ഹണ്ടറിനെ വേട്ടയാടുമോ ഹാര്‍ലിയുടെ ചുണക്കുട്ടന്‍? മാറ്റുരച്ച് നോക്കാം...

ഞെട്ടിക്കുന്ന പ്രാരംഭ വിലയില്‍ തിങ്കളാഴ്ച (ജൂലൈ 03) ഹാര്‍ലി ഡേവിഡ്‌സണ്‍ X440 മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ എത്തിയിരുന്നു. ഇന്ത്യന്‍ ഇരുചക്ര വാഹന ഭീമന്‍മാരായ ഹീറോ മോട്ടോകോര്‍പുമായി സഹകരിച്ചാണ് അമേരിക്കന്‍ പ്രീമിയം മോട്ടോര്‍സൈക്കിള്‍ നിര്‍മാതക്കളായ ഹാര്‍ലി തങ്ങളുടെ ഏറ്റവും താങ്ങാവുന്ന വിലയിലുള്ള മോഡല്‍ പുറത്തിറക്കിയത്.

വില കൂടി പ്രഖ്യാപിച്ചതോടെ ഒരു കാര്യം വ്യക്തമാണ് ഹീറോ-ഹാര്‍ലി കൂട്ടുകെട്ടിന്റെ ലക്ഷ്യം റോയല്‍ എന്‍ഫീല്‍ഡ് മാത്രമാണ്. റോയല്‍ എന്‍ഫീല്‍ഡിന്റെ 350സിസി റേഞ്ച് കൂടി ലക്ഷ്യമിട്ടാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ പുലിക്കുട്ടിയെ കളത്തിലിറക്കി വിട്ടത്. ഈ സാഹചര്യത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 മോട്ടോര്‍സൈക്കിളും പുതുതായി പുറത്തിറക്കിയ ഹാര്‍ലി-ഡേവിഡ്സണ്‍ X440 മോട്ടോര്‍സൈക്കിളും തമ്മില്‍ നമുക്ക് താരതമ്യം ചെയ്ത് നോക്കാം.

harley davidson x440 vs hunter 350

ഡിസൈന്‍: വലിയ മസ്‌കുലര്‍ ഫ്യുവല്‍ ടാങ്കും സ്ലീക്ക് ടെയില്‍ സെക്ഷ്‌നുമാണ് പുതിയ ഹാര്‍ലി ഡേവിഡ്‌സണ്‍ X440 മോട്ടോര്‍സൈക്കിളിനുള്ളത്. നിയോ-റെട്രോ ലുക്കിനായി മോട്ടോര്‍സൈക്കിളില്‍ നിറയെ സര്‍ക്കുലാര്‍ ഡിസൈന്‍ ഘടകങ്ങള്‍ നല്‍കിയതായി കാണാം. മറുവശത്ത് ലളിതമായ ഡിസൈനില്‍ പൂര്‍ത്തിയാക്കിയ ഹണ്ടര്‍ 350 കണ്ടാല്‍ ഒറ്റനോട്ടത്തില്‍ ഇത് ഒരു റോയല്‍ എന്‍ഫീല്‍ഡ് ഉല്‍പ്പന്നമാണെന്ന് മനസ്സിലാക്കാം. ആള്‍ ഭയങ്കര സിമ്പിള്‍ ആണെങ്കിലും വളരെ വിശാലമായ കസ്റ്റമൈസഷന്‍ ഓപ്ഷനുകള്‍ ഹണ്ടര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഫീച്ചറുകള്‍: സവിശേഷതകളുടെ കാര്യത്തില്‍ സമ്പന്നനാണ് ഹാര്‍ലി-ഡേവിഡ്സണ്‍ X440. ഓള്‍-എല്‍ഇഡി ലൈറ്റിംഗ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് പ്രധാന ഹൈലൈറ്റുകള്‍. ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, കോള്‍ ആന്‍സര്‍, മ്യൂസിക് കണ്‍ട്രോള്‍, ഡിസ്റ്റന്‍സ്-ടു-എംപ്റ്റി, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍ എന്നിവ ശ്രദ്ധേയമായ മറ്റ് ശ്രദ്ധേയ സവിശേഷതകള്‍.

harley davidson x440

മുകളില്‍ പറഞ്ഞ പോലെ ഡിസൈനിംഗില്‍ മാത്രമല്ല ഫീച്ചറുകളുടെ കാര്യത്തിലും ഹണ്ടര്‍ ലാളിത്യം വെച്ച്പുലര്‍ത്തുന്നു. എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ഡിജിറ്റല്‍-അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ഡ്യുവല്‍-ചാനല്‍ എബിഎസ്, ട്രിപ്പര്‍ നാവിഗേഷന്‍ മൊഡ്യൂള്‍, അലോയ് വീലുകള്‍, ഡിസ്‌ക് ബ്രേക്കുകള്‍ തുടങ്ങിയവയാണ് സുപ്രധാന ഫീച്ചര്‍ ഹൈലൈറ്റുകള്‍.

എഞ്ചിന്‍: മറുവശത്ത് ഹാര്‍ലി-ഡേവിഡ്‌സണ്‍ X440 ഒരു വലിയ സിംഗിള്‍-സിലിണ്ടര്‍, ഓയില്‍-കൂള്‍ഡ് എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഈ എഞ്ചിന്‍ 6,000 rpm-ല്‍ 27 bhp പവറും 4,000 rpm-ല്‍ 38 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്സുമായിട്ടാണ് പുതിയ ഹാര്‍ലി മോട്ടോര്‍സൈക്കിളിന്റെ എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.

349.34 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിനാണ് റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350-ക്ക് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 6,100 rpm-ല്‍ 19.94 bhp പവറും 4,000 rpm-ല്‍ 27 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.

സസ്‌പെന്‍ഷനും ബ്രേക്കുകളും: റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 മോട്ടോര്‍സൈക്കിളിന്റെ മുന്നില്‍ ഒരു പരമ്പരാഗത ടെലിസ്‌കോപ്പിക് യൂണിറ്റും പിന്നില്‍ ട്വിന്‍ ഷോക്കുകളും സജ്ജീകരിച്ചിരിക്കുന്നു. ബ്രേക്കിംഗിന്റെ കാര്യത്തിലേക്ക് വന്നാല്‍ മുന്‍വശത്ത് 300 mm ഡിസ്‌കും പിന്നില്‍ 270 mm ഡിസ്‌കുമാണ് സ്‌റ്റോംപ്പിംഗ് ഡ്യൂട്ടി നിര്‍വഹിക്കുന്നത്. കൂടാതെ, മോട്ടോര്‍സൈക്കിളിന് ഡ്യുവല്‍-ചാനല്‍ എബിഎസ് സംവിധാനവും ഉണ്ട്.

ഹാര്‍ലി-ഡേവിഡ്സണ്‍ X440 മോട്ടോര്‍സൈക്കിളിന്റെ മുന്‍വശത്ത് 43 mm അപ്‌സൈഡ് ഡൗണ്‍ (USD) ഫോര്‍ക്കുകളും പിന്നില്‍ ട്വിന്‍ ഗ്യാസ് ഫില്‍ഡ് ഷോക്ക് അബ്സോര്‍ബറുകളും സജ്ജീകരിച്ചിരിക്കുന്നു. ഫ്രണ്ടില്‍ 320 mm ഡിസ്‌ക് ബ്രേക്കുകളാണുള്ളത്. എന്നാല്‍ പിന്നിലെ ഡിസ്‌കിന്റെ അളവുകള്‍ വെളിപ്പെടുത്തിയിട്ടില്ല. ഡ്യുവല്‍ ചാനല്‍ എബിഎസും പുതിയ ഹാര്‍ലി മോട്ടോര്‍സൈക്കിളിന്റെ ഹൈലൈറ്റുകളില്‍ ഒന്നാണ്.

വില: റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 മോട്ടോര്‍സൈക്കിളിന്റെ എക്സ്ഷോറൂം വില 1.73 ലക്ഷം മുതല്‍ 2.01 ലക്ഷം രൂപ വരെയാണ് പോകുന്നത്. അതേസമയം ഹാര്‍ലി ഡേവിഡ്‌സണ്‍ X440 മോട്ടോര്‍സൈക്കിളിന് 2.29 ലക്ഷം രൂപ മുതല്‍ 2.69 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടത്. തൊട്ടാല്‍ പൊള്ളുന്ന വില നിലവാരത്തില്‍ എത്തിയപ്പോള്‍ ഇന്ത്യയില്‍ പച്ചതൊടാതെ മടങ്ങാനിരുന്നവരാണ് ഹാര്‍ലി ഡേവിഡ്‌സണ്‍.

എന്നാല്‍ ഹീറോയോടൊപ്പം ചേര്‍ന്ന് മാര്‍ക്കറ്റിന്റെ പള്‍സ് അറിഞ്ഞ് കളിക്കാന്‍ തുടങ്ങിയിരിക്കുകയാണ് അമേരിക്കക്കാര്‍. ഇത്രയും ആകര്‍ഷകമായ വിലയില്‍ ഹാര്‍ലിയുടെ ഒരു ബൈക്ക് ലഭിക്കുമെന്ന് കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍. ഏതായാലും വില നിര്‍ണയത്തില്‍ ഹാര്‍ലി ഞെട്ടിച്ചിരിക്കുകയാണ്. വിലയുടെ കാര്യത്തില്‍ വലിയ അന്തരമുണ്ടെങ്കിലും ഹണ്ടര്‍ വാങ്ങാനിരുന്നവര്‍ കൂടി ഇനി മാറി ചിന്തിച്ച് കൂടെന്നില്ല.

More from DriveSpark

Article Published On: Tuesday, July 4, 2023, 14:50 [IST]
English summary
Harley davidson x440 vs royal enfield hunter 350 comparing design features engine and price
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X