ഹീറോയും സീറോയും ഒരുമിച്ചു; വരാന്‍ പോകുന്നത് പ്രീമിയം ഇലക്ട്രിക് ബൈക്കുകളുടെ 'ചാകര'

ബ്രാന്‍ഡ് വളര്‍ച്ചയുടെ ഭാഗമായി ഹീറോ പുതിയ സെഗ്‌മെന്റുകളില്‍ ശ്രദ്ധയൂന്നുകയാണ്. വിശ്വസ്ഥരായ മാസ് മാര്‍ക്കറ്റ് വാഹന നിര്‍മാതാക്കളെന്ന ലേബല്‍ പതുക്കെ മാറ്റിയെടുക്കുകയാണ് ഹീറോ. എക്‌സ്പള്‍സ് 420 സിസി റേഞ്ചിനായി ഹീറോ പണിപ്പുരയിലാണെന്ന വാര്‍ത്തകള്‍ ഇതിന് അടിവരയിടുന്നു.

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ സീറോ മോട്ടോര്‍സൈക്കിളുമായി തങ്ങള്‍ കൈകോര്‍ക്കുന്ന വിവരം ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ് പ്രഖ്യാപിച്ചത്. പ്രീമിയം ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിര്‍മാണത്തില്‍ സഹകരിക്കുന്നതിനായി കാലിഫോര്‍ണിയ ആസ്ഥാനമായുള്ള പ്രീമിയം ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍, പവര്‍ട്രെയിന്‍ നിര്‍മ്മാതാക്കളായ സീറോ മോട്ടോര്‍സൈക്കിളുമായി കൈകോര്‍ത്തതായി ഹീറോ തിങ്കളാഴ്ച പ്രഖ്യാപിച്ചത്.

ഹീറോയും സീറോയും ഒരുമിച്ചു; വരാന്‍ പോകുന്നത് പ്രീമിയം ഇലക്ട്രിക് ബൈക്കുകളുടെ ചാകര

ആഭ്യന്തര ഇരുചക്രവാഹന നിര്‍മ്മാതാക്കളുടെ ഇലക്ട്രിക് മൊബിലിറ്റി രംഗത്തെ ഭാവിക്കും വളര്‍ച്ചക്കും ഇത്തരത്തില്‍ ഒരു സഹകരണം വളരെ അത്യാവശ്യമാണ്. ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയില്‍ സജീവമായതോടെ ഇലക്ട്രിക് പ്രീമിയം മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലേക്ക് കമ്പനി കണ്ണെറിയുന്നുണ്ടായിരുന്നു. ഇവി റൈഡിംഗ് അനുഭവം മാറ്റാനും ഇന്ത്യയിലും മറ്റ് ആഗോള വിപണികളിലും ഇലക്ട്രിക് മൊബിലിറ്റി പരിവര്‍ത്തനം ത്വരിതപ്പെടുത്താനും രണ്ട് കമ്പനികളും ലക്ഷ്യമിടുന്നു. വാഹന നിര്‍മാണം, വിപണനം തുടങ്ങിയ കാര്യങ്ങളില്‍ പുലിയാണ് ഹീറോ.

പവര്‍ട്രെയിനുകളും ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളും വികസിപ്പിക്കുന്നതില്‍ വിദഗ്ധരാണ് സീറോ മോട്ടോര്‍സൈക്കിള്‍. അതിനാല്‍ തന്നെ ഇരുവരുടെയും സഹകരണം പരസ്പരം ഗുണം ചെയ്യുമെന്നുറപ്പാണ്. അത്ര മുന്‍പരിചയമില്ലാത്ത സെഗ്‌മെന്റില്‍ ഇടിച്ചുകയറി സീറ്റുറപ്പിക്കാന്‍ ഈ പങ്കാളിത്തം ഹീറോക്ക് തുണയാകും. പ്രത്യേകിച്ച് പ്രീമിയം ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റില്‍.
വിഡ ഇലക്ട്രിക് സ്‌കൂട്ടറിലൂടെ ഇലക്ട്രിക് മൊബിലിറ്റിയില്‍ കാലെടുത്തുവെച്ച ഹീറോ ബെംഗളൂരു, ഡല്‍ഹി, ജയ്പൂര്‍ എന്നീ നഗരങ്ങളിലാണിപ്പോള്‍ വില്‍പ്പന ആരംഭിച്ചിരിക്കുന്നത്.

ഹീറോയും സീറോയും ഒരുമിച്ചു; വരാന്‍ പോകുന്നത് പ്രീമിയം ഇലക്ട്രിക് ബൈക്കുകളുടെ ചാകര

പൊതു ആവശ്യത്തിനായി 300-ലധികം ചാര്‍ജിംഗ് പോയിന്റുകളും സ്ഥാപിച്ചു. അതിനിടെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഹീറോ സീറോ മോട്ടോര്‍സൈക്കിളില്‍ 60 ദശലക്ഷം ഡോളര്‍ നിക്ഷേപിച്ചത്. മൊബിലിറ്റിയുടെ ഭാവി ഇലക്ട്രിക് വാഹനങ്ങളിലാണെന്ന വാദത്തിന് ഊന്നല്‍ നല്‍കുന്നതായിരുന്നു വാഹന ഭീമന്‍മാരുടെ ഈ നീക്കം. വില്‍പ്പനയുടെയും വിപണനത്തിന്റെയും കാര്യത്തില്‍ ഹീറോയില്‍ നിന്ന് സീറോക്ക് ഒത്തിരി പഠിക്കാനുണ്ട്. ഇലക്ട്രിക് മൊബിലിറ്റി മെച്ചപ്പെടുത്തുക, റൈഡിംഗ് അനുഭവം പരിവര്‍ത്തനം ചെയ്യുക എന്ന് തുടങ്ങി നിരവധി ലക്ഷ്യങ്ങള്‍ അവര്‍ക്ക് മുന്നിലുണ്ട്.

മറ്റൊരു പ്രമുഖ ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് സ്പാനിഷ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ സ്റ്റാര്‍ക്ക് ഫ്യൂച്ചര്‍ എസ്എല്ലില്‍ നിക്ഷേപം നടത്തിയിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വാഹന രംഗത്തിന്റെ ഭാവി എന്താകുമെന്നറിയാത്തതിനാല്‍ ഈ നീക്കങ്ങളെല്ലാം തന്ത്രപ്രധാനമാണ്. ഹീറോ മോട്ടോകോര്‍പ്പുമായുള്ള സീറോ മോട്ടോര്‍സൈക്കിളിന്റെ സഹകരണം ഈ രംഗത്തെ ഒരു സുപ്രധാന നാഴികക്കല്ലാണ്. സീറോ മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയിലും ഹീറോ മോട്ടോകോര്‍പ്പിന് സാന്നിധ്യമുള്ള രാജ്യങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം സീറോ വേഗത്തിലാക്കും.

ഹീറോയും സീറോയും ഒരുമിച്ചു; വരാന്‍ പോകുന്നത് പ്രീമിയം ഇലക്ട്രിക് ബൈക്കുകളുടെ ചാകര

ലോകത്തില്‍ നിലവിലുള്ളതും പുതിയതുമായ മാര്‍ക്കറ്റുകളിലേക്ക് കൂടുതല്‍ യൂണിറ്റുകള്‍ കയറ്റുമതി ചെയ്യുകയാണ് ഹീറോ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്ന പ്രധാന കാര്യങ്ങളിലൊന്ന്. മൊബിലിറ്റി സ്പെയ്സില്‍ ഹരിത എനര്‍ജി യുഗത്തിലേക്കുള്ള ഞങ്ങളുടെ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് സീറോ മോട്ടോര്‍സൈക്കിളുമായുള്ള പങ്കാളിത്തമെന്ന് ഹീറോ മോട്ടോകോര്‍പ്പ് ചെയര്‍മാനും സിഇഒയുമായ പവന്‍ മുഞ്ജാല്‍ പറഞ്ഞു. സീറോയെ പങ്കാളിയാക്കി ഇന്ത്യയിലും ആഗോള വിപണിയിലുടനീളമുള്ള ഇലക്ട്രിക് മൊബിലിറ്റിയുടെ പരിവര്‍ത്തനം ത്വരിതപ്പെടുത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായും ഹീറോ സിഇഒ കൂട്ടിച്ചേര്‍ത്തു.

സഹകരണം പ്രഖ്യാപിച്ചെങ്കിലും തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ സ്വീകരിക്കുന്ന തന്ത്രങ്ങളെ കുറിച്ച് യാതൊരു സൂചനയും ഇരുകമ്പനികളും നല്‍കിയില്ല. ഇനി ഹീറോ പുറത്തിറക്കുന്ന ഇലക്ട്രിസ് സ്‌കൂട്ടറിന്റെ കാര്യം നോക്കിയാല്‍ ഹീറോ വിഡ V1 രണ്ട് വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ ആണ് ഈ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഉയര്‍ന്ന വേഗത. വിഡ V1 പ്ലസ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഫുള്‍ ചാര്‍ജില്‍ 143 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

അതേസമയം V1 പ്രോ മോഡല്‍ ഒറ്റ ചാര്‍ജില്‍ 165 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യും. ഹീറോ വിഡ V1 പ്ലസിന് നിലവില്‍ 1.45 ലക്ഷം രൂപയും വിഡ V1 പ്രോയ്ക്ക് 1.59 ലക്ഷം രൂപയുമാണ് ബെംഗളൂരു എക്‌സ്ഷോറൂം വിലയായി നല്‍കേണ്ടത്. ഓല S1 പ്രോ, ഏഥര്‍ 450X, ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക് എന്നീ സ്കൂട്ടറുകൾക്കെതിരെയാണ് വിപണിയിൽ മത്സരം. 2,499 രൂപ ടോക്കണ്‍ തുക നല്‍കി കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഇലക്ട്രിക് സ്‌കൂട്ടര്‍ ബുക്ക് ചെയ്യാന്‍ സാധിക്കും.

More from DriveSpark

Article Published On: Monday, March 6, 2023, 16:30 [IST]
English summary
Hero motocorp join hands with us based zero motorcycles to get into electric motorcycle segment
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X