ലാഭം മാത്രമാണ് ലക്ഷ്യം;ഞെട്ടിക്കുന്ന വരുമാനവുമായി ഹീറോ മോട്ടോകോർപ്

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളാണ് ഹീറോ മോട്ടോകോർപ്പ്. 2023 വർഷത്തിൽ മാർച്ച മാസം 31 -ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ നാലാം പാദത്തം അവസാനിക്കുമ്പോൾ കമ്പനിയുടെ ലാഭം 811 കോടി രൂപയാണ്. 31 ശതമാനം വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. അതേ സമയം 2021-22 സാമ്പത്തിക വർഷത്തിൽ കമ്പനി 621 കോടി രൂപയായിരുന്നു നേടിയത്.

മൊത്തം വരുമാനം നോക്കുകയാണെങ്കിൽ കഴിഞ്ഞ വർഷത്തെ 7,628 കോടിയിൽ നിന്ന് 8,672 കോടിയായി കൂടിയിട്ടുണ്ട്. 2021-22 സാമ്പത്തിക വർഷത്തിലെ ഇതേ കാലയളവിൽ 11.89 ലക്ഷം യൂണിറ്റുകളാണ് വിറ്റതെങ്കിൽ ഇപ്പോൾ അത് 7 ശതമാനം വർധിച്ച് 12.70 ലക്ഷം യൂണിറ്റുകളായി മാറി.

ലാഭം മാത്രമാണ് ലക്ഷ്യം;ഞെട്ടിക്കുന്ന വരുമാനവുമായി ഹീറോ മോട്ടോകോർപ്
കമ്പനി തങ്ങളുടെ പ്രീമിയം പോർട്ട്ഫോളിയോ പുതുക്കുന്നതിൻ്റെ ഭാഗമായി നിലവിലുളള മോഡലുകൾ പുതുക്കുകയും കുറച്ച് മാറ്റങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്. അത് മാത്രമല്ല ഇത് വിപണി വിഹിതം ഉയർത്താനും സാധിച്ചിട്ടുണ്ട്. ഹീറോയുടെ ഇലക്ട്രിക് സ്കൂട്ടറാണ് വിഡ. 2023 കലണ്ടർ വർഷത്തിന്റെ അവസാനത്തോടെ 100 നഗരങ്ങളിൽ വിഡ ലഭ്യമാക്കാനാണ് ഹീറോയുടെ പദ്ധതി. ഡീലർഷിപ്പുകളുടെ ഒരു വലിയ ശൃംഖല ഇതിനകം ഉള്ളതിനാൽ ഇതിന്റെ നടപടികൾക്കായി കമ്പനിക്ക് വലിയ വെല്ലുവിളികളൊന്നും നേരിടാൻ സാധ്യതയില്ല.

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മറ്റ് മെക്കാനിക്കൽ വിശദാംശങ്ങളിലേക്ക് കടന്നാൽ വിഡ V1 പ്ലസിന് 3.44kWh ബാറ്ററി പായ്ക്കാണുള്ളത്. ഈ വേരിയന്റിൽ പൂർണ ചാർജിൽ 143 കിലോമീറ്റർ വരെ റേഞ്ചാണ് ഉപഭോക്താക്കൾക്ക് കിട്ടുന്നത്. അതേസമയം V1 പ്രോയ്ക്ക് ഒരു വലിയ 3.94kWh ബാറ്ററി പായ്ക്കുണ്ട്. ഒറ്റ തവണ ചാർജിൽ 165 കിലോമീറ്റർ വരെ റേഞ്ചാണ് ഈ വേരിയന്റിൽ ഹീറോ അവകാശപ്പെടുന്നത്. ബാറ്ററി കപ്പാസിറ്റിയിൽ വ്യത്യാസമുണ്ടെങ്കിലും രണ്ട് വേരിയന്റുകളിലും ഒരേ ഇലക്ട്രിക് മോട്ടോറാണ് ഒരുക്കിയിരിക്കുന്നത്.

ലാഭം മാത്രമാണ് ലക്ഷ്യം;ഞെട്ടിക്കുന്ന വരുമാനവുമായി ഹീറോ മോട്ടോകോർപ്

ഹോണ്ട ആക്ടിവയുടെ കുത്തക തകർക്കാനായി ഹീറോയുടെ തുറുപ്പ്ചീട്ടായിരുന്നു സൂം. സൂം VX വേരിയന്റിന് 71,799 രൂപയും (എക്‌സ്‌ഷോറൂം) ടോപ് സ്‌പെക് ZX വേരിയന്റിന് 76,699 രൂപയുമാണ് (എക്‌സ്‌ഷേറൂം) വില. മാറ്റ് അബ്രാക്‌സ് ഓറഞ്ച്, ബ്ലാക്ക്, സ്‌പോര്‍ട്‌സ് റെഡ്, പോള്‍സ്റ്റാര്‍ ബ്ലൂ, പേള്‍ സില്‍വര്‍ വൈറ്റ് എന്നീ കളര്‍ ഓപ്ഷനുകളില്‍ ഹീറോ സൂം വാങ്ങാന്‍ സാധിക്കും. സ്പ്ലെന്‍ഡര്‍, എച്ച്എഫ് ഡീലക്സ് തുടങ്ങിയ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളുകളുടെ ബലത്തില്‍ ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയിലെ ഏറ്റവും വലിയ കമ്പനിയായി ഏറെ നാളായി വിലസുകയാണ് ഹീറോ.

രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ബൈക്കുകളുടെ കൂട്ടത്തില്‍ 50 ശതമാനത്തിലധികം വിപണി വിഹിതം കൈയ്യടക്കി വെച്ചിരിക്കുന്നത് ഹീറോയുടെ ഈ രണ്ട് മോഡലുകളാണ്. പ്ലെഷര്‍, ഡെസ്റ്റിനി, മാസ്‌ട്രോ എഡ്ജ് തുടങ്ങിയ സ്‌കൂട്ടര്‍ മോഡലുകള്‍ ഹീറോ പുറത്തിറക്കിയെങ്കിലും സാധാരണയായി ഹോണ്ട ആക്ടിവ, സുസുക്കി ആക്‌സസ്, ടിവിഎസ് ജുപ്പിറ്റര്‍, ടിവിഎസ് എന്‍ടോര്‍ക്ക്, ഹോണ്ട ഡിയോ എന്നിവയുടെ പിറകിലേക്ക് പിന്തള്ളപ്പെടാനായിരുന്നു അവയുടെ വിധി. ഈ ചീത്തപ്പേര് മായ്ക്കാനാണ് ഹീറോ സ്‌പോര്‍ട്ടി രൂപഭാവത്തില്‍ പുതിയ 110 സിസി സ്‌കൂട്ടര്‍ കളത്തിലിറക്കിയത്.

പ്ലെഷര്‍, മാസ്‌ട്രോ എഡ്ജ് എന്നീ 110 സിസി സ്‌കൂട്ടറുകളുടേതിന് സമാനമായ എഞ്ചിനാണ് ഹീറോയുടെ പുത്തന്‍ ഓഫറിംഗിനും തുടിപ്പേകുക. 110.9 സിസി, എയര്‍ കൂള്‍ഡ്, 4-സ്‌ട്രോക്ക് മോട്ടോര്‍ 8.15 bhp പവറും 8.7 Nm ടോര്‍ക്കും സൃഷ്ടിക്കുന്നു. സ്‌കൂട്ടറിന് സെല്‍ഫ് സ്റ്റാര്‍ട്ട്, കിക്ക് സ്റ്റാര്‍ട്ട് ഓപ്ഷനുകളുണ്ടാകും. ഫ്രണ്ടില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും റിയര്‍ സ്വിംഗ്ആം സസ്‌പെന്‍ഷനും ഡ്യൂട്ടികള്‍ നിര്‍വഹിക്കുന്നു. ഹീറോ സൂം രണ്ട് 12 ഇഞ്ച് വീലുകളിലാണ് ഓടുക.

ഹീറോ വിഡ ഇലക്ട്രിക് സ്‌കൂട്ടറില്‍ കണ്ട അതേ തരത്തലാണ് വീല്‍ ഡിസൈന്‍. എംആര്‍എഫ് നൈലോണ്‍ ഗ്രിപ്പ് ടയറുകളാണ് വരുന്നത്. മാസ്‌ട്രോ എഡ്ജ് 110-ന് 12 ഇഞ്ച് ഫ്രണ്ട് വീലും 10 ഇഞ്ച് റിയര്‍ വീലുമുണ്ട്. 12 ഇഞ്ച് വീലുകളുള്ള ഹീറോ സൂമിന് മോശം റോഡുകളില്‍ മികച്ച് പെര്‍ഫോമന്‍സ് കാഴ്ചവെക്കാനാകും. VX വേരിയന്റില്‍ രണ്ട് വശങ്ങളിലും ഡ്രം ബ്രേക്ക് ആണ് ലഭിക്കുക. അതേസമയം LX,ZX 'വരിയന്റുകള്‍ക്ക് ബിബ്രെ കാലിപ്പറുകളോട് കൂടിയ ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് ലഭിക്കും. ഹീറോ സ്‌കൂട്ടര്‍ നിരയില്‍ പ്ലെഷര്‍ 110 സിസിക്കും മാസ്‌ട്രോ എഡ്ജ് 110 സിസിക്കും മുകളിലായിരിക്കും ഹീറോ സൂം സ്ഥാനം പിടിക്കുക.

More from DriveSpark

Article Published On: Friday, May 5, 2023, 15:59 [IST]
English summary
Hero motocorp profit increased by 31 percentage
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X