വിഡ അവിടെ നില്‍ക്കട്ടെ, ഏഥറിനെ വളര്‍ത്താമെന്ന് ഹീറോ; നിക്ഷേപിക്കുന്ന തുക കണ്ടാല്‍ കണ്ണുതള്ളും!

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ വിഡ V1 എന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്. വിപണിയില്‍ എത്തിയിട്ട് കുറച്ച് നാളായെങ്കിലും വലിയ ഒച്ചപ്പാടുകളൊന്നും ഉണ്ടാങ്കാന്‍ ഹീറോ വിഡക്കായിട്ടില്ല. അതേസമയം തന്നെ രാജ്യത്തെ പ്രമുഖ ഇവി സ്റ്റാര്‍ട്ടപ്പായ ഏഥര്‍ എനര്‍ജിയുടെ പ്രധാന നിക്ഷേപകരില്‍ ഒരാളും കൂടിയാണ് ഹീറോ.

ഇന്ത്യയില്‍ ഇലക്ട്രിക് ടൂവീലര്‍ വിപണി വളര്‍ന്ന് കൊണ്ടരിക്കുന്ന സാഹചര്യത്തില്‍ ഏഥറില്‍ കൂടുതല്‍ പണം നിക്ഷേപിക്കുകയാണ് ഹീറോ. ഇലക്ട്രിക് ഇരുചക്ര വാഹന സ്റ്റാര്‍ട്ടപ്പായ ഏഥര്‍ എനര്‍ജിയില്‍ 550 കോടി രൂപ അധികമായി നിക്ഷേപിക്കുമെന്ന് ഹീറോ മോട്ടോകോര്‍പ്പ് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ അറിയിച്ചു. ഹീറോ മോട്ടോകോര്‍പ്പ് സെപ്റ്റര്‍ംബര്‍ നാലിന് നടന്ന ബോര്‍ഡ് യോഗത്തില്‍ നിക്ഷേപത്തിന് അംഗീകാരം നല്‍കിയതായി വാഹന നിര്‍മ്മാതാവ് അതിന്റെ റെഗുലേറ്ററി ഫയലിംഗില്‍ അവകാശപ്പെട്ടു.

ather 450s

2016-ല്‍ ഇവി സ്റ്റാര്‍ട്ടപ്പില്‍ ഹീറോ 1000 കോടി രൂപയാണ് നിക്ഷേപിച്ചത്. നിലവില്‍ ഏഥര്‍ എനര്‍ജിയുടെ 33.1 ശതമാനം ഓഹരിയാണ് ഹീറോയുടെ കൈവശമുള്ളത്. പുതുതായി വന്‍ തുക നിക്ഷേപിക്കുന്നതിലൂടെ ഇവി സ്റ്റാര്‍ട്ടപ്പിലുള്ള ഹീറോയുടെ ഓഹരി ഗണ്യമായി വര്‍ധിക്കും. എന്നാല്‍ പുതിയ നിക്ഷേപത്തിന് ശേഷം ഏഥര്‍ എനര്‍ജിയില്‍ പുതുക്കിയ ഓഹരി ശതമാനം എത്രയാണെന്ന് ഹീറോ മോട്ടോകോര്‍പ്പ് വെളിപ്പെടുത്തിയിട്ടില്ല.

2022 ഒക്‌ടോബറില്‍ ഇക്വിറ്റി ഫണ്ടിംഗിലൂടെ ഏഥര്‍ എനര്‍ജി 50 ദശലക്ഷം ഡോളര്‍ സമാഹരിച്ചിരുന്നു. അടുത്ത വര്‍ഷം വമ്പന്‍ ധനസമാഹരണം നടത്തി ഇലക്ട്രിക് ടൂവീലര്‍ രംഗത്തെ അതികായന്‍മാര്‍ ആകുകയാണ് ഏഥറിന്റെ ലക്ഷ്യം. 2013-ല്‍ തരുണ്‍ മേത്തയും സ്വപ്നില്‍ ജെയിംനും ചേര്‍ന്നാണ് ഏഥര്‍ സ്ഥാപിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയിലെ മുന്‍നിര ഇവി നിര്‍മാതാക്കളായി മാറാന്‍ ഏഥറിനായി.

ather energy

കഴിഞ്ഞ മാസമാണ് ഏഥര്‍ ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന സ്‌കൂട്ടറായ ഏഥര്‍ 450S ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറങ്ങിയത്. 1.29 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ഏഥര്‍ 450S എന്‍ട്രി ലെവല്‍ ഇവി ഇന്ത്യയില്‍ അവതരിപ്പിച്ചത്. പ്രീമിയം മോഡലായ ഏഥര്‍ 450X-ന്റെ അതേ ഡിസൈനിലാണ് 450S ഇലക്ട്രിക് സ്‌കൂട്ടര്‍ വരുന്നത്. എന്നിരുന്നാലും ബജറ്റ് വിലയില്‍ ലഭ്യമാക്കാനായി ചില ഫീച്ചറുകള്‍ ഒഴിവാക്കിയിട്ടുണ്ട്.

എങ്കിലും പുതിയ നോണ്‍ ടച്ച്സ്‌ക്രീന്‍ ഡിജിറ്റല്‍ ഡിസ്പ്ലേ, ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, ഒന്നിലധികം റൈഡിംഗ് മോഡുകള്‍, റിവേഴ്സ് അസിസ്റ്റ്, ഡിസ്പ്ലേയിലെ മെനുകളിലൂടെ നാവിഗേറ്റ് ചെയ്യുന്നതിനുള്ള ജോയ്സ്റ്റിക്ക് എന്നിവ ഇതില്‍ ലഭ്യമാണ്. 2.9 kWh ബാറ്ററി പായ്ക്കാണ് ഏഥര്‍ 450S ഇലക്ട്രിക് സ്‌കൂട്ടറില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഒറ്റചാര്‍ജില്‍ 115 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

മണിക്കൂറില്‍ 90 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. ഇന്ത്യയിലെ 125 സിസി പെട്രോള്‍ സ്‌കൂട്ടറുകളോട് മത്സരിക്കുന്നതിനായാണ് 450S വികസിപ്പിച്ചതെന്ന് ഇവി സ്റ്റാര്‍ട്ടപ്പ് അവകാശപ്പെടുന്നു. മുന്‍നിര മോഡലായ 450X-ന് ഒരു അപ്‌ഡേറ്റ് നല്‍കാനും ഏഥര്‍ ശ്രമിക്കുന്നുണ്ട്. അപ്‌ഡേറ്റഡ് ഏഥര്‍ 450X ഇലക്ട്രിക് സ്‌കൂട്ടറില്‍ പുതിയ ഡിജിറ്റല്‍ ഡിസ്പ്ലേയും മറ്റ് ഫീച്ചറുകളും ലഭിക്കും.

1.37 ലക്ഷം മുതല്‍ 1.44 ലക്ഷം രൂപ വരെയാണ് ഏഥര്‍ 450X-ന്റെ എക്‌സ്‌ഷോറൂം വില. പുത്തന്‍ ലോഞ്ചുകളിലൂടെ വിപണി വിഹിതം 30 മുതല്‍ 40 ശതമാനമാക്കി മാറ്റാനാണ് ഏഥറിന്റെ ശ്രമം. സ്‌കൂട്ടറുകള്‍ക്ക് പുറമെ റീട്ടെയില്‍ ശൃംഖല വിപുലീകരിക്കുന്നതിനും ഇവിഉപഭോക്താക്കളെ പിന്തുണയ്ക്കുന്നതിനായി ഫാസ്റ്റ് ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കുന്നതിനുമായും ഏഥര്‍ പ്രവര്‍ത്തിക്കുന്നു. ചാര്‍ജിംഗ് ശൃംഖല വിപുലീകരിക്കുന്നതിനായി ഏഥര്‍ അടുത്തിടെ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡുമായി കൈകോര്‍ത്തിരുന്നു.

പങ്കാളിത്തത്തിലൂടെ രാജ്യത്തുളനീളമുള്ള ഭാരത് പെട്രോളിയത്തിന്റെ ഫ്യുവല്‍ സ്‌റ്റേഷനുകളില്‍ ഏഥറിന്റെ പബ്ലിക് ഫാസ്റ്റ് ചാര്‍ജിംഗ് ഗ്രിഡ് സ്ഥാപിക്കാന്‍ സാധിക്കും. 100 നഗരങ്ങളിലായി നിലവില്‍ 1,400-ലധികം ചാര്‍ജറുകള്‍ ഏഥറിനുണ്ട്. വില്‍പ്പന കണക്കുകള്‍ നോക്കിയാല്‍ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ മൊത്തം 8062 യൂണിറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വില്‍ക്കാന്‍ ഏഥറിനായി. 2022 ഓഗസ്റ്റില്‍ വിറ്റ 6410 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 25.77 ശതമാനമാണ് വളര്‍ച്ച. ഈ വര്‍ഷം ജൂലൈയില്‍ 7858 യൂണിറ്റായിരുന്നു വില്‍പ്പന.

More from DriveSpark

Article Published On: Tuesday, September 5, 2023, 17:33 [IST]
English summary
Hero motocorp will invest rs 550 crore in ev startup ather energy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X