ഇന്ത ലുക്ക് പോതുമാ? ഇന്നും കൊഞ്ചം വേണുമാ? ലോഞ്ചിന് മുമ്പ് ന്യൂ ജെൻ കരിസ്മ വെളിപ്പെടുത്തി ഹീറോ
പ്രീമിയം മോട്ടോർസൈക്കിൾ സെഗ്മെന്റ് വരും വർഷങ്ങളിൽ ശക്തമായ വളർച്ച രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, ഹീറോ മോട്ടോകോർപ് ഒരു കൂട്ടം പുതിയ മോഡലുകളിൽ പ്രവർത്തിക്കുകയാണ്. ഇവയിൽ ചിലത് പൂർണ്ണമായും ഹീറോ മോട്ടോകോർപ് വികസിപ്പിച്ചെടുക്കും, മറ്റുള്ളവ ഹീറോ-ഹാർലി പങ്കാളിത്തം പോലുള്ള സംയുക്ത സംരംഭത്തിന്റെ ഭാഗമായി വിപണിയിലെത്തും.
വരാനിരിക്കുന്ന പുതിയ ഹീറോ ബൈക്കുകളിലൊന്ന് ന്യൂ ജെൻ കരിസ്മ ആയിരിക്കും. മോട്ടോർസൈക്കിൾ ഉടൻ തന്നെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ബജാജ് പൾസർ 250, ജിക്‌സർ 250, ഡോമിനാർ 250 എന്നിവയായിരിക്കും പുത്തൻ കരിസ്മയുടെ പ്രധാന എതിരാളികൾ. വളരെ കോംപറ്റീറ്റീവായ സെഗ്മെന്റിൽ മോട്ടോർസൈക്കിളിന്റെ വിജയം ഉറപ്പാക്കാൻ ഹീറോ മത്സരാധിഷ്ഠിത വിലനിർണയമാവും നൽകുക. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി, ഹീറോ ഇപ്പോൾ പുതിയ ഹീറോ കരിസ്മ ZMR ഡീലർമാർക്കായി പ്രദർശിപ്പിച്ചിരിക്കുകയാണ്.

ന്യൂ ജെൻ കരിസ്മ ZMR തികച്ചും പുതിയ പ്ലാറ്റ്‌ഫോമും നൂതനമായ 210 സിസി ലിക്വിഡ് കൂൾഡ് മോട്ടോറും ഉപയോഗിക്കും. സ്പെസിഫിക്കേഷനുകൾ ഔദ്യോഗികമായി നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പുതിയ തലമുറ കരിസ്മയ്ക്ക് ഏകദേശം 25 bhp പരമാവധി കരുത്തും 30 Nm പീക്ക് torque ഉം പുറപ്പെടുവിക്കാനാകും. ഇത് ആറ് സ്പീഡ് ഗിയർബോക്സുമായി കണക്ട് ചെയ്യപ്പെടും.
ഒറിജിനൽ കരിസ്മ മോട്ടോർസൈക്കിളിൽ 20 bhp പവർ ഉൽപ്പാദിപ്പിച്ചിരുന്ന 223 സിസി എയർ കൂൾഡ് മോട്ടോറായിരുന്നു വന്നിരുന്നത്. പെപ്പി പെർഫോമെൻസിന് ഈ യൂണിറ്റ് വളരെ ജനപ്രിയമായിരുന്നു. പുതുതലമുറ പതിപ്പിനൊപ്പം കൂടുതൽ ആവേശകരമായ റൈഡുകൾ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കാം.
ഒരു വാല്യൂ ഫോർ മണി (VFM) ബൈക്കായി ഹീറോ കരിസ്മയെ പൊസിഷൻ ചെയ്യും. വിലനിർണ്ണയത്തിന്റെ കാര്യത്തിലും ഓഫറിൽ വരുന്ന ഫീച്ചറുകളിലും ബൈക്ക് ഒരു ബാലൻസ് നേടേണ്ടതുണ്ട്. ഇരു വശത്തും ഡിസ്‌ക് ബ്രേക്കുകളും കുറഞ്ഞത് സിംഗിൾ-ചാനൽ ABS പോലുള്ള അവശ്യസാധനങ്ങൾ ഉണ്ടായിരിക്കുമെങ്കിലും, പുതിയ തലമുറ ഹീറോ കരിസ്മയ്ക്ക് USD ഫോർക്കുകൾ, റൈഡ്-ബൈ-വയർ ടെക്, സ്ലിപ്പർ ക്ലച്ച് തുടങ്ങിയ ഫീച്ചറുകൾ ഉണ്ടാവാൻ സാധ്യതയില്ല.
ബ്ലൂടൂത്ത് ബേസ്ഡ് കണക്റ്റിവിറ്റി ഫീച്ചറുകൾ, എൽഇഡി ലൈറ്റിംഗ്, ടേൺ-ബൈ-ടേൺ നാവിഗേഷൻ എന്നിവ പുതിയ തലമുറ കരിസ്മയിൽ ലഭ്യമാകാൻ സാധ്യതയുള്ള ഫീച്ചറുകളുടെ ലിസ്റ്റിൽ ഉൾപ്പെടുന്നു. ബൈക്കിന് ഒരു ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കും. പുതിയ തലമുറ കരിസ്മ സമകാലിക ഡിസൈൻ ശൈലി ഉപയോഗിക്കുമെങ്കിലും, ചില സ്റ്റൈലിംഗ് ബിറ്റുകൾ ഒറിജിനൽ കരിസ്മയിൽ നിന്ന് കടമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യ മോഡലിന് ഷാർപ്പ് പാനലിംഗും സ്പോർട്ടി ഗ്രാഫിക്സും ഉണ്ടായിരുന്നു.

കരിസ്മയുടെ മറ്റൊരു USP എന്നത് അതിന്റെ സുഖപ്രദമായ റൈഡിംഗ് സ്റ്റാൻസായിരുന്നു. ബാലൻസും ഹാൻഡ്‌ലിംഗും വളരെ മികച്ചവയായിരുന്നു, ഇത് വാഹന പ്രേമികളെ തങ്ങളുടെ ഹൃദയത്തിന്റെ ആഗ്രഹങ്ങൾ പരീക്ഷിക്കാൻ അനുവദിച്ചിരുന്നു. ന്യൂ ജെൻ കരിസ്മയ്ക്ക് സമാനമായ കഴിവുകൾ ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
ബ്രാൻഡിന് ഉപഭോക്താക്കൾക്കിടയിൽ ഉയർന്ന റീക്കോൾ വാല്യു ഉള്ളതിനാൽ, കരിസ്മയെ തിരികെ കൊണ്ടുവരുന്നത് ഒരു നല്ല നീക്കമായി തോന്നുന്നു. പുതിയ തലമുറ കരിസ്മ ഒരു ഹിറ്റാവുമോ അല്ലെങ്കിൽ ഫ്ലോപ്പാവുമോ എന്നത് മൊത്തത്തിലുള്ള രൂപകൽപനയെ ആശ്രയിച്ചിരിക്കും. നിലവിൽ, പെർഫോമെൻസ് വിഭാഗത്തിൽ ഹീറോയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡൽ എക്സ്പൾസ് 200 4V ആണ്. എക്‌സ്ട്രീം 200S എന്ന മോഡലും വിപണിയിലുണ്ട്, എന്നാൽ കമ്പനി ലക്ഷ്യമിടുന്ന തരത്തിലുള്ള ഒരു റെസ്പോൺസ് ഇതിന് ലഭിച്ചിട്ടില്ല.
മികച്ച ഫീച്ചറുകളുള്ള ബൈക്കുകളുടെ ലഭ്യതയോടെ ഒറിജിനൽ കരിസ്മ പതിയെ വിപണിയിൽ നിന്ന് മങ്ങി നീങ്ങുകയായിരുന്നു. പിന്നീടുള്ള മോഡലുകളായ കരിസ്‌മ R, ZMR എന്നിവയുടെ അത്ര മികവല്ലാത്ത ഡിസൈനും രൂപകൽപ്പനയും കരിസ്മ ബ്രാൻഡിന്റെ തകർച്ചയ്ക്ക് കാരണമായി. പ്രീമിയം മോട്ടോർസൈക്കിൾ സെഗ്‌മെന്റിൽ ഹീറോ കൈവരിക്കാൻ ആഗ്രഹിക്കുന്ന സ്ഥാനം പുതിയ തലമുറ കരിസ്മ കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








