തരംഗമായി ഹാര്‍ലി-ഹീറോ ബൈക്കിന്റെ ആദ്യ ചിത്രങ്ങള്‍; റോയല്‍ എന്‍ഫീല്‍ഡിന് നെഞ്ചിടിപ്പ്

അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണും ഇന്ത്യയിലെ നമ്പര്‍ വണ്‍ കമ്പനിയായ ഹീറോ മോട്ടോകോര്‍പ്പും കൈകോര്‍ത്ത് പുത്തന്‍ ബൈക്ക് പുറത്തിറക്കുന്ന കാര്യം ഞങ്ങള്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ആവേശത്തിരയിളക്കി ഇന്തോ-അമേരിക്കന്‍ കൂട്ടുകെട്ടില്‍ ഇറങ്ങാന്‍ പോകുന്ന മോട്ടോര്‍സൈക്കിളിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്തുവന്നു.

വില്‍പ്പന കുറഞ്ഞതിനെ തുടര്‍ന്ന് 2020 സെപ്റ്റംബറില്‍ ഇന്ത്യന്‍ മാര്‍ക്കറ്റിനോട് സലാം ചൊല്ലിയ ബ്രാന്‍ഡാണ് ഹാര്‍ലി ഡേവിഡ്‌സണ്‍. എന്നാല്‍ സംയുക്തമായി മോട്ടോര്‍സൈക്കിളുകള്‍ നിര്‍മിക്കാനായി അമേരിക്കന്‍ കമ്പനി 2021 ല്‍ ഹീറോ മോട്ടോകോര്‍പ്പുമായികൈകോര്‍ത്തു. ഹീറോയാണ് ഇന്ത്യയില്‍ നിര്‍മിച്ച ഹാര്‍ലി മോട്ടോര്‍സൈക്കിളിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്. ഈ 420 സിസി മോട്ടോര്‍സൈക്കിള്‍ നിര്‍മാണത്തിന് തയാറാണെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.

Harley-Davidson Made-in-India Bike

നമ്പര്‍പ്ലേറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന 'Hd 4XX' ഇത് 400 സിസിക്ക് അല്ലെങ്കില്‍ അതിന് മുകളിലുള്ള മോട്ടോര്‍സൈക്കിളാണെന്ന സൂചനയായിരിക്കും. രാജസ്ഥാനിലെ ജയ്പൂരിന് സമീപത്തെ ഹീറോയുടെ CIT R&D കേന്ദ്രത്തില്‍ നിന്നുള്ളതാണ് ചിത്രങ്ങളെന്നാണ് സൂചന. ഈ വര്‍ഷം ഉത്സവ സീസണില്‍ പുത്തന്‍ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശ മാര്‍ക്കറ്റുകളില്‍ അതാത് രാജ്യത്തെ വാഹന ഭീമന്‍മാരുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ട് സാന്നിധ്യം വര്‍ധിപ്പിക്കാനാണ് ഹാര്‍ലി ഇപ്പോള്‍ ലക്ഷ്യമിടുന്നത്.

അടുത്തിടെ QJ മോട്ടോറുമായി സഹകരിച്ച് ഹാര്‍ലി ഡേവിഡ്‌സണ്‍ ചൈനയില്‍ X350 എന്ന പേരില്‍ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കിയിരുന്നു. ഏറ്റവും താങ്ങാനാകുന്ന വിലയിലുള്ള ഹാര്‍ലി മോട്ടോര്‍സൈക്കിളാണ് ഇത്. ഇപ്പോള്‍ ഹീറോയുമായി സഹകരിച്ചാണ് ഹാര്‍ലി പുതിയ ബൈക്ക് പുറത്തിറക്കാന്‍ പോകുന്നത്. ഈ പുതിയ ഹാര്‍ലി ഡേവിഡ്സണ്‍ മോട്ടോര്‍സൈക്കിളിന് 420 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനായിരിക്കും കരുത്ത് പകര്‍ന്നേക്കുക.

Harley-Davidson Made-in-India Bike

മില്‍വാക്കിയിലെ ഹാര്‍ലി ആസ്ഥാനത്താണ് പുതിയ മോട്ടോര്‍സൈക്കിള്‍ രൂപകല്‍പ്പന ചെയ്തത്. അതേസമയം എഞ്ചിനിയറിംഗ്, പരീക്ഷണയോട്ടങ്ങള്‍ ഇന്ത്യയില്‍ ഹീറോയാണ് നടത്തിയത്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് അനുയോജ്യമാക്കാനാണ് ഇങ്ങനെ ചെയ്തത്്. മികച്ച റോഡ് പ്രസന്‍സുള്ള ഒരു ചുള്ളന്‍ ബൈക്കാണ് ഇതെന്ന് ആദ്യ കാഴ്ചയില്‍ തോന്നും. പഴയ XR1200 റോഡ്‌സറ്ററില്‍ നിന്നാണ് ഡിസൈന്‍ പ്രചോദനം എന്ന് കരുതുന്നു. വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകളാണ് ഈ മോട്ടോര്‍സൈക്കിളിലും കാണപ്പെടുന്നത്.

എല്‍ഇഡി ഡിആര്‍എല്ലുകളും ഇന്‍ഡിക്കേറ്ററുകളും ലഭക്കുന്നു. ഒരു മസ്‌കുലാര്‍ ഫ്യുവല്‍ ടാങ്കാണ് പുതിയ മോട്ടോര്‍സൈക്കിളില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ നല്‍കിയിരിക്കുന്നത്. സ്പീഡോമീറ്റര്‍, ഓഡോമീറ്റര്‍, ടാക്കോമീറ്റര്‍, ഫ്യുവല്‍ ഇന്‍ഡിക്കേറ്റര്‍ എന്നിവയുള്ള കളര്‍ TFT സ്‌ക്രീനും ഉപയോക്താവിന്റെ സ്മാര്‍ട്ട്ഫോണുമായി ജോടിയാക്കാവുന്ന കണക്റ്റിവിറ്റി സവിശേഷതകളുള്ള ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇതിന് ലഭിക്കുന്നു.

ഹാര്‍ലിയുടെ വലിയ ക്രൂയിസറുകളില്‍ കാണപ്പെടുന്ന പോലെ ഈ മോട്ടോര്‍സൈക്കിളിന്റെ ഫ്രണ്ട് വീല്‍ പിറകിലെ വീലിനേക്കാള്‍ അല്‍പ്പം വലുതായാണ് കാണപ്പെടുന്നത്. പുതിയ മോട്ടോര്‍സൈക്കിളിന്റെ മുന്‍വശത്ത് 18 ഇഞ്ചും പിന്‍വശത്ത് 17 ഇഞ്ചിന്റെയും അലോയ്‌വീലുകളാണ് നല്‍കിയിരിക്കുന്നത്. സിയറ്റ് സൂം ക്രൂസ് ടയറുകളിലാണ് ഇത് ഓടുക. സീറ്റ് ഉയരം ഏകദേശം 790 മുതല്‍ 810 മില്ലിമീറ്റര്‍ ആയതിനാല്‍ മിക്ക റൈഡര്‍മാര്‍ക്കും കംഫര്‍ട്ടായിരിക്കും.

വൈഡ് സെറ്റ് ഹാന്‍ഡില്‍ ബാറുകള്‍, മിഡ് മൗണ്ടഡ് ഫൂട്ട് കണ്‍ട്രോളുകള്‍, മികച്ച എര്‍ഗണോമിക്സിനായി ന്യൂട്രല്‍ റൈഡര്‍ ട്രയാംഗിള്‍ എന്നിവയും ബൈക്കിന് നല്‍കുന്നു. പില്യണ്‍ സീറ്റിനൊപ്പം ആര്‍ടിഒ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി സാരി ഗാര്‍ഡും നല്‍കിയിട്ടുണ്ട്. പുതിയ ഹാര്‍ലി മോട്ടോര്‍സൈക്കിളിന്റെ എഞ്ചിന്‍ വശങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇതിന് ഒരു 420 സിസി എയര്‍/ഓയില്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ ആയിരിക്കും കരുത്ത് പകരുക.

Harley-Davidson Made-in-India Bike

സ്ലിപ്പ് അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കും. റെയിന്‍, സ്‌പോര്‍ട്‌സ് എന്നിങ്ങനെ ഒന്നിലധികം റൈഡ് മോഡുകള്‍ ഇതിന് ലഭിച്ചേക്കും. ഡ്യുവല്‍ ചാനല്‍ എബിഎസിനൊപ്പം മുന്നിലും പിന്നിലും ബൈബ്രെ ഡിസ്‌കുകള്‍ ബ്രേക്കിംഗ് ഡ്യൂട്ടികള്‍ നിര്‍വഹിക്കും. ചിത്രങ്ങളില്‍ നിന്ന് മുന്‍വശത്ത് യുഎസ്ഡി ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കിന് പകരം ഗ്യാസ് ചാര്‍ജ്ഡ് ട്വിന്‍ ഷോക്ക് അബ്‌സോര്‍ബറുകളുമാണ് നല്‍കിയിരിക്കുന്നതെന്ന് മനസ്സിലാക്കാം.

ഇത് മോട്ടോര്‍സൈക്കിളിന്റെ വിലയില്‍ പ്രതിഫലിച്ചേക്കും. അതിനാല്‍ തന്നെ ഹീറോ-ഹാര്‍ലി കൂട്ടുകെട്ടില്‍ പിറക്കുന്ന കന്നി മോട്ടോര്‍സൈക്കിള്‍ താങ്ങാവുന്ന വിലയും പ്രതീക്ഷിക്കാം. ഇതിന് 2.5 ലക്ഷം രൂപയില്‍ താഴെ വിലയിടുമെന്നാണ് സൂചന. അങ്ങനെയാണെങ്കില്‍ മാര്‍ക്കറ്റിലെ ബെസ്റ്റ് സെല്ലറായ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350-യെ ഇതിന് നേരിടേണ്ടി വരിക.

നിലവില്‍ 1.93-2.20 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലക്കാണ് ഈ മോഡല്‍ വില്‍ക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക്, മീറ്റിയോര്‍, ഹണ്ടര്‍, ബുള്ളറ്റ്, ഹോണ്ട ഹൈനസ് 350, വരാനിരിക്കുന്ന ബജാജ് ട്രയംഫ് 350 സിസി എന്നീ മോഡലുകളായിരിക്കും പുതിയ ഹാര്‍ലി മോട്ടോര്‍സൈക്കിളിന്റെ എതിരാളി. താങ്ങാവുന്ന വിലയിലാണ് മോഡൽ എത്തുന്നതെങ്കിൽ യുവതലമുറയിലെ പല ബൈക്ക് പ്രേമികളുടെയും സ്വപ്നങ്ങളിൽ ഒന്ന് കൂടിയാകും പൂവണിയപ്പെടുക. അതിന് വിലയുടെ കാര്യത്തിൽ എന്ത് ട്വിസ്റ്റ് ആണ് ഒരുക്കിയിരിക്കുന്നതെന്ന് അറിയണം.

More from DriveSpark

Article Published On: Wednesday, April 5, 2023, 16:30 [IST]
English summary
Harley davidson s made in india bikes first photos shared by hero motocorp rival royal enfield model
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X