ഓഫറിടുന്നതിന് മുമ്പേ വില കൂട്ടിയേക്കാം! വീണ്ടും ഇരുട്ടടിയുമായി ഹീറോ

ഇന്ത്യയില്‍ ഉത്സവ സീസണ്‍ ഇങ്ങെത്തി. ഉപഭോക്താക്കള്‍ വാഹന നിര്‍മാണ കമ്പനികളില്‍ നിന്നുള്ള ആകര്‍ഷകമായ ഓഫറുകള്‍ കാത്തിരിക്കുകയാണ്. എന്നാല്‍ ഇക്കുറി ഉത്സവ സീസണില്‍ ഒരു ടൂവീലര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് നിരാശ സമ്മാനിക്കുന്ന ഒരു വാര്‍ത്തയുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് വില വര്‍ധനവ് പ്രഖ്യാപിച്ചു.

ഒക്ടോബര്‍ 3 മുതല്‍ തിരഞ്ഞെടുത്ത മോഡലുകളുടെ വില ഏകദേശം 1% വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിപണികള്‍ക്കനുസരിച്ച് വ്യത്യസ്ത മോഡലുകള്‍ക്ക് വരുത്തുന്ന വില വര്‍ധനവ് വ്യത്യാസപ്പെടും.തങ്ങളുടെ പതിവ് അവലോകനത്തിന്റെ ഭാഗമാണ് ഈ വര്‍ദ്ധനവ് എന്ന് ഹീറോ മോട്ടോകോര്‍പ്പ് അറിയിച്ചു കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഹീറോ വില വര്‍ധിപ്പിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

hero splendor plus

നേരത്തെ ജൂലൈ മാസത്തില്‍ തിരഞ്ഞെടുത്ത മോട്ടോര്‍സൈക്കിളുകളുടെ വില 1.5 ശതമാനം ഹീറോ വര്‍ധിപ്പിച്ചിരുന്നു. അതിന് മുമ്പ് പുത്തന്‍ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി എഞ്ചിന്‍ പരിഷ്‌കരിച്ചതിനാല്‍ മാര്‍ച്ചിലും വില കൂട്ടിയിരുന്നു. അന്ന് മോട്ടോര്‍സൈക്കിളുകള്‍ക്കും സ്‌കൂട്ടറിനും രണ്ട് ശതമാനമായിരുന്നു വില കൂട്ടിയത്. ഏറ്റവും പുതിയ വര്‍ധനവ് പോലെ തന്നെ കാലാകാലങ്ങളില്‍ കമ്പനി ഏറ്റെടുക്കുന്ന വില അവലോകനത്തിന്റെ ഭാഗമായിരുന്നു ജൂലൈയിലെ വര്‍ധനവ്.

അടുത്ത എട്ട് പാദങ്ങളില്‍ എട്ട് പുതിയ മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കാന്‍ ഹീറോ മോട്ടോകോര്‍പ്പ് തയാറെടുക്കുന്നു. പുതിയ ഹാര്‍ലി-ഡേവിഡ്സണ്‍ X440, ഏറ്റവും പുതിയ കരിസ്മ XMR എന്നിവ ഇതിനകം കമ്പനി വിപണിയില്‍ എത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിപണി ലക്ഷ്യം വെച്ച് അമേരിക്കന്‍ ബ്രാന്‍ഡായ ഹാര്‍ലി ഡേവിഡ്‌സണ്‍ പുറത്തിറക്കിയ X440 ഡിസൈന്‍ ചെയ്ത് നിര്‍മിച്ചത് ഹീറോയാണ്. അമേരിക്കന്‍ ടൂവീലര്‍ ഭീമന്റെ ആദ്യ സിംഗിള്‍ സിലിണ്ടര്‍ ബൈക്ക് കൂടിയാണ് X440.

hero xoom

ഇതിനൊപ്പം തന്നെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഹീറോ കരിസ്മ XMR മേട്ടോര്‍സൈക്കിള്‍ പുറത്തിറക്കിയത്. ഒരു ട്രെല്ലിസ് ഫ്രെയിമില്‍ പൂര്‍ത്തിയാക്കിയ പുത്തന്‍ ബൈക്കില്‍ ഒരുപിടി നൂതന സവിശേഷതകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 25.15 bhp പവറും 20.4 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള പുതിയ ലിക്വിഡ് കൂള്‍ഡ്, 210 സിസി എഞ്ചിനാണ് ബൈക്കിന് തുടിപ്പേകുന്നത്.

1,72,900 രൂപ ആമുഖ എക്‌സ്‌ഷോറൂം വിലയിലായിരുന്നു ഹീറോ കരിസ്മ XMR പുറത്തിറക്കിയത്. എന്നാല്‍ വിതരണം ആരംഭിക്കുന്നതിന് മുമ്പേ തന്നെ ബൈക്കിന് 7000 രൂപ കൂട്ടിയിരിക്കുകയാണ് ഹീറോ ഇപ്പോള്‍. വില വര്‍ധനവ് ഒക്‌ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. 1,79,900 രൂപയാണ് പുതിയ എക്‌സ്‌ഷോറൂം വില. ഇന്ന് അര്‍ധരാത്രി വരെ കരിസ്മയുടെ ബുക്കിംഗ് വിന്‍ഡോ ഓപണ്‍ ആയിരിക്കും.

 hero karizma xmr

പുതിയ വിലയില്‍ ബുക്കിംഗ് ആരംഭിക്കുന്ന തീയതി പിന്നീട് അറിയിക്കും. ഇത് കൂടാതെ ഹീറോ മോട്ടോകോര്‍പ്പ് വലിയ എക്സ്പള്‍സ്, എക്സ്ട്രീം മോട്ടോര്‍സൈക്കിളുകള്‍ അണിയറയില്‍ വികസിപ്പിക്കുന്നതായും സൂചനയുണ്ട്. ഹാര്‍ലി ഡേവിഡ്‌സണ്‍ X440-ല്‍ അവതരിപ്പിച്ച പുതിയ 440 സിസി എഞ്ചിനായിരിക്കും പുത്തന്‍ ബൈക്കുകള്‍ക്ക് കരുത്തേകുക. ഇതിനകം ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന ഈ ബൈക്കുകള്‍ ഉടന്‍ അരങ്ങേറാന്‍ സാധ്യതയുണ്ട്.

2023 ഓഗസ്റ്റില്‍ ഇരുചക്ര വാഹന നിര്‍മ്മാതാവ് മൊത്തം 4.89 ലക്ഷം യൂണിറ്റ് വില്‍പ്പന നേടിയിരുന്നു. മുന്‍ വര്‍ഷം ഇതേ മാസത്തില്‍ വിറ്റ 4.63 ലക്ഷം യൂണിറ്റിനെ അപേക്ഷിച്ച് മികച്ച വളര്‍ച്ച രേഖപ്പെടുത്തി. ആഭ്യന്തര വിപണിയില്‍ കമ്പനിയുടെ വില്‍പ്പന സംഖ്യ 2023 ഓഗസ്റ്റില്‍ 4,72,974 യൂണിറ്റുകളായി ഉയര്‍ന്നു. 2022 ഓഗസ്റ്റില്‍ 450,740 യൂണിറ്റുകളായിരുന്നു വില്‍പ്പന.

2022 ഓഗസ്റ്റില്‍ 11,868 യൂണിറ്റായിരുന്നു വിദേശ വിപണികളിലെ വില്‍പ്പന. അതേസമയം ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ 15,770 യൂണിറ്റാണ് വിദേശത്തേക്ക് കയറ്റി അയച്ചത്. 2023 ജൂണില്‍ അവസാനിച്ച പാദത്തില്‍ ഹീറോ മോട്ടോകോര്‍പ്പ് 825 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മുന്‍ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത 625 കോടിയില്‍ നിന്ന് 32 ശതമാനം ഉയര്‍ന്നു. വരുമാനം 4.5 ശതമാനം ഉയര്‍ന്ന് 8,767 കോടി രൂപയായി.

More from DriveSpark

Article Published On: Saturday, September 30, 2023, 11:02 [IST]
English summary
Hero motocorp will increase prices of selected two wheelers from october 3 onwards
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X