ആഞ്ഞുവീശാൻ 'ഹീറോ ഹുരികാന്‍' വരുന്നു... കടപുഴകുമോ എന്‍ഫീല്‍ഡ്?
ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് കമ്മ്യൂട്ടര്‍ ബൈക്കുകളുടെ ബലത്തിലാണ് വലിയൊരു സാമ്രാജ്യം കെട്ടിപ്പൊക്കിയത്. എന്നാല്‍ അടുത്ത കാലത്തായി ഹീറോ പ്രീമിയം ടൂവീലര്‍ വിഭാഗത്തിലേക്കാണ് കണ്ണെറിയുന്നത്. ഇതിന്റെ ഭാഗമായി ഹീറോ അമേരിക്കന്‍ ബ്രാന്‍ഡായ ഹാര്‍ലി ഡേവിഡ്‌സണുമായി കൈകോര്‍ത്ത് X440 എന്ന ഒരു പുതിയ മോഡല്‍ വിപണിയില്‍ ഇറക്കിയിരുന്നു.
മിഡ്-കപ്പാസിറ്റി സെഗ്മെന്റിലെ റോയല്‍ എന്‍ഫീല്‍ഡിന്റെ ഭരണം അവസാനിപ്പിക്കാനായി അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കള്‍ കൊണ്ടുവന്ന X440 റോഡ്സ്റ്ററിനായുള്ള ഡെലിവറി ഒക്ടോബര്‍ 15-ന് ആരംഭിക്കുകയാണെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഹീറോ മോട്ടോകോര്‍പ്പുമായി ചേര്‍ന്ന് വികസിപ്പിച്ച പ്രീമിയം മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ യൂത്തിനിടയില്‍ ഹരമാകുമെന്നാണ് ഹാര്‍ലിയുടെ പ്രതീക്ഷ. ഹാര്‍ലി ഡേവിഡ്‌സണ്‍ X440 അടിസ്ഥാനമാക്കിയുള്ള ഒരു മോട്ടോര്‍സൈക്കിള്‍ ഹീറോ വികസിപ്പിക്കുന്നുണ്ടെന്ന കാര്യം എല്ലാവര്‍ക്കും അറിയാം.

എന്നാല്‍ ഇത് സംബന്ധിച്ച തെളിവുകള്‍ ഒന്നും ഇതുവരെ ലഭിച്ചിരുന്നില്ല. എന്നാല്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ X440 മോട്ടോര്‍ സൈക്കിളിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന ബൈക്കിനിടാന്‍ ഹീറോ പുതിയ പേരുകണ്ടുവെച്ചതായാണ് പുത്തന്‍ റിപ്പോര്‍ട്ടുകള്‍. ഹാര്‍ലി-ഡേവിഡ്സണ്‍ 440 പ്ലാറ്റ്‌ഫോമില്‍ കൂടുതല്‍ മോഡലുകള്‍ വികസിപ്പിക്കുകയാണെണന്ന സൂചനകള്‍ നല്‍കി ഹീറോ മോട്ടോകോര്‍പ്പ് ഇന്ത്യയില്‍ ഹുരികാന്‍, ഹുരികാന്‍ 440 പേരുകള്‍ ട്രേഡ്മാര്‍ക്ക് ചെയ്തു.
ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാവ് സമീപഭാവിയില്‍ പുറത്തിറക്കാന്‍ പോകുന്ന പുതിയ പ്രീമിയം ബൈക്ക് േശ്രണിയിലെ ആദ്യ ഉല്‍പ്പന്നമായേക്കും ഹീറോ ഹുരികാന്‍ 440. േപരിലുള്ള 440 പരിഗണിക്കുമ്പോള്‍ ഇത് ഹാര്‍ലി X440-യെ അടിസ്ഥാനമാക്കി ഹീറോ ഒരുക്കുന്ന മോഡല്‍ ആയിരിക്കുമെന്നാണ് പറയപ്പെടുന്നത്. ഹീറോയുടെ ഫ്ലാഗ്ഷിപ്പ് മോഡലായിട്ടാകും ഇത് പുറത്തിറങ്ങുക. പുതിയ മോട്ടോര്‍സൈക്കിളിന്റെ ഡിസൈനിംഗിന്റെ ഭൂരിഭാഗവും അതുപോലെ ഘടകങ്ങളും അമേരിക്കന്‍ കസിന്‍ മോഡലില്‍ നിന്ന് കടംകൊള്ളം.

അതുല്ലെങ്കില്‍ ഇത് ഹീറോ മോട്ടോകോര്‍പ്പില്‍ നിന്നുള്ള ഇന്ത്യയിലെ മൂന്നാമത്തെ ഹാര്‍ലി ഡേവിഡ്സണ്‍ മോഡലിന് ഇടാന്‍ വെച്ച പേരാകുമെന്നുമാണ് സൂചന. ഹാര്‍ലി ഡേവിഡ്സണ്‍ ഇതിനകം തന്നെ 'നൈറ്റ്സ്റ്റര്‍ 440' എന്ന പേര് ഇന്ത്യയില്‍ വ്യാപാരമുദ്ര ചാര്‍ത്തിയിട്ടുണ്ട്. അതിനാല്‍ ഹാര്‍ലി-ഹീറോ കൂട്ടുകെട്ടില്‍ വരുന്ന രണ്ടാമത്തെ മോഡലിന്റെ നാമം ഇതാകുമെന്നാണ് കരുതപ്പെടുന്നത്. 'ഹുരികാന്‍' എന്നത് കൊണ്ട് 'ചുഴലിക്കാറ്റ്' എന്നാണ് അര്‍ത്ഥമാക്കുന്നത്.
അതിനാല്‍ തന്നെ ഹാര്‍ലിയുടെ 440 പ്ലാറ്റ്‌ഫോമില്‍ പണികഴിപ്പിക്കുന്ന സ്‌പോര്‍ട്ടിയര്‍ മോഡലിനാകും ഈ പേര് ചേരുകയെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ഹാര്‍ലി-ഡേവിഡ്സണ്‍ X440-യുമായി അതിന്റെ മെക്കാനിക്കലുകളും അടിസ്ഥാന ഷാസി ഘടകങ്ങളും പങ്കിടുമെങ്കിലും, സ്‌റ്റൈലിംഗിന്റെയും റൈഡിംഗ് ഡൈനാമിക്‌സിന്റെയും കാര്യത്തില്‍ ഹീറോ ഹുരികാന്‍ 440 തികച്ചും വ്യത്യസ്തമായ ബൈക്കായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ മോട്ടോര്‍സൈക്കിളായിരിക്കും പുതിയ ഹീറോ ഫ്ലാഗ്ഷിപ്പ് മോഡല്‍.
X440-ക്ക് കരുത്ത് പകരുന്ന അതേ 440 സിസി സിംഗിള്‍ സിലിണ്ടര്‍, ഓയില്‍-കൂള്‍ഡ്, ടു-വാല്‍വ്, എഞ്ചിന്‍ തന്നെയായിരിക്കും ഹീറോ ഹുരികാനും തുടിപ്പേകുകയെന്നാണ് പ്രതീക്ഷിക്കുന്നത്. 27 bhp പവറും 38 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ളതായിരിക്കും ഈ എഞ്ചിന്‍. 5-സ്പീഡ് ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ജോടിയാക്കുന്നത്. നേക്കഡ് ബൈക്കിന് അനുയോജ്യമായ രീതിയില്‍ വ്യത്യസ്തമായ എഞ്ചിന്‍ ട്യൂണിംഗ് ഹുരികാന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എക്സ്ഹോസ്റ്റ് നോട്ട് പോലും വളരെ വ്യത്യസ്തവും സ്പോര്‍ട്ടിയുമായിരിക്കുമെന്നാണ് സൂചന. ഹാര്‍ലിയുമായുള്ള കൂട്ടുകെട്ടില്‍ പിറക്കുന്ന പുത്തന്‍ ബൈക്ക് പരീക്ഷണയോട്ടം നടത്തുന്നത് ഇതുവരെ ശ്രദ്ധിക്കപ്പെട്ടിട്ടില്ല. ലോഞ്ചിനോട് അനുബന്ധിച്ച് വരും ദിവസങ്ങളില്‍ ബൈക്കിനെ കുറിച്ചുള്ള കൂടുത്ല്‍ വിവരങ്ങള്‍ വെളിപ്പെടുമെന്ന് കരുതാം. ഹീറോ മോട്ടോകോര്‍പ്പ് അവരുടെ പുതിയ 440 സിസി മോഡല്‍ അടുത്ത വര്‍ഷം അവസാനം അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇത് ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കും. അതേസമയം ഹാര്‍ലി ഡേവിഡ്‌സണ്‍ X440 മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് നിലവില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഓഗസ്റ്റ് ആദ്യം വരെ മോഡലിന് രാജ്യത്ത് 25,000 ബുക്കിംഗുകള്‍ ലഭിച്ചു. ഒക്‌ടോബര്‍ 15-ന് ബൈക്കിന്റെ വിതരണം ആരംഭിക്കുന്നതോടെ ബുക്കിംഗ് പുനരാരംഭിക്കുകം. ബുക്കിംഗ് വിന്‍ഡോ ഒക്ടോബര്‍ 16-ന് വീണ്ടും തുറക്കും.


Click it and Unblock the Notifications








