Harley Davidson X 500 മൂടുപടം നീക്കി; പാരലൽ ട്വിൻ എഞ്ചിനുമായി QJ & ഹാർലി കൂട്ടുകെട്ടിലെ രണ്ടാം മോഡൽ
ഏറെ നാളുകളുടെ കാത്തിരിപ്പിന് വിരാമം കുറിച്ചു കൊണ്ട് ഹാർലി ഡേവിഡ്‌സൺ തങ്ങളുടെ X 500 ഒടുവിൽ ഔദ്യോഗിക ആഗോള അരങ്ങേറ്റം നടത്തി. ചൈനീസ് ഇരുചക്രവാഹന നിർമ്മാതാക്കളായ QJ മോട്ടോറുമായുള്ള ഹാർലി ഡേവിഡ്‌സണിന്റെ സഖ്യത്തിൽ നിന്നുള്ള രണ്ടാമത്തെ മോഡലാണിത്. ഹാർലി ഡേവിഡ്‌സൺ X 350 ആയിരുന്നു ആദ്യത്തേത്. ഹാർലി ഡേവിഡ്‌സൺ X 500 -നെ കുറിച്ച് കൂടുതൽ അറിയാൻ തുടർന്നു വായിക്കുക.
നിയോ-റെട്രോ സ്റ്റൈലിംഗുള്ള മോട്ടോർസൈക്കിൾ ബെനെല്ലി ലിയോൺസിനോയെ അടിസ്ഥാനമാക്കിയുള്ളതാണ്, പ്രധാനമായും ഒരേ പ്ലാറ്റ്‌ഫോമാണ് ഇരു മോഡലുകളും ഉപയോഗിക്കുന്നത്. വ്യത്യസ്‌തമായ ഡിസൈൻ ശൈലിയാണെങ്കിലും, രണ്ട് ബൈക്കുകളും സൂക്ഷ്മമായി പരിശോധിക്കുമ്പോൾ, അവിടെയും ഇവിടെയും ചില സാമ്യതകൾ ഉണ്ടെന്ന് നമുക്ക് മനസ്സിലാക്കാം. X 500 ചൈനീസ് വിപണിയിൽ മാത്രം വിൽക്കാൻ വിധിക്കപ്പെട്ടിരിക്കുന്ന ഒരു മോഡലാണ്.

മികച്ച രീതിയിൽ വിപണി പിടിച്ചടക്കുന്നതിനായി ഹാർലി ഡേവിഡ്‌സൺ പ്രാദേശിക നിർമ്മാതാക്കളുമായി വളരെ തന്ത്രപരമായി പങ്കാളിത്തം ഉണ്ടാക്കുകയാണ്. ചൈനീസ് വിപണിയെ സംബന്ധിച്ചിടത്തോളം QJ മോട്ടോറും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഹീറോ മോട്ടോകോർപ്പുമാണ് ഹാർലിയുടെ ചോയിസ്. ഡാസ്ലിംഗ് ബ്ലാക്ക്, വൈബ്രന്റ് ഓറഞ്ച്, ബ്രൈറ്റ് സിൽവർ എന്നിങ്ങനെ മൂന്ന് കളൾ ഓപ്ഷനുകളിൽ മോട്ടോർസൈക്കിൾ ലഭ്യമാണ്. X 500 -ന്റെ വില 44,388 യുവാൻ, ഏകദേശം 5.29 ലക്ഷം രൂപയോളമാണ്.
ആറ് സ്പീഡ് ഗിയർബോക്‌സുമായി കണക്ട് ചെയ്തിരിക്കുന്ന 500 സിസി ലിക്വിഡ് കൂൾഡ് പാരലൽ-ട്വിൻ എഞ്ചിനാണ് ഹാർലി ഡേവിഡ്സൺ X 500 -ന്റെ ഹൃദയം. 47.5 bhp കരുത്തും 46 Nm torque ഉം ആണ് മോട്ടോർസൈക്കിളിന്റെ പവർ ഔട്ട്പുട്ട് കണക്കുകൾ. ഹാർലിയിൽ നിന്നുള്ള ഏറ്റവും പുതിയ മോഡൽ പാരലൽ ട്വിൻ മോട്ടോർ ഒഴിവാക്കി, എന്നാൽ പവർ ഔട്ട്പുട്ട് ബെനെല്ലി ലിയോൺസിനോയുടെ കണക്കുകളുമായി കൃത്യമായി പൊരുത്തപ്പെടുന്നു.

ഇതിനർത്ഥം X 500 -ലെ എഞ്ചിൻ ബെനെല്ലിയിൽ നിന്നുള്ള സ്ട്രെയിറ്റ് ലിഫ്റ്റ്-ഓഫ് യൂണിറ്റ് ആണെന്നാണ്. ഇതുകൂടാതെ, സ്റ്റീൽ ട്യൂബ് ഫ്രെയിം, സ്വിംഗ് ആം എന്നിവയും രണ്ട് ബൈക്കുകളിലും ഒരുപോലെയാണ്. സസ്‌പെൻഷൻ സജ്ജീകരണത്തിന്റെ കാര്യത്തിൽ ഫ്രണ്ടിൽ 50 mm USD ഫോർക്കുകളും റിയറിൽ പ്രീലോഡ്, റീബൗണ്ട് അഡ്ജസ്റ്റ്‌മെന്റുമുള്ള ഒരു മോണോ-ഷോക്കും ഉൾപ്പെടുന്നു.
208 കിലോഗ്രാം ആണ് മോട്ടോർസൈക്കിളിന്റെ കെർബ് വെയിറ്റ്, 13 ലിറ്റർ ഫ്യുവൽ ടാങ്ക് കപ്പാസിറ്റിയും ഇതിന് ലഭിക്കുന്നു. ബൈക്കിന് മുന്നിൽ 120 -സെക്ഷൻ ടയറും പിന്നിൽ 160 -സെക്ഷൻ ടയറുമാണ് ഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ കാസ്റ്റ് അലോയി വീലുകളാണ് ഹാർലി പുതിയ മോഡലിന് വാഗ്ദാനം ചെയ്യുന്നത്. ഹാർലി DNA -യോട് സത്യസന്ധത പുലർത്തുന്നതിനാൽ, X 500 ഒരു ടെക്-ലോഡ്ഡ് മോട്ടോർസൈക്കിളല്ല, എന്നിരുന്നാലും, മാന്യമായ അളവിലുള്ള ഫീച്ചറുകൾ ഇതിന് ലഭിക്കുന്നു.
ഓൾ എൽഇഡി ലൈറ്റിംഗ്, ഡ്യുവൽ ചാനൽ എബിഎസ്, മോണോ പോഡ് മിഡ് സെറ്റ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ X 500 -ൽ വരുന്നു. ഇന്ത്യയിലെ ലോഞ്ചിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഈ ബൈക്ക് നമ്മുടെ തീരത്തേക്ക് എത്താനുള്ള സാധ്യതയില്ല. കൂടാതെ, റോയൽ എൻഫീൽഡ് 650 ഇരട്ടകളുടെ സാനിധ്യം ഹാർലി ഡേവിഡ്സൺ X 500 -ന് വലിയൊരു വെല്ലുവിളിയാകുമായിരുന്നു.


Click it and Unblock the Notifications








