പ്രീമിയം മോട്ടോർസൈക്കിൾ സെഗ്മെന്റിൽ നിലയുറപ്പിക്കാൻ ഹീറോ; ഹാർലി കൂട്ടുകെട്ടിനൊപ്പം ഒരുങ്ങുന്നത് 4 മോഡലുകൾ
ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ് തങ്ങളുടെ മോഡൽ നിര വീണ്ടും വികസിപ്പിക്കനുള്ള ഒരുക്കങ്ങളിലാണ്. ഇന്ത്യൻ വിണിയ്ക്കായി ഒട്ടനവധി മോഡലുകളാണ് കമ്പനിയുടെ അണിയറയിൽ ഒരുങ്ങുന്നത്. നിരവധി പ്രീമിയം മോട്ടോർസൈക്കിളുകൾ അടുത്ത വർഷം നിർമ്മാതാക്കൾ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു, അവ ഏതെല്ലാമാണ് എന്ന് നമുക്ക് നോക്കാം:
1. ഹീറോ-ഹാർലി ആദ്യ ബൈക്ക്: ഹീറോ മോട്ടോകോർപിന്റെയും ഹാർലി ഡേവിഡ്‌സണിന്റെയും പങ്കാളിത്തത്തിൽ നിന്നുള്ള ആദ്യ മോട്ടോർസൈക്കിൾ വരും മാസങ്ങളിൽ ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബ്രാൻഡ്. നിയോ റെട്രോ റോഡ്‌സ്റ്റർ ശൈലിയിൽ എത്തുന്ന മോട്ടോർസൈക്കിളിന്റെ ചിത്രങ്ങൾ ഇതിനകം ഓൺലൈനിൽ ലീക്കായിട്ടുണ്ട്.

ഹീറോ-ഹാർലി കൂട്ടുകെട്ടിൽ നിന്ന് എന്ത് പ്രതീക്ഷാം എന്നതിന്റെ വ്യക്തമായ സൂചന ഈ ചിത്രങ്ങൾ നൽകുന്നു. HD 4XX എന്ന കോഡ് നെയിമിൽ അറിയപ്പെടുന്ന, ബൈക്കിന് 400- 450 സിസി എഞ്ചിൻ കപ്പാസിറ്റി ഉണ്ടായിരിക്കും, 35 മുതൽ 40 bhp വരെ മാക്സ് പവറും ഇത് പുറപ്പെടുവിക്കും. ഓൾ എൽഇഡി ലൈറ്റിംഗ്, ഡ്യുവൽ ചാനൽ ABS സിസ്റ്റത്തിനൊപ്പം ഫ്രണ്ട് & റിയർ ഡിസ്ക് ബ്രേക്കുകൾ, അപ്പ്സൈഡ്‌ഡൗൺ ഫ്രണ്ട് ഫോർക്കുകൾ, പിന്നിൽ ട്വിൻ ഷോക്ക് അബ്സോർബറുകൾ എന്നിവ മോട്ടോർസൈക്കിളിന് ലഭിക്കുന്നു.
കൂടാതെ വൈഡ് ഹാൻഡിൽബാർ, ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ബ്ലാക്ക് ഫിനിഷ്ഡ് അലോയി വീലുകൾ തുടങ്ങിയവ ബൈക്കിൽ ഉൾപ്പെടുന്നു. വാഹനത്തിന് ഏകദേശം 2.7 ലക്ഷം രൂപ എക്സ്-ഷോറൂം വിലവരും. വരാനിരിക്കുന്ന റോയൽ എൻഫീൽഡ് 450 സിസി റോഡ്‌സ്റ്റർ, കെടിഎം 390 ഡ്യൂക്ക് എന്നിവയ്‌ക്കെതിരെ ഹീറോ-ഹാർലി മോഡൽ മത്സരിക്കും.

2. ന്യൂ-ജെൻ ഹീറോ കരിസ്മ XMR 210: ഓൾ ന്യൂ ഹീറോ കരിസ്മ XMR ഇതിനകം തന്നെ ഡീലർമാർക്കായി നിർമ്മാതാക്കൾ പ്രദർശിപ്പിച്ചിരുന്നു, മോട്ടോർസൈക്കിളിന്റെ മാർക്കറ്റ് ലോഞ്ച് വരും മാസങ്ങളിൽ ഉണ്ടായേക്കും. ഒറിജിനൽ കരിസ്മ എന്ന നിലയിൽ ഇത് ഫുള്ളി ഫ്ലെയർഡ് സൂപ്പർസ്‌പോർട്ട് മോഡലാണ്, കൂടാതെ ഒരു പുതിയ 210 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ഇതിനെ പവർ ചെയ്യുന്നത്. എഞ്ചിൻ ആറ് സ്പീഡ് ട്രാൻസ്മിഷനുമായി കണക്ട് ചെയ്യുകയും ഏകദേശം 25 bhp പരമാവധി കരുത്തും 30 Nm പീക്ക് torque ഉം സൃഷ്ടിക്കുകയും ചെയ്യും.
2023 ഹീറോ കരിസ്മ XMR 210 ഇന്ത്യൻ വിപണിയിൽ യമഹ R15 V4, കെടിഎം RC 200, സുസുക്കി ജിക്സെർ SF 250, ബജാജ് പൾസർ RS 200 എന്നിവയുമായി മത്സരിക്കും. എക്യുപ്മെന്റ് ലിസ്റ്റിൽ ബ്ലാക്ക് അലോയി വീലുകൾ, എൽഇഡി ഹെഡ്‌ലാമ്പ് യൂണിറ്റ്, എൽഇഡി ടെയിൽ ലാമ്പ്, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, കോംപാക്ട് റിയർ എൻഡ്, സൈഡ് മൗണ്ടഡ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റം, സ്പ്ലിറ്റ് സീറ്റുകൾ തുടങ്ങിയ സവിശേഷതകൾ വാഗ്ദാനം ചെയ്യും. വളരെക്കാലത്തിനുശേഷം പ്രീമിയം സെഗ്മെന്റിലേക്കുള്ള ബ്രാൻഡിന്റെ പ്രവേശനത്തെ ഇത് അടയാളപ്പെടുത്തും.

3. ഹീറോ എക്സ്പൾസ് 400: ഹീറോ മോട്ടോകോർപിന്റെ മുൻനിര ഡ്യുവൽ പർപ്പസ് അഡ്വഞ്ചർ ടൂറർ അടുത്ത വർഷം ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും എന്ന് പ്രതീക്ഷിക്കുന്നു. കെടിഎം 390 അഡ്വഞ്ചർ, സുസുക്കി V-സ്ട്രോം SX, റോയൽ എൻഫീൽഡ് ഹിമാലയൻ, യെസ്ഡി അഡ്വഞ്ചർ, ബിഎംഡബ്ല്യു G310 GS എന്നിവയ്‌ക്കെതിരെ ഏറ്റുമുട്ടാൻ 40 bhp -ക്ക് മുകളിൽ പവർ പുറപ്പെടുവിക്കാൻ ഒരു പുതിയ 421 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ ഇതിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. നിലവിലുള്ള എക്‌സ്‌പൾസ് 200 ഈ പുത്തൻ മോഡലിന്റെ രൂപകൽപ്പനയെ വളരെയധികം സ്വാധീനിക്കും.
4. ഹീറോ കരിസ്മ 400 (എക്‌സ്ട്രീം 400 S): വരാനിരിക്കുന്ന എക്‌സ്‌പൾസ് 400 -ന്റെ അതേ പവർട്രെയിൻ ഉപയോഗിച്ച്, ഹീറോയുടെ അരങ്ങിൽ നിന്നുള്ള ഒരു ഫെയർഡ് സൂപ്പർസ്‌പോർട്ട് മോഡലാണിത്. 2024 -ൽ പുത്തൻ മോട്ടോസൈക്കിൾ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് പുതിയ തലമുറ കരിസ്മ XMR 210 -ൽ നിന്ന് ഡിസൈൻ ഘടകങ്ങൾ സ്വീകരിച്ചേക്കാം.


Click it and Unblock the Notifications








