുള്ള സബ്സിഡി kWh-ന് 15,000 രൂപയില്‍ നിന്ന് 10,000 രൂപയായി കുറച്ചു.

2019-ല്‍ ഫെയിം II സ്‌കീം ആരംഭിക്കുമ്പോള്‍ 10,000 കോടി രൂപ സബ്സിഡി നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നത്. 2019 ഏപ്രില്‍ 01-ന് ആരംഭിച്ച സ്‌കീം 2021 ജൂണില്‍ രണ്ട് വര്‍ഷം കൂടി നീട്ടുകയായിരുന്നു. അടുത്ത വര്‍ഷം മാര്‍ച്ച് 31-ന് സബ്‌സിഡി വിതരണം അവസാനിക്കും.

More from DriveSpark

Article Published On: Saturday, May 27, 2023, 18:30 [IST]
English summary
Greaves electric mobility to return rs 124 crore after centre noticed fame ii violations
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X