ആരംഭിക്കലാമാ! ഇന്ത്യയിൽ X440 റോഡ്സ്റ്ററിന്റെ ബുക്കിംഗ് ആരംഭിച്ച് ഹാർലി ഡേവിഡ്‌സൺ
2020 -ൽ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻമാറ്റം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, ഹീറോ മോട്ടോകോർപുമായി സഹകരിച്ച് തങ്ങളുടെ പ്രവർത്തനങ്ങൾ സംരക്ഷിക്കാൻ ഹാർലി ഡേവിഡ്‌സണിന് കഴിഞ്ഞു. രാജ്യത്ത് ബ്രാൻഡിന്റെ വിൽപ്പനയും സർവ്വീസും ഹീറോ മോട്ടോകോർപ്പിന് നിയന്ത്രണം നൽകുന്നതാണ് ഈ കരാർ. പുതിയ പുതിയ മോഡലുകൾ പുറത്തിറക്കുന്നതും കരാറിന്റെ ഭാഗമാണ്.
ഹാർലി-ഹീറോ സഖ്വത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന ആദ്യ മോഡൽ ഹാർലി ഡേവിഡ്‌സൺ X440 റോഡ്‌സ്റ്റർ ആയിരിക്കും. രൂപകല്പനയും ബൈക്കിന്റെ ഡെവലപ്മെന്റും ഹാർലി നടത്തിയിരിക്കാൻ സാധ്യതയുണ്ടെങ്കിലും, പ്രൊഡക്ഷൻ, ഡിസ്ട്രിബ്യൂഷൻ, വിൽപ്പന, വിൽപനാനന്തര സേവനം എന്നിവ ഹീറോ മോട്ടോകോർപ് ഏറ്റെടുക്കും.

റോഡ്സ്റ്റർ മോഡലിനായി ഡീലർഷിപ്പുകളിൽ ബുക്കിംഗ് ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. 25,000 രൂപ അഡ്വാൻസ്/ ടോക്കൺ തുക നൽകി ഉപഭോക്താക്കൾക്ക് ഹാർലി ഡേവിഡ്‌സൺ X440 ബുക്ക് ചെയ്യാം. റൗണ്ട് ഷെയ്പ്പ്ഡ് ഹെഡ്‌ലാമ്പ്, ടേൺ ഇൻഡിക്കേറ്ററുകൾ, റിയർ വ്യൂ മിററുകൾ എന്നിവയിൽ മോട്ടോർസൈക്കിളിന്റെ റെട്രോ സ്റ്റൈലിംഗ് പ്രകടമാണ്. ഹെഡ്‌ലാമ്പ് എൽഇഡി യൂണിറ്റുകളാണ്, കൂടാതെ മധ്യഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ഒരു എൽഇഡി DRL-ഉം ബൈക്കിനുണ്ട്.
ടേൺ ഇൻഡിക്കേറ്ററുകൾക്ക് നടുവിൽ ഹാർലി ലോഗോ കാണാം. ഇൻസ്ട്രമെന്റ് പോഡ് ഒരു വൃത്താകൃതിയിലുള്ള യൂണിറ്റാണ്, ഇതിൽ ഒരു ഡിജിറ്റൽ സ്‌ക്രീൻ നിർമ്മാതാക്കൾ സജ്ജീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹാർലി, X440 ബാഡ്‌ജിംഗ് വരുന്ന ആംഗുലാർ ടാപ്പറിംഗ് ഫ്യുവൽ ടാങ്ക്, മിനിമൽ ബോഡി പാനലിംഗ്, കോപ്പർ കളർ എക്‌സ്‌ഹോസ്റ്റ് പൈപ്പ്, സൈഡ് മൗണ്ടഡ് ഗ്രാബ് റെയിലുകൾ എന്നിവയാണ് മറ്റ് ഹൈലൈറ്റുകൾ.

X440 റോഡ്സ്റ്റർ വൈവിധ്യമാർന്ന കളർ ഓപ്ഷനുകളിൽ ഹാർലി ഡേവിഡ്‌സൺ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഹെഡ്‌ലാമ്പ് കൗൾ, എൻജിൻ അസംബ്ലി, എൻജിൻ ഗാർഡ്, റിയർ ഷോക്ക് അബ്‌സോർബറുകൾ, എക്‌സ്‌ഹോസ്റ്റ് മഫ്‌ളർ തുടങ്ങിയ ഘടകങ്ങൾ പവറിന്റെയും ഡൊമിനൻസിന്റെയും സെൻസ് ഉറപ്പാക്കാൻ ബ്ലാക്ക്ഡ് ഔട്ട് ചെയ്തിരിക്കുന്നു.
അലോയി വീലുകൾക്ക് ബ്ലാക്ക്, ബ്രഷ്ഡ് മെറ്റൽ എന്നിവയുടെ ഡ്യുവൽ ടോൺ ഫിനിഷാണുള്ളത്. മൊത്തത്തിൽ, ഹാർലി ഡേവിഡ്‌സൺ X440 -ക്ക് വലിയ ആർഭാടങ്ങൾ ഒന്നുമില്ലാതെ ഒരു മിതമായ പ്രൊഫൈലാണ് ലഭിക്കുന്നത്. എർഗണോമിക്‌സിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഹാർലി X440 സുഖപ്രദമായ റൈഡിംഗ് സ്റ്റാൻസ് വാഗ്ദാനം ചെയ്യുന്നു.
ഫ്ലാറ്റ് ഹാൻഡിൽബാറും സെൻട്രലായി സെറ്റ് ചെയ്തിരിക്കുന്ന ഫുട്ട് പെഗ്ഗുകളുമാണ് ബൈക്കിനുള്ളത്. ഹാൻഡിൽബാർ അല്പം താഴ്ന്ന നിലയിൽ കാണപ്പെടുന്നു. സീറ്റ് കംഫർട്ടബിളായി കാണപ്പെടുന്നു, പ്രത്യേകിച്ച് സ്കൂപ്പ്ഡ് പ്രൊഫൈലുള്ള റൈഡർ സെക്ഷൻ, എന്നാൽ പില്യൺ സെക്ഷൻ ഒരല്പ്ം ഇടുങ്ങിയതാണ്. എഞ്ചിനെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഹാർലി ഡേവിഡ്‌സൺ X440 പവറിന്റെയും torque -ന്റെയും കാര്യത്തിൽ റോയൽ എൻഫീൽഡിന്റെ 350 സിസി ബൈക്കുകളേക്കാൾ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മറ്റ് ഹാർലി ബൈക്കുകളിൽ നിന്ന് വ്യത്യസ്തമായി X440 -ക്ക് ചെയിൻ ഫൈനൽ ഡ്രൈവ് സംവിധാനം ലഭിക്കുന്നു. ആധുനിക ഹാർലി ബൈക്കുകളിൽ ചെയിൻ ഡ്രൈവ് ലഭിക്കുന്ന രണ്ടാമത്തെ മോഡലാണിത്. ആദ്യത്തേ മോഡൽ പാൻ ആം ആയിരുന്നു. ഹാർലി X440 -ക്ക് സിംഗിൾ-ഡൗൺട്യൂബ് ഡിസൈനുള്ള ട്യൂബുലാർ ഫ്രെയിമാണുള്ളത്. ഇതിന് മുന്നിൽ USD ഫോർക്കുകളും പിന്നിൽ പ്രീ-ലോഡ് ക്രമീകരിക്കാവുന്ന ട്വിൻ ഷോക്ക് അബ്സോർബറുകളും ഉണ്ട്.
മുന്നിൽ 18 ഇഞ്ച് വീലും പിന്നിൽ 17 ഇഞ്ച് യൂണിറ്റും മോട്ടോർസൈക്കിളിന് ഗാംഭീര്യം നൽകുന്നു. റെട്രോ ട്രെഡ് പാറ്റേണുള്ള MRF ടയറുകളാണ് നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്. ഹാർലി ഡേവിഡ്‌സൺ X440 ജൂലൈ ആദ്യം വിൽപ്പനയ്ക്ക് എത്തിയേക്കും. 2.5 ലക്ഷം മുതൽ 3.0 ലക്ഷം രൂപ വരെ എക്സ്-ഷോറും വില പ്രതീക്ഷിക്കാം.


Click it and Unblock the Notifications








