സാധാരണക്കാരനും ഹാര്‍ലി വാങ്ങാം; താങ്ങാവുന്ന വിലയില്‍ ഹാര്‍ലിയുടെ 350 സിസി ബൈക്ക് എത്തി

ഹാര്‍ലി ഡേവിഡ്‌സണ്‍ താങ്ങാവുന്ന വിലയില്‍ ഒരു മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കാന്‍ പോകുന്നതായുള്ള ഊഹാപോഹങ്ങള്‍ കുറെ നാളായി ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ ശരിയാണെന്ന് അടിവരയിട്ട് ഹാര്‍ലി ഡേവിഡ്‌സണ്‍ തങ്ങളുടെ ഏറ്റവും താങ്ങാനാവുന്ന മോട്ടോര്‍സൈക്കിള്‍ ചൈനയില്‍ അവതരിപ്പിച്ചു.

33,000 യുവാന്‍ ആണ് X350 എന്ന് പേരിട്ടിരിക്കുന്ന 350 സിസി മോട്ടോര്‍സൈക്കിളിന്റെ വില. ഇത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ ഏകദേശം 3.93 ലക്ഷം രൂപ വരും. അടുത്ത കാലത്തായി ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിച്ച ചൈനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ QJ മോട്ടോറുമായി സഹകരിച്ചാണ് ഹാര്‍ലി പുത്തന്‍ മോട്ടോര്‍സൈക്കിള്‍ വികസിപ്പിച്ചിരിക്കുന്നത്. ഹാര്‍ലി ഡേവിഡ്സണ്‍ X350-ന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ നിര്‍മ്മാതാവിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്.

സാധാരണക്കാരനും ഹാര്‍ലി വാങ്ങാം; താങ്ങാവുന്ന വിലയില്‍ ഹാര്‍ലിയുടെ 350 സിസി ബൈക്ക് എത്തി

അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളുടെ മോഡല്‍ ലൈനപ്പിലെ ഏറ്റവും താങ്ങാനാവുന്ന മോട്ടോര്‍സൈക്കിളാണ് X350. ഹാര്‍ലി-ഡേവിഡ്സണ്‍ X350-യുടെ മൊത്തത്തിലുള്ള ഡിസൈന്‍ ഇന്ത്യയില്‍ നിര്‍ത്തലാക്കിയ സ്പോര്‍ട്സ് XR1200X-ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതായി ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ അമേരിക്കന്‍ ഫ്‌ലാറ്റ് ട്രാക്കറുകളാണ് X350 േമാട്ടോര്‍ സൈക്കിളിന്റെ ഡിസൈനിന് പ്രചോദനം ആയതെന്നാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ വ്യക്തമാക്കുന്നത്. കുറച്ച് കൂടി കൃത്യമാക്കി പറഞ്ഞാല്‍ XR 750 മോട്ടോര്‍സൈക്കിളിന്റെ ഡിസൈനാണ് പുതിയ 350 സിസി മോട്ടോര്‍സൈക്കിളിന്റെ ഡിസൈനിന് പ്രചോദനമായത്.

മറ്റ് ചില ഹാര്‍ലി മോഡലുകളെ അപേക്ഷിച്ച് തികച്ചും ആധുനികമാണ് പുതുപുത്തന്‍ ഹാര്‍ലി ഡേവിഡ്സണ്‍ X350-യുടെ ഡിസൈന്‍. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാമ്പോട് കൂടിയ വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലാമ്പ് മുന്‍വശത്ത് കാണാം. ചതുരാകൃതിയിലുള്ള ടിയര്‍ഡ്രോപ്പ് ഇന്ധന ടാങ്കിന് ഷാര്‍പ്പായുള്ള പിന്‍ഭാഗം ലഭിക്കുന്നു. ഇന്ധന ടാങ്കും ഹാര്‍ലി ഡേവിഡ്‌സണ്‍ XR1200X മോട്ടോര്‍സൈക്കിളുമായി സാമ്യത വെച്ചുപുലര്‍ത്തുന്നുണ്ട്.

ജോയ്ഫുള്‍ ഓറഞ്ച്, ഷൈനിംഗ് സില്‍വര്‍, ഷാഡോ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ X350 ചൈനയില്‍ ലഭ്യമാകുക. ഹാര്‍ലി ഡേവിഡ്‌സണ്‍ X 350-യുടെ ഫീച്ചര്‍ ലിസ്റ്റുകള്‍ പരിശോധിച്ചാല്‍ ഇതിന് ഫുള്‍ LED ലൈറ്റിംഗ് ലഭിക്കുന്നു. ഒരു സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ യൂണിറ്റാണ് കാണാനാവുന്നത്. അതിനാല്‍ തന്നെ ഈ മോട്ടോര്‍സൈക്കിളില്‍ സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയോ ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനോ സാധ്യമാകില്ല.

353 സിസി, പാരലല്‍-ട്വിന്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ ആണ് മോട്ടോര്‍ സൈക്കിളിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 7,000 rpm-ല്‍ 36 bhp പവറും 31 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നു. കെടിഎം 390 ഡ്യൂക്ക് അതിന്റെ സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനില്‍ നിന്ന് 43.5 bhp പവറും 37 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുമ്പോള്‍ ഈ കണക്കുകള്‍ അത്ര ഗംഭീരമല്ലെന്ന് വേണം പറയാന്‍.

ഇതേ എഞ്ചിന്‍ തന്നെയാണ് QJ മോട്ടോര്‍സ് SRK 350-ക്കും തുടിപ്പേകുന്നത്. ഹാര്‍ലി-ഡേവിഡ്സണ്‍ X 350 ലിറ്ററിന് 20.2 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മുന്‍വശത്ത് 41 എംഎം അപ്-സൈഡ് ഡൗണ്‍ ഫോര്‍ക്കുകളാണ് ഹാര്‍ലി ഡേവിഡ്സണ്‍ X350-യുടെ സസ്പെന്‍ഷന്‍ ഡ്യൂട്ടികള്‍ നിര്‍വഹിക്കുന്നത്. അത് റീബൗണ്ട് ക്രമീകരണ സൗകര്യം വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ റീബൗണ്ടും പ്രീലോഡും ചെയ്യാന്‍ സാധിക്കുന്ന ഒരു മോണോഷോക്ക് സസ്‌പെന്‍ഷനാണ് പിന്‍വശത്ത് നല്‍കിയിരിക്കുന്നത്.

17 ഇഞ്ച് അലോയ് വീലുകളിലാണ് മോട്ടോര്‍സൈക്കിള്‍ ഓടുന്നത്. മുന്‍വശത്ത് ഒരു ഫ്‌ലോട്ടിംഗ് ഡിസ്‌കും പിന്നില്‍ ഒരു ഫിക്‌സഡ് ഡിസ്‌കും ആണ് ബ്രേക്കിംഗ് ചുമതലകള്‍ നിര്‍വഹിക്കുന്നത്. ഫ്രണ്ട് ബ്രേക്കിന് 4 പിസ്റ്റണ്‍ കാലിപ്പര്‍ ലഭിക്കുന്നുണ്ട.് അതേസമയം പിന്‍വശത്ത് സിംഗിള്‍ പിസ്റ്റണ്‍ കാലിപ്പറാണുള്ളത്. മുന്‍വശത്ത് 120/70 ടയറും പിന്നില്‍ 160/60 ടയറുമാണ് നല്‍കിയിരിക്കുന്നത്. 13.5 ലിറ്ററാണ് ഇന്ധന ടാങ്ക് ശേഷി.
195 കിലോഗ്രാം ആണ് ഇതിന്റെ ഭാരം.

817 മില്ലീമീറ്റര്‍ ആണ് സീറ്റ് ഹൈറ്റ്. ഹാര്‍ലി ഡേവിഡ്‌സണ്‍ ഈ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമോ എന്ന കാര്യത്തില്‍ തീര്‍ച്ചയില്ല. എങ്കിലും ഹാര്‍ലി-ഡേവിഡ്സണ്‍ X 350 ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ സാധ്യതയില്ലെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാരണം കമ്പനി ഹീറോ മോട്ടോകോര്‍പ്പുമായി സഹകരിച്ച് ഇന്ത്യന്‍ വിപണിക്കായി കുറഞ്ഞ ശേഷിയുള്ള മോട്ടോര്‍സൈക്കിള്‍ വികസിപ്പിച്ച് കൊണ്ടിരിക്കുന്നതിനാലാണ് ഇതെന്നാണ് സൂചന. അതും താങ്ങാനാകുന്ന വിലയില്‍ തന്നെയാകും ലഭ്യമാക്കുക.

More from DriveSpark

Article Published On: Friday, March 10, 2023, 16:31 [IST]
English summary
Harley davidson x350 launched in china price features specification of worlds most affordable harley
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X