ലക്ഷ്യം യൂത്ത്; കിടു സ്‌റ്റൈലിംഗും പ്രീമിയം കണക്ടിവിറ്റി ഫീച്ചറുമായി ഹീറോ സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ XTEC എത്തി

സെഗ്‌മെന്റുകള്‍ ഏതായാലും ഏറ്റവും വലിയ വാഹന നിര്‍മാതാക്കളെന്ന പദവി എത്തിപ്പിടിക്കുക അത്ര എളുപ്പമല്ല. അത് നിലനിര്‍ത്തിപ്പോകുകയെന്നത് അതിലും ഭാരിച്ച ഉത്തരവാദിത്തമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ടൂവീലര്‍ നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന് ഇക്കാര്യം നല്ല പോലെ അറിയാം.

അതിനായി തങ്ങളുടെ മോഡല്‍ നിര കാലികമായി നിലനിര്‍ത്താന്‍ അപഗ്രേഡുകള്‍ വരുത്തുന്നതില്‍ ഹീറോ അതീവ ശ്രദ്ധാലുവാണ്. അതിനാല്‍ തന്നെ തങ്ങളുടെ മോഡല്‍ നിരയിലെ കൂടുതല്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് XTEC ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യാന്‍ ഹീറോ ശ്രദ്ധിക്കുന്നുണ്ട്. 100 സിസി സെഗ്‌മെന്റില്‍ സ്‌പ്ലെന്‍ഡര്‍ പ്ലസ് പോലുള്ള ബൈക്കുകളില്‍ XTEC ഉള്‍ക്കൊള്ളിച്ച ശേഷം 125 സിസി സെഗ്‌മെന്റിലേക്ക് തിരിഞ്ഞിരിക്കുകയാണ് ഹീറോ ഇപ്പോള്‍.

ലക്ഷ്യം യൂത്ത്; കിടു സ്‌റ്റൈലിംഗും പ്രീമിയം കണക്ടിവിറ്റി ഫീച്ചറുമായി ഹീറോ സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ XTEC എത്തി

സ്‌റ്റൈലിംഗ് അപ്ഡേറ്റുകളും പ്രീമിയം കണക്റ്റിവിറ്റി സവിശേഷതകളും ഉള്‍ക്കൊള്ളുന്ന സൂപ്പര്‍ സ്പ്ലെന്‍ഡര്‍ XTEC ഹീറോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. രണ്ട് വ്യത്യസ്ത വേരിയന്റുകളില്‍ പുറത്തിറക്കിയ ഹീറോ സൂപ്പര്‍ സ്പ്ലെന്‍ഡര്‍ XTEC-ന്റെ ഡ്രം ബ്രേക്ക് വേരിയന്റിന് 83,368 രൂപയാണ് എക്‌സ്‌ഷോറൂം വില. ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 87,268 രൂപ(എക്‌സ്-ഷോറൂം) വില വരും. യുവതലമുറയുടെ ആവശ്യങ്ങള്‍ മനസ്സില്‍ കണ്ടുകൊണ്ടാണ് പുതിയ ഹീറോ സൂപ്പര്‍ സ്പ്ലെന്‍ഡര്‍ XTEC അപ്ഡേറ്റ് ചെയ്തതെന്ന് ആഭ്യന്തര ഇരുചക്രവാഹന നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.

പഞ്ച് സ്‌റ്റൈലിംഗ്, കണക്റ്റിവിറ്റി, സുഖസൗകര്യങ്ങള്‍ എന്നിവ ഇത് വാഗ്ദാനം ചെയ്യുന്നതായി കമ്പനി പറയുന്നു. സാങ്കേതികത നിറഞ്ഞ ഫീച്ചറുകള്‍ മോട്ടോര്‍സൈക്കിളിന്റെ പ്രായോഗികതയും ആകര്‍ഷണീയതയും വര്‍ധിപ്പിക്കുമെന്ന് ഹീറോ മോട്ടോകോര്‍പ് അവകാശപ്പെടുന്നു. 125 സിസി വിഭാഗത്തിലെ ഇരുചക്രവാഹന നിര്‍മ്മാതാക്കളുടെ സമഗ്രമായ ഉല്‍പ്പന്നങ്ങളുടെ നിരയിലേക്കുള്ള ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലായി മാറിയിരിക്കുകയാണ് സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ XTEC. ഗ്ലാമര്‍ XTEC ബൈക്കിന്റെ അതേ 124.7 സിസി എഞ്ചിനിലാണ് സൂപ്പര്‍ സ്പ്ലെന്‍ഡര്‍ XTEC-ഉം വരുന്നത്.

ലക്ഷ്യം യൂത്ത്; കിടു സ്‌റ്റൈലിംഗും പ്രീമിയം കണക്ടിവിറ്റി ഫീച്ചറുമായി ഹീറോ സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ XTEC എത്തി

ഈ എഞ്ചിന്‍ 7500 rpm-ല്‍ 10.7 bhp പവറും 6000 rpmല്‍ 10.6 Nm ടോര്‍ക്കും ഇത് പുറപ്പെടുവിക്കുന്നു. 5-സ്പീഡ് ഗിയര്‍ബോക്സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. പുതിയ സൂപ്പര്‍ സ്പ്ലെന്‍ഡര്‍ XTEC ലിറ്ററിന് 68 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് ഹീറോയുടെ വാഗ്ദാനം. കമ്പനിയുടെ i3S സ്റ്റോപ്പ്-സ്റ്റാര്‍ട്ട് സംവിധാനത്തോടെയാണ് മോട്ടോര്‍സൈക്കിള്‍ വരുന്നത്. കണക്റ്റിവിറ്റി ഫീച്ചറുകള്‍ക്കൊപ്പം ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ അടക്കമുള്ള ഫീച്ചറുകള്‍ ബൈക്കിന്റെ ഫ്യൂച്ചറിസ്റ്റിക് അപ്പീല്‍ വര്‍ധിപ്പിക്കുന്നു.

ഫുള്‍ ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, ലോ ഫ്യുവല്‍ ഇന്‍ഡിക്കേറ്റര്‍, സര്‍വീസ് റിമൈന്‍ഡര്‍, മാല്‍ഫംഗ്ഷന്‍ ഇന്‍ഡിക്കേറ്റര്‍, തുടങ്ങി നിരവധി കാര്യങ്ങള്‍ ഹീറോയുടെ XTEC സ്യൂട്ടില്‍ ഉള്‍പ്പെടുന്നു. ബ്ലൂടൂത്ത്, കോള്‍ അലേര്‍ട്ട്, എസ്എംഎസ് അലേര്‍ട്ട് എന്നിവയാണ് XTEC-ലെ കണക്ടിവിറ്റി ഫീച്ചറുകള്‍. ഈ 125 സിസി കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളിന് ഡ്യുവല്‍-ടോണ്‍ സ്‌ട്രൈപ്പുകള്‍ ലഭിക്കുന്നു. യാത്രയ്ക്കിടയിലും മൊബൈല്‍ ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ യാത്രക്കാരെ പ്രാപ്തമാക്കുന്ന ഒരു സംയോജിത യുഎസ്ബി ചാര്‍ജര്‍ ഇതിന് ലഭിക്കുന്നു.

ലക്ഷ്യം യൂത്ത്; കിടു സ്‌റ്റൈലിംഗും പ്രീമിയം കണക്ടിവിറ്റി ഫീച്ചറുമായി ഹീറോ സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ XTEC എത്തി

ഒപ്പം തന്നെ സൈഡ്-സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട്-ഓഫ് ഉള്‍ക്കൊള്ളിച്ചതിനാല്‍ മൊത്തത്തിലുള്ള സുരക്ഷ വര്‍ധിക്കുന്നു.എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി പൊസിഷന്‍ ലാമ്പ്, ആകര്‍ഷകമായ ഗ്രാഫിക്‌സ് എന്നിവ സജ്ജീകരിച്ചാണ് ഹീറോ സൂപ്പര്‍ സ്പ്ലന്‍ഡര്‍ XTEC യുവ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത്. മുന്‍വശത്ത് ഓപ്ഷണല്‍ ഡിസ്‌ക് ബ്രേക്കും പിന്‍വശത്ത് ഡ്രം ബ്രേക്കുമാണ് ബ്രേക്കിംഗ് ചുമതലകള്‍ നിര്‍വഹിക്കുന്നത്. മുമ്പില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിറകില്‍ ട്വിന്‍ ഷോക്ക് അബ്‌സോര്‍ബറുകളും സസ്‌പെന്‍ഷന്‍ സജ്ജീകരണങ്ങളുടെ ഭാഗമാകുന്നു.

കറുപ്പ് നിറത്തില്‍ പൂര്‍ത്തിയാക്കിയ അലോയ് വീലുകളിലാണ് ബൈക്ക് സഞ്ചരിക്കുക. ഹോണ്ട CB ഷൈന്‍ 125 സിസി, ടിവിഎസ് റൈഡര്‍ എന്നീ മോഡലുകളാണ് വിപണിയില്‍ ഹീറോ സൂപ്പര്‍ സ്‌പ്ലെന്‍ഡറിന്റെ എതിരാളികള്‍. ഇതില്‍ ടിവിഎസ് റൈഡറിന് ജിപിഎസും കുറച്ച് കൂടി മോഡേണായ 5 ഇഞ്ച് ടിഎഫ്ടി പാനലും ലഭിക്കുന്നു. പുതുക്കിയ സൂപ്പര്‍ സ്പ്ലെന്‍ഡര്‍ XTEC ബൈക്ക് 125 സിസി സെഗ്മെന്റിനെ പുനര്‍നിര്‍വചിക്കുമെന്ന് ഹീറോ മോട്ടോകോര്‍പ്പിന്റെ ചീഫ് ഗ്രോത്ത് ഓഫീസര്‍ (സിജിഒ) രഞ്ജിത് സിംഗ് പറഞ്ഞു.

'ഹീറോ മോട്ടോകോര്‍പ്പ് അതിന്റെ മോട്ടോര്‍സൈക്കിള്‍, സ്‌കൂട്ടര്‍ പോര്‍ട്‌ഫോളിയോയില്‍ അത്യാധുനികവും സാങ്കേതികമായി നൂതനവുമായ XTEC ഉല്‍പ്പന്നങ്ങളുടെ ഏറ്റവും മികച്ച ശ്രേണി കൊണ്ടുവന്നു. കൂടാതെ രാജ്യത്തെ വാഹന പ്രേമികള്‍ക്കിടയില്‍ തങ്ങള്‍ക്ക് ഒരു പ്രത്യേക സ്ഥാനം സൃഷ്ടിച്ചു. XTEC അവതാരത്തില്‍ സൂപ്പര്‍ സ്പ്ലെന്‍ഡര്‍ അവതരിപ്പിക്കുന്നതോടെ, 125 സിസി സെഗ്മെന്റ് പുനര്‍നിര്‍വചിക്കാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു' രഞ്ജിത് സിംഗ് പറഞ്ഞു.

More from DriveSpark

Article Published On: Tuesday, March 7, 2023, 12:45 [IST]
English summary
Hero super splendor xtec launched with premium connectivity features and updated style price featur
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X