മിഷന്‍ ഹാര്‍ലി സക്‌സസ്; അമേരിക്കന്‍ കമ്പനിയിലൂടെ ഇലക്ട്രിക് ബൈക്ക് സെഗ്‌മെന്റും പിടിച്ചടക്കാന്‍ ഹീറോ

മാസ് മാര്‍ക്കറ്റ് ടൂവീലര്‍ നിര്‍മാതാക്കള്‍ എന്ന നിലയില്‍ നിന്ന് കുറച്ച് കൂടി പ്രീമിയം ആയി മാറാന്‍ ഹീറോ മോട്ടോകോര്‍പ്പ് (Hero Motorcorp) പല ആഗോള വാഹന ഭീമന്‍മാര്‍ക്കും കൈകൊടുക്കുകയാണ്. അമേരിക്കന്‍ പ്രീമിയം ടൂവീലര്‍ നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണുമായി സഖ്യത്തിലേര്‍പ്പെട്ടത് അതില്‍ ഒരു ഉദാഹരണം മാത്രം.

ഇതോടൊപ്പം പ്രീമിയം ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിര്‍മാണത്തിനായി അമേരിക്കയിലെ കാലിഫോര്‍ണിയ ആസ്ഥാനമായുള്ള സീറോ മോട്ടോര്‍സൈക്കിളുമായി കൈകോര്‍ത്ത വിവരം ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഹീറോ പ്രഖ്യാപിച്ചിരുന്നു. ഐസിഇ വാഹനങ്ങളുടെ വില്‍പ്പനയില്‍ രാജ്യത്ത് അജയ്യരായി വിലസുമ്പോഴും ഇലക്ട്രിക് ഇരുചക്ര വാഹന സെഗ്‌മെന്റില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഹീറോക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഏറെ പ്രതീക്ഷയോടെ വിഡ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയെങ്കിലും കാര്യമായി ക്ലച്ച് പിടിച്ചിട്ടില്ല.

zero motorcycles

ഇലക്ട്രിക്കിലാണ് ഭാവി എന്ന് നന്നായി അറിയാവുന്ന ഹീറോ അതിനായി പയറ്റുന്ന തന്ത്രങ്ങളില്‍ ഒന്നാണ് മുന്‍നിര ഇവി നിര്‍മാതക്കളുമായുള്ള പങ്കാളിത്തം. ഇതിന്റെ ഭാഗമായി ഹീറോ വിവിധ ഇവി ബ്രാന്‍ഡുകളില്‍ വമ്പന്‍ നിക്ഷേപം നടത്തുന്നുണ്ട്. ഇന്ത്യയുടെ മുന്‍നിര ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജിയുടെ 35 ശതമാനം ഓഹരി ഹീറോയുടെ പക്കലാണ്. കഴിഞ്ഞ വര്‍ഷം ഹീറോ മോട്ടോകോര്‍പ്പ് സീറോ മോട്ടോര്‍സൈക്കിളില്‍ (Zero Motorcycles) ഏകദേശം 491 കോടി രൂപ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു.

അമേരിക്കന്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളുടെ ഉല്‍പ്പന്നങ്ങള്‍ സമീപഭാവിയില്‍ തന്നെ ഇന്ത്യയില്‍ ലഭ്യമാകുമെന്നാണ് തങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഹീറോ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ ഇലക്ട്രിക് ബൈക്കുകള്‍ അതിവേഗം പ്രചാരം നേടുന്ന സാഹചര്യത്തില്‍ അധികം വൈകാതെ തന്നെ സീറോ ഇലക്ട്രിക് ബൈക്കുകള്‍ ഇന്ത്യയില്‍ നിര്‍മിച്ച് വില്‍പ്പനക്ക് എത്തിക്കുമെന്നാണ് ഹീറോ ഇപ്പോള്‍ പ്രഖ്യാപിക്കുന്നത്. സീറോയുടെ മുഴുവന്‍ മോഡലുകളും രാജ്യത്ത് വില്‍പ്പനക്കെത്തിക്കുന്നതോടൊപ്പം ഇവിടെ നിര്‍മിക്കുകയും ചെയ്യാനാണ് കമ്പനിയുടെ പദ്ധതി.

zero motorcycles

നിലവില്‍ പ്രീമിയം ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റിലെ പ്രധാനി അള്‍ട്രവയലറ്റ് ഓട്ടോമോട്ടീവ് ആണ്. പ്രമുഖ ആഭ്യന്തര നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ ആണ് അള്‍ട്രാവയലറ്റിന് പിന്തുണയേകുന്നത്. പ്രമുഖ സിനിമ താരം ദുല്‍ഖര്‍ സല്‍മാന് മൂലധന നിക്ഷേപമുള്ള കമ്പനി കൂടിയാണ് അള്‍ട്രാവയലറ്റ്. പ്രീമിയം ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റില്‍ അവരില്‍ നിന്നല്ലാതെ വലിയ മത്സരം നേരിടാന്‍ ഇല്ലാത്തതിനാല്‍ തുടക്കത്തില്‍ തന്നെ കളത്തിലിറങ്ങി നേട്ടം കൊയ്യാനാണ് ഹീറോയുടെ ശ്രമം.

പ്രീമിയം ബൈക്കുകള്‍ക്കൊപ്പം തന്നെ താങ്ങാവുന്ന വിലയിലുള്ള ഇവികളില്‍ കൂടി ശ്രദ്ധയൂന്നുന്നുണ്ട്. കുറഞ്ഞ വിലയില്‍ പുറത്തിറക്കുന്ന മോഡലുകള്‍ കപ്പല്‍ കയറ്റി അയക്കാനും പ്ലാനുണ്ട്. ഹാര്‍ലിയോടൊപ്പം ചേര്‍ന്ന് വികസിപ്പിച്ച ഹാര്‍ലി X440 മോട്ടോര്‍സൈക്കിളില്‍ പരീക്ഷിച്ച അതേ തന്ത്രമാകും സീറോക്കൊപ്പവും ഹീറോ പയറ്റുക. വടക്കേ അമേരിക്ക, യുകെ, യൂറോപ്പ് എന്നിവിടങ്ങളിലെ വിപണികളിലാണ് സീറോയുടെ ബൈക്കുകള്‍ വില്‍പ്പനക്കെത്തുന്നത്.

zero motorcycles

സ്ട്രീറ്റ്, ഡ്യുവല്‍-സ്പോര്‍ട്ട് ഓപ്ഷനുകളുടെ വിശാലമായ ശ്രേണിയാണ് നിലവില്‍ സീറോ വാഗ്ദാനം ചെയ്യുന്നത്. സീറോ S, SR സ്ട്രീറ്റ് ബൈക്കുകള്‍, FXS സൂപ്പര്‍മോട്ടോ, DS, DSR സ്‌പോര്‍ട്‌സ് ബൈക്കുകള്‍, SR/F, FX മോട്ടോര്‍ക്രോസ് ബൈക്ക് എന്നിവയാണ് നിലവില്‍ സീറോയുടെ പോര്‍ട്‌ഫോളിയോയില്‍ ഉളളത്. സീറോയുടെ ബൈക്കുകള്‍ നേരിട്ട് ഇറക്കുമതി ചെയ്താല്‍ അത് വാഹനത്തിന്റെ വില ഉയര്‍ത്തും. അങ്ങനെ വന്നാല്‍ ഉപഭോക്താക്കള്‍ ഇവിയിലേക്ക് അടുക്കാന്‍ മടിക്കും.

അതിനാല്‍ തന്നെ ഇവികളുടെ പ്രാദേശിക നിര്‍മ്മാണത്തില്‍ ഹീറോ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സാധ്യത കാണുന്നത്. നിലവിലെ സീറോ മോട്ടോര്‍സൈക്കിളുകള്‍ ലോകോത്തര റൈഡ് നിലവാരത്തിന് പേരുകേട്ടവയാണ്. എന്നാല്‍ ഇന്ത്യക്കാരെ കൈയ്യിലെടുക്കാന്‍ വിലയില്‍ ചില നീക്കുപോക്കുകള്‍ നടത്തിയേ മതിയാകൂ. താങ്ങാവുന്ന വിലയില്‍ ഇലക്ട്രിക് ബൈക്കുകള്‍ ഓഫര്‍ ചെയ്യാന്‍ ഹീറോ എന്തെല്ലാം വിട്ടുവീഴ്ചകള്‍ക്ക് തയാറാകുമെന്ന കാര്യമാണ് ഇനി അറിയാന്‍ ഉള്ളത്.

സീറോ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ക്ക് 7.2 kWh മുതല്‍ 17.3 kWh വരെ ശേഷിയുള്ള ബാറ്ററികളാണ് കരുത്ത് പകരുന്നത്. 13,000 ഡോളര്‍ മുതല്‍ 25,000 ഡോളര്‍ വരെയാണ് ഇവയുടെ വിലയായി മുടക്കേണ്ടത്. അത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 10.64 ലക്ഷം മുതല്‍ 20.46 ലക്ഷം രൂപ വരും. ഈ ഒരു പ്രൈസ് റേഞ്ചില്‍ ഉപഭോക്താക്കളെ കണ്ടെത്താന്‍ ഇച്ചിരി പാടായിരിക്കും.

അള്‍ട്രവയലറ്റ് F77 പെര്‍ഫോമന്‍സ് ബൈക്കിന്റെ വില പ്രഖ്യാപന വേളയില്‍ തന്നെ ഉപഭോക്താക്കള്‍ നെറ്റിചുളിച്ചത് ഹീറോയുടെ മനസ്സിലുണ്ടാകും. താങ്ങാവുന്ന വിലയില്‍ മികച്ച ഉല്‍പ്പന്നങ്ങള്‍ നല്‍കി ഇന്ത്യന്‍ ജനതയുടെ മനം കീഴടക്കിയ ഹീറോ ഏതായാലും സീറോയുടെ കാര്യത്തിലും വ്യക്തമായ പദ്ധതികള്‍ മനസ്സില്‍ കണ്ടുകാണും. ഏതായാലും നമുക്ക് കാത്തിരിക്കാം. സീറോയുടെ ഏതെല്ലാം മോഡലുകള്‍ ഇന്ത്യയില്‍ എത്തുമെന്നോ അത് എവിടെ നിര്‍മിക്കുമെന്നോ ഉള്ള കാര്യം ഇപ്പോള്‍ വ്യക്തമല്ല.

More from DriveSpark

Article Published On: Wednesday, July 26, 2023, 15:53 [IST]
English summary
Hero to manufacture and sell zero electric motorcycle in india details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X