ഇനിയും വില കുറയുമോ? ഹാര്‍ലിയുടെ പ്ലാറ്റ്‌ഫോമില്‍ ഹീറോയുടെ പ്രീമിയം ബൈക്ക് പണിപ്പുരയില്‍

രാജ്യത്തെ മിഡില്‍വെയ്റ്റ് മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റില്‍ വലിയ വെല്ലുവിളികളില്ലാതെ കുതിച്ചിരുന്ന റോയല്‍ എന്‍ഫീല്‍ഡ് ഇപ്പോള്‍ കുറച്ച് പ്രതിരോധത്തിലാണ്. കാരണം വ്‌ലിയൊരു പങ്ക് റോയല്‍ എന്‍ഫീല്‍ഡ് ആരാധകരെ തങ്ങളുടെ പാളയത്തിലേക്ക് അടര്‍ത്തിയെടുക്കാനായി അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ഹാര്‍ലി ഡേവിഡ്‌സണ്‍ ഒരു പുത്തന്‍ മോഡല്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.

ഹീറോ മോട്ടോകോര്‍പുമായി സഹകരിച്ചാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ X440 ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. 2.29 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ പുറത്തിറക്കിയ ഇത് ഹാര്‍ലിയുടെ ഏറ്റവും കുറഞ്ഞ വിലയിലുള്ള മോഡല്‍ കൂടിയാണ്. ഹാര്‍ലിയുടെ റോഡ്‌സ്റ്റര്‍ മോഡല്‍ ലോഞ്ചായതോടെ പലര്‍ക്കും സംശയമുണ്ടാകും അപ്പോള്‍ ഇതേ പ്ലാറ്റ്‌ഫോമില്‍ ഒരു ഹീറോ മോട്ടോര്‍സൈക്കിള്‍ വരാന്‍ സാധ്യതയില്ലേ എന്ന്. ബിഎംഡബ്യു-ടിവിഎസ് കൂട്ടുകെട്ടില്‍ ഒരു മോഡല്‍ ഇത്തരത്തില്‍ പുറത്തിറങ്ങിയിരുന്നു.

harley davidson x440 launch

ബിഎംഡബ്ല്യു G310 RR എന്ന മോഡല്‍ ടിവിഎസ് RR310 എന്ന പേരില്‍ വിപണിയില്‍ എത്തിച്ചിരുന്നു. ബിഎംഡബ്ലു മോഡലിനേക്കാള്‍ കുറഞ്ഞ വിലയിലായിരുന്നു ടിവിഎസിന്റെ മോഡല്‍ പുറത്തിറങ്ങിയത്. ബിഎംഡബ്ല്യു പ്രീമിയര്‍ ബ്രാന്‍ഡ് ആയതിനാല്‍ തന്നെ ടിവിഎസിനെ അപേക്ഷിച്ച് സര്‍വീസ് കോസ്റ്റും കൂടുതലായിരിക്കും. ഇൗ ഒരു സാഹചര്യത്തില്‍ ബിഎംഡബ്ല്യുവിനെ തഴഞ്ഞ് RR310 തെരഞ്ഞെടുത്ത നിരവധി പേരുണ്ട്.

ഇതേപോലെ ഹാര്‍ലി മോഡലിന്റെ പ്ലാറ്റ്‌ഫോമില്‍ ഹീറോയുടെ ഒരു പ്രീമിയം മോട്ടോര്‍സൈക്കിള്‍ വരുമോ എന്ന സംശയം പലര്‍ക്കുമുണ്ട്. അതെ, ഹീറോ ഇപ്പോള്‍ ഹാര്‍ലിയുടെ പ്ലാറ്റ്‌ഫോമില്‍ സ്വന്തമായി ഒരു മോഡല്‍ വികസിപ്പിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ ബ്രാന്‍ഡില്‍ നിന്നുള്ള ഇന്‍പുട്ടുകള്‍ ഉപയോഗിച്ച് ഹീറോ മോട്ടോകോര്‍പ് ആണ് ഹാര്‍ലി X440 ഇന്ത്യയില്‍ വികസിപ്പിച്ചത്.

harley davidson x440

ഹീറോയുടെ ബൈക്കിനെ കുറിച്ച് ലഭ്യമായ വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇതിന്റെ എഞ്ചിനും ഷാസിയും ഹാര്‍ലി X440-ക്ക് സമാനമായിരിക്കും. എന്നാല്‍ 17 ഇഞ്ച് വീലുകളും കൂടുതല്‍ ആകര്‍ഷകമായ ഡിസൈനും എര്‍ഗണോമിക്സ് ഉള്‍പ്പെടെ മോട്ടോര്‍സൈക്കിള്‍ കൂടുതല്‍ സ്പോര്‍ട്ടിയാക്കുന്നതിനായിരിക്കും ഹീറോ ഊന്നല്‍ നല്‍കുക. ഹീറോയുടെ പ്രീമിയം മോഡലിനെ ഹാര്‍ലി ബൈക്കില്‍ നിന്ന് വ്യത്യസ്തമാക്കാന്‍ എക്‌സ്‌ഹോസ്റ്റ് നോട്ടില്‍ വരെ മാറ്റം വരുത്തിയേക്കും.

ഹാര്‍ലിയില്‍ നിന്നുള്ള കസിന്‍ മോഡലില്‍ നിന്ന് മാറി കുറച്ച് കൂടി പ്രായം കുറഞ്ഞ വാഹനപ്രേമികളെയാകും ഹീറോ ലക്ഷ്യമിടുക. ഇതിനായി കുറച്ച് കൂടി നൂതന ഫീച്ചറുകള്‍ ഹീറോ വരാന്‍ പോകുന്ന ബൈക്കില്‍ സജ്ജീകരിച്ചേക്കും. ഒരേ ഡീലര്‍ നെറ്റ്വര്‍ക്കില്‍ നിന്നായിരിക്കുമല്ലോ ഈ രണ്ട് ബൈക്കുകളും വില്‍ക്കുക. അതിനാല്‍ തന്നെ ഇവ രണ്ടും തമ്മില്‍ കുറച്ച് കൂടി വ്യത്യാസം കൈവരാന്‍ ഹീറോ മോട്ടോര്‍സൈക്കിളിന്റെ എഞ്ചിന്‍ ശേഷിയില്‍ മാറ്റം വന്നാലും അത്ഭുതപ്പെടാനില്ല.

harley davidson x440

2024 മാര്‍ച്ചില്‍ ഹാര്‍ലി X440-ന്റെ പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങുന്ന ഹീറോ ബൈക്ക് വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള ഹാര്‍ലി ഡീലര്‍ഷിപ്പുകളില്‍ നിന്ന് മാത്രമല്ല ഹീറോയുടെ പ്രധാന ഡീലര്‍മാര്‍ വഴിയും വില്‍ക്കപ്പെടും. രാജ്യത്തെ ഏറ്റവം വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ പടര്‍ന്ന് പന്തലിച്ച് കിടക്കുന്ന തങ്ങളുടെ ഡീലര്‍ഷിപ്പ് ശൃംഖലയിലുടനീളം ഈ പ്രീമിയം ബൈക്ക് വില്‍പ്പനക്കെത്തിക്കാനുള്ള ശ്രമത്തിലാണ്.

ആള് അമേരിക്കന്‍ ആണെങ്കിലും പൂര്‍ണമായി ഇന്ത്യയില്‍ നിര്‍മിച്ചതിനാല്‍ സര്‍വീസ്, സ്‌പെയര്‍ പാര്‍ട്‌സ് ചെലവുകള്‍ കുറവായിരിക്കുമെന്ന് പ്രതീക്ഷിക്കാം. അതായത് ഒരു റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് പരിപാലിക്കുന്ന ചെലവ് മാത്രമേ ഹാര്‍ലി ഡേവിഡ്‌സണ്‍ കൊണ്ടുനടക്കാന്‍ വരൂവെന്ന് സാരം. 2020 ഒക്‌ടോബറില്‍ കോവിഡ് മഹാമാരിക്കാലത്താണ് ഹീറോയും ഹാര്‍ലിയും കൈകോര്‍ത്തത്.

അടുത്ത രണ്ട് കൊല്ലം കൊണ്ട് കൂടുതല്‍ പ്രീമിയം ബൈക്കുകള്‍ നിരത്തിലിറക്കാനാണ് ഹീറോ പങ്കാളിത്തം വഴി ലക്ഷ്യമിടുന്നത്. തങ്ങളുടെ ഉല്‍പ്പന്ന നിര കൂടുതല്‍ പ്രീമിയമാക്കി മാറ്റാനാണ് ഹീറോയുടെ ശ്രമങ്ങള്‍. അടുത്ത ഏതാനും വര്‍ഷങ്ങള്‍ കൊണ്ട്. 150 സിസിക്കും 450 സിസിക്കുമിടയില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ കൂട്ടുകെട്ടില്‍ പിറവിയെടുക്കുമെന്ന് ഹീറോ എക്‌സ്ിക്യൂട്ടീവ് ചെയര്‍മാന്‍ പവന്‍ മുജ്ഞാല്‍ വ്യക്തമാക്കിയിരുന്നു.

More from DriveSpark

Article Published On: Tuesday, July 4, 2023, 17:32 [IST]
English summary
Hero working on bike based on harley davidson x440 platform likely to launch by 2024 march
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X