എന്‍ഫീല്‍ഡിനെ കെട്ടുകെട്ടിക്കാന്‍ ഹാര്‍ലിയുടെ രണ്ടാമത്തെ ബൈക്കും ഉടൻ! പേരും കണ്ടുവെച്ചു

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ വിപണിയില്‍ ക്ലച്ച്പിടിക്കാതെ പുറത്ത് പോകാനൊരുങ്ങിയ അമേരിക്കന്‍ പ്രീമിയം മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ (Harley Davidson) വമ്പന്‍ തിരിച്ചുവരവ് നടത്തിയത് അടുത്തിടെയാണ്. മിഡില്‍വെയിറ്റ് മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റില്‍ പുതിയ മത്സരത്തിന് തിരികൊളുത്തി അവതരിച്ച പുതിയ മോഡലുകളില്‍ ഒന്നാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ X440.

ട്രയംഫ് സ്പീഡ് 400 മോട്ടോര്‍സൈക്കിളും ഹാര്‍ലി X440-യും കൂടി അവതരിച്ചതോടെ സെഗ്‌മെന്റില്‍ പോരാട്ടം മുറുകി. ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോയുമായി കൈകോര്‍ത്ത് നിര്‍മിച്ച X440-യുടെ അവതരണ വേളയില്‍ തന്നെ ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുമെന്ന് ഹാര്‍ലി ഡേവിഡ്‌സണ്‍ സൂചിപ്പിച്ചിരുന്നു. X440 പ്ലാറ്റ്‌ഫോം വെറും ഹാര്‍ലി X440 റോഡ്‌സ്റ്ററില്‍ മാത്രം ഒതുക്കില്ലെന്നായിരുന്നു അവരുടെ പ്രഖ്യാപനം.

harley davidson nighster trademark

ഇതേ പ്ലാറ്റ്‌ഫോമില്‍ ഹീറോയുടെ ബാഡ്ജില്‍ പുത്തന്‍ ബൈക്ക് അടുത്ത വര്‍ഷം അരങ്ങേറുമെന്ന് നേരത്തെ ഉറപ്പായതാണ്. ഇപ്പോള്‍ ഹാര്‍ലിയുടെ രണ്ടാമത്തെ 440 സിസി ബൈക്കിനെ കുറിച്ച് ചില സുപ്രധാന വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഹീറോയും ഹാര്‍ലിയും ഒരേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി അടുത്ത പ്രധാന ഉല്‍പ്പന്നത്തിനായി പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഹീറോ മോട്ടോകോര്‍പ്പ് ഇന്ത്യയില്‍ 'നൈറ്റ്സ്റ്റര്‍ 440' (Harley Davidson Nightster 440) എന്ന പേര് ട്രേഡ്മാര്‍ക്ക് ഫയല്‍ ചെയ്തിരിക്കുകയാണ്.

X440 മോട്ടോര്‍സൈക്കിള്‍ പോലെ തന്നെ വരാനിരിക്കുന്ന ഹാര്‍ലി ഡേവിഡ്സണ്‍ നൈറ്റ്സ്റ്റര്‍ 440-യും ഇന്ത്യയില്‍ രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും നിര്‍മ്മിക്കുകയും ചെയ്യും. ലോകോത്തര ബ്രാന്‍ഡിന്റെ രണ്ടാമത്തെ 440 സിസി മോട്ടോര്‍സൈക്കിളായിരിക്കും ഇത്. എന്നാല്‍ രസകരമായ കാരയം എന്തെന്നാല്‍ ഹാര്‍ലി ഡേവിഡ്‌സ്ണ്‍ നൈറ്റ്‌സ്റ്റര്‍ എന്നത് ഒരു പുതിയ ബൈക്കിന്റെ പേരല്ല. ഈ പേരില്‍ 975 സിസി V-ട്വിന്‍ എഞ്ചിന്‍ ഘടിപ്പിച്ച ബൈക്ക് മറ്റ് വിപണികളില്‍ വില്‍പ്പനയിലുണ്ട്.

harley davidson nighster

ഹാര്‍ലിയുടെ സ്‌പോര്‍ട്‌സ് ബൈക്ക് ശ്രേണിയില്‍ വരുന്ന മോട്ടോര്‍സൈക്കിളാണിത്. ഇതിന് സമാനമായി X440-യുടെ സ്‌പോര്‍ട്ടിയര്‍ പതിപ്പായിരിക്കും നൈറ്റ്‌സ്റ്റര്‍ എന്നാണ് പ്രതീക്ഷിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ്, ഹോണ്ട, ട്രയംഫ് തുടങ്ങിയ എതിരാളികളെ വെല്ലുവിളിച്ച് സബ് 500 സിസി വിഭാഗത്തില്‍ ഹാര്‍ലിയുടെ സാന്നിധ്യം കൂടുതല്‍ ഊട്ടിയുറപ്പിക്കാന്‍ ഈ മോഡലിനെ കൊണ്ടാകും.

ഹാര്‍ലിയുടെ വരാന്‍ പോകുന്ന മോട്ടോര്‍സൈക്കിളിനെ കുറിച്ച് പറയുമ്പോള്‍ വലിയ 975 സിസി മോഡലില്‍ നിന്ന് ഇത് സ്‌റ്റൈലിംഗ് പ്രചോദനം ഉള്‍ക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, സീറ്റിംഗ് പൊസിഷനിലെ വ്യത്യാസങ്ങളും ചില ഷാസി ക്രമീകരണങ്ങളും ഉള്‍പ്പെടെ ചില വ്യതിരിക്തമായ സ്‌റ്റൈലിംഗ് ഘടകങ്ങള്‍ ഉണ്ടാകും. എഞ്ചിന്‍ വലിയ മാറ്റമില്ലാതെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

harley davidson nighster

X440-യും നൈറ്റ്‌സ്റ്ററും ഒരേ ഹൃദയമായിരിക്കും പങ്കിടുക. എന്നാല്‍ സ്‌പോര്‍ട്ടിയര്‍ കുപ്പായമണിയുമ്പോള്‍ ബൈക്ക് കൂടുതല്‍ ആകര്‍ഷണീയമാക്കാനായി ഹാര്‍ലി പവര്‍ കൂട്ടി എഞ്ചിന്‍ ട്യൂണ്‍ ചെയ്‌തേക്കാം. പുത്തന്‍ ലോഞ്ചുകളിലൂടെ ഇന്ത്യയിലെ റോയല്‍ എന്‍ഫീല്‍ഡിന്റെ കുത്തക തകര്‍ക്കാനാണ് ഹീറോ-ഹാര്‍ലി സഖ്യത്തിന്റെ ശ്രമം. ഇതേപാതയിലാണ് ട്രയംഫ്-ബജാജ് സഖ്യവും നീങ്ങുന്നത്.

ഹാര്‍ലിയുടെയും ട്രയംഫിന്റെയും വരവ് എന്‍ഫീല്‍ഡിനെ എത്രകണ്ട് ബാധിച്ചുവെന്ന് വരുംമാസങ്ങളിലെ വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കും. വിദേശ ഭീമന്‍മാരുടെ ബൈക്കുകള്‍ വാങ്ങാന്‍ ഇന്ത്യയിലെ യുവത്വം മടിച്ച് നില്‍ക്കാന്‍ ഒരു കാരണമായി ഉണ്ടായിരുന്നത് വില്‍പ്പനാനന്തര സേവനങ്ങളുടെ കാര്യം ഓര്‍ത്തായിരുന്നു. എന്നാല്‍ ഹാര്‍ലിയും ട്രയംഫും ആഭ്യന്തര ബ്രാന്‍ഡുകളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇത് വലിയ പ്രതിസന്ധിയായിരിക്കില്ല.

ട്രയംഫ് സ്പീഡ് 400 മോട്ടോര്‍സൈക്കിളിന്റെ സര്‍വീസ് കോസ്റ്റ് എന്‍ഫീല്‍ഡിന്റെ അത്രയും വരികയില്ലെന്ന ബജാജിന്റെ പ്രസ്താവന യൂത്തന്‍മാര്‍ക്ക് നല്‍കിയ ആവേശം ചില്ലറയല്ല. കമ്പനി 16,000 കിലോമീറ്റര്‍ സര്‍വീസ് ഇടവേളയും 2 വര്‍ഷത്തെ അണ്‍ലിമിറ്റഡ് മൈലേജ് വാറണ്ടിയും നല്‍കുന്നുണ്ട്. ട്രയംഫ് സ്പീഡ് 400 മോട്ടോര്‍സൈക്കിളുകളുടെ ആദ്യ ബാച്ചിന്റെ നിര്‍മാണം ബജാജ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. പൂനെയ്ക്ക് സമീപമുള്ള ചക്കന്‍ പ്ലാന്റിലാണ് ബജാജ് ട്രയംഫ് ബൈക്കുകള്‍ നിര്‍മിക്കുന്നത്.

ഡീലര്‍ഷിപ്പുകളിലേക്ക് അയയ്ക്കാന്‍ തുടങ്ങിയതിനാല്‍ നിയോ-റെട്രോ റോഡ്സ്റ്റര്‍ ബൈക്കിന്റെ വിതരണം ഈ മാസം അവസാനത്തോടെ ആരംഭിക്കും. സാധാരണക്കാരായ ഇന്ത്യക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ ലേകോത്തര ബൈക്കുകള്‍ ലഭ്യമാക്കുന്ന വിദേശ ബ്രാന്‍ഡുകളുടെ പുത്തന്‍ നീക്കം ഗതായാലും ഫലം കാണുകയാണ്. ഹാര്‍ലിയുടെ രണ്ടാമത്തെ ബൈക്കും ഇതേ ഫോര്‍മുലയില്‍ വരികയാണെങ്കില്‍ ഇന്ത്യക്കാര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന കാര്യം ഉറപ്പാണ്.

More from DriveSpark

Article Published On: Wednesday, July 26, 2023, 13:16 [IST]
English summary
Harley davidson nightster 440 name trademarked in india could be based on x440 platform details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X