എതിരാളികളെ ഞെട്ടിക്കുന്ന കരിസ്മയുടെ അഞ്ച് കിടിലൻ ഫീച്ചറുകൾ

ഇന്ത്യൻ വിപണി ഏറെ കാത്തിരുന്ന കരിസ്മ XMR ഹീറോ മോട്ടോകോർപ് ഒടുവിൽ അവതരിപ്പിച്ചിരിക്കുകയാണ്. ഈ മോട്ടോർസൈക്കിളിൽ കമ്പനിക്ക് വലിയ പ്രതീക്ഷകളുണ്ട്. കമ്മ്യൂട്ടർ സെഗ്മെന്റിൽ നിന്ന് കൂടുതൽ പ്രീമിയം തലത്തിലേക്കുള്ള ബ്രാൻഡിന്റെ ശക്തമായ ചുവടു വെയ്പ്പാണിത് എന്ന് നിസംശയം പറയാം. ഹീറോ കരിസ്മ XMR മോട്ടോർസൈക്കിളിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാന അഞ്ച് ഹൈലൈറ്റുകൾ നമുക്ക് നോക്കാം.

രൂപകൽപന: പുതുതായി പുറത്തിറക്കിയ ഹീറോ കരിസ്മ XMR മോട്ടോർസൈക്കിൾ വളരെ ഷാർപ്പും ആംഗുലാറുമായ രൂപകൽപ്പനയുള്ള ഒരു ഫുൾ ഫെയർഡ് മോട്ടോർസൈക്കിളാണ്. മസ്കുലാർ ഫ്യൂവൽ ടാങ്ക്, സ്പ്ലിറ്റ് സീറ്റുകൾ, ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ, സ്റ്റബി എക്‌സ്‌ഹോസ്റ്റ്, സ്ലിം എൽഇഡി ടെയിൽലാമ്പുകൾ എന്നിവ മോട്ടോർസൈക്കിളിൽ ഹൈലൈറ്റ് ചെയ്യാവുന്ന ഘടകങ്ങളിൽ ചിലതാണ്.

എതിരാളികളെ ഞെട്ടിക്കുന്ന കരിസ്മയുടെ അഞ്ച് കിടിലൻ ഫീച്ചറുകൾ

മൊത്തത്തിൽ, പുതിയ ഹീറോ കരിസ്മ XMR മോട്ടോർസൈക്കിളിന്റെ രൂപകൽപ്പന വളരെ ട്രെൻഡിയും സ്പോർട്ടിയുമാണ്. കൂടാതെ, പുതിയ ഹീറോ കരിസ്മ XMR ഐക്കോണിക് യെല്ലോ, ടർബോ റെഡ്, മാറ്റ് ഫാന്റം ബ്ലാക്ക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. ഇതുവരെ വിപണിയിൽ എത്തിയതിൽ ഏറ്റവും ബെസ്റ്റ് ലുക്കിംഗ് പതിപ്പാണിത് എന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.

പവർട്രെയിൻ: ഹീറോ കരിസ്മ XMR മോട്ടോർസൈക്കിളിന് 210 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ്, 4-വാൽവ്, DOHC എഞ്ചിനാണ് ലഭിക്കുന്നത്. ഈ എഞ്ചിൻ 9,250 rpm -ൽ 25.15 bhp മാക്സ് പവറും 7,250 rpm -ൽ 20.4 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കും.

എതിരാളികളെ ഞെട്ടിക്കുന്ന കരിസ്മയുടെ അഞ്ച് കിടിലൻ ഫീച്ചറുകൾ

പുതിയ ഹീറോ കരിസ്മ XMR മോട്ടോർസൈക്കിളിലെ ഈ എഞ്ചിൻ സ്ലിപ്പ് & അസിസ്റ്റ് ക്ലച്ചോടു കൂടിയ പുതിയ ആറ് സ്പീഡ് ഗിയർബോക്സുമായി കണക്ട് ചെയ്തിരിക്കുന്നു. ഇത്തരം ഒരു സജ്ജീകരണം കാരണം, മോഡലിന് മികച്ച മൈൽ-മഞ്ചിംഗ്/ ലോംഗ് റൈഡിംഗ് കഴിവുകളും ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ഹാർഡ്‌വെയർ: പുതിയ ഹീറോ കരിസ്മ XMR മോട്ടോർസൈക്കിളിന് അടിവരയിടുന്നത് ഒരു പുതിയ സ്റ്റീൽ ട്രെല്ലിസ് ഫ്രെയിം സജ്ജീകരണം ആണ്. കൂടാതെ, മോഡലിന് മുന്നിൽ 37 mm ടെലിസ്കോപ്പിക് സസ്പെൻഷനും പിന്നിൽ ആറ് സ്റ്റെപ്പ് പ്രീ-ലോഡ് അഡ്ജസ്റ്റബിൾ മോണോ സസ്പെൻഷനുമാണ് പുതിയ കരിസ്മ ഉപയോഗിക്കുന്നത്.

എതിരാളികളെ ഞെട്ടിക്കുന്ന കരിസ്മയുടെ അഞ്ച് കിടിലൻ ഫീച്ചറുകൾ

പുതുതായി പുറത്തിറക്കിയ ഹീറോ കരിസ്മ XMR മോട്ടോർസൈക്കിളിന്റെ സ്റ്റോപ്പിംഗ് പവർ വരുന്നത് മുന്നിൽ 300 mm ഡിസ്ക് ബ്രേക്കിൽ നിന്നും പിന്നിൽ ചെറിയ 230 mm ഡിസ്ക് ബ്രേക്കിൽ നിന്നുമാണ്. കൂടാതെ, ഡ്യുവൽ ചാനൽ ABS യൂണിറ്റിന്റെ സഹായത്തോടെ ബ്രേക്കിംഗ് സിസ്റ്റം കൂടുതൽ മെച്ചപ്പെടുത്തിയിരിക്കുന്നതായി നമുക്ക് മനസിലാക്കാം.

ഫീച്ചറുകൾ: ഓട്ടോ ഓൺ/ഓഫ് ഫംഗ്‌ഷനോടുകൂടിയ പ്രൊജക്ടർ എൽഇഡി ഹെഡ്‌ലാമ്പുകൾ, ഹസാർഡ് സ്വിച്ച്, ബാക്ക്‌ലിറ്റ് സ്വിച്ച് ഗിയർ, എൽഇഡി ടെയിൽലാമ്പുകൾ, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഒരു പുതിയ ഇൻവെർട്ടഡ് എൽസിഡി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ ഒട്ടനവധി സവിശേഷതകളോടെയാണ് പുതിയ ഹീറോ കരിസ്മ XMR മോട്ടോർസൈക്കിൾ എത്തുന്നത്.

എതിരാളികളെ ഞെട്ടിക്കുന്ന കരിസ്മയുടെ അഞ്ച് കിടിലൻ ഫീച്ചറുകൾ

ഫോൺ കണക്റ്റിവിറ്റി, കോൾ/എസ്എംഎസ് അലേർട്ട്, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, ട്രിപ്പ് മീറ്ററുകൾ, ലോ ഫ്യുവൽ വാർണിംഗ് എന്നിവ പോലുള്ള ഫീച്ചറുകൾ അധിക ഓപ്ഷനിൽ ഉൾപ്പെടുന്നു. ആകെ മൊത്തത്തിൽ മുമ്പത്തേക്കാൾ ഫീച്ചർ റിച്ച് തന്നെയാണ് മോട്ടോർസൈക്കിൾ എന്ന് നമുക്ക് നിസംശയം പറയാം.

വില: പുതുതായി പുറത്തിറക്കിയ ഹീറോ കരിസ്മ XMR മോട്ടോർസൈക്കിളിന്റെ എക്സ്-ഷോറൂം വില എന്നത് 1,72,900 രൂപയാണ്. എന്നിരുന്നാലും, ഇത് ഒരു ആമുഖ വില മാത്രമാണ്, വരും മാസങ്ങളിൽ മോഡൽ കുറച്ചുകൂടി ചെലവേറിയതായി മാറും. ആമുഖ ഓഫറിന് ശേഷം മോട്ടോർസൈക്കിളിന്റെ വില 1,82,900 രൂപയായി ഉയർന്നേക്കും. സെഗ്മെന്റിൽ അരങ്ങു വാഴുന്ന ബജാജ് പൾസർ NS200, പൾസർ RS200, കെടിഎം ഡ്യൂക്ക് 200, ടിവിഎസ് അപ്പാച്ചെ RTR 200 4V തുടങ്ങിയ മോഡലുകളോടാണ് പുതിയ കരിസ്മ കൊമ്പുകോർക്കുന്നത്.

More from DriveSpark

Article Published On: Wednesday, August 30, 2023, 9:37 [IST]
English summary
Hero karizma xmr 5 major highlights
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X