'ഇപ്പോള്‍ വാങ്ങൂ, പണം 2024-ല്‍ മതി'; ഹീറോയുടെ വമ്പന്‍ ഉത്സവകാല 'ഗിഫ്റ്റ്'

രാജ്യത്തെ ഒന്നാം നമ്പര്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളാണ് ഹീറോ മോട്ടോകോര്‍പ്പ്. ആകര്‍ഷകമായ ഡിസൈനുകളിലും ഫീച്ചറുകളിലും വരുന്ന ടൂവീലറുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിനാല്‍ കമ്പനി വര്‍ഷങ്ങളായി വില്‍പ്പന ചാര്‍ട്ടുകള്‍ അടക്കി ഭരിക്കുകയാണ്.

രാജ്യത്ത് ഇപ്പോള്‍ ഉത്സവ സീസണ്‍ ആരംഭിച്ചിരിക്കുകയാണ്. ഉപഭോക്താക്കള്‍ ഒരു വാഹനം വാങ്ങുന്നതിനെ കുറിച്ച് ആലോചിക്കുന്ന സമയത്ത് ആകര്‍ഷകമായ ഓഫര്‍ കൂടി നല്‍കിയാല്‍ മാത്രമേ അവര്‍ ഷോറൂമിലെത്തുകയുള്ളൂ. അതിനാല്‍ ദസറയുടെയും ദീപാവലിയുടെയും പശ്ചാത്തലത്തില്‍ ഹീറോ മോട്ടോകോര്‍പ്പ് ഗ്രാന്‍ഡ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഓഫ് ട്രസ്റ്റിന്റെ (GIFT) രണ്ടാം പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. അതിനെ കുറിച്ച് കൂടുതലായി അറിയാം.

hero motocorp gift scheme

പുതിയ ഇരുചക്ര വാഹനം വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ക്യാഷ് ഡിസ്‌കൗണ്ടുകള്‍, എക്‌സ്‌ചേഞ്ച് ബോണസ് എന്നിവയുള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ നേടാം. പ്രത്യേക ഓഫറിന്റെ ഭാഗമായി ഹീറോ തങ്ങളുടെ ചില ജനപ്രിയ സ്‌കൂട്ടറുകള്‍ക്ക് പുത്തന്‍ കളര്‍ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഹീറോയുടെ ഏറ്റവും പുതിയ സ്‌കൂട്ടറായ സൂമില്‍ LX (Xoom LX) വേരിയന്റില്‍ പേള്‍ വൈറ്റ് സില്‍വര്‍ കളര്‍ കൊണ്ടുവന്നു.

പ്ലെഷര്‍ LX (പ്ലഷര്‍ LX) വേരിയന്റില്‍ മാറ്റര്‍ വെര്‍ണിയര്‍ ഗ്രേയും പ്ലെഷര്‍ CX വേരിയന്റില്‍ ടീല്‍ ബ്ലൂവും മാറ്റ് ബ്ലാക്കും ലഭിച്ചു. അതോടൊപ്പം പ്ലെഷര്‍ VX ഇനി മാറ്റ് ബ്ലാക്ക്, പേള്‍ സില്‍വര്‍ വൈറ്റ് ട്രിമ്മുകളിലും കിട്ടും. ഡെസ്റ്റിനി പ്രൈം ഡെസ്റ്റിനി XTEC എന്നിവ പേള്‍ സില്‍വര്‍ വൈറ്റ് സ്‌കീമില്‍ കിട്ടും. ഹീറോ കമ്പനി ബൈക്കുകള്‍ക്കും പുതിയ കളര്‍ ഓപ്ഷനുകള്‍ നല്‍കിയിട്ടുണ്ട്.

hero motocorp gift scheme

പ്രത്യേകിച്ച് സ്പ്ലെന്‍ഡര്‍ വേരിയന്റുകള്‍ക്ക് ആകര്‍ഷകമായ നിറങ്ങള്‍ ലഭിച്ചു. സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ XTEC, സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍+. സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍+ XTEC എന്നിവക്ക് പുതിയ മാറ്റ് നെക്‌സസ് ബ്ലൂ ട്രിം ലഭിച്ചു. ഇതുവഴി ഉത്സവകാലത്ത് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് കമ്പനിയുടെ ശ്രമം. പാഷന്‍ വേരിയന്റുകള്‍ക്ക് പുതിയ ബ്ലാക്ക് ഗ്രേ, മാറ്റ് ആക്സിസ് ഗ്രേ കളര്‍ ഓപ്ഷനുകള്‍ ഉണ്ട്.

ഗ്രാന്‍ഡ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഓഫ് ട്രസ്റ്റ് എഡിഷന്റെ ഭാഗമായി ഹീറോ മോട്ടോകോര്‍പ്പ് നിരവധി ഫിനാന്‍സ് സ്‌കീമുകളും പ്രഖ്യാപിച്ചു. ഏതെങ്കിലും പുതിയ ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ കമ്പനി 5,500 രൂപ ക്യാഷ് ബോണസും 3,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും നല്‍കും. ഇതോടൊപ്പം 'ബൈ നൗ പേ ഇന്‍ 2024' സ്‌കീമും പ്രഖ്യാപിച്ചു.

hero motocorp gift scheme

മാത്രമല്ല ഉപഭോക്താക്കള്‍ക്ക് 6.99 ശതമാനം പലിശ നിരക്കില്‍ വായ്പാ സൗകര്യം, ആധാര്‍ അടിസ്ഥാനമാക്കിയുള്ള വായ്പ, ക്യാഷ് ഇഎംഐ ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കും. ഹീറോയുടെ വില്‍പ്പനയിലെ നട്ടെല്ല് എന്ന് പറയുന്നത് സ്‌പ്ലെന്‍ഡര്‍ മോഡലുകളാണ്. ഈ എന്‍ട്രി ലെവല്‍ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ കൊണ്ടുവരുന്ന വില്‍പ്പനയുടെ പുറത്താണ് കമ്പനി ഒന്നാം സ്ഥാനം വര്‍ഷങ്ങളായി അലങ്കരിച്ച് വരുന്നത്.

74,491 മുതല്‍ 75,811 രൂപ വരെയാണ് സ്പ്ലെന്‍ഡര്‍ പ്ലസ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില. 8.02 bhp പീക്ക് പവറും 8.05 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 97.2 സിസി എയര്‍ കൂള്‍ഡ് എഞ്ചിനാണ് സ്പ്ലെന്‍ഡര്‍ പ്ലസിന് കരുത്ത് പകരുന്നത്. 4 സ്പീഡ് ഗിയര്‍ബോക്സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. ഒരു ലക്ഷം രൂപയില്‍ താഴെ വിലയില്‍ ഏറ്റവും കൂടുതല്‍ മൈലേജ് തരുന്ന ബൈക്കുകളില്‍ ഒന്നാണ് സ്‌പ്ലെന്‍ഡര്‍ പ്ലസ്.

ഒരു ലിറ്റര്‍ പെട്രോള്‍ അടിച്ചാല്‍ 80.6 കിലോമീറ്റര്‍ സഞ്ചരിക്കാമെന്നാണ് ഹീറോ പറയുന്നത്. ഏതായാലും ഹീറോയുടെ 'ഗിഫ്റ്റ്' ഉത്സവകാലത്ത് ബൈക്ക് വാങ്ങുന്നവര്‍ക്ക് സമ്മാനമാകുമെന്നാണ് പ്രതീക്ഷ. ക്യാഷ് ഡിസ്‌കൗണ്ടുകള്‍, എക്‌സ്‌ചേഞ്ച് ബോണസ് എന്നിവയുള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ ഷോറൂമിലേക്ക് ഒഴുകിയെത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Friday, October 20, 2023, 18:52 [IST]
English summary
Hero gift scheme second edition launched offering cash discounts exchange bonusus details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X